This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കാന്തോക്കെ(സെ)ഫല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അക്കാന്തോക്കെ(സെ)ഫല) |
|||
വരി 1: | വരി 1: | ||
= അക്കാന്തോക്കെ(സെ)ഫല = | = അക്കാന്തോക്കെ(സെ)ഫല = | ||
- | + | Acanthocephala | |
- | കശേരുകികളുടെ ( | + | കശേരുകികളുടെ (Vertebrates) കുടലിനുള്ളില്‍ കഴിയുന്ന ഒരിനം പരോപജീവിപ്പുഴുക്കള്‍. പ്രധാനമായും മല്‍സ്യങ്ങളിലും പക്ഷികളിലും സസ്തനികളിലും കാണപ്പെടുന്ന ഇവയ്ക്ക് തലയില്‍ ധാരാളം മുള്ളുകളുണ്ട്. ജീവിതചക്രത്തിന്റെ ഒരു ഘട്ടത്തിലും ഇവ സ്വതന്ത്രജീവികളല്ല. പരജീവന സ്വഭാവത്തോടനുബന്ധിച്ചുള്ള അവയവലോപം പ്രകടമാണ്. എഴുപതുകളുടെ പ്രാരംഭത്തിലാണ് അക്കാന്തോക്കെഫല ഒരു പ്രത്യേക ഫൈലമായി ഉയര്‍ത്തപ്പെട്ടത്. ആതിഥേയ ജീവിയില്‍നിന്നും എടുത്തു മാറ്റുമ്പോള്‍ ഇവയുടെ ശരീരം സ്ഫീതവും വൃത്തസ്തംഭാകാരവുമായിത്തീരുന്നു. |
[[Image:p38a.png|left]] | [[Image:p38a.png|left]] |
Current revision as of 12:56, 11 നവംബര്‍ 2014
അക്കാന്തോക്കെ(സെ)ഫല
Acanthocephala
കശേരുകികളുടെ (Vertebrates) കുടലിനുള്ളില്‍ കഴിയുന്ന ഒരിനം പരോപജീവിപ്പുഴുക്കള്‍. പ്രധാനമായും മല്‍സ്യങ്ങളിലും പക്ഷികളിലും സസ്തനികളിലും കാണപ്പെടുന്ന ഇവയ്ക്ക് തലയില്‍ ധാരാളം മുള്ളുകളുണ്ട്. ജീവിതചക്രത്തിന്റെ ഒരു ഘട്ടത്തിലും ഇവ സ്വതന്ത്രജീവികളല്ല. പരജീവന സ്വഭാവത്തോടനുബന്ധിച്ചുള്ള അവയവലോപം പ്രകടമാണ്. എഴുപതുകളുടെ പ്രാരംഭത്തിലാണ് അക്കാന്തോക്കെഫല ഒരു പ്രത്യേക ഫൈലമായി ഉയര്‍ത്തപ്പെട്ടത്. ആതിഥേയ ജീവിയില്‍നിന്നും എടുത്തു മാറ്റുമ്പോള്‍ ഇവയുടെ ശരീരം സ്ഫീതവും വൃത്തസ്തംഭാകാരവുമായിത്തീരുന്നു.
ഇക്കാരണത്താല്‍ ഇവയെ നിമാറ്റിഹെല്‍മിന്തെസ് (Nematyhelminthes) വിഭാഗത്തോടൊപ്പം കണക്കാക്കാറുണ്ടായിരുന്നു. ഇവയെപ്പറ്റിയുള്ള ഊതകവിജ്ഞാനീയം (Histology), വര്‍ഗീകരണനിയമം എന്നിവ വാന്‍ക്ളീവ് എന്ന ശാസ്ത്രജ്ഞന്‍ 1948-ല്‍ വെളിവാക്കുകയും ഈ ജീവികളെ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കുകയും ചെയ്തു.
അക്കാന്തോക്കെഫലയില്‍ 85 ജീനസുകളിലായി 400-ഓളം സ്പീഷീസുണ്ട്. ഇവയുടെ ശരീരം പരന്നതും അഖണ്ഡവുമാണ്. മുള്ളുകളോടുകൂടിയ ശുണ്ഡികയും (proboscis) കഴുത്തും ഉടലും ചേര്‍ന്നതാണ് ശരീരഘടന. ശുണ്ഡിക സങ്കോചന ശീലമുള്ളതും ഒരു ആവരണത്തിലേക്കു പിന്‍വലിക്കപ്പെടാവുന്നതുമാണ്. ചില സ്പീഷീസിന് ശരീരത്തിലും ചെറിയ മുള്ളുകളുണ്ട്. പചനവ്യൂഹം കാണാറില്ല. ഇവ ശരീരഭിത്തികള്‍ വഴി ആഹാരസാധനങ്ങള്‍ വലിച്ചെടുക്കുന്നു. പെണ്‍പുഴുക്കളില്‍ ആദ്യദശയില്‍ മാത്രമേ അണ്ഡാശയങ്ങള്‍ കാണാറുള്ളൂ. പൂര്‍ണവളര്‍ച്ചയെത്തിയ പെണ്‍പുഴുക്കളുടെ ശരീരഗുഹികയില്‍ (Body cavity) അണ്ഡഗോളങ്ങള്‍ ഉണ്ടായിരിക്കും. കുടലിനുള്ളില്‍ നിന്നും വെളിയില്‍ വരുന്നതിനുമുമ്പ് ഭ്രൂണങ്ങള്‍ക്ക് മൂന്നോ നാലോ പുറംചട്ടയുണ്ടാകുന്നു. ഭ്രൂണങ്ങള്‍ കീലരൂപത്തിലോ ഗോളരൂപത്തിലോ ആയിരിക്കും. ആതിഥേയജീവികളുടെ വിസര്‍ജ്യങ്ങള്‍ വഴി വെളിയില്‍ വരുന്ന ഭ്രൂണങ്ങള്‍ പ്രതികൂല സാഹചര്യങ്ങളെ മാസങ്ങളോളം അതിജീവിക്കാന്‍ കഴിവുള്ളവയാണ്. ഒരു മധ്യസ്ഥപരപോഷിയുടെ അന്തര്‍ഗ്രഹണത്തോടുകൂടി മാത്രമേ തുടര്‍ന്നുള്ള വളര്‍ച്ച നടക്കുന്നുള്ളു. ഇവയില്‍ ഒരു ഷട്പദമാണ് മധ്യസ്ഥപരപോഷിയായി വര്‍ത്തിക്കുന്നത്. മുഖ്യ-ആതിഥേയജീവി ഈ ഷട്പദത്തെ ഭക്ഷിക്കുന്നതിലൂടെ ഉള്ളില്‍ കടന്നുപറ്റുന്ന പുഴുക്കള്‍ അവിടെ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഒരു രണ്ടാം മധ്യസ്ഥപരപോഷികൂടി ആവശ്യമായി വരാറുണ്ട്.