This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണഗിരിനാഥന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അരുണഗിരിനാഥന്‍= 1. രഘുവംശം, കുമാരസംഭവം എന്നീ കൃതികള്‍ക്ക് പ്ര...)
(അരുണഗിരിനാഥന്‍)
 
വരി 5: വരി 5:
2. എ.ഡി. 15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു ഗാനരചയിതാവ്. സുബ്രഹ്മണ്യഭക്തനും സന്ന്യാസിയുമായിരുന്ന ഇദ്ദേഹം തിരുപ്പുകള്‍ എന്ന പ്രത്യേകതരം ഗാനങ്ങള്‍ രചിക്കുകയുണ്ടായി. ചെറുപ്പത്തില്‍ മാതാവ് മരിച്ചുപോയതിനാല്‍ ജ്യേഷ്ഠസഹോദരിയായ തിലകവതി അമ്മയാരുടെ സംരക്ഷണയിലാണ് അരുണഗിരിനാഥന്‍ ബാല്യകാലം കഴിച്ചുകൂട്ടിയത്. സംസ്കൃതത്തിലും തമിഴിലും ഇദ്ദേഹത്തിന് അസാധാരണ പാണ്ഡിത്യം ഉണ്ടായിരുന്നു. വിവിധ വൃത്തങ്ങളില്‍ അനായാസമായി കൃതികള്‍ രചിക്കാനുള്ള കഴിവ് അദ്ദേഹത്തിന് 'ചന്ദ്രപാവലപ്പെരുമാന്‍' എന്ന ബിരുദം നേടിക്കൊടുത്തു. പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് അവിടത്തെയെല്ലാം ദേവതകളെക്കുറിച്ച് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ''ഭുതവേതാളവകുപ്പ്'' എന്ന ഇദ്ദേഹത്തിന്റെ കൃതിയില്‍ 108 താളങ്ങളെക്കുറിച്ചും സംസ്കൃതരാഗങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. 16,000 തിരുപ്പുകളുകള്‍ ഇദ്ദേഹം രചിച്ചതായി പറയപ്പെടുന്നു. എന്നാല്‍ 2,000 എണ്ണം മാത്രമേ ഇന്നു പ്രചാരത്തിലുള്ളു.  

-
ഒരു വേശ്യയുടെ കെണിയില്‍പ്പെട്ട് ധനം മുഴുവന്‍ നശിപ്പിക്കുകയും മാനഹാനിയും ദാരിദ്യ്രവും സഹിക്കേണ്ടി വരികയും ചെയ്തപ്പോള്‍ ഇദ്ദേഹം ഭക്തിമാര്‍ഗത്തിലേക്കു തിരിഞ്ഞു എന്നാണ് പറയപ്പെടുന്നത്. വളരെക്കാലം ഇദ്ദേഹം ധ്യാനനിരതനായി കഴിഞ്ഞുവെന്നും ഒടുവില്‍ സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ട് നല്കിയ നിര്‍ദേശമനുസരിച്ചാണ് ഗാനങ്ങള്‍ നിര്‍മിച്ചതെന്നും ഐതിഹ്യമുണ്ട്.  
+
ഒരു വേശ്യയുടെ കെണിയില്‍പ്പെട്ട് ധനം മുഴുവന്‍ നശിപ്പിക്കുകയും മാനഹാനിയും ദാരിദ്ര്യവും സഹിക്കേണ്ടി വരികയും ചെയ്തപ്പോള്‍ ഇദ്ദേഹം ഭക്തിമാര്‍ഗത്തിലേക്കു തിരിഞ്ഞു എന്നാണ് പറയപ്പെടുന്നത്. വളരെക്കാലം ഇദ്ദേഹം ധ്യാനനിരതനായി കഴിഞ്ഞുവെന്നും ഒടുവില്‍ സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ട് നല്കിയ നിര്‍ദേശമനുസരിച്ചാണ് ഗാനങ്ങള്‍ നിര്‍മിച്ചതെന്നും ഐതിഹ്യമുണ്ട്.  
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)

Current revision as of 08:09, 17 നവംബര്‍ 2014

അരുണഗിരിനാഥന്‍

1. രഘുവംശം, കുമാരസംഭവം എന്നീ കൃതികള്‍ക്ക് പ്രകാശിക എന്ന പേരില്‍ വ്യാഖ്യാനം നിര്‍മിച്ച കേരളീയനായ സംസ്കൃതപണ്ഡിതന്‍. 'അരുണാചലനാഥന്‍', 'അണ്ണാമല' എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. അണ്ണാമലവ്യാഖ്യാനം എന്ന പേരില്‍ പ്രകാശിക കേരളീയരുടെ ഇടയില്‍ പ്രസിദ്ധമാണ്. 'ഇതിരാമദത്തസൂനുനാ, അരുണഗിരിനാഥേന വിരചിതായാം രഘുവംശപ്രകാശികായാം പ്രഥമഃസര്‍ഗഃ' എന്ന പ്രസ്താവനയില്‍നിന്നും ഇദ്ദേഹത്തിന്റെ പിതാവ് രാമദത്ത(രാമന്‍)നായിരുന്നു എന്നു മനസ്സിലാക്കാം. ശൂദ്രകുലജാതനും അടിയുറച്ച ശിവഭക്തനുമായിരുന്നു അരുണഗിരിനാഥന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെയും കാലത്തെയും കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. ചുരുക്കം പദങ്ങളെക്കൊണ്ട് മൂലത്തിന്റെ ഭാവഗാംഭീര്യം പ്രസ്ഫുടമാക്കാന്‍ പോരുന്ന വാക്യാര്‍ഥവിചാരാവഗാഹം ഇദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ രഘുവംശവ്യാഖ്യാനം മല്ലീനാഥതുല്യന്‍ എന്ന പരിഗണനയ്ക്ക് ഇദ്ദേഹത്തെ പാത്രമാക്കിയിട്ടുണ്ട്. എങ്കിലും പല ഭാഗവും ഹ്രസ്വമായിപ്പോയതിനാല്‍ പ്രകാശിക പണ്ഡിതമാത്രവേദ്യമാണ്. രഘുവംശത്തിനും കുമാരസംഭവത്തിനും വിവരണം എന്ന വ്യാഖ്യാനമെഴുതിയ നാരായണപണ്ഡിതന്‍ (ആശ്ലേഷാശതകകര്‍ത്താവ്) പ്രകാശികയെത്തന്നെ ഉപജീവിക്കുകയും വിസ്തരിച്ചു പ്രകാശിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. അരുണഗിരിനാഥന്റെ വീക്ഷണങ്ങള്‍ അവികലവും സമഗ്രവുമാണെന്ന ശ്ലാഘ നേടിയിട്ടുണ്ട്.

2. എ.ഡി. 15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു ഗാനരചയിതാവ്. സുബ്രഹ്മണ്യഭക്തനും സന്ന്യാസിയുമായിരുന്ന ഇദ്ദേഹം തിരുപ്പുകള്‍ എന്ന പ്രത്യേകതരം ഗാനങ്ങള്‍ രചിക്കുകയുണ്ടായി. ചെറുപ്പത്തില്‍ മാതാവ് മരിച്ചുപോയതിനാല്‍ ജ്യേഷ്ഠസഹോദരിയായ തിലകവതി അമ്മയാരുടെ സംരക്ഷണയിലാണ് അരുണഗിരിനാഥന്‍ ബാല്യകാലം കഴിച്ചുകൂട്ടിയത്. സംസ്കൃതത്തിലും തമിഴിലും ഇദ്ദേഹത്തിന് അസാധാരണ പാണ്ഡിത്യം ഉണ്ടായിരുന്നു. വിവിധ വൃത്തങ്ങളില്‍ അനായാസമായി കൃതികള്‍ രചിക്കാനുള്ള കഴിവ് അദ്ദേഹത്തിന് 'ചന്ദ്രപാവലപ്പെരുമാന്‍' എന്ന ബിരുദം നേടിക്കൊടുത്തു. പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് അവിടത്തെയെല്ലാം ദേവതകളെക്കുറിച്ച് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഭുതവേതാളവകുപ്പ് എന്ന ഇദ്ദേഹത്തിന്റെ കൃതിയില്‍ 108 താളങ്ങളെക്കുറിച്ചും സംസ്കൃതരാഗങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. 16,000 തിരുപ്പുകളുകള്‍ ഇദ്ദേഹം രചിച്ചതായി പറയപ്പെടുന്നു. എന്നാല്‍ 2,000 എണ്ണം മാത്രമേ ഇന്നു പ്രചാരത്തിലുള്ളു.

ഒരു വേശ്യയുടെ കെണിയില്‍പ്പെട്ട് ധനം മുഴുവന്‍ നശിപ്പിക്കുകയും മാനഹാനിയും ദാരിദ്ര്യവും സഹിക്കേണ്ടി വരികയും ചെയ്തപ്പോള്‍ ഇദ്ദേഹം ഭക്തിമാര്‍ഗത്തിലേക്കു തിരിഞ്ഞു എന്നാണ് പറയപ്പെടുന്നത്. വളരെക്കാലം ഇദ്ദേഹം ധ്യാനനിരതനായി കഴിഞ്ഞുവെന്നും ഒടുവില്‍ സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ട് നല്കിയ നിര്‍ദേശമനുസരിച്ചാണ് ഗാനങ്ങള്‍ നിര്‍മിച്ചതെന്നും ഐതിഹ്യമുണ്ട്.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍