This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്ചന്‍കോവില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അച്ചന്‍കോവില്‍) |
|||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അച്ചന്‍കോവില്‍ = | = അച്ചന്‍കോവില്‍ = | ||
- | കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍നിന്ന് 80 കി.മീ. വ.കി. സഹ്യപര്‍വതനിരകളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവതീര്‍ഥാടനകേന്ദ്രമാണ്. അച്ചന്‍കോവില്‍ പ്രദേശത്തും പരിസരങ്ങളിലും റബര്‍തോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസല്‍ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്. | + | കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍നിന്ന് 80 കി.മീ. വ.കി. സഹ്യപര്‍വതനിരകളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവതീര്‍ഥാടനകേന്ദ്രമാണ്. അച്ചന്‍കോവില്‍ പ്രദേശത്തും പരിസരങ്ങളിലും റബര്‍തോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസല്‍ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.[[Image:p.205.jpg|thumb|400x300px|left|അച്ചന്‍കോവില്‍ ക്ഷേത്രം]] |
- | [[Image:p.205.jpg|thumb|400x300px| | + | മലമ്പണ്ടാരങ്ങള്‍ എന്നറിയപ്പെടുന്ന ഗിരിവര്‍ഗക്കാരുടെ കേന്ദ്രമായ അച്ചന്‍കോവില്‍, തെന്‍മല പഞ്ചായത്തിലെ ഒരു വാര്‍ഡാണ്. ഇവിടുത്തെ ഗിരിവര്‍ഗക്കാരുടെ അധിവാസത്തിന് ഗവണ്‍മെന്റ് ഏതാനും കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്. |
- | ഗിരിവര്‍ഗക്കാരുടെ കേന്ദ്രമായ അച്ചന്‍കോവില്‍, തെന്‍മല പഞ്ചായത്തിലെ ഒരു വാര്‍ഡാണ്. ഇവിടുത്തെ ഗിരിവര്‍ഗക്കാരുടെ അധിവാസത്തിന് ഗവണ്‍മെന്റ് ഏതാനും കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്. | + | |
- | '''ക്ഷേത്രം.''' ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നു. എന്നാല്‍ ഒരു തീര്‍ഥാടനകേന്ദ്രമെന്നനിലയില്‍ മലയാളികളെക്കാള്‍ | + | '''ക്ഷേത്രം.''' ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നു. എന്നാല്‍ ഒരു തീര്‍ഥാടനകേന്ദ്രമെന്നനിലയില്‍ മലയാളികളെക്കാള്‍ തമിഴ്നാട്ടിലുള്ള ഭക്തന്‍മാരെയാണ് ഇവിടം കൂടുതല്‍ ആകര്‍ഷിച്ചുവരുന്നത്. ധനുമാസത്തിലെ 'മണ്ഡലപൂജയും' മകരത്തിലെ 'രേവതിപൂജ'യുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങള്‍. മണ്ഡലപൂജയില്‍ തേരോട്ടവും രേവതിപൂജയില്‍ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്. വര്‍ണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം ഭക്തന്‍മാര്‍ക്ക് വരാഭയപ്രദമായ ഒരു കാഴ്ചയാണ്. മൂന്നാം ഉത്സവദിവസം മുതല്‍ ചെറിയ തേരിന്റെ ആകൃതിയില്‍ നിര്‍മിച്ച ഒരു വാഹനത്തില്‍ അയ്യപ്പവിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു. ഇതിന് 'മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത്' എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങള്‍ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങള്‍ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന് പറയപ്പെടുന്നു. |
ക്ഷേത്രമതില്‍ക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മന്‍കോവിലുകളും ഇവയിലുള്‍പ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടന്‍, ചേപ്പാണിമാടന്‍, കാളമാടന്‍, കൊച്ചിട്ടാണന്‍ (കൊച്ചിട്ടിനാരായണന്‍), ശിങ്കിലിഭൂതത്താന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മൂര്‍ത്തികളുടേതാണ് ഈ പ്രതിഷ്ഠകള്‍. ചതുര്‍ബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്. | ക്ഷേത്രമതില്‍ക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മന്‍കോവിലുകളും ഇവയിലുള്‍പ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടന്‍, ചേപ്പാണിമാടന്‍, കാളമാടന്‍, കൊച്ചിട്ടാണന്‍ (കൊച്ചിട്ടിനാരായണന്‍), ശിങ്കിലിഭൂതത്താന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മൂര്‍ത്തികളുടേതാണ് ഈ പ്രതിഷ്ഠകള്‍. ചതുര്‍ബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്. | ||
+ | [[Category:സ്ഥലം]] |
Current revision as of 11:43, 16 നവംബര്‍ 2014
അച്ചന്‍കോവില്‍
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍നിന്ന് 80 കി.മീ. വ.കി. സഹ്യപര്‍വതനിരകളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവതീര്‍ഥാടനകേന്ദ്രമാണ്. അച്ചന്‍കോവില്‍ പ്രദേശത്തും പരിസരങ്ങളിലും റബര്‍തോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസല്‍ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.മലമ്പണ്ടാരങ്ങള്‍ എന്നറിയപ്പെടുന്ന ഗിരിവര്‍ഗക്കാരുടെ കേന്ദ്രമായ അച്ചന്‍കോവില്‍, തെന്‍മല പഞ്ചായത്തിലെ ഒരു വാര്‍ഡാണ്. ഇവിടുത്തെ ഗിരിവര്‍ഗക്കാരുടെ അധിവാസത്തിന് ഗവണ്‍മെന്റ് ഏതാനും കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രം. ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നു. എന്നാല്‍ ഒരു തീര്‍ഥാടനകേന്ദ്രമെന്നനിലയില്‍ മലയാളികളെക്കാള്‍ തമിഴ്നാട്ടിലുള്ള ഭക്തന്‍മാരെയാണ് ഇവിടം കൂടുതല്‍ ആകര്‍ഷിച്ചുവരുന്നത്. ധനുമാസത്തിലെ 'മണ്ഡലപൂജയും' മകരത്തിലെ 'രേവതിപൂജ'യുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങള്‍. മണ്ഡലപൂജയില്‍ തേരോട്ടവും രേവതിപൂജയില്‍ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്. വര്‍ണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം ഭക്തന്‍മാര്‍ക്ക് വരാഭയപ്രദമായ ഒരു കാഴ്ചയാണ്. മൂന്നാം ഉത്സവദിവസം മുതല്‍ ചെറിയ തേരിന്റെ ആകൃതിയില്‍ നിര്‍മിച്ച ഒരു വാഹനത്തില്‍ അയ്യപ്പവിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു. ഇതിന് 'മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത്' എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങള്‍ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങള്‍ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന് പറയപ്പെടുന്നു.
ക്ഷേത്രമതില്‍ക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മന്‍കോവിലുകളും ഇവയിലുള്‍പ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടന്‍, ചേപ്പാണിമാടന്‍, കാളമാടന്‍, കൊച്ചിട്ടാണന്‍ (കൊച്ചിട്ടിനാരായണന്‍), ശിങ്കിലിഭൂതത്താന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മൂര്‍ത്തികളുടേതാണ് ഈ പ്രതിഷ്ഠകള്‍. ചതുര്‍ബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്.