This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കേഷ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അക്കേഷ്യ) |
|||
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
അക്കേഷ്യ ഇനങ്ങള്‍ മുള്ളുള്ള മരങ്ങളോ കുറ്റിച്ചെടികളോ മരവള്ളികളോ ആണ്. പത്രങ്ങള്‍ ദ്വിപിച്ഛകങ്ങളും (bipinnate) പത്രകങ്ങള്‍ (leaflets) വളരെ ചെറുതുമാണ്. ആസ്റ്റ്രേലിയയിലെയും മറ്റും വരണ്ട പ്രദേശങ്ങളില്‍ വളരുന്ന അക്കേഷ്യ ജാതികളില്‍ പര്‍ണകവൃന്ത (petiolle)ങ്ങളില്‍ പത്രകങ്ങള്‍ വളരാതിരിക്കുകയും | അക്കേഷ്യ ഇനങ്ങള്‍ മുള്ളുള്ള മരങ്ങളോ കുറ്റിച്ചെടികളോ മരവള്ളികളോ ആണ്. പത്രങ്ങള്‍ ദ്വിപിച്ഛകങ്ങളും (bipinnate) പത്രകങ്ങള്‍ (leaflets) വളരെ ചെറുതുമാണ്. ആസ്റ്റ്രേലിയയിലെയും മറ്റും വരണ്ട പ്രദേശങ്ങളില്‍ വളരുന്ന അക്കേഷ്യ ജാതികളില്‍ പര്‍ണകവൃന്ത (petiolle)ങ്ങളില്‍ പത്രകങ്ങള്‍ വളരാതിരിക്കുകയും | ||
- | [[Image: | + | [[Image:acacia.jpg|thumb|200x300px|left|അക്കേഷ്യ:പുഷ്പങ്ങളോടുകൂടിയ ശാഖ ]] |
- | അവ പച്ചനിറമുള്ള പരന്ന തണ്ടുകളായി മാറി ഇലകള്‍ നിര്‍വഹിക്കുന്ന | + | അവ പച്ചനിറമുള്ള പരന്ന തണ്ടുകളായി മാറി ഇലകള്‍ നിര്‍വഹിക്കുന്ന പ്രകാശസംശ്ലേഷണ കര്‍മത്തില്‍ (photosynthsis) ഏര്‍പ്പെടുകയും ചെയ്യുന്നു. ഇതിനെ പര്‍ണാഭവൃന്തം എന്നു പറയുന്നു. സൂര്യപ്രകാശംകൊണ്ട് അധികം ജലാംശം ആവിയായി നഷ്ടപ്പെട്ട് ചെടിക്ക് ഹാനി സംഭവിക്കാതിരിക്കുന്നതിനുള്ള ഒരു ഉപാധിയായി, ഈ പര്‍ണകവൃന്തങ്ങള്‍ ചെടികളില്‍ ലംബമായി സ്ഥിതിചെയ്യുന്നു. അനുപര്‍ണങ്ങ(stipule)ളില്ല. പുഷ്പങ്ങള്‍ ചെറുതാണ്. ഉരുണ്ടതോ നീളം കൂടിയതോ ആയ പ്രകീല(spike)ങ്ങളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂങ്കുലവൃന്തത്തിന് ഒന്നോ രണ്ടോ സഹപത്രങ്ങളും, ഓരോ പൂവിനും ഒരു സഹപത്രിക വീതവും കാണുന്നു. ബാഹ്യദളങ്ങള്‍ അഞ്ചെണ്ണം. ചിലപ്പോള്‍ മൂന്നോ, നാലോ, ആറോ യോജിച്ചും കാണപ്പെടുന്നു. അപ്പോള്‍ അവയുടെ അറ്റങ്ങള്‍ വിഭജിതമായിരിക്കും. ദളങ്ങള്‍ എണ്ണത്തില്‍ ബാഹ്യദളങ്ങള്‍ക്കു സമമാണ്; ഇവ യോജിച്ചിരിക്കുന്നു. വിരളമായിട്ടു മാത്രമേ ഇവ സ്വതന്ത്രമായി കാണപ്പെടുന്നുള്ളൂ. കേസരങ്ങള്‍ (stamens) എണ്ണത്തില്‍ വളരെ അധികമുണ്ട്; ഇവ സ്വതന്ത്രമായിട്ടുള്ളവയോ ആധാരഭാഗം (base) സംയോജിച്ചിട്ടുള്ളവയോ ആണ്. പരാഗകോശങ്ങള്‍ ചെറിയവയാണ്. അണ്ഡങ്ങള്‍ രണ്ടോ അതിലധികമോ കാണുന്നു. വര്‍ത്തിക തന്തു രൂപത്തിലുള്ളതും വര്‍ത്തികാഗ്രം ചെറുതുമാണ്. കായ പരന്നതോ ഉരുണ്ടതോ ആയിരിക്കും. വിത്തുകളുടെ ഇടയ്ക്കുള്ള ഫലഭിത്തി ഉപസങ്കോചത്തോടുകൂടിയതാണ്. |
അക്കേഷ്യാമരങ്ങള്‍ പല പ്രകാരത്തില്‍ ഉപയോഗമുള്ളവയാണ്. ദക്ഷിണ പൂര്‍വ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന അക്കേഷ്യ സെനഗാള്‍ (A.senegal) എന്നയിനത്തില്‍നിന്നും ഒരിനം പശ ലഭിക്കുന്നു. വ. ഇന്ത്യയില്‍ എല്ലായിടത്തും തെ. ഇന്ത്യയില്‍ ചില സ്ഥലങ്ങളിലും കണ്ടുവരുന്ന അ. അറബിക്ക (A.arabika) മരങ്ങളില്‍ നിന്നും പശ ലഭിക്കുന്നുണ്ട്. അ. കടേച്ചു(A.catechu)വില്‍ നിന്നാണ് കറ്റേച്ചു അഥവാ കച്ച് എന്ന ടാനിന്‍ (Tanin) പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഈ മരങ്ങളുടെ ദാരുവില്‍നിന്നെടുക്കുന്ന സത്ത് കാക്കിത്തുണിക്കു ചായം കൊടുക്കാനുപയോഗിക്കുന്നു | അക്കേഷ്യാമരങ്ങള്‍ പല പ്രകാരത്തില്‍ ഉപയോഗമുള്ളവയാണ്. ദക്ഷിണ പൂര്‍വ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന അക്കേഷ്യ സെനഗാള്‍ (A.senegal) എന്നയിനത്തില്‍നിന്നും ഒരിനം പശ ലഭിക്കുന്നു. വ. ഇന്ത്യയില്‍ എല്ലായിടത്തും തെ. ഇന്ത്യയില്‍ ചില സ്ഥലങ്ങളിലും കണ്ടുവരുന്ന അ. അറബിക്ക (A.arabika) മരങ്ങളില്‍ നിന്നും പശ ലഭിക്കുന്നുണ്ട്. അ. കടേച്ചു(A.catechu)വില്‍ നിന്നാണ് കറ്റേച്ചു അഥവാ കച്ച് എന്ന ടാനിന്‍ (Tanin) പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഈ മരങ്ങളുടെ ദാരുവില്‍നിന്നെടുക്കുന്ന സത്ത് കാക്കിത്തുണിക്കു ചായം കൊടുക്കാനുപയോഗിക്കുന്നു | ||
വരി 18: | വരി 18: | ||
ചില ഇനം അക്കേഷ്യകളുടെ തടി വീടുപണിക്കും വീട്ടുസാധനങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട്. ആസ്റ്റ്രേലിയന്‍ കരിമരവും (A.melanoxylon), ഇന്ത്യന്‍ വെന്‍വെള്ളയും (A.ferru-genea) വീടു പണിയുന്നതിനും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു. | ചില ഇനം അക്കേഷ്യകളുടെ തടി വീടുപണിക്കും വീട്ടുസാധനങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട്. ആസ്റ്റ്രേലിയന്‍ കരിമരവും (A.melanoxylon), ഇന്ത്യന്‍ വെന്‍വെള്ളയും (A.ferru-genea) വീടു പണിയുന്നതിനും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു. | ||
- | അക്കേഷ്യ ഹോമാലോഫില്ല (Acacia homalphylla)യുടെ സുഗന്ധമുള്ള തടികൊണ്ട് വാസ്തുശില്പങ്ങള്‍ ഉണ്ടാക്കുന്നു. | + | ''അക്കേഷ്യ ഹോമാലോഫില്ല (Acacia homalphylla)''യുടെ സുഗന്ധമുള്ള തടികൊണ്ട് വാസ്തുശില്പങ്ങള്‍ ഉണ്ടാക്കുന്നു. സാന്ഡ്വിച്ച് ദ്വീപുകളില്‍ വളരുന്ന അ. ക്വൊ (A.coa) എന്ന വൃക്ഷം വീണയുണ്ടാക്കാന്‍ അനുയോജ്യമാണ്. |
- | ചില ജാതി അക്കേഷ്യമരങ്ങളില്‍ മുള്ള് വളരെ അധികം കാണുന്നു. ആസ്റ്റ്രേലിയന്‍ കംഗാരുമുള്ള് (A.cacia armata), ആഫ്രിക്കന്‍ ഒട്ടകമുള്ള് (Acacia giraffae), അക്കേഷ്യ ലാട്രോണം (Acacia latronum) എന്നിവ ഉദാഹരണങ്ങളാണ്. ഇവയുടെ പൊള്ളയായ മുള്ളുകളില്‍ എറുമ്പുകള്‍ നിവസിക്കുന്നു. ഈ ചെടിയുടെ പത്രവൃന്തത്തില്‍ നിന്നുണ്ടാകുന്ന ഒരുതരം സ്രവം ഈ എറുമ്പുകളുടെ ഭക്ഷണമാണ്. | + | ചില ജാതി അക്കേഷ്യമരങ്ങളില്‍ മുള്ള് വളരെ അധികം കാണുന്നു. ആസ്റ്റ്രേലിയന്‍ കംഗാരുമുള്ള് ''(A.cacia armata)'', ആഫ്രിക്കന്‍ ഒട്ടകമുള്ള് ''(Acacia giraffae),'' അക്കേഷ്യ ലാട്രോണം ''(Acacia latronum)'' എന്നിവ ഉദാഹരണങ്ങളാണ്. ഇവയുടെ പൊള്ളയായ മുള്ളുകളില്‍ എറുമ്പുകള്‍ നിവസിക്കുന്നു. ഈ ചെടിയുടെ പത്രവൃന്തത്തില്‍ നിന്നുണ്ടാകുന്ന ഒരുതരം സ്രവം ഈ എറുമ്പുകളുടെ ഭക്ഷണമാണ്. |
(ഡോ. ജി.വി. തമ്പി) | (ഡോ. ജി.വി. തമ്പി) | ||
+ | [[Category:സസ്യശാസ്ത്രം]] |
Current revision as of 13:16, 11 നവംബര്‍ 2014
അക്കേഷ്യ
Acacia
മൈമോസസീ (Mimosaceae) സസ്യകുടുംബത്തിലെ ജീനസ്; കുറ്റിച്ചെടികളും മരങ്ങളും ഇഞ്ചപോലെയുള്ള മരവള്ളികളും (woody climbers) അടങ്ങിയിട്ടുള്ള ഇതിന് 550 സ്പീഷീസുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം ധാരാളമായുണ്ടെങ്കിലും ആസ്റ്റ്രേലിയയിലും ആഫ്രിക്കയിലുമാണ് വളരെയധികം ഇനങ്ങള്‍ കാണപ്പെടുന്നത്.
അക്കേഷ്യ ഇനങ്ങള്‍ മുള്ളുള്ള മരങ്ങളോ കുറ്റിച്ചെടികളോ മരവള്ളികളോ ആണ്. പത്രങ്ങള്‍ ദ്വിപിച്ഛകങ്ങളും (bipinnate) പത്രകങ്ങള്‍ (leaflets) വളരെ ചെറുതുമാണ്. ആസ്റ്റ്രേലിയയിലെയും മറ്റും വരണ്ട പ്രദേശങ്ങളില്‍ വളരുന്ന അക്കേഷ്യ ജാതികളില്‍ പര്‍ണകവൃന്ത (petiolle)ങ്ങളില്‍ പത്രകങ്ങള്‍ വളരാതിരിക്കുകയും
അവ പച്ചനിറമുള്ള പരന്ന തണ്ടുകളായി മാറി ഇലകള്‍ നിര്‍വഹിക്കുന്ന പ്രകാശസംശ്ലേഷണ കര്‍മത്തില്‍ (photosynthsis) ഏര്‍പ്പെടുകയും ചെയ്യുന്നു. ഇതിനെ പര്‍ണാഭവൃന്തം എന്നു പറയുന്നു. സൂര്യപ്രകാശംകൊണ്ട് അധികം ജലാംശം ആവിയായി നഷ്ടപ്പെട്ട് ചെടിക്ക് ഹാനി സംഭവിക്കാതിരിക്കുന്നതിനുള്ള ഒരു ഉപാധിയായി, ഈ പര്‍ണകവൃന്തങ്ങള്‍ ചെടികളില്‍ ലംബമായി സ്ഥിതിചെയ്യുന്നു. അനുപര്‍ണങ്ങ(stipule)ളില്ല. പുഷ്പങ്ങള്‍ ചെറുതാണ്. ഉരുണ്ടതോ നീളം കൂടിയതോ ആയ പ്രകീല(spike)ങ്ങളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂങ്കുലവൃന്തത്തിന് ഒന്നോ രണ്ടോ സഹപത്രങ്ങളും, ഓരോ പൂവിനും ഒരു സഹപത്രിക വീതവും കാണുന്നു. ബാഹ്യദളങ്ങള്‍ അഞ്ചെണ്ണം. ചിലപ്പോള്‍ മൂന്നോ, നാലോ, ആറോ യോജിച്ചും കാണപ്പെടുന്നു. അപ്പോള്‍ അവയുടെ അറ്റങ്ങള്‍ വിഭജിതമായിരിക്കും. ദളങ്ങള്‍ എണ്ണത്തില്‍ ബാഹ്യദളങ്ങള്‍ക്കു സമമാണ്; ഇവ യോജിച്ചിരിക്കുന്നു. വിരളമായിട്ടു മാത്രമേ ഇവ സ്വതന്ത്രമായി കാണപ്പെടുന്നുള്ളൂ. കേസരങ്ങള്‍ (stamens) എണ്ണത്തില്‍ വളരെ അധികമുണ്ട്; ഇവ സ്വതന്ത്രമായിട്ടുള്ളവയോ ആധാരഭാഗം (base) സംയോജിച്ചിട്ടുള്ളവയോ ആണ്. പരാഗകോശങ്ങള്‍ ചെറിയവയാണ്. അണ്ഡങ്ങള്‍ രണ്ടോ അതിലധികമോ കാണുന്നു. വര്‍ത്തിക തന്തു രൂപത്തിലുള്ളതും വര്‍ത്തികാഗ്രം ചെറുതുമാണ്. കായ പരന്നതോ ഉരുണ്ടതോ ആയിരിക്കും. വിത്തുകളുടെ ഇടയ്ക്കുള്ള ഫലഭിത്തി ഉപസങ്കോചത്തോടുകൂടിയതാണ്.
അക്കേഷ്യാമരങ്ങള്‍ പല പ്രകാരത്തില്‍ ഉപയോഗമുള്ളവയാണ്. ദക്ഷിണ പൂര്‍വ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന അക്കേഷ്യ സെനഗാള്‍ (A.senegal) എന്നയിനത്തില്‍നിന്നും ഒരിനം പശ ലഭിക്കുന്നു. വ. ഇന്ത്യയില്‍ എല്ലായിടത്തും തെ. ഇന്ത്യയില്‍ ചില സ്ഥലങ്ങളിലും കണ്ടുവരുന്ന അ. അറബിക്ക (A.arabika) മരങ്ങളില്‍ നിന്നും പശ ലഭിക്കുന്നുണ്ട്. അ. കടേച്ചു(A.catechu)വില്‍ നിന്നാണ് കറ്റേച്ചു അഥവാ കച്ച് എന്ന ടാനിന്‍ (Tanin) പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഈ മരങ്ങളുടെ ദാരുവില്‍നിന്നെടുക്കുന്ന സത്ത് കാക്കിത്തുണിക്കു ചായം കൊടുക്കാനുപയോഗിക്കുന്നു
മിക്ക അക്കേഷ്യമരങ്ങളുടെയും തൊലിയില്‍ ധാരാളം ടാനിന്‍ അടങ്ങിയിട്ടുണ്ട്. അ. അറബിക്ക എന്ന ടാനിന്‍ ചര്‍മശോധനത്തിനായി (Tanning) ഉപയോഗിക്കുന്നു. ഗോള്‍ഡന്‍ വാറ്റില്‍ (A.pycnatha) സില്‍വര്‍ വാറ്റില്‍ (A.dealbata), ടാന്‍ വാറ്റില്‍ (A.decurrens) എന്നീ മരങ്ങളുടെ തൊലിയില്‍ നിന്നുമാണ് പ്രധാനമായും ടാനിന്‍ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും പര്‍വതങ്ങളിലും ടാനിനുവേണ്ടി ഈ വിദേശസസ്യങ്ങളെ വളര്‍ത്തുന്നുണ്ട്. ആസ്റ്റ്രേലിയയിലാണ് ഈ മരങ്ങള്‍ അവയുടെ നൈസര്‍ഗികമായ വളര്‍ച്ചയിലെത്തുന്നത്.
അ. ലൂക്കോഫ്ളിയ(A.leucophlea)യുടെ മരത്തൊലിയില്‍ നിന്ന് ടാനിനും ഒരിനം നാരും ലഭിക്കുന്നു. അ. ഫര്‍നീസിയാന (A.farnesiana)യുടെ പുഷ്പങ്ങളില്‍നിന്നും 'കസ്സി' അഥവാ 'വിലായതികിക്കാര്‍' എന്ന സുഗന്ധദ്രവ്യം ഉത്പാദിപ്പിക്കുന്നു. ദക്ഷിണ ഭാരതത്തിലെ ചില സ്ഥലങ്ങളില്‍ സോപ്പിനുപകരം അ. കോണ്‍സിന്ന (A.concinna)യുടെ മൃദുവായ ഫലങ്ങള്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന ഇഞ്ച (A.incia) ഈ ജീനസില്‍പെട്ടതാണ്. നോ. ഇഞ്ച
ചില ഇനം അക്കേഷ്യകളുടെ തടി വീടുപണിക്കും വീട്ടുസാധനങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട്. ആസ്റ്റ്രേലിയന്‍ കരിമരവും (A.melanoxylon), ഇന്ത്യന്‍ വെന്‍വെള്ളയും (A.ferru-genea) വീടു പണിയുന്നതിനും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു.
അക്കേഷ്യ ഹോമാലോഫില്ല (Acacia homalphylla)യുടെ സുഗന്ധമുള്ള തടികൊണ്ട് വാസ്തുശില്പങ്ങള്‍ ഉണ്ടാക്കുന്നു. സാന്ഡ്വിച്ച് ദ്വീപുകളില്‍ വളരുന്ന അ. ക്വൊ (A.coa) എന്ന വൃക്ഷം വീണയുണ്ടാക്കാന്‍ അനുയോജ്യമാണ്.
ചില ജാതി അക്കേഷ്യമരങ്ങളില്‍ മുള്ള് വളരെ അധികം കാണുന്നു. ആസ്റ്റ്രേലിയന്‍ കംഗാരുമുള്ള് (A.cacia armata), ആഫ്രിക്കന്‍ ഒട്ടകമുള്ള് (Acacia giraffae), അക്കേഷ്യ ലാട്രോണം (Acacia latronum) എന്നിവ ഉദാഹരണങ്ങളാണ്. ഇവയുടെ പൊള്ളയായ മുള്ളുകളില്‍ എറുമ്പുകള്‍ നിവസിക്കുന്നു. ഈ ചെടിയുടെ പത്രവൃന്തത്തില്‍ നിന്നുണ്ടാകുന്ന ഒരുതരം സ്രവം ഈ എറുമ്പുകളുടെ ഭക്ഷണമാണ്.
(ഡോ. ജി.വി. തമ്പി)