This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്യുലിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അക്യുലിയ) |
|||
വരി 6: | വരി 6: | ||
ഹാഡ്രിയന്‍ ചക്രവര്‍ത്തി (എ.ഡി. 76-138)യുടെ ഭരണകാലത്ത് റോം, മിലാന്‍, കാപുവാ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ വലുപ്പത്തില്‍ അക്യുലിയ ഇറ്റലിയിലെ നാലാമത്തെ നഗരമായിരുന്നു. മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും മധ്യേ ആയിരുന്നു അന്ന് ഇവിടുത്തെ ജനസംഖ്യ. 452-ല്‍ ഹൂണന്‍മാര്‍ ഈ നഗരം ആക്രമിച്ചു. | ഹാഡ്രിയന്‍ ചക്രവര്‍ത്തി (എ.ഡി. 76-138)യുടെ ഭരണകാലത്ത് റോം, മിലാന്‍, കാപുവാ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ വലുപ്പത്തില്‍ അക്യുലിയ ഇറ്റലിയിലെ നാലാമത്തെ നഗരമായിരുന്നു. മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും മധ്യേ ആയിരുന്നു അന്ന് ഇവിടുത്തെ ജനസംഖ്യ. 452-ല്‍ ഹൂണന്‍മാര്‍ ഈ നഗരം ആക്രമിച്ചു. | ||
- | ലൊംബാര്‍ഡുകള്‍ ഇറ്റലി ആക്രമിച്ചപ്പോള്‍ (606) അക്യുലിയായിലെ പാത്രിയാര്‍ക്കീസ് ഗാര്‍ദോയിലേക്ക് ഓടിപ്പോയി; ഗിര്‍സോയായില്‍ താമസമാക്കി. അക്യുലിയയിലെ പാത്രിയാര്‍ക്കീസായ കാല്‍സിഡീനിയന്‍, മാര്‍പാപ്പയ്ക്ക് | + | ലൊംബാര്‍ഡുകള്‍ ഇറ്റലി ആക്രമിച്ചപ്പോള്‍ (606) അക്യുലിയായിലെ പാത്രിയാര്‍ക്കീസ് ഗാര്‍ദോയിലേക്ക് ഓടിപ്പോയി; ഗിര്‍സോയായില്‍ താമസമാക്കി. അക്യുലിയയിലെ പാത്രിയാര്‍ക്കീസായ കാല്‍സിഡീനിയന്‍, മാര്‍പാപ്പയ്ക്ക് കീഴ്വഴങ്ങി. എന്നാല്‍ അദ്ദേഹത്തിന്റെ സഹായമെത്രാന്‍ അതിനു തുനിഞ്ഞില്ല. വളരെക്കാലം അക്യുലിയയിലെ ഗാര്‍ദോയിലും സമാന്തര്പാത്രീയാര്‍ക്കീസന്‍മാരുണ്ടായി. അക്യുലിയയിലെ പോപ്പോ 1024-ല്‍ ഗാര്‍ദോയേ പുറംതള്ളി അവിടത്തെ ഖജനാവ് അക്യുലിയയില്‍ കൊണ്ടുവന്നു. നാണയം അടിക്കുവാനുള്ള അധികാരവും റോം ഒഴിച്ചുള്ള ഇറ്റലിയുടെ മെത്രാന്‍ സ്ഥാനവും അക്യുലിയയിലെ ബിഷപ്പിന് കോണ്‍ട്രാസ് ചക്രവര്‍ത്തിയുടെകാലത്ത് ലഭിച്ചു. |
എന്നാല്‍ വെനീസിന്റെ വളര്‍ച്ച അക്യുലിയയെ പ്രതികൂലമായി ബാധിച്ചു. 1438-ലെ ഭൂകമ്പം അക്യുലിയയെ ആകെ തകര്‍ത്തു. 1748-49-ല്‍ മെത്രാസനത്തിലുണ്ടായ ഭിന്നതകള്‍ മതത്തേയും സാരമായി ഉലച്ചു. 1749 അവസാനം പാത്രിയാര്‍ക്കാസ്ഥാനം തന്നെ നിര്‍ത്തലാക്കി. അതോടുകൂടി അക്യുലിയ വിസ്മൃതിയിലായി. | എന്നാല്‍ വെനീസിന്റെ വളര്‍ച്ച അക്യുലിയയെ പ്രതികൂലമായി ബാധിച്ചു. 1438-ലെ ഭൂകമ്പം അക്യുലിയയെ ആകെ തകര്‍ത്തു. 1748-49-ല്‍ മെത്രാസനത്തിലുണ്ടായ ഭിന്നതകള്‍ മതത്തേയും സാരമായി ഉലച്ചു. 1749 അവസാനം പാത്രിയാര്‍ക്കാസ്ഥാനം തന്നെ നിര്‍ത്തലാക്കി. അതോടുകൂടി അക്യുലിയ വിസ്മൃതിയിലായി. | ||
[[Category:സ്ഥലം]] | [[Category:സ്ഥലം]] |
Current revision as of 13:45, 11 നവംബര്‍ 2014
അക്യുലിയ
Aquileia
പ്രാചീനറോമാസാമ്രാജ്യത്തിലെ ഒരു നഗരം. അഡ്രിയാറ്റിക് കടലില്‍നിന്ന് 11 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്നു. ബി.സി. 181-ല്‍ റോമാക്കാരാണ് അക്യുലിയ സ്ഥാപിച്ചത്. ആല്‍പ്സ് പര്‍വതനിരകള്‍ക്കും അഡ്രിയാറ്റിക് കടലിനും ഇടയ്ക്കുള്ള ഇടുങ്ങിയ പാതയിലൂടെ ബര്‍ബരന്‍മാര്‍ നടത്തിയിരുന്ന കടന്നാക്രമണത്തെ തടയാനാണ് ഈ നഗരം നിര്‍മിച്ചത്. ആല്‍പ്സിനും അഡ്രിയാറ്റിക്കിനും ഇടയ്ക്കുള്ള ഇടുങ്ങിയ പാത അക്യുലിയയില്‍ അവസാനിക്കുന്നു. തന്ത്രപരമായ പ്രാധാന്യംകൊണ്ട് അവിടം ഒരു സൈനികകേന്ദ്രവും വാണിജ്യകേന്ദ്രവുമായി അഭിവൃദ്ധിപ്രാപിച്ചു. പനോണിയായും ഇറീലിയായും റോമാസാമ്രാജ്യത്തില്‍പ്പെട്ടതോടെ അക്യുലിയയുടെ വാണിജ്യപരമായ പ്രാധാന്യം വര്‍ധിച്ചു. വെനീഷ്യാ പ്രവിശ്യയുടെ തലസ്ഥാനവും റോം കഴിഞ്ഞാല്‍ സ്വന്തം നാണയം അടിക്കാന്‍ അവകാശമുള്ള ഏക ഇറ്റാലിയന്‍ നഗരവും അക്യുലിയ ആയിരുന്നു.
ഹാഡ്രിയന്‍ ചക്രവര്‍ത്തി (എ.ഡി. 76-138)യുടെ ഭരണകാലത്ത് റോം, മിലാന്‍, കാപുവാ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ വലുപ്പത്തില്‍ അക്യുലിയ ഇറ്റലിയിലെ നാലാമത്തെ നഗരമായിരുന്നു. മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും മധ്യേ ആയിരുന്നു അന്ന് ഇവിടുത്തെ ജനസംഖ്യ. 452-ല്‍ ഹൂണന്‍മാര്‍ ഈ നഗരം ആക്രമിച്ചു.
ലൊംബാര്‍ഡുകള്‍ ഇറ്റലി ആക്രമിച്ചപ്പോള്‍ (606) അക്യുലിയായിലെ പാത്രിയാര്‍ക്കീസ് ഗാര്‍ദോയിലേക്ക് ഓടിപ്പോയി; ഗിര്‍സോയായില്‍ താമസമാക്കി. അക്യുലിയയിലെ പാത്രിയാര്‍ക്കീസായ കാല്‍സിഡീനിയന്‍, മാര്‍പാപ്പയ്ക്ക് കീഴ്വഴങ്ങി. എന്നാല്‍ അദ്ദേഹത്തിന്റെ സഹായമെത്രാന്‍ അതിനു തുനിഞ്ഞില്ല. വളരെക്കാലം അക്യുലിയയിലെ ഗാര്‍ദോയിലും സമാന്തര്പാത്രീയാര്‍ക്കീസന്‍മാരുണ്ടായി. അക്യുലിയയിലെ പോപ്പോ 1024-ല്‍ ഗാര്‍ദോയേ പുറംതള്ളി അവിടത്തെ ഖജനാവ് അക്യുലിയയില്‍ കൊണ്ടുവന്നു. നാണയം അടിക്കുവാനുള്ള അധികാരവും റോം ഒഴിച്ചുള്ള ഇറ്റലിയുടെ മെത്രാന്‍ സ്ഥാനവും അക്യുലിയയിലെ ബിഷപ്പിന് കോണ്‍ട്രാസ് ചക്രവര്‍ത്തിയുടെകാലത്ത് ലഭിച്ചു.
എന്നാല്‍ വെനീസിന്റെ വളര്‍ച്ച അക്യുലിയയെ പ്രതികൂലമായി ബാധിച്ചു. 1438-ലെ ഭൂകമ്പം അക്യുലിയയെ ആകെ തകര്‍ത്തു. 1748-49-ല്‍ മെത്രാസനത്തിലുണ്ടായ ഭിന്നതകള്‍ മതത്തേയും സാരമായി ഉലച്ചു. 1749 അവസാനം പാത്രിയാര്‍ക്കാസ്ഥാനം തന്നെ നിര്‍ത്തലാക്കി. അതോടുകൂടി അക്യുലിയ വിസ്മൃതിയിലായി.