This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്യപ്പന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അയ്യപ്പന്‍) |
Mksol (സംവാദം | സംഭാവനകള്‍) (→അയ്യപ്പന്‍) |
||
വരി 1: | വരി 1: | ||
=അയ്യപ്പന്‍= | =അയ്യപ്പന്‍= | ||
- | കേരളം, | + | കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ഹിന്ദുദേവനായ ശാസ്താവിനു നല്കപ്പെട്ടിരിക്കുന്ന പേര്. തമിഴ്നാട്ടില്‍ ചില ഭാഗങ്ങളില്‍ 'ചാത്താ', 'മാചാത്താ', 'കണ്ടന്‍ചാത്താ' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആരാധനാമൂര്‍ത്തികള്‍ക്ക് 'അയ്യന്‍', 'അയ്യനാര്‍' എന്നീ പര്യായങ്ങളും ഉള്ളതിനാല്‍, മലയാളികളുടെ അയ്യപ്പനെപ്പോലെ, ഇവരും ഏതോ സമന്വിത വൈഷ്ണവ-ശൈവ ദേവനാണെന്നു കരുതാം. |
ഹൈന്ദവ വിശ്വാസങ്ങളില്‍ ശാസ്താവെന്ന സങ്കല്പത്തിനുതന്നെ അത്രവളരെ പഴക്കമില്ല. എ.ഡി. 4-6 നൂറ്റാണ്ടുകള്‍ക്കിടയില്‍ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഭാഗവതത്തിലാണ് ശാസ്താവിനെക്കുറിച്ചുള്ള ആദ്യസൂചന കാണുന്നത്. പാലാഴിമഥനാനന്തരം ദേവന്മാര്‍ക്കുവേണ്ടി അമൃതത്തെ രക്ഷിക്കാന്‍ മോഹിനീരൂപമെടുത്ത വിഷ്ണുവില്‍ ഭ്രമിച്ച ശിവന് ഉണ്ടായ പുത്രനാണ് ശാസ്താവ് (ഹരിഹരപുത്രന്‍) എന്ന് അതില്‍ പരാമൃഷ്ടമായിരിക്കുന്ന കഥ സുപ്രഭേദാഗമം എന്ന ഒരു പ്രാചീന കാവ്യത്തിലും കമ്പരാമായണത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. ശാസ്താവിന്റെ ഈ ഉത്പത്തിവൃത്താന്തത്തെ കേന്ദ്രീകരിച്ച് കേരളീയര്‍ പല സംസ്കൃത-മലയാള ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. | ഹൈന്ദവ വിശ്വാസങ്ങളില്‍ ശാസ്താവെന്ന സങ്കല്പത്തിനുതന്നെ അത്രവളരെ പഴക്കമില്ല. എ.ഡി. 4-6 നൂറ്റാണ്ടുകള്‍ക്കിടയില്‍ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഭാഗവതത്തിലാണ് ശാസ്താവിനെക്കുറിച്ചുള്ള ആദ്യസൂചന കാണുന്നത്. പാലാഴിമഥനാനന്തരം ദേവന്മാര്‍ക്കുവേണ്ടി അമൃതത്തെ രക്ഷിക്കാന്‍ മോഹിനീരൂപമെടുത്ത വിഷ്ണുവില്‍ ഭ്രമിച്ച ശിവന് ഉണ്ടായ പുത്രനാണ് ശാസ്താവ് (ഹരിഹരപുത്രന്‍) എന്ന് അതില്‍ പരാമൃഷ്ടമായിരിക്കുന്ന കഥ സുപ്രഭേദാഗമം എന്ന ഒരു പ്രാചീന കാവ്യത്തിലും കമ്പരാമായണത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. ശാസ്താവിന്റെ ഈ ഉത്പത്തിവൃത്താന്തത്തെ കേന്ദ്രീകരിച്ച് കേരളീയര്‍ പല സംസ്കൃത-മലയാള ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. | ||
വരി 13: | വരി 13: | ||
മുനിഃ ശാക്യമുനിസ്തു യഃ' | മുനിഃ ശാക്യമുനിസ്തു യഃ' | ||
- | എന്നിങ്ങനെ ബുദ്ധന്റെ പര്യായങ്ങളുടെ കൂട്ടത്തില്‍ ശാസ്താനാമവും കാണപ്പെടുന്നത് ഈ പ്രവണതയുടെ ഫലമാണെന്നാണ് അവരുടെ പക്ഷം. അമരകോശത്തില്‍ ശാസ്താവെന്ന് പറഞ്ഞിരിക്കുന്നത് 'ശാസിക്കുന്നവന്‍' എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഒരു അപരപക്ഷവുമുണ്ട്. ഭക്തിജ്ഞാനയോഗങ്ങളുടെ മധ്യബിന്ദുവായി അയ്യപ്പനെ അധ്യാരോപിച്ചുകൊണ്ടുള്ള ഈ താത്ത്വിക വിവാദത്തിന്റെ ഭൂമികയില്‍ അയ്യപ്പന്റെ സത്തയെ വ്യാഖ്യാനിക്കാനുള്ള പണ്ഡിതന്മാരുടെ യത്നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളു. കേരളത്തെ സംരക്ഷിക്കുന്നതിനായി പരശുരാമന്‍, സമുദ്രതീരത്ത് 108 ദേവീപ്രതിഷ്ഠകളോടൊപ്പം | + | എന്നിങ്ങനെ ബുദ്ധന്റെ പര്യായങ്ങളുടെ കൂട്ടത്തില്‍ ശാസ്താനാമവും കാണപ്പെടുന്നത് ഈ പ്രവണതയുടെ ഫലമാണെന്നാണ് അവരുടെ പക്ഷം. അമരകോശത്തില്‍ ശാസ്താവെന്ന് പറഞ്ഞിരിക്കുന്നത് 'ശാസിക്കുന്നവന്‍' എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഒരു അപരപക്ഷവുമുണ്ട്. ഭക്തിജ്ഞാനയോഗങ്ങളുടെ മധ്യബിന്ദുവായി അയ്യപ്പനെ അധ്യാരോപിച്ചുകൊണ്ടുള്ള ഈ താത്ത്വിക വിവാദത്തിന്റെ ഭൂമികയില്‍ അയ്യപ്പന്റെ സത്തയെ വ്യാഖ്യാനിക്കാനുള്ള പണ്ഡിതന്മാരുടെ യത്നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളു. കേരളത്തെ സംരക്ഷിക്കുന്നതിനായി പരശുരാമന്‍, സമുദ്രതീരത്ത് 108 ദേവീപ്രതിഷ്ഠകളോടൊപ്പം സഹ്യപര്‍വതപങ്‍തിയില്‍ ഏതാനും ശാസ്താപ്രതിഷ്ഠകളും നടത്തിയതായാണ് കേരളോത്പത്തിയില്‍ പറഞ്ഞിരിക്കുന്നത്. (എന്നാല്‍ സമുദ്രതീരത്തോ തൊട്ടടുത്തോ ഉള്ള തൃക്കുന്നപ്പുഴ, തകഴി എന്നീ ദേശങ്ങളിലെ ശാസ്താദേവാലയങ്ങളും കേരളത്തില്‍ വളരെ പ്രസിദ്ധങ്ങളാണ്. പൊന്നാനിക്കടുത്ത് ചമ്രവട്ടത്തുക്ഷേത്രവും പ്രാധാന്യമുള്ള ഒരു ശാസ്താദേവാലയമാണ്.) പര്‍വതപ്രതിഷ്ഠകളില്‍ ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ പ്രമുഖ തീര്‍ഥാടക കേന്ദ്രങ്ങളാണ്. |
പഴയകാലത്തു പന്തളം രാജാവിന് അവകാശമുള്ള ഒരു ദേവാലയമായിരുന്നു ശബരിമലക്ഷേത്രം. പാലാഴിമഥനത്തില്‍ വിഷ്ണുവിന്റെ മായയായി പ്രത്യക്ഷപ്പെട്ട മോഹിനിയും ശിവനുമായുണ്ടായ വേഴ്ചയുടെ ഫലമായി അവതരിച്ച ശാസ്താവിന്റെ പ്രതിഷ്ഠയായിട്ടാണ് ശബരിമല ശാസ്താവിനെ സങ്കല്പിച്ചിട്ടുള്ളത്. പന്തളം രാജകുടുംബത്തിലെ വളര്‍ത്തുപുത്രനായിരുന്ന കുമാരനാണ് പ്രസ്തുതാവതാരമെന്നും പറയപ്പെടുന്നു. നോ: ശബരിമല ക്ഷേത്രം | പഴയകാലത്തു പന്തളം രാജാവിന് അവകാശമുള്ള ഒരു ദേവാലയമായിരുന്നു ശബരിമലക്ഷേത്രം. പാലാഴിമഥനത്തില്‍ വിഷ്ണുവിന്റെ മായയായി പ്രത്യക്ഷപ്പെട്ട മോഹിനിയും ശിവനുമായുണ്ടായ വേഴ്ചയുടെ ഫലമായി അവതരിച്ച ശാസ്താവിന്റെ പ്രതിഷ്ഠയായിട്ടാണ് ശബരിമല ശാസ്താവിനെ സങ്കല്പിച്ചിട്ടുള്ളത്. പന്തളം രാജകുടുംബത്തിലെ വളര്‍ത്തുപുത്രനായിരുന്ന കുമാരനാണ് പ്രസ്തുതാവതാരമെന്നും പറയപ്പെടുന്നു. നോ: ശബരിമല ക്ഷേത്രം | ||
(തിരുവല്ലം ഭാസ്കരന്‍ നായര്‍; സ.പ.) | (തിരുവല്ലം ഭാസ്കരന്‍ നായര്‍; സ.പ.) |
12:02, 14 നവംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
അയ്യപ്പന്‍
കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ ഹിന്ദുദേവനായ ശാസ്താവിനു നല്കപ്പെട്ടിരിക്കുന്ന പേര്. തമിഴ്നാട്ടില്‍ ചില ഭാഗങ്ങളില്‍ 'ചാത്താ', 'മാചാത്താ', 'കണ്ടന്‍ചാത്താ' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആരാധനാമൂര്‍ത്തികള്‍ക്ക് 'അയ്യന്‍', 'അയ്യനാര്‍' എന്നീ പര്യായങ്ങളും ഉള്ളതിനാല്‍, മലയാളികളുടെ അയ്യപ്പനെപ്പോലെ, ഇവരും ഏതോ സമന്വിത വൈഷ്ണവ-ശൈവ ദേവനാണെന്നു കരുതാം.
ഹൈന്ദവ വിശ്വാസങ്ങളില്‍ ശാസ്താവെന്ന സങ്കല്പത്തിനുതന്നെ അത്രവളരെ പഴക്കമില്ല. എ.ഡി. 4-6 നൂറ്റാണ്ടുകള്‍ക്കിടയില്‍ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഭാഗവതത്തിലാണ് ശാസ്താവിനെക്കുറിച്ചുള്ള ആദ്യസൂചന കാണുന്നത്. പാലാഴിമഥനാനന്തരം ദേവന്മാര്‍ക്കുവേണ്ടി അമൃതത്തെ രക്ഷിക്കാന്‍ മോഹിനീരൂപമെടുത്ത വിഷ്ണുവില്‍ ഭ്രമിച്ച ശിവന് ഉണ്ടായ പുത്രനാണ് ശാസ്താവ് (ഹരിഹരപുത്രന്‍) എന്ന് അതില്‍ പരാമൃഷ്ടമായിരിക്കുന്ന കഥ സുപ്രഭേദാഗമം എന്ന ഒരു പ്രാചീന കാവ്യത്തിലും കമ്പരാമായണത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. ശാസ്താവിന്റെ ഈ ഉത്പത്തിവൃത്താന്തത്തെ കേന്ദ്രീകരിച്ച് കേരളീയര്‍ പല സംസ്കൃത-മലയാള ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ പല ഘട്ടങ്ങളില്‍ സംഘട്ടനാത്മകമായ സഹവര്‍ത്തനം ചെയ്തിരുന്ന ശൈവ-വൈഷ്ണവാരാധനാപ്രസ്ഥാനങ്ങളെ അനുരഞ്ജിപ്പിക്കാനോ സമന്വയിപ്പിക്കാനോ ഉള്ള ഒരു ശ്രമമാണ് അയ്യപ്പ സങ്കല്പമെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ജനിച്ച നാട്ടില്‍നിന്ന് അഞ്ചോ ആറോ നൂറ്റാണ്ടുകള്‍ക്കുശേഷം തിരോഭവിക്കാന്‍ തുടങ്ങിയ ബുദ്ധമതത്തിന്റെ അവശേഷിച്ച ചൈതന്യത്തെ ഭാരതത്തില്‍ ആവോളം തളച്ചിടാന്‍വേണ്ടി ബുദ്ധനില്‍നിന്ന് അഭിന്നമായ ഒരു ചൈതന്യത്തിനു രൂപം നല്കാനുള്ള ശ്രമത്തിന്റെ സമൂര്‍ത്തഫലമായും ശാസ്താവിനെ കണ്ടെത്താനുള്ള ഒരു പ്രവണത ചില പണ്ഡിതന്മാരുടെ ഇടയിലുണ്ട്.
സംസ്കൃതത്തിലെ ആദ്യത്തെ പ്രാമാണിക നിഘണ്ടുവായ അമരകോശത്തില്‍, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെപ്പറ്റിപ്പോലും പരാമര്‍ശിക്കുന്നതിനു മുന്‍പ്
'മുനീന്ദ്രഃ ശ്രീഘനഃ ശാസ്താ
മുനിഃ ശാക്യമുനിസ്തു യഃ'
എന്നിങ്ങനെ ബുദ്ധന്റെ പര്യായങ്ങളുടെ കൂട്ടത്തില്‍ ശാസ്താനാമവും കാണപ്പെടുന്നത് ഈ പ്രവണതയുടെ ഫലമാണെന്നാണ് അവരുടെ പക്ഷം. അമരകോശത്തില്‍ ശാസ്താവെന്ന് പറഞ്ഞിരിക്കുന്നത് 'ശാസിക്കുന്നവന്‍' എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഒരു അപരപക്ഷവുമുണ്ട്. ഭക്തിജ്ഞാനയോഗങ്ങളുടെ മധ്യബിന്ദുവായി അയ്യപ്പനെ അധ്യാരോപിച്ചുകൊണ്ടുള്ള ഈ താത്ത്വിക വിവാദത്തിന്റെ ഭൂമികയില്‍ അയ്യപ്പന്റെ സത്തയെ വ്യാഖ്യാനിക്കാനുള്ള പണ്ഡിതന്മാരുടെ യത്നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളു. കേരളത്തെ സംരക്ഷിക്കുന്നതിനായി പരശുരാമന്‍, സമുദ്രതീരത്ത് 108 ദേവീപ്രതിഷ്ഠകളോടൊപ്പം സഹ്യപര്‍വതപങ്‍തിയില്‍ ഏതാനും ശാസ്താപ്രതിഷ്ഠകളും നടത്തിയതായാണ് കേരളോത്പത്തിയില്‍ പറഞ്ഞിരിക്കുന്നത്. (എന്നാല്‍ സമുദ്രതീരത്തോ തൊട്ടടുത്തോ ഉള്ള തൃക്കുന്നപ്പുഴ, തകഴി എന്നീ ദേശങ്ങളിലെ ശാസ്താദേവാലയങ്ങളും കേരളത്തില്‍ വളരെ പ്രസിദ്ധങ്ങളാണ്. പൊന്നാനിക്കടുത്ത് ചമ്രവട്ടത്തുക്ഷേത്രവും പ്രാധാന്യമുള്ള ഒരു ശാസ്താദേവാലയമാണ്.) പര്‍വതപ്രതിഷ്ഠകളില്‍ ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ പ്രമുഖ തീര്‍ഥാടക കേന്ദ്രങ്ങളാണ്.
പഴയകാലത്തു പന്തളം രാജാവിന് അവകാശമുള്ള ഒരു ദേവാലയമായിരുന്നു ശബരിമലക്ഷേത്രം. പാലാഴിമഥനത്തില്‍ വിഷ്ണുവിന്റെ മായയായി പ്രത്യക്ഷപ്പെട്ട മോഹിനിയും ശിവനുമായുണ്ടായ വേഴ്ചയുടെ ഫലമായി അവതരിച്ച ശാസ്താവിന്റെ പ്രതിഷ്ഠയായിട്ടാണ് ശബരിമല ശാസ്താവിനെ സങ്കല്പിച്ചിട്ടുള്ളത്. പന്തളം രാജകുടുംബത്തിലെ വളര്‍ത്തുപുത്രനായിരുന്ന കുമാരനാണ് പ്രസ്തുതാവതാരമെന്നും പറയപ്പെടുന്നു. നോ: ശബരിമല ക്ഷേത്രം
(തിരുവല്ലം ഭാസ്കരന്‍ നായര്‍; സ.പ.)