This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിയക്കുടി രാമാനുജമയ്യങ്കാര്‍ (1890 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അരിയക്കുടി രാമാനുജമയ്യങ്കാര്‍ (1890 - 1967)= കര്‍ണാടക സംഗീതവിദഗ്ധന...)
(അരിയക്കുടി രാമാനുജമയ്യങ്കാര്‍ (1890 - 1967))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=അരിയക്കുടി രാമാനുജമയ്യങ്കാര്‍ (1890 - 1967)=
=അരിയക്കുടി രാമാനുജമയ്യങ്കാര്‍ (1890 - 1967)=
-
 
+
[[Image:Ariyankudi Ramanujam Ayyankar.png|200px|left|thumb|അരിയക്കുടി രാമാനുജമയ്യങ്കാര്‍]]
-
കര്‍ണാടക സംഗീതവിദഗ്ധന്‍. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ അരിയക്കുടിഗ്രാമത്തില്‍ ചെല്ലമ്മാളുടെയും തിരുവെങ്കിടം അയ്യങ്കാരുടെയും മൂന്നാമത്തെ മകനായി 1890-ല്‍ ജനിച്ചു. പുതുക്കോട്ട മലയപ്പ അയ്യരുടെയും തുടര്‍ന്നു പല്ലവിവിദ്വാനായ നാചക്കല്‍ നരസിംഹയ്യങ്കാരുടെയും കീഴിലാണ് ആദ്യകാല സംഗീതപരിശീലനം നടന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ സംഗീതപ്രതിഭ പരിപക്വമായത് രാമനാഥപുരം ശ്രീനിവാസയ്യരുടെ കീഴിലുള്ള പരിശീലനം മൂലമാണ്. ആറുകൊല്ലം ശ്രീനിവാസയ്യരുടെ കീഴില്‍ പഠിച്ചു. അക്കാലങ്ങളില്‍ കച്ചേരികള്‍ക്കു ഗുരുവുമൊരുമിച്ച് പോവുകയും ഉപസാധകനായിരുന്നു പാടുകയും ചെയ്തിരുന്നു. ഇരുപതാമത്തെ വയസ്സില്‍ തനിച്ച് ആദ്യമായി കച്ചേരി നടത്തി. ദേവക്കോട്ടയില്‍വച്ചു നടത്തിയ ആ കച്ചേരി ഗുരുവിന്റെ അനുമതിയോടുകൂടിയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും ആയിരുന്നു. തുടര്‍ന്ന് 54 വര്‍ഷം ഇദ്ദേഹം തുടരെ കച്ചേരികള്‍ നടത്തി. ഇത്രയും ദീര്‍ഘമായ ഒരു കാലയളവില്‍ കച്ചേരികള്‍ നടത്തിയിട്ടുള്ളവരും 'മേധാവി' എന്ന അംഗീകാരം സര്‍വസമ്മതമായി നിലനിര്‍ത്തിയിട്ടുള്ളവരും കര്‍ണാടക സംഗീതവിദ്വാന്മാരില്‍ വിരളമാണ്. മുപ്പതു വയസ്സായപ്പോഴേക്കും ഒരു നല്ല ഗായകനെന്ന പ്രശസ്തി അയ്യങ്കാര്‍ നേടി. സംഗീതരത്നാകര, സംഗീതകലാനിധി, ഗായകശിഖാമണി തുടങ്ങി വളരെ ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യമായി രാഷ്ട്രപതിയില്‍ നിന്നു ബഹുമതി ലഭിച്ച കര്‍ണാടക സംഗീതവിദ്വാന്‍ ഇദ്ദേഹമാണ്. പാട്ടുകച്ചേരിപ്രസ്ഥാനത്തെ ഒരു പുതിയ വഴിയിലേക്ക് ഇദ്ദേഹം നയിച്ചു. പാരമ്പര്യത്തെ മാനിക്കുമ്പോള്‍ത്തന്നെ പുതുമയെ പരിഗണിക്കുവാനും ഇദ്ദേഹം ഉത്സാഹം പ്രകടിപ്പിച്ചു. 1967 ജനു. 23-ന് ചെന്നൈയില്‍ അന്തരിച്ചു.  
+
കര്‍ണാടക സംഗീതവിദഗ്ധന്‍. തമിഴ്‍നാട്ടിലെ രാമനാഥപുരം ജില്ലയിലെ അരിയക്കുടിഗ്രാമത്തില്‍ ചെല്ലമ്മാളുടെയും തിരുവെങ്കിടം അയ്യങ്കാരുടെയും മൂന്നാമത്തെ മകനായി 1890-ല്‍ ജനിച്ചു. പുതുക്കോട്ട മലയപ്പ അയ്യരുടെയും തുടര്‍ന്നു പല്ലവിവിദ്വാനായ നാചക്കല്‍ നരസിംഹയ്യങ്കാരുടെയും കീഴിലാണ് ആദ്യകാല സംഗീതപരിശീലനം നടന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ സംഗീതപ്രതിഭ പരിപക്വമായത് രാമനാഥപുരം ശ്രീനിവാസയ്യരുടെ കീഴിലുള്ള പരിശീലനം മൂലമാണ്. ആറുകൊല്ലം ശ്രീനിവാസയ്യരുടെ കീഴില്‍ പഠിച്ചു. അക്കാലങ്ങളില്‍ കച്ചേരികള്‍ക്കു ഗുരുവുമൊരുമിച്ച് പോവുകയും ഉപസാധകനായിരുന്നു പാടുകയും ചെയ്തിരുന്നു. ഇരുപതാമത്തെ വയസ്സില്‍ തനിച്ച് ആദ്യമായി കച്ചേരി നടത്തി. ദേവക്കോട്ടയില്‍വച്ചു നടത്തിയ ആ കച്ചേരി ഗുരുവിന്റെ അനുമതിയോടുകൂടിയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും ആയിരുന്നു. തുടര്‍ന്ന് 54 വര്‍ഷം ഇദ്ദേഹം തുടരെ കച്ചേരികള്‍ നടത്തി. ഇത്രയും ദീര്‍ഘമായ ഒരു കാലയളവില്‍ കച്ചേരികള്‍ നടത്തിയിട്ടുള്ളവരും 'മേധാവി' എന്ന അംഗീകാരം സര്‍വസമ്മതമായി നിലനിര്‍ത്തിയിട്ടുള്ളവരും കര്‍ണാടക സംഗീതവിദ്വാന്മാരില്‍ വിരളമാണ്. മുപ്പതു വയസ്സായപ്പോഴേക്കും ഒരു നല്ല ഗായകനെന്ന പ്രശസ്തി അയ്യങ്കാര്‍ നേടി. സംഗീതരത്നാകര, സംഗീതകലാനിധി, ഗായകശിഖാമണി തുടങ്ങി വളരെ ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യമായി രാഷ്ട്രപതിയില്‍ നിന്നു ബഹുമതി ലഭിച്ച കര്‍ണാടക സംഗീതവിദ്വാന്‍ ഇദ്ദേഹമാണ്. പാട്ടുകച്ചേരിപ്രസ്ഥാനത്തെ ഒരു പുതിയ വഴിയിലേക്ക് ഇദ്ദേഹം നയിച്ചു. പാരമ്പര്യത്തെ മാനിക്കുമ്പോള്‍ത്തന്നെ പുതുമയെ പരിഗണിക്കുവാനും ഇദ്ദേഹം ഉത്സാഹം പ്രകടിപ്പിച്ചു. 1967 ജനു. 23-ന് ചെന്നൈയില്‍ അന്തരിച്ചു.  
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)

Current revision as of 06:14, 17 നവംബര്‍ 2014

അരിയക്കുടി രാമാനുജമയ്യങ്കാര്‍ (1890 - 1967)

അരിയക്കുടി രാമാനുജമയ്യങ്കാര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍