This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടോലുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അടോലുകള്‍) |
|||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Atolls | Atolls | ||
- | ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകള്‍. ഇവയുടെ ഉത്തമമാതൃകകള്‍ മാലദ്വീപുകളിലാണ് കാണപ്പെടുന്നത്. അണ, ചിറ എന്നെല്ലാം അര്‍ഥമുള്ള മലയാളഭാഷയിലെ 'അടയല്' എന്ന പദം 'അടല്‍' എന്നും പിന്നെ 'അടോല്' എന്നും ആയിതീര്ന്നെന്നാണ് | + | ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകള്‍. ഇവയുടെ ഉത്തമമാതൃകകള്‍ മാലദ്വീപുകളിലാണ് കാണപ്പെടുന്നത്. അണ, ചിറ എന്നെല്ലാം അര്‍ഥമുള്ള മലയാളഭാഷയിലെ 'അടയല്' എന്ന പദം 'അടല്‍' എന്നും പിന്നെ 'അടോല്' എന്നും ആയിതീര്ന്നെന്നാണ് ഡഡ്ലി സ്റ്റാമ്പ് എന്ന ഭൗമശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. |
- | [[Image:p.272 Atolls-.jpg|thumb|350x200px| | + | |
+ | [[Image:p.272 Atolls-.jpg|thumb|350x200px|left|അടോലുകള്‍(മാലി ദ്വീപ്)]] | ||
+ | |||
സാധാരണ അടോലുകള്‍ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്; പക്ഷേ, ക്രമരഹിതമായ ആകൃതിയിലും ഇവ കാണാറുണ്ട്. വേലിയേറ്റനിരപ്പിനെക്കാള് ഉയര്‍ന്ന അനേകം ദ്വീപുകളുടെ ഒരു വലയമാണ് ഒരു മാതൃകാ-അടോലില് ഉണ്ടാവുക. ഈ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന,കടല്ച്ചേറ് നിറഞ്ഞ് ആഴം കുറഞ്ഞ ജലാശയത്തെ ലാഗൂണുകള്‍ (lagoons) എന്നു വിളിക്കുന്നു. അടോലുകളുടെ പവനപ്രതിമുഖവശത്തായി ലാഗൂണിലേക്ക് പ്രവേശനം അനുവദിക്കുന്ന അനേകം ഇടുക്കുകളും കാണാറുണ്ട്. | സാധാരണ അടോലുകള്‍ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്; പക്ഷേ, ക്രമരഹിതമായ ആകൃതിയിലും ഇവ കാണാറുണ്ട്. വേലിയേറ്റനിരപ്പിനെക്കാള് ഉയര്‍ന്ന അനേകം ദ്വീപുകളുടെ ഒരു വലയമാണ് ഒരു മാതൃകാ-അടോലില് ഉണ്ടാവുക. ഈ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന,കടല്ച്ചേറ് നിറഞ്ഞ് ആഴം കുറഞ്ഞ ജലാശയത്തെ ലാഗൂണുകള്‍ (lagoons) എന്നു വിളിക്കുന്നു. അടോലുകളുടെ പവനപ്രതിമുഖവശത്തായി ലാഗൂണിലേക്ക് പ്രവേശനം അനുവദിക്കുന്ന അനേകം ഇടുക്കുകളും കാണാറുണ്ട്. | ||
കോറലുകളുടെ വളര്ച്ചയോടനുബന്ധിച്ചുണ്ടാകുന്ന ശൈലസേതുക്കളാണ് അടോലുകളുടെ ഉദ്ഭവത്തിന് നിദാനമായിത്തീരുന്നത്. സമൂഹമായി ജീവിക്കുന്ന കോറലുകള്‍, അനുകൂലസാഹചര്യങ്ങളില്‍ വളരെവേഗം വളര്‍ന്ന് വലിയ പുറ്റുകളായിത്തീരുന്നു. എന്നാല്‍ തിരകളിലൂടെ അടിഞ്ഞുകയറുന്ന മണ്ണും ചരലും സജീവ-കോറലുകളുടെ നാശത്തിന് ഇടയാക്കുന്നു. ഇങ്ങനെ വളര്‍ച്ച സ്തംഭിച്ച കോറല്പ്പുറ്റുകള് ചിതറിയടിക്കുന്ന തിരമാലകളില്‍പ്പെട്ട് അടരുകയും ശിഥിലീഭവിക്കുകയും ചെയ്യുന്നു. കടല്ച്ചേറുമായി കലര്‍ന്നാണ് ഇവ ഉറച്ച ശൈലസേതുക്കളായി പരിണമിക്കുന്നത്. അടോല്ദ്വീപുകളില് സാധാരണ കണ്ടുവരുന്ന പായല്‍പൊതിഞ്ഞ കൂനകളുടെ അധികഭാഗങ്ങളിലും 'ഫൊറാമിനിഫെറാ' വിഭാഗത്തിലെ ആദിമ ജന്തുക്കള്‍, കോറലുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും ആല്‍ഗകളും ബ്രയോസോവ, മൊളസ്ക തുടങ്ങിയവയുമാണുള്ളത്. ഈ ദ്വീപുകളുടെ വളര്‍ച്ച വാതാനുകൂലവശങ്ങളിലാണ് പരിപുഷ്ടമായി കാണുന്നത്. | കോറലുകളുടെ വളര്ച്ചയോടനുബന്ധിച്ചുണ്ടാകുന്ന ശൈലസേതുക്കളാണ് അടോലുകളുടെ ഉദ്ഭവത്തിന് നിദാനമായിത്തീരുന്നത്. സമൂഹമായി ജീവിക്കുന്ന കോറലുകള്‍, അനുകൂലസാഹചര്യങ്ങളില്‍ വളരെവേഗം വളര്‍ന്ന് വലിയ പുറ്റുകളായിത്തീരുന്നു. എന്നാല്‍ തിരകളിലൂടെ അടിഞ്ഞുകയറുന്ന മണ്ണും ചരലും സജീവ-കോറലുകളുടെ നാശത്തിന് ഇടയാക്കുന്നു. ഇങ്ങനെ വളര്‍ച്ച സ്തംഭിച്ച കോറല്പ്പുറ്റുകള് ചിതറിയടിക്കുന്ന തിരമാലകളില്‍പ്പെട്ട് അടരുകയും ശിഥിലീഭവിക്കുകയും ചെയ്യുന്നു. കടല്ച്ചേറുമായി കലര്‍ന്നാണ് ഇവ ഉറച്ച ശൈലസേതുക്കളായി പരിണമിക്കുന്നത്. അടോല്ദ്വീപുകളില് സാധാരണ കണ്ടുവരുന്ന പായല്‍പൊതിഞ്ഞ കൂനകളുടെ അധികഭാഗങ്ങളിലും 'ഫൊറാമിനിഫെറാ' വിഭാഗത്തിലെ ആദിമ ജന്തുക്കള്‍, കോറലുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും ആല്‍ഗകളും ബ്രയോസോവ, മൊളസ്ക തുടങ്ങിയവയുമാണുള്ളത്. ഈ ദ്വീപുകളുടെ വളര്‍ച്ച വാതാനുകൂലവശങ്ങളിലാണ് പരിപുഷ്ടമായി കാണുന്നത്. | ||
- | അടോലുകളുടെ ബാഹ്യരേഖ കോറലും കക്കയും നിറഞ്ഞ ചൊരിമണലിന്റെയും തരിമണലിന്റെയും തടം കടന്ന് ആഴം കുറഞ്ഞ ശൈലസേതുതലമായിട്ടാണ് അവസാനിക്കുക. അതിര്‍വരമ്പില്‍ ലിതോതാംനിയണ് (Lithothamnion) എന്നു വിളിക്കുന്ന ചുവന്ന ആല്‍ഗകള്‍ നിബിഡമായി വളരുന്നു. അവ സാധാരണയായി ജലനിരപ്പിനു മുകളിലേക്കും വ്യാപിക്കുന്നു. നുരഞ്ഞുപതയുന്ന തിരമാലകള്‍ ഇവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു. സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനേകം ചാലുകളോടുകൂടിയ ചരിവുതലങ്ങളാണ് അടോലുകള്ക്കുള്ളത്. കാറ്റിനഭിമുഖമായുള്ള വശങ്ങളില് ഈ ചാലുകള്‍ കൂടുതല്‍ സ്പഷ്ടമായികാണുന്നു. ചരിവുതലങ്ങള്‍ ഏതാണ്ട് | + | അടോലുകളുടെ ബാഹ്യരേഖ കോറലും കക്കയും നിറഞ്ഞ ചൊരിമണലിന്റെയും തരിമണലിന്റെയും തടം കടന്ന് ആഴം കുറഞ്ഞ ശൈലസേതുതലമായിട്ടാണ് അവസാനിക്കുക. അതിര്‍വരമ്പില്‍ ലിതോതാംനിയണ് (Lithothamnion) എന്നു വിളിക്കുന്ന ചുവന്ന ആല്‍ഗകള്‍ നിബിഡമായി വളരുന്നു. അവ സാധാരണയായി ജലനിരപ്പിനു മുകളിലേക്കും വ്യാപിക്കുന്നു. നുരഞ്ഞുപതയുന്ന തിരമാലകള്‍ ഇവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു. സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനേകം ചാലുകളോടുകൂടിയ ചരിവുതലങ്ങളാണ് അടോലുകള്ക്കുള്ളത്. കാറ്റിനഭിമുഖമായുള്ള വശങ്ങളില് ഈ ചാലുകള്‍ കൂടുതല്‍ സ്പഷ്ടമായികാണുന്നു. ചരിവുതലങ്ങള്‍ ഏതാണ്ട് 25° ചായ്വില് സമുദ്രത്തിന്റെ അടിത്തട്ടുവരെ ഒരേരീതിയില്‍ തുടര്‍ന്നുപോകുന്നു. കുത്തനെ നിലകൊള്ളുവാന്‍ കോറല്‍ അവശിഷ്ടങ്ങള്‍ക്കു കഴിയുന്നില്ല. ചിലപ്പോള്‍ ഈ ചരിവുതലങ്ങളില്‍ അസ്പഷ്ടമായ തട്ടുകള്‍ ഉണ്ടാകാറുണ്ട്. അവശിഷ്ടങ്ങള്‍ ക്രമീകരിക്കപ്പെട്ടരീതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കൂടുതല്‍ സൂക്ഷ്മമായ അംശങ്ങളുടെ അടിയലുകള്‍ ഏറ്റവും ആഴത്തില്‍ കാണുന്നു. ലാഗൂണിന്റെ വശത്തെ കോറല്തലം എതിര്വശത്തേതിനേക്കാള് വീതികുറഞ്ഞതാകും. ലാഗൂണിന്റെ അടിത്തട്ടിലേക്കു ചാഞ്ഞിറങ്ങുന്ന ചരിവുതലവും ഉണ്ടായിരിക്കും. ഈ നിതലതലങ്ങള് ഏകസമാനമാകണമെന്നു നിര്‍ബന്ധമില്ല. ഉടവുകളും, കുണ്ടുകളും, കോറല്കൂനകളും, ഇടയ്ക്കിടെയുള്ള സമനിലങ്ങളും ചേര്‍ന്ന് തികച്ചും വൈവിധ്യമുള്ള തലങ്ങളാണ് ലാഗൂണുകളുടേത്. |
അടോലുകള്‍ എങ്ങനെയുണ്ടാകുന്നു എന്നതിനെ സംബന്ധിച്ചു സര്‍വസമ്മതമായ ഒരഭിപ്രായം ഇനിയും ഉണ്ടാകേണ്ടതുണ്ട്. സമുദ്രത്തിലെ അഗാധഭാഗങ്ങളില്‍ കോറലുകള്‍ വളരുന്നില്ല. അക്കാരണംകൊണ്ടുതന്നെ അടോലുകളുടെ ഉദ്ഭവത്തിന് അടിസ്ഥാനപരമായ ആവശ്യം സമുദ്രനിരപ്പില്‍നിന്നും അധികം ആഴത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ജലമഗ്നദ്വീപുകളും പീഠഭൂമികളുമാണെന്നുവരുന്നു. ഇവയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് അടോലുകളുടെ ഉദ്ഭവത്തിനു നിദാനമായ കോറലുകള്‍ വളര്‍ന്നുപൊങ്ങുന്നത്. ഡാര്‍വിന്റെ സിദ്ധാന്തമനുസരിച്ച് ഇങ്ങനെയുള്ള ദ്വീപുകള്‍ അധികം ജലനിമഗ്നമാകുന്തോറും കൂടുതല്‍ കൂടുതല്‍ കോറലുകള്‍ വളര്ന്നുപൊങ്ങുകയും, അവയുടെ നാശം ശൈലസേതുക്കളുടെ ഉത്പത്തിക്കു വഴിതെളിക്കുകയും ചെയ്യുന്നു. നിമഗ്നമാകുന്ന ദ്വീപിന്റെ ഉപരിതലം ലാഗൂണായി മാറുന്നു. കോറലുകളുടെ വളര്‍ച്ച പുഷ്ടമല്ലാത്ത ഭാഗങ്ങളെല്ലാം അഴികളും പൊഴികളുമായിത്തീരുന്നു. | അടോലുകള്‍ എങ്ങനെയുണ്ടാകുന്നു എന്നതിനെ സംബന്ധിച്ചു സര്‍വസമ്മതമായ ഒരഭിപ്രായം ഇനിയും ഉണ്ടാകേണ്ടതുണ്ട്. സമുദ്രത്തിലെ അഗാധഭാഗങ്ങളില്‍ കോറലുകള്‍ വളരുന്നില്ല. അക്കാരണംകൊണ്ടുതന്നെ അടോലുകളുടെ ഉദ്ഭവത്തിന് അടിസ്ഥാനപരമായ ആവശ്യം സമുദ്രനിരപ്പില്‍നിന്നും അധികം ആഴത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ജലമഗ്നദ്വീപുകളും പീഠഭൂമികളുമാണെന്നുവരുന്നു. ഇവയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് അടോലുകളുടെ ഉദ്ഭവത്തിനു നിദാനമായ കോറലുകള്‍ വളര്‍ന്നുപൊങ്ങുന്നത്. ഡാര്‍വിന്റെ സിദ്ധാന്തമനുസരിച്ച് ഇങ്ങനെയുള്ള ദ്വീപുകള്‍ അധികം ജലനിമഗ്നമാകുന്തോറും കൂടുതല്‍ കൂടുതല്‍ കോറലുകള്‍ വളര്ന്നുപൊങ്ങുകയും, അവയുടെ നാശം ശൈലസേതുക്കളുടെ ഉത്പത്തിക്കു വഴിതെളിക്കുകയും ചെയ്യുന്നു. നിമഗ്നമാകുന്ന ദ്വീപിന്റെ ഉപരിതലം ലാഗൂണായി മാറുന്നു. കോറലുകളുടെ വളര്‍ച്ച പുഷ്ടമല്ലാത്ത ഭാഗങ്ങളെല്ലാം അഴികളും പൊഴികളുമായിത്തീരുന്നു. | ||
വരി 14: | വരി 16: | ||
ഹിമയുഗവുമായി ബന്ധപ്പെടുത്തി യു.എസ്.ഭൂവിജ്ഞാനിയായ റെജിനാള്‍ഡ് ഡാലിയും (1871-1952) ജര്‍മന്‍ ശാസ്ത്രജ്ഞനായ ആല്‍ബ്രഷ്ട് പെങ്കും (1858-1945) അടോലുകളുടെ ഉദ്ഭവത്തെക്കുറിച്ച് താഴെ കാണുംവിധം സിദ്ധാന്തിക്കുന്നു. ഹിമയുഗത്തിനുശേഷമുള്ള കാലഘട്ടത്തില്‍, സമുദ്രജലത്തിന്റെ ഊഷ്മാവും നിരപ്പും വര്‍ധിക്കുന്നതോടെ കോറലുകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കപ്പെടുന്നു; എന്നാല്‍ ഹിമയുഗത്തിന്റെ ആരംഭത്തില്‍ അതിശൈത്യം കാരണവും, ജലനിരപ്പു താഴ്ന്നുപോകുന്നതിനാലും കോറലുകള്‍ നശിക്കുന്നു. അവയുടെ പുറ്റുകള്‍ ഛിദ്രിച്ച് കോറല്തിട്ടകളുണ്ടാകുന്നു. ഹിമയുഗങ്ങള്‍ ആവര്‍ത്തിക്കുകയും പിന്‍വാങ്ങുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്നു കാണുന്ന അടോലുകള്‍ ഉണ്ടായത്. എന്നാല്‍ മേല്വിവരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വാദഗതിയും അടോലുകളുടെ ഉദ്ഭവത്തിന്റെ ഏകമാത്ര കാരണമാകുന്നില്ല. ഉദാഹരണമായി, തിരകള്‍ക്ക് കോറല്ഭിത്തികളുടെ നിര്‍മാണത്തിലുള്ള പങ്ക് തര്‍ക്കമറ്റതാണ്. കോറല്‍ അവശിഷ്ടങ്ങളെ ജലനിരപ്പില്‍നിന്നു പത്തടി ഉയരത്തിലോളം നിക്ഷേപിക്കുവാന്‍ തിരകള്‍ക്ക് ശക്തിയുണ്ട്. അതേസമയം ദ്വീപുകളുടെ നിമജ്ജനം അടോലുകളുടെ വളര്‍ച്ചയെ ഭാഗികമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകാം. ജലനിരപ്പു താഴുന്നതും വളരെയധികം സഹായകമാണ്. | ഹിമയുഗവുമായി ബന്ധപ്പെടുത്തി യു.എസ്.ഭൂവിജ്ഞാനിയായ റെജിനാള്‍ഡ് ഡാലിയും (1871-1952) ജര്‍മന്‍ ശാസ്ത്രജ്ഞനായ ആല്‍ബ്രഷ്ട് പെങ്കും (1858-1945) അടോലുകളുടെ ഉദ്ഭവത്തെക്കുറിച്ച് താഴെ കാണുംവിധം സിദ്ധാന്തിക്കുന്നു. ഹിമയുഗത്തിനുശേഷമുള്ള കാലഘട്ടത്തില്‍, സമുദ്രജലത്തിന്റെ ഊഷ്മാവും നിരപ്പും വര്‍ധിക്കുന്നതോടെ കോറലുകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കപ്പെടുന്നു; എന്നാല്‍ ഹിമയുഗത്തിന്റെ ആരംഭത്തില്‍ അതിശൈത്യം കാരണവും, ജലനിരപ്പു താഴ്ന്നുപോകുന്നതിനാലും കോറലുകള്‍ നശിക്കുന്നു. അവയുടെ പുറ്റുകള്‍ ഛിദ്രിച്ച് കോറല്തിട്ടകളുണ്ടാകുന്നു. ഹിമയുഗങ്ങള്‍ ആവര്‍ത്തിക്കുകയും പിന്‍വാങ്ങുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്നു കാണുന്ന അടോലുകള്‍ ഉണ്ടായത്. എന്നാല്‍ മേല്വിവരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വാദഗതിയും അടോലുകളുടെ ഉദ്ഭവത്തിന്റെ ഏകമാത്ര കാരണമാകുന്നില്ല. ഉദാഹരണമായി, തിരകള്‍ക്ക് കോറല്ഭിത്തികളുടെ നിര്‍മാണത്തിലുള്ള പങ്ക് തര്‍ക്കമറ്റതാണ്. കോറല്‍ അവശിഷ്ടങ്ങളെ ജലനിരപ്പില്‍നിന്നു പത്തടി ഉയരത്തിലോളം നിക്ഷേപിക്കുവാന്‍ തിരകള്‍ക്ക് ശക്തിയുണ്ട്. അതേസമയം ദ്വീപുകളുടെ നിമജ്ജനം അടോലുകളുടെ വളര്‍ച്ചയെ ഭാഗികമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകാം. ജലനിരപ്പു താഴുന്നതും വളരെയധികം സഹായകമാണ്. | ||
- | അടോലുകള്‍ അധികമായി കണ്ടുവരുന്നത് പസിഫിക്, ഇന്ത്യന്‍ സമുദ്രങ്ങളിലെ ഉഷ്ണപ്രദേശങ്ങളിലാണ്. ഇവ മധ്യരേഖയുടെ ഇരുവശങ്ങളിലുമായി | + | അടോലുകള്‍ അധികമായി കണ്ടുവരുന്നത് പസിഫിക്, ഇന്ത്യന്‍ സമുദ്രങ്ങളിലെ ഉഷ്ണപ്രദേശങ്ങളിലാണ്. ഇവ മധ്യരേഖയുടെ ഇരുവശങ്ങളിലുമായി 25° അക്ഷാ. വരെ വ്യാപിച്ചുകിടക്കുന്നു. അത്ലാന്തിക് സമുദ്രത്തില്‍ ബ്രസീലിയന്‍ തീരത്തിനടുത്തായും ചില അടോലുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. |
+ | [[Category:ദ്വീപ്]] |
Current revision as of 16:06, 17 നവംബര്‍ 2014
അടോലുകള്‍
Atolls
ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകള്‍. ഇവയുടെ ഉത്തമമാതൃകകള്‍ മാലദ്വീപുകളിലാണ് കാണപ്പെടുന്നത്. അണ, ചിറ എന്നെല്ലാം അര്‍ഥമുള്ള മലയാളഭാഷയിലെ 'അടയല്' എന്ന പദം 'അടല്‍' എന്നും പിന്നെ 'അടോല്' എന്നും ആയിതീര്ന്നെന്നാണ് ഡഡ്ലി സ്റ്റാമ്പ് എന്ന ഭൗമശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.
സാധാരണ അടോലുകള്‍ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്; പക്ഷേ, ക്രമരഹിതമായ ആകൃതിയിലും ഇവ കാണാറുണ്ട്. വേലിയേറ്റനിരപ്പിനെക്കാള് ഉയര്‍ന്ന അനേകം ദ്വീപുകളുടെ ഒരു വലയമാണ് ഒരു മാതൃകാ-അടോലില് ഉണ്ടാവുക. ഈ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന,കടല്ച്ചേറ് നിറഞ്ഞ് ആഴം കുറഞ്ഞ ജലാശയത്തെ ലാഗൂണുകള്‍ (lagoons) എന്നു വിളിക്കുന്നു. അടോലുകളുടെ പവനപ്രതിമുഖവശത്തായി ലാഗൂണിലേക്ക് പ്രവേശനം അനുവദിക്കുന്ന അനേകം ഇടുക്കുകളും കാണാറുണ്ട്.
കോറലുകളുടെ വളര്ച്ചയോടനുബന്ധിച്ചുണ്ടാകുന്ന ശൈലസേതുക്കളാണ് അടോലുകളുടെ ഉദ്ഭവത്തിന് നിദാനമായിത്തീരുന്നത്. സമൂഹമായി ജീവിക്കുന്ന കോറലുകള്‍, അനുകൂലസാഹചര്യങ്ങളില്‍ വളരെവേഗം വളര്‍ന്ന് വലിയ പുറ്റുകളായിത്തീരുന്നു. എന്നാല്‍ തിരകളിലൂടെ അടിഞ്ഞുകയറുന്ന മണ്ണും ചരലും സജീവ-കോറലുകളുടെ നാശത്തിന് ഇടയാക്കുന്നു. ഇങ്ങനെ വളര്‍ച്ച സ്തംഭിച്ച കോറല്പ്പുറ്റുകള് ചിതറിയടിക്കുന്ന തിരമാലകളില്‍പ്പെട്ട് അടരുകയും ശിഥിലീഭവിക്കുകയും ചെയ്യുന്നു. കടല്ച്ചേറുമായി കലര്‍ന്നാണ് ഇവ ഉറച്ച ശൈലസേതുക്കളായി പരിണമിക്കുന്നത്. അടോല്ദ്വീപുകളില് സാധാരണ കണ്ടുവരുന്ന പായല്‍പൊതിഞ്ഞ കൂനകളുടെ അധികഭാഗങ്ങളിലും 'ഫൊറാമിനിഫെറാ' വിഭാഗത്തിലെ ആദിമ ജന്തുക്കള്‍, കോറലുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും ആല്‍ഗകളും ബ്രയോസോവ, മൊളസ്ക തുടങ്ങിയവയുമാണുള്ളത്. ഈ ദ്വീപുകളുടെ വളര്‍ച്ച വാതാനുകൂലവശങ്ങളിലാണ് പരിപുഷ്ടമായി കാണുന്നത്.
അടോലുകളുടെ ബാഹ്യരേഖ കോറലും കക്കയും നിറഞ്ഞ ചൊരിമണലിന്റെയും തരിമണലിന്റെയും തടം കടന്ന് ആഴം കുറഞ്ഞ ശൈലസേതുതലമായിട്ടാണ് അവസാനിക്കുക. അതിര്‍വരമ്പില്‍ ലിതോതാംനിയണ് (Lithothamnion) എന്നു വിളിക്കുന്ന ചുവന്ന ആല്‍ഗകള്‍ നിബിഡമായി വളരുന്നു. അവ സാധാരണയായി ജലനിരപ്പിനു മുകളിലേക്കും വ്യാപിക്കുന്നു. നുരഞ്ഞുപതയുന്ന തിരമാലകള്‍ ഇവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു. സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനേകം ചാലുകളോടുകൂടിയ ചരിവുതലങ്ങളാണ് അടോലുകള്ക്കുള്ളത്. കാറ്റിനഭിമുഖമായുള്ള വശങ്ങളില് ഈ ചാലുകള്‍ കൂടുതല്‍ സ്പഷ്ടമായികാണുന്നു. ചരിവുതലങ്ങള്‍ ഏതാണ്ട് 25° ചായ്വില് സമുദ്രത്തിന്റെ അടിത്തട്ടുവരെ ഒരേരീതിയില്‍ തുടര്‍ന്നുപോകുന്നു. കുത്തനെ നിലകൊള്ളുവാന്‍ കോറല്‍ അവശിഷ്ടങ്ങള്‍ക്കു കഴിയുന്നില്ല. ചിലപ്പോള്‍ ഈ ചരിവുതലങ്ങളില്‍ അസ്പഷ്ടമായ തട്ടുകള്‍ ഉണ്ടാകാറുണ്ട്. അവശിഷ്ടങ്ങള്‍ ക്രമീകരിക്കപ്പെട്ടരീതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കൂടുതല്‍ സൂക്ഷ്മമായ അംശങ്ങളുടെ അടിയലുകള്‍ ഏറ്റവും ആഴത്തില്‍ കാണുന്നു. ലാഗൂണിന്റെ വശത്തെ കോറല്തലം എതിര്വശത്തേതിനേക്കാള് വീതികുറഞ്ഞതാകും. ലാഗൂണിന്റെ അടിത്തട്ടിലേക്കു ചാഞ്ഞിറങ്ങുന്ന ചരിവുതലവും ഉണ്ടായിരിക്കും. ഈ നിതലതലങ്ങള് ഏകസമാനമാകണമെന്നു നിര്‍ബന്ധമില്ല. ഉടവുകളും, കുണ്ടുകളും, കോറല്കൂനകളും, ഇടയ്ക്കിടെയുള്ള സമനിലങ്ങളും ചേര്‍ന്ന് തികച്ചും വൈവിധ്യമുള്ള തലങ്ങളാണ് ലാഗൂണുകളുടേത്.
അടോലുകള്‍ എങ്ങനെയുണ്ടാകുന്നു എന്നതിനെ സംബന്ധിച്ചു സര്‍വസമ്മതമായ ഒരഭിപ്രായം ഇനിയും ഉണ്ടാകേണ്ടതുണ്ട്. സമുദ്രത്തിലെ അഗാധഭാഗങ്ങളില്‍ കോറലുകള്‍ വളരുന്നില്ല. അക്കാരണംകൊണ്ടുതന്നെ അടോലുകളുടെ ഉദ്ഭവത്തിന് അടിസ്ഥാനപരമായ ആവശ്യം സമുദ്രനിരപ്പില്‍നിന്നും അധികം ആഴത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ജലമഗ്നദ്വീപുകളും പീഠഭൂമികളുമാണെന്നുവരുന്നു. ഇവയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് അടോലുകളുടെ ഉദ്ഭവത്തിനു നിദാനമായ കോറലുകള്‍ വളര്‍ന്നുപൊങ്ങുന്നത്. ഡാര്‍വിന്റെ സിദ്ധാന്തമനുസരിച്ച് ഇങ്ങനെയുള്ള ദ്വീപുകള്‍ അധികം ജലനിമഗ്നമാകുന്തോറും കൂടുതല്‍ കൂടുതല്‍ കോറലുകള്‍ വളര്ന്നുപൊങ്ങുകയും, അവയുടെ നാശം ശൈലസേതുക്കളുടെ ഉത്പത്തിക്കു വഴിതെളിക്കുകയും ചെയ്യുന്നു. നിമഗ്നമാകുന്ന ദ്വീപിന്റെ ഉപരിതലം ലാഗൂണായി മാറുന്നു. കോറലുകളുടെ വളര്‍ച്ച പുഷ്ടമല്ലാത്ത ഭാഗങ്ങളെല്ലാം അഴികളും പൊഴികളുമായിത്തീരുന്നു.
ഹിമയുഗവുമായി ബന്ധപ്പെടുത്തി യു.എസ്.ഭൂവിജ്ഞാനിയായ റെജിനാള്‍ഡ് ഡാലിയും (1871-1952) ജര്‍മന്‍ ശാസ്ത്രജ്ഞനായ ആല്‍ബ്രഷ്ട് പെങ്കും (1858-1945) അടോലുകളുടെ ഉദ്ഭവത്തെക്കുറിച്ച് താഴെ കാണുംവിധം സിദ്ധാന്തിക്കുന്നു. ഹിമയുഗത്തിനുശേഷമുള്ള കാലഘട്ടത്തില്‍, സമുദ്രജലത്തിന്റെ ഊഷ്മാവും നിരപ്പും വര്‍ധിക്കുന്നതോടെ കോറലുകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കപ്പെടുന്നു; എന്നാല്‍ ഹിമയുഗത്തിന്റെ ആരംഭത്തില്‍ അതിശൈത്യം കാരണവും, ജലനിരപ്പു താഴ്ന്നുപോകുന്നതിനാലും കോറലുകള്‍ നശിക്കുന്നു. അവയുടെ പുറ്റുകള്‍ ഛിദ്രിച്ച് കോറല്തിട്ടകളുണ്ടാകുന്നു. ഹിമയുഗങ്ങള്‍ ആവര്‍ത്തിക്കുകയും പിന്‍വാങ്ങുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്നു കാണുന്ന അടോലുകള്‍ ഉണ്ടായത്. എന്നാല്‍ മേല്വിവരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വാദഗതിയും അടോലുകളുടെ ഉദ്ഭവത്തിന്റെ ഏകമാത്ര കാരണമാകുന്നില്ല. ഉദാഹരണമായി, തിരകള്‍ക്ക് കോറല്ഭിത്തികളുടെ നിര്‍മാണത്തിലുള്ള പങ്ക് തര്‍ക്കമറ്റതാണ്. കോറല്‍ അവശിഷ്ടങ്ങളെ ജലനിരപ്പില്‍നിന്നു പത്തടി ഉയരത്തിലോളം നിക്ഷേപിക്കുവാന്‍ തിരകള്‍ക്ക് ശക്തിയുണ്ട്. അതേസമയം ദ്വീപുകളുടെ നിമജ്ജനം അടോലുകളുടെ വളര്‍ച്ചയെ ഭാഗികമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകാം. ജലനിരപ്പു താഴുന്നതും വളരെയധികം സഹായകമാണ്.
അടോലുകള്‍ അധികമായി കണ്ടുവരുന്നത് പസിഫിക്, ഇന്ത്യന്‍ സമുദ്രങ്ങളിലെ ഉഷ്ണപ്രദേശങ്ങളിലാണ്. ഇവ മധ്യരേഖയുടെ ഇരുവശങ്ങളിലുമായി 25° അക്ഷാ. വരെ വ്യാപിച്ചുകിടക്കുന്നു. അത്ലാന്തിക് സമുദ്രത്തില്‍ ബ്രസീലിയന്‍ തീരത്തിനടുത്തായും ചില അടോലുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.