This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇഡ)
(ഇഡ)
 
വരി 8: വരി 8:
ഒരിക്കല്‍ പിതാവായ മനു യാഗംചെയ്യാന്‍ ഭാവിച്ച അവസരത്തില്‍ അസുരന്മാരുടെ ഉപദ്രവം ഉണ്ടാകാതെയിരിക്കാന്‍ ത്രിവിധാഗ്നികളെ യഥാസ്ഥാനത്ത്‌ സന്നിവേശിപ്പിച്ച്‌ ഹോമപൂജാപരികര്‍മാദികള്‍ ചെയ്‌തുകൊടുത്തത്‌ ഇഡയായിരുന്നുവെന്ന്‌ തൈത്തിരീയബ്രാഹ്മണത്തില്‍ കാണുന്നു.

-
2. യോഗശാസ്‌ത്രമനുസരിച്ച്‌ നട്ടെല്ലിനുള്ളിലുള്ള മൂന്നു നാഡികളില്‍ ഒന്നിന്റെ പേര്‌ ഇഡ എന്നാണ്‌; ഇത്‌ ഇടതുവശമാണോ വലതുവശമാണോ എന്നതിനെ സംബന്ധിച്ച്‌ യോഗികള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്‌ (മറ്റ്‌ രണ്ടെച്ചം പിംഗലയും സുഷുമ്‌നയും). ശങ്കരാനന്ദന്റെ ആത്മപുരാണം എന്ന സംസ്‌കൃതകൃതിയുടെ പരിഭാഷയായ മലയാളഭാഷാഗാനത്തില്‍ ഈ നാഡിയെപ്പറ്റി ഇങ്ങനെ പറയുന്നു:
+
2. യോഗശാസ്‌ത്രമനുസരിച്ച്‌ നട്ടെല്ലിനുള്ളിലുള്ള മൂന്നു നാഡികളില്‍ ഒന്നിന്റെ പേര്‌ ഇഡ എന്നാണ്‌; ഇത്‌ ഇടതുവശമാണോ വലതുവശമാണോ എന്നതിനെ സംബന്ധിച്ച്‌ യോഗികള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്‌ (മറ്റ്‌ രണ്ടെണ്ണം പിംഗലയും സുഷുമ്‌നയും). ശങ്കരാനന്ദന്റെ ആത്മപുരാണം എന്ന സംസ്‌കൃതകൃതിയുടെ പരിഭാഷയായ മലയാളഭാഷാഗാനത്തില്‍ ഈ നാഡിയെപ്പറ്റി ഇങ്ങനെ പറയുന്നു:
  <nowiki>
  <nowiki>
"ഇഡയും പിങ്‌ഗലയുമായിടും നാഡികളാം
"ഇഡയും പിങ്‌ഗലയുമായിടും നാഡികളാം

Current revision as of 04:16, 22 ഒക്ടോബര്‍ 2014

ഇഡ

1. പുരാണ കഥാപാത്രം. വൈവസ്വതമനുവിന്‌ ശ്രദ്ധയില്‍ ജനിച്ച പുത്രിയാണ്‌ ഇഡ. ഇഡ പിന്നീട്‌ ബുധന്റെ പത്‌നിയായിത്തീര്‍ന്നു (ഈ ദമ്പതികള്‍ക്ക്‌ ജനിച്ച പുത്രനാണ്‌ പുരൂരവസ്സ്‌ രാജാവ്‌). മനുവിന്റെ അഭ്യര്‍ഥനയനുസരിച്ച്‌ പില്‌ക്കാലത്ത്‌ വസിഷ്‌ഠമഹര്‍ഷി ഇഡയെ പുരുഷനാക്കി മാറ്റിയെന്നും അതിനുശേഷം ഉണ്ടായ പുതിയ ജന്മത്തില്‍ ഇഡ ഇളന്‍ എന്നും സുദ്യുമ്‌നന്‍ എന്നുമുള്ള പേരുകളില്‍ അറിയപ്പെട്ടുവെന്നും ഭാഗവതത്തില്‍ പറയുന്നുണ്ട്‌. ഒരു പുത്രനുവേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമായി വസിഷ്‌ഠന്‍ അനുഗ്രഹിച്ചതനുസരിച്ചുണ്ടായത്‌ പുത്രിയായിരുന്നു; പിന്നീട്‌ വസിഷ്‌ഠന്‍ തന്നെയാണ്‌ ഇഡയ്‌ക്ക്‌ ലിംഗഭേദം നല്‌കി പുരുഷനാക്കിയത്‌.

ഒരിക്കല്‍ കുമാരവനത്തില്‍ രതിക്രീഡയിലേര്‍പ്പെട്ടിരുന്ന പാര്‍വതീപരമേശ്വരന്മാരുടെ സന്നിധിയില്‍ ശുനകമഹര്‍ഷിയും കൂട്ടരും പ്രവേശിച്ചതില്‍ കുപിതയായ പാര്‍വതി, മേലാല്‍ ആരെങ്കിലും അവിടെ എത്തിയാല്‍ അയാള്‍ സ്‌ത്രീയായിപ്പോകുമെന്ന്‌ ശപിച്ചു. ഇതറിയാതെ അവിടെയെത്തിയ ഇളന്‍ (സുദ്യുമ്‌നന്‍) സ്‌ത്രീയായിത്തീരുകയും അവളെക്കണ്ട്‌ മോഹംതോന്നിയ ബുധന്‍ അവളെ പരിഗ്രഹിക്കുകയും ചെയ്‌തു. പുരൂരവസ്സിനെ പ്രസവിച്ചശേഷം വീണ്ടും പുരുഷനാകണമെന്ന്‌ വസിഷ്‌ഠനോട്‌ പ്രാര്‍ഥിച്ചതിന്റെ ഫലമായി ശിവന്റെ അനുഗ്രഹംകൊണ്ട്‌ അവള്‍ ഒന്നിടവിട്ട മാസങ്ങളില്‍ മാറിമാറി പുരുഷനായും സ്‌ത്രീയായും കഴിഞ്ഞു. ഒടുവില്‍ നാരദനില്‍ നിന്നും സിദ്ധിച്ച നവാക്ഷര മന്ത്രം ജപിച്ച്‌ തപസ്സു ചെയ്‌തപ്പോള്‍ പാര്‍വതി പ്രത്യക്ഷപ്പെട്ട്‌ മോക്ഷം നല്‌കി. ഈ കഥകള്‍ ഭാഗവതത്തിലും (ദശമസ്‌കന്ധം) ദേവീഭാഗവതത്തിലും (പ്രഥമസ്‌കന്ധം) മഹാഭാരതത്തിലും (ആദിപര്‍വം, അനുശാസനപര്‍വം) ഈഷദ്‌ വ്യത്യാസങ്ങളോടുകൂടി കാണാനുണ്ട്‌.

ഒരിക്കല്‍ പിതാവായ മനു യാഗംചെയ്യാന്‍ ഭാവിച്ച അവസരത്തില്‍ അസുരന്മാരുടെ ഉപദ്രവം ഉണ്ടാകാതെയിരിക്കാന്‍ ത്രിവിധാഗ്നികളെ യഥാസ്ഥാനത്ത്‌ സന്നിവേശിപ്പിച്ച്‌ ഹോമപൂജാപരികര്‍മാദികള്‍ ചെയ്‌തുകൊടുത്തത്‌ ഇഡയായിരുന്നുവെന്ന്‌ തൈത്തിരീയബ്രാഹ്മണത്തില്‍ കാണുന്നു.

2. യോഗശാസ്‌ത്രമനുസരിച്ച്‌ നട്ടെല്ലിനുള്ളിലുള്ള മൂന്നു നാഡികളില്‍ ഒന്നിന്റെ പേര്‌ ഇഡ എന്നാണ്‌; ഇത്‌ ഇടതുവശമാണോ വലതുവശമാണോ എന്നതിനെ സംബന്ധിച്ച്‌ യോഗികള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്‌ (മറ്റ്‌ രണ്ടെണ്ണം പിംഗലയും സുഷുമ്‌നയും). ശങ്കരാനന്ദന്റെ ആത്മപുരാണം എന്ന സംസ്‌കൃതകൃതിയുടെ പരിഭാഷയായ മലയാളഭാഷാഗാനത്തില്‍ ഈ നാഡിയെപ്പറ്റി ഇങ്ങനെ പറയുന്നു:

	"ഇഡയും പിങ്‌ഗലയുമായിടും നാഡികളാം
	യമുനാഗംഗകളെക്കൈവെടിഞ്ഞിട്ടുതന്നെ
	സുഷുമ്‌നാനാഡിയാകും പശ്ചിമവാഹിനിയാ-
	യിടുമീസരസ്വതീനദിയെ മാനസത്തില്‍
	മേവുന്ന ജീവാത്മാവായീടുന്ന ഹംസംപ്രാപി-
	ച്ചീടുന്നുവെന്നറിഞ്ഞുകൊള്ളുക ദ്വിജേന്ദ്രരേ.'
 
3. പാര്‍വതിക്കും ദുര്‍ഗയ്‌ക്കും സ്വര്‍ഗത്തിനും ഇഡ എന്ന്‌ പര്യായങ്ങളുണ്ട്‌.

4. വായുവിന്റെ ഒരു പുത്രിയുടെയും ധ്രുവന്റെ പത്‌നിയുടെയും പേരുകള്‍ ഇഡ എന്നായിരുന്നു.

5. പോഷണപ്രക്രിയയുടെ പ്രതീകമായ പശു, അന്നം, ഹോമദ്രവ്യം, പേയവസ്‌തുക്കള്‍, ഭൂമി, വചനം, സംഭാഷണം, സ്‌തോത്രം എന്നെല്ലാം ഇന്ധാശബ്‌ദത്തിന്‌ നിഘണ്ടുക്കളില്‍ അര്‍ഥം പറഞ്ഞുകാണുന്നു. നോ: നാഡീവ്യൂഹം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍