This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡംസ്, വാള്‍ട്ടര്‍ സിഡ്നി (1876 - 1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആഡംസ്, വാള്‍ട്ടര്‍ സിഡ്നി (1876 - 1956)= Adams,Waiter Sydney യു.എസ്. ജ്യോതിശ്ശാസ്ത...)
(ആഡംസ്, വാള്‍ട്ടര്‍ സിഡ്നി (1876 - 1956))
 
വരി 4: വരി 4:
യു.എസ്. ജ്യോതിശ്ശാസ്ത്രജ്ഞന്‍. കാലിഫോണിയയിലെ മൌണ്ട് വില്‍സന്‍ വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടര്‍ ആയിരുന്നു. സിറിയയില്‍ മിഷനറിയായിരുന്ന മാതാപിതാക്കന്‍മാര്‍ക്ക് 1876 ഡി. 20-ന് ജനിച്ച ആഡംസ് 8 വയസ്സുള്ളപ്പോള്‍ അമേരിക്കയിലേക്കു താമസം മാറ്റി. ഷിക്കാഗോ സര്‍വകലാശാലയിലെ ഡാര്‍മൌത്ത് കോളജിലും ജര്‍മനിയിലെ മ്യൂണിച്ച് സര്‍വകലാശാലയിലും ആണ് ഇദ്ദേഹം ജ്യോതിഃശാസ്ത്രം പഠിച്ചത്.  

-
1901-04 കാലത്ത് യെര്‍ക്സ് നിരീക്ഷണാലയത്തില്‍ (യു.എസ്.) നക്ഷത്ര സ്പെക്ട്രങ്ങളെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. കാലിഫോര്‍ണിയയിലെ മൗണ്ട് വില്‍സനില്‍ സ്ഥാപിതമായ വാഷിങ്ടണ്‍ കാര്‍ണേഗീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1904-ല്‍ അംഗമായി; 1923-46-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും.  
+
1901-04 കാലത്ത് യെര്‍ക്സ് നിരീക്ഷണാലയത്തില്‍ (യു.എസ്.) നക്ഷത്ര സ്‍പെക്ട്രങ്ങളെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. കാലിഫോര്‍ണിയയിലെ മൗണ്ട് വില്‍സനില്‍ സ്ഥാപിതമായ വാഷിങ്ടണ്‍ കാര്‍ണേഗീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1904-ല്‍ അംഗമായി; 1923-46-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും.  
-
സൂര്യന്റെയും നക്ഷത്രങ്ങളുടെയും സ്പെക്ട്രങ്ങള്‍ പഠിക്കുന്നതില്‍ അസാമാന്യ വൈദഗ്ധ്യമാണ് ഇദ്ദേഹം പ്രദര്‍ശിപ്പിച്ചത്. സൌരകിരണങ്ങളുടെ സ്പെക്ട്രങ്ങള്‍ പഠിക്കുക, ദൂരദര്‍ശിനിയിലൂടെ സൂര്യഭ്രമണത്തിന്റെ ഗതിവിഗതികള്‍ അളക്കുക, നക്ഷത്രങ്ങളുടെ വേഗവും ദൂരവും നിര്‍ണയിക്കുക, പ്രത്യേക നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങളുടെ വിശദാംശങ്ങള്‍ നിരീക്ഷിക്കുക, താരാന്തരീയമണ്ഡലങ്ങളിലെ വാതകങ്ങളെക്കുറിച്ചു പഠിക്കുക എന്നീ കാര്യങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്.  
+
സൂര്യന്റെയും നക്ഷത്രങ്ങളുടെയും സ്‍പെക്ട്രങ്ങള്‍ പഠിക്കുന്നതില്‍ അസാമാന്യ വൈദഗ്ധ്യമാണ് ഇദ്ദേഹം പ്രദര്‍ശിപ്പിച്ചത്. സൌരകിരണങ്ങളുടെ സ്‍പെക്ട്രങ്ങള്‍ പഠിക്കുക, ദൂരദര്‍ശിനിയിലൂടെ സൂര്യഭ്രമണത്തിന്റെ ഗതിവിഗതികള്‍ അളക്കുക, നക്ഷത്രങ്ങളുടെ വേഗവും ദൂരവും നിര്‍ണയിക്കുക, പ്രത്യേക നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങളുടെ വിശദാംശങ്ങള്‍ നിരീക്ഷിക്കുക, താരാന്തരീയമണ്ഡലങ്ങളിലെ വാതകങ്ങളെക്കുറിച്ചു പഠിക്കുക എന്നീ കാര്യങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്.  
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ആസൂത്രണത്തിനായി നിയമിതമായ കമ്മിറ്റിയിലെ ഒരംഗമെന്ന നിലയില്‍ ഇദ്ദേഹം ചെയ്ത സേവനം വിലപ്പെട്ടതായിരുന്നു. 200 ഇഞ്ച്ടെലിസ്കോപ് പലോമര്‍ നിരീക്ഷണാലയത്തില്‍ സ്ഥാപിക്കുന്നതിലും ഇദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചു. ജ്യോതിശ്ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ക്കു നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.  

1956 മേയ് 11-നു പസാദേനയില്‍ നിര്യാതനായി.

Current revision as of 05:34, 22 നവംബര്‍ 2014

ആഡംസ്, വാള്‍ട്ടര്‍ സിഡ്നി (1876 - 1956)

Adams,Waiter Sydney

യു.എസ്. ജ്യോതിശ്ശാസ്ത്രജ്ഞന്‍. കാലിഫോണിയയിലെ മൌണ്ട് വില്‍സന്‍ വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടര്‍ ആയിരുന്നു. സിറിയയില്‍ മിഷനറിയായിരുന്ന മാതാപിതാക്കന്‍മാര്‍ക്ക് 1876 ഡി. 20-ന് ജനിച്ച ആഡംസ് 8 വയസ്സുള്ളപ്പോള്‍ അമേരിക്കയിലേക്കു താമസം മാറ്റി. ഷിക്കാഗോ സര്‍വകലാശാലയിലെ ഡാര്‍മൌത്ത് കോളജിലും ജര്‍മനിയിലെ മ്യൂണിച്ച് സര്‍വകലാശാലയിലും ആണ് ഇദ്ദേഹം ജ്യോതിഃശാസ്ത്രം പഠിച്ചത്.

1901-04 കാലത്ത് യെര്‍ക്സ് നിരീക്ഷണാലയത്തില്‍ (യു.എസ്.) നക്ഷത്ര സ്‍പെക്ട്രങ്ങളെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. കാലിഫോര്‍ണിയയിലെ മൗണ്ട് വില്‍സനില്‍ സ്ഥാപിതമായ വാഷിങ്ടണ്‍ കാര്‍ണേഗീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1904-ല്‍ അംഗമായി; 1923-46-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും.

സൂര്യന്റെയും നക്ഷത്രങ്ങളുടെയും സ്‍പെക്ട്രങ്ങള്‍ പഠിക്കുന്നതില്‍ അസാമാന്യ വൈദഗ്ധ്യമാണ് ഇദ്ദേഹം പ്രദര്‍ശിപ്പിച്ചത്. സൌരകിരണങ്ങളുടെ സ്‍പെക്ട്രങ്ങള്‍ പഠിക്കുക, ദൂരദര്‍ശിനിയിലൂടെ സൂര്യഭ്രമണത്തിന്റെ ഗതിവിഗതികള്‍ അളക്കുക, നക്ഷത്രങ്ങളുടെ വേഗവും ദൂരവും നിര്‍ണയിക്കുക, പ്രത്യേക നക്ഷത്രങ്ങളുടെ സ്പെക്ട്രങ്ങളുടെ വിശദാംശങ്ങള്‍ നിരീക്ഷിക്കുക, താരാന്തരീയമണ്ഡലങ്ങളിലെ വാതകങ്ങളെക്കുറിച്ചു പഠിക്കുക എന്നീ കാര്യങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്.

കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ആസൂത്രണത്തിനായി നിയമിതമായ കമ്മിറ്റിയിലെ ഒരംഗമെന്ന നിലയില്‍ ഇദ്ദേഹം ചെയ്ത സേവനം വിലപ്പെട്ടതായിരുന്നു. 200 ഇഞ്ച്ടെലിസ്കോപ് പലോമര്‍ നിരീക്ഷണാലയത്തില്‍ സ്ഥാപിക്കുന്നതിലും ഇദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചു. ജ്യോതിശ്ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ക്കു നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

1956 മേയ് 11-നു പസാദേനയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍