This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹല്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അഹല്യ= പൂരുവംശരാജാവായ പഞ്ചാശ്വന്റെ പുത്രിയും ഗൌതമമുനിയുടെ ...)
(അഹല്യ)
 
വരി 5: വരി 5:
അഹല്യയെ സംബന്ധിച്ച ഏറ്റവും പ്രസിദ്ധമായ പുരാണപരാമര്‍ശം ഇന്ദ്രനുമായുള്ള അവളുടെ രഹസ്യസമാഗമവും അതേത്തുടര്‍ന്നുള്ള ഭര്‍ത്തൃശാപവുമാണ്. വിവിധ രാമായണകൃതികളും രാമായണകഥാഗന്ധികളായ ഉപാഖ്യാനങ്ങളും ഈ സംഭവത്തെ ഏറിയും കുറഞ്ഞുമുളള കല്പനാ ശക്തിയോടെ വര്‍ണിക്കുന്നുണ്ട്. കഥാസരിത് സാഗരത്തിലും അല്പം വ്യത്യാസത്തോടുകൂടി ഈ കഥ കാണാം (ലാവാനകലംബകം, 3-ാം തരംഗം). രാത്രിയില്‍ അകാലത്ത് ഇന്ദ്രന്‍ വന്നു സൂത്രത്തില്‍ ഗൌതമനെ ആശ്രമത്തില്‍ നിന്നകറ്റുകയും അതിനുശേഷം അഹല്യയുമായി സംയോഗം നടത്തുകയും ചെയ്തു; തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മുനി തിരിച്ചുവന്നപ്പോള്‍, നടന്ന സംഗതികള്‍ ഗ്രഹിച്ച് ശാപശക്തികൊണ്ട് ഇന്ദ്രനെ സഹസ്രഭഗനും (സഹസ്രവൃഷണനെന്നും കഥയുണ്ട്) അഹല്യയെ ശിലയുമാക്കി എന്നാണ് രാമായണാന്തര്‍ഗതമായ ആഖ്യാനം. നേരം ഉഷസ്സാകാറായെന്നു മുനിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ദ്രന്‍ കോഴിയായി വന്ന് ആ സമയത്ത് കൂകി എന്നും, ഗംഗാതീരത്തു നിന്നും ഗൌതമന്‍ തിരിച്ചുവന്നപ്പോള്‍ ഇന്ദ്രന്‍ പൂച്ചയുടെ വേഷമെടുത്തു നിന്നു എന്നും ചില അംശങ്ങള്‍ കൂടി ചിലേടത്തുകാണാം. ഗൌതമന്റെ കോപംകണ്ട് ഇവിടെ നിന്നിരുന്നത് 'മജ്ജാരന്‍' (പ്രാകൃതഭാഷയില്‍ 'മാര്‍ജാര' പദം ഇങ്ങനെയാണുച്ചരിക്കുന്നത്; അങ്ങനെയാകുമ്പോള്‍ ശ്ളേഷാര്‍ഥധ്വനികൊണ്ട് അഹല്യ അസത്യം പറഞ്ഞില്ലെന്നും വരുന്നു) ആണെന്ന് അഹല്യ പറഞ്ഞതായി കഥാസരിത്സാഗരത്തില്‍ കാണുന്നു. യാഗരക്ഷയ്ക്കു (ത്രേതായുഗത്തില്‍) ശേഷം രാമലക്ഷ്മണന്മാര്‍ ജനകരാജധാനിയിലേക്കു പോകും വഴിക്കാണ് ശിലാരൂപിണി (കൃതയുഗത്തില്‍)യായ അഹല്യയെ വിശ്വാമിത്രന്‍ അവര്‍ക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പര്‍ശം കൊണ്ട് അവള്‍ക്കു ശാപമോചനം സിദ്ധിക്കുന്നതും. പിന്നെ അഹല്യ ഗൌതമനുമായി വീണ്ടും ചേര്‍ന്നു.

-
സ്ത്രീവേഷമെടുത്ത സൂര്യസാരഥിയായ അരുണനില്‍ ഇന്ദ്രനു ജനിച്ച ബാലിയേയും സൂര്യനു ജനിച്ച സുഗ്രീവനെയും തന്റെ ആശ്രമത്തില്‍വച്ച് അഹല്യയാണു വളര്‍ത്തിയതെന്ന് ഒരു കഥ ഉത്തരരാമായണത്തിലുണ്ട്.
+
സ്ത്രീവേഷമെടുത്ത സൂര്യസാരഥിയായ അരുണനില്‍ ഇന്ദ്രനു ജനിച്ച ബാലിയെയും സൂര്യനു ജനിച്ച സുഗ്രീവനെയും തന്റെ ആശ്രമത്തില്‍വച്ച് അഹല്യയാണു വളര്‍ത്തിയതെന്ന് ഒരു കഥ ഉത്തരരാമായണത്തിലുണ്ട്.
അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നിവര്‍ പുരാണപ്രസിദ്ധരായ പഞ്ചകന്യകകളാണെന്നും ഇവരെ നിത്യവും സ്മരിക്കുന്നത് സര്‍വപാപവിനാശകമാണെന്നും ഒരു വിശ്വാസം പുരാണ ഭക്തന്‍മാരിലുണ്ട്.

അഹല്യാമോക്ഷകഥയെ ആസ്പദമാക്കി കുഞ്ചന്‍ നമ്പ്യാര്‍, കൊടുങ്ങല്ലൂര്‍ ഇളയതമ്പുരാന്‍, കുട്ടമത്ത് ചെറിയ രാമക്കുറുപ്പ് എന്നിവര്‍ തുള്ളല്‍കൃതികളും കൊച്ചി വീര കേരളവര്‍മ രാജാ, മാവേലിക്കര ഉദയവര്‍മ എന്നിവര്‍ ആട്ടക്കഥകളും കെ.സി. കുഞ്ഞന്‍ വൈദ്യര്‍ ഒരു ഊഞ്ഞാല്‍ പാട്ടും മറ്റു പലരും കൈക്കൊട്ടിക്കളിപ്പാട്ടുകളും രചിച്ചിട്ടുണ്ട്.

Current revision as of 07:16, 20 നവംബര്‍ 2014

അഹല്യ

പൂരുവംശരാജാവായ പഞ്ചാശ്വന്റെ പുത്രിയും ഗൌതമമുനിയുടെ പത്നിയും ജനകന്റെ പുരോഹിതനായ ശതാനന്ദന്റെ മാതാവുമായ പുരാണ നായിക.

അഹല്യയെ സംബന്ധിച്ച ഏറ്റവും പ്രസിദ്ധമായ പുരാണപരാമര്‍ശം ഇന്ദ്രനുമായുള്ള അവളുടെ രഹസ്യസമാഗമവും അതേത്തുടര്‍ന്നുള്ള ഭര്‍ത്തൃശാപവുമാണ്. വിവിധ രാമായണകൃതികളും രാമായണകഥാഗന്ധികളായ ഉപാഖ്യാനങ്ങളും ഈ സംഭവത്തെ ഏറിയും കുറഞ്ഞുമുളള കല്പനാ ശക്തിയോടെ വര്‍ണിക്കുന്നുണ്ട്. കഥാസരിത് സാഗരത്തിലും അല്പം വ്യത്യാസത്തോടുകൂടി ഈ കഥ കാണാം (ലാവാനകലംബകം, 3-ാം തരംഗം). രാത്രിയില്‍ അകാലത്ത് ഇന്ദ്രന്‍ വന്നു സൂത്രത്തില്‍ ഗൌതമനെ ആശ്രമത്തില്‍ നിന്നകറ്റുകയും അതിനുശേഷം അഹല്യയുമായി സംയോഗം നടത്തുകയും ചെയ്തു; തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മുനി തിരിച്ചുവന്നപ്പോള്‍, നടന്ന സംഗതികള്‍ ഗ്രഹിച്ച് ശാപശക്തികൊണ്ട് ഇന്ദ്രനെ സഹസ്രഭഗനും (സഹസ്രവൃഷണനെന്നും കഥയുണ്ട്) അഹല്യയെ ശിലയുമാക്കി എന്നാണ് രാമായണാന്തര്‍ഗതമായ ആഖ്യാനം. നേരം ഉഷസ്സാകാറായെന്നു മുനിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ദ്രന്‍ കോഴിയായി വന്ന് ആ സമയത്ത് കൂകി എന്നും, ഗംഗാതീരത്തു നിന്നും ഗൌതമന്‍ തിരിച്ചുവന്നപ്പോള്‍ ഇന്ദ്രന്‍ പൂച്ചയുടെ വേഷമെടുത്തു നിന്നു എന്നും ചില അംശങ്ങള്‍ കൂടി ചിലേടത്തുകാണാം. ഗൌതമന്റെ കോപംകണ്ട് ഇവിടെ നിന്നിരുന്നത് 'മജ്ജാരന്‍' (പ്രാകൃതഭാഷയില്‍ 'മാര്‍ജാര' പദം ഇങ്ങനെയാണുച്ചരിക്കുന്നത്; അങ്ങനെയാകുമ്പോള്‍ ശ്ളേഷാര്‍ഥധ്വനികൊണ്ട് അഹല്യ അസത്യം പറഞ്ഞില്ലെന്നും വരുന്നു) ആണെന്ന് അഹല്യ പറഞ്ഞതായി കഥാസരിത്സാഗരത്തില്‍ കാണുന്നു. യാഗരക്ഷയ്ക്കു (ത്രേതായുഗത്തില്‍) ശേഷം രാമലക്ഷ്മണന്മാര്‍ ജനകരാജധാനിയിലേക്കു പോകും വഴിക്കാണ് ശിലാരൂപിണി (കൃതയുഗത്തില്‍)യായ അഹല്യയെ വിശ്വാമിത്രന്‍ അവര്‍ക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പര്‍ശം കൊണ്ട് അവള്‍ക്കു ശാപമോചനം സിദ്ധിക്കുന്നതും. പിന്നെ അഹല്യ ഗൌതമനുമായി വീണ്ടും ചേര്‍ന്നു.

സ്ത്രീവേഷമെടുത്ത സൂര്യസാരഥിയായ അരുണനില്‍ ഇന്ദ്രനു ജനിച്ച ബാലിയെയും സൂര്യനു ജനിച്ച സുഗ്രീവനെയും തന്റെ ആശ്രമത്തില്‍വച്ച് അഹല്യയാണു വളര്‍ത്തിയതെന്ന് ഒരു കഥ ഉത്തരരാമായണത്തിലുണ്ട്.

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നിവര്‍ പുരാണപ്രസിദ്ധരായ പഞ്ചകന്യകകളാണെന്നും ഇവരെ നിത്യവും സ്മരിക്കുന്നത് സര്‍വപാപവിനാശകമാണെന്നും ഒരു വിശ്വാസം പുരാണ ഭക്തന്‍മാരിലുണ്ട്.

അഹല്യാമോക്ഷകഥയെ ആസ്പദമാക്കി കുഞ്ചന്‍ നമ്പ്യാര്‍, കൊടുങ്ങല്ലൂര്‍ ഇളയതമ്പുരാന്‍, കുട്ടമത്ത് ചെറിയ രാമക്കുറുപ്പ് എന്നിവര്‍ തുള്ളല്‍കൃതികളും കൊച്ചി വീര കേരളവര്‍മ രാജാ, മാവേലിക്കര ഉദയവര്‍മ എന്നിവര്‍ ആട്ടക്കഥകളും കെ.സി. കുഞ്ഞന്‍ വൈദ്യര്‍ ഒരു ഊഞ്ഞാല്‍ പാട്ടും മറ്റു പലരും കൈക്കൊട്ടിക്കളിപ്പാട്ടുകളും രചിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B9%E0%B4%B2%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍