This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബരീഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അംബരീഷന്‍ = 1. ഇക്ഷ്വാകു വംശത്തില്‍ ജനിച്ച ധര്‍മിഷ്ഠനായ ഒരു ര...)
(അംബരീഷന്‍)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
=അംബരീഷന്‍  
+
=അംബരീഷന്‍ =
-
=
+
1. ഇക്ഷ്വാകു വംശത്തില്‍ ജനിച്ച ധര്‍മിഷ്ഠനായ ഒരു രാജാവ്. നാഭാഗന്റെ പുത്രനായ ഇദ്ദേഹം നിരവധി ക്ഷത്രിയ രാജാക്കന്മാരെ തോല്പിച്ച് സ്വാധികാരം വര്‍ധിപ്പിച്ചു. ഒടുവില്‍ ലൌകികശ്രേയസ്സുകളെ നിസ്സാരവത്ഗണിച്ച് വിഷ്ണുഭക്തിയില്‍ ലീനമാനസനായി. ഈ ഭക്ത്യതിശയത്താല്‍ സന്തുഷ്ടനായ വിഷ്ണുവില്‍നിന്ന് ദേഹരക്ഷയ്ക്കായി സുദര്‍ശനചക്രം നേടി. ഒരിക്കല്‍ യമുനാതീരത്തുള്ള മധുവനത്തില്‍വച്ചു സാംവത്സരദ്വാദശിവ്രതം അനുഷ്ഠിക്കുമ്പോള്‍ വ്രതഭംഗം ചെയ്യുവാന്‍ ഇന്ദ്രപ്രേരിതനായി ദുര്‍വാസാവു വന്നുചേര്‍ന്നു. രാജാവ് ആതിഥ്യമര്യാദ ലംഘിച്ചു ധര്‍മവ്യതിക്രമം ചെയ്തതായി കുറ്റാരോപണം ചെയ്ത് അദ്ദേഹത്തെ ശിക്ഷിക്കാന്‍ മഹര്‍ഷി തന്റെ ജടയില്‍നിന്ന് കരാളരൂപിണിയായ കൃത്യയെ സൃഷ്ടിച്ചുവിട്ടു. വിഷ്ണുചക്രം കൃത്യയെ ഭസ്മമാക്കിയിട്ട് മഹര്‍ഷിയുടെ നേര്‍ക്കു തിരിഞ്ഞു. മഹര്‍ഷി അഭയം തേടി ത്രിമൂര്‍ത്തികളുടെ അടുക്കലേക്ക് ഓടി. ഒടുവില്‍ വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം അംബരീഷനെത്തന്നെ ശരണം പ്രാപിച്ച് ചക്രപീഡയില്‍നിന്നും രക്ഷപ്പെടുകയും,  

വരി 9: വരി 8:
കൃതാഗസോപി യദ്രാജന്‍
കൃതാഗസോപി യദ്രാജന്‍
-
മംഗളാനി സമീഹസേ'
+
മംഗളാനി സമീഹസേ'
-
(വിഷ്ണുഭക്തന്മാരുടെ മഹത്വം ഇപ്പോള്‍ എനിക്കു ബോധ്യമായി. അപരാധം ചെയ്തവര്‍ക്കു പോലും അങ്ങ് മംഗളം ആശംസിക്കുന്നുവല്ലോ) എന്നിങ്ങനെ രാജാവിനെ വാഴ്ത്തി അനുഗ്രഹിച്ചിട്ട് ബ്രഹ്മലോകം പൂകുകയും ചെയ്തു. വാല്മീകിരാമായണം, ഭാഗവതം, മഹാഭാരതം, ആഗ്നേയപുരാണം, പദ്മപുരാണം തുടങ്ങിയവയില്‍ പ്രതിപാദിതമായ അംബരീഷകഥ ഭാരതീയ സാഹിത്യത്തില്‍ അനേകം കൃതികള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തില്‍ അശ്വതിതിരുനാളിന്റെ അംബരീഷചരിതം ആട്ടക്കഥയും പൂന്തോട്ടം നമ്പൂതിരിയുടെ അംബരീഷചരിതം ഓട്ടന്‍തുള്ളലും പ്രത്യേകം പ്രസ്താവമര്‍ഹിക്കുന്നു.  
+
(വിഷ്ണുഭക്തന്മാരുടെ മഹത്ത്വം ഇപ്പോള്‍ എനിക്കു ബോധ്യമായി. അപരാധം ചെയ്തവര്‍ക്കു പോലും അങ്ങ് മംഗളം ആശംസിക്കുന്നുവല്ലോ) എന്നിങ്ങനെ രാജാവിനെ വാഴ്ത്തി അനുഗ്രഹിച്ചിട്ട് ബ്രഹ്മലോകം പൂകുകയും ചെയ്തു. വാല്മീകിരാമായണം, ഭാഗവതം, മഹാഭാരതം, ആഗ്നേയപുരാണം, പദ്മപുരാണം തുടങ്ങിയവയില്‍ പ്രതിപാദിതമായ അംബരീഷകഥ ഭാരതീയ സാഹിത്യത്തില്‍ അനേകം കൃതികള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തില്‍ അശ്വതിതിരുനാളിന്റെ അംബരീഷചരിതം ആട്ടക്കഥയും പൂന്തോട്ടം നമ്പൂതിരിയുടെ അംബരീഷചരിതം ഓട്ടന്‍തുള്ളലും പ്രത്യേകം പ്രസ്താവമര്‍ഹിക്കുന്നു.  
-
2. സ്വര്‍ഗാരോഹണശേഷം പാതാളത്തില്‍ പ്രവേശിച്ച ബലഭദ്രനെ സ്വാഗതം ചെയ്യാന്‍ അംബരീഷന്‍ എന്ന ഒരു നാഗരാജാവുകൂടി ഉണ്ടായിരുന്നതായി മഹാഭാരതത്തില്‍ (മൌസലപര്‍വം) പ്രസ്താവമുണ്ട്.
+
2. സ്വര്‍ഗാരോഹണശേഷം പാതാളത്തില്‍ പ്രവേശിച്ച ബലഭദ്രനെ സ്വാഗതം ചെയ്യാന്‍ അംബരീഷന്‍ എന്ന ഒരു നാഗരാജാവുകൂടി ഉണ്ടായിരുന്നതായി മഹാഭാരതത്തില്‍ (മൗസലപര്‍വം) പ്രസ്താവമുണ്ട്.

Current revision as of 10:26, 14 നവംബര്‍ 2014

അംബരീഷന്‍

1. ഇക്ഷ്വാകു വംശത്തില്‍ ജനിച്ച ധര്‍മിഷ്ഠനായ ഒരു രാജാവ്. നാഭാഗന്റെ പുത്രനായ ഇദ്ദേഹം നിരവധി ക്ഷത്രിയ രാജാക്കന്മാരെ തോല്പിച്ച് സ്വാധികാരം വര്‍ധിപ്പിച്ചു. ഒടുവില്‍ ലൌകികശ്രേയസ്സുകളെ നിസ്സാരവത്ഗണിച്ച് വിഷ്ണുഭക്തിയില്‍ ലീനമാനസനായി. ഈ ഭക്ത്യതിശയത്താല്‍ സന്തുഷ്ടനായ വിഷ്ണുവില്‍നിന്ന് ദേഹരക്ഷയ്ക്കായി സുദര്‍ശനചക്രം നേടി. ഒരിക്കല്‍ യമുനാതീരത്തുള്ള മധുവനത്തില്‍വച്ചു സാംവത്സരദ്വാദശിവ്രതം അനുഷ്ഠിക്കുമ്പോള്‍ വ്രതഭംഗം ചെയ്യുവാന്‍ ഇന്ദ്രപ്രേരിതനായി ദുര്‍വാസാവു വന്നുചേര്‍ന്നു. രാജാവ് ആതിഥ്യമര്യാദ ലംഘിച്ചു ധര്‍മവ്യതിക്രമം ചെയ്തതായി കുറ്റാരോപണം ചെയ്ത് അദ്ദേഹത്തെ ശിക്ഷിക്കാന്‍ മഹര്‍ഷി തന്റെ ജടയില്‍നിന്ന് കരാളരൂപിണിയായ കൃത്യയെ സൃഷ്ടിച്ചുവിട്ടു. വിഷ്ണുചക്രം കൃത്യയെ ഭസ്മമാക്കിയിട്ട് മഹര്‍ഷിയുടെ നേര്‍ക്കു തിരിഞ്ഞു. മഹര്‍ഷി അഭയം തേടി ത്രിമൂര്‍ത്തികളുടെ അടുക്കലേക്ക് ഓടി. ഒടുവില്‍ വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം അംബരീഷനെത്തന്നെ ശരണം പ്രാപിച്ച് ചക്രപീഡയില്‍നിന്നും രക്ഷപ്പെടുകയും,

'അഹോ അനന്തദാസാനാം

മഹത്ത്വം ദൃഷ്ടമദ്യമേ

കൃതാഗസോപി യദ്രാജന്‍

മംഗളാനി സമീഹസേ'

(വിഷ്ണുഭക്തന്മാരുടെ മഹത്ത്വം ഇപ്പോള്‍ എനിക്കു ബോധ്യമായി. അപരാധം ചെയ്തവര്‍ക്കു പോലും അങ്ങ് മംഗളം ആശംസിക്കുന്നുവല്ലോ) എന്നിങ്ങനെ രാജാവിനെ വാഴ്ത്തി അനുഗ്രഹിച്ചിട്ട് ബ്രഹ്മലോകം പൂകുകയും ചെയ്തു. വാല്മീകിരാമായണം, ഭാഗവതം, മഹാഭാരതം, ആഗ്നേയപുരാണം, പദ്മപുരാണം തുടങ്ങിയവയില്‍ പ്രതിപാദിതമായ അംബരീഷകഥ ഭാരതീയ സാഹിത്യത്തില്‍ അനേകം കൃതികള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തില്‍ അശ്വതിതിരുനാളിന്റെ അംബരീഷചരിതം ആട്ടക്കഥയും പൂന്തോട്ടം നമ്പൂതിരിയുടെ അംബരീഷചരിതം ഓട്ടന്‍തുള്ളലും പ്രത്യേകം പ്രസ്താവമര്‍ഹിക്കുന്നു.

2. സ്വര്‍ഗാരോഹണശേഷം പാതാളത്തില്‍ പ്രവേശിച്ച ബലഭദ്രനെ സ്വാഗതം ചെയ്യാന്‍ അംബരീഷന്‍ എന്ന ഒരു നാഗരാജാവുകൂടി ഉണ്ടായിരുന്നതായി മഹാഭാരതത്തില്‍ (മൗസലപര്‍വം) പ്രസ്താവമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍