This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂർത്തുവാ, ബർണാഡ്‌ (1777 - 1838)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Courtois, Bernard)
(കൂർത്തുവാ, ബര്‍ണാഡ്‌ (1777 - 1838))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കൂർത്തുവാ, ബർണാഡ്‌ (1777 - 1838) ==
+
== കൂര്‍ത്തുവാ, ബര്‍ണാഡ്‌ (1777 - 1838) ==
-
 
+
== Courtois, Bernard ==
== Courtois, Bernard ==
-
[[ചിത്രം:Vol7p852_bernard-courtois.jpg|thumb|]]
+
[[ചിത്രം:Vol7p852_bernard-courtois.jpg|thumb|ബര്‍ണാഡ്‌ കൂര്‍ത്തുവാ]]
-
അയഡിന്‍ മൂലകം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞന്‍. 1777 ഫെ. 8-ന്‌ ഫ്രാന്‍സിലെ ദിജോങ്ങിൽ ജനിച്ചു. പിതാവ്‌ ഒരു ലവണസംസ്‌കരണ വ്യാപാരിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പോളിടെക്‌നിക്‌ സ്‌കൂളിൽ പഠനം പൂർത്തിയാക്കി. തുടർന്ന്‌ സൈനിക ആശുപത്രിയിൽ ഫാർമസിസ്റ്റ്‌ ആയി ജോലി നോക്കി. അധികം താമസിയാതെ തന്റെ പിതാവിന്റെ വ്യാപാരരംഗത്തേക്കുതന്നെ കൂർത്തുവാ മടങ്ങിയെത്തി. കടൽപ്പായൽ കരിച്ചുകിട്ടുന്ന ചാരത്തിൽ വെള്ളം കലർത്തി ഊറ്റിയെടുത്ത്‌ അതിലുണ്ടായേക്കാവുന്ന മാലിന്യങ്ങളെ വീര്യമേറിയ ആസിഡുകള്‍ ചേർത്ത്‌ നീക്കംചെയ്‌ത്‌, ബാഷ്‌പീകരിക്കുമ്പോള്‍ കിട്ടുന്ന ലവണ അവക്ഷിപ്‌തങ്ങളായിരുന്നു കൂർത്തുവായുടെ പിതാവ്‌ വ്യാപാരം ചെയ്‌തിരുന്നത്‌. 1811-ഒരു ദിവസം സള്‍ഫർ യൗഗികങ്ങള്‍ നീക്കുന്നതിനുവേണ്ടി പതിവിലേറെ സള്‍ഫ്യൂറിക്‌ ആസിഡ്‌ കൂർത്തുവാ ചേർത്തപ്പോള്‍ ലായനിയിൽ നിന്ന്‌ വയലറ്റുനിറമുള്ള ആവിപ്പുക ധാരാളമായി പുറത്തുവന്നു. കൂർത്തുവാ പ്രസ്‌തുത ബാഷ്‌പത്തെ തണുത്ത പ്രതലത്തിൽ തട്ടിച്ചപ്പോള്‍ തിളക്കമുള്ള ഇരുണ്ട പരലുകള്‍ രൂപംകൊണ്ടു. ഏകദേശം ആറ്‌ മാസത്തോളം ഈ പുതിയ വസ്‌തുവിനെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. ഹൈഡ്രജന്‍, ഫോസ്‌ഫറസ്‌, അമോണിയ, പലതരം ലോഹങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചു പുതിയ വസ്‌തുവിന്റെ അനേകം യൗഗികങ്ങള്‍ കൂർത്തുവാ നിർമിച്ചു. എന്നാൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന്‌ തന്റെ ഗവേഷണപരിപാടി ഇദ്ദേഹത്തിന്‌ ഉപേക്ഷിക്കേണ്ടിവന്നു.
+
അയഡിന്‍ മൂലകം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞന്‍. 1777 ഫെ. 8-ന്‌ ഫ്രാന്‍സിലെ ദിജോങ്ങില്‍  ജനിച്ചു. പിതാവ്‌ ഒരു ലവണസംസ്‌കരണ വ്യാപാരിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പോളിടെക്‌നിക്‌ സ്‌കൂളില്‍  പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ സൈനിക ആശുപത്രിയില്‍  ഫാര്‍മസിസ്റ്റ്‌ ആയി ജോലി നോക്കി. അധികം താമസിയാതെ തന്റെ പിതാവിന്റെ വ്യാപാരരംഗത്തേക്കുതന്നെ കൂര്‍ത്തുവാ മടങ്ങിയെത്തി. കടല്‍ പ്പായല്‍  കരിച്ചുകിട്ടുന്ന ചാരത്തില്‍  വെള്ളം കലര്‍ത്തി ഊറ്റിയെടുത്ത്‌ അതിലുണ്ടായേക്കാവുന്ന മാലിന്യങ്ങളെ വീര്യമേറിയ ആസിഡുകള്‍ ചേര്‍ത്ത്‌ നീക്കംചെയ്‌ത്‌, ബാഷ്‌പീകരിക്കുമ്പോള്‍ കിട്ടുന്ന ലവണ അവക്ഷിപ്‌തങ്ങളായിരുന്നു കൂര്‍ത്തുവായുടെ പിതാവ്‌ വ്യാപാരം ചെയ്‌തിരുന്നത്‌. 1811-ല്‍  ഒരു ദിവസം സള്‍ഫര്‍ യൗഗികങ്ങള്‍ നീക്കുന്നതിനുവേണ്ടി പതിവിലേറെ സള്‍ഫ്യൂറിക്‌ ആസിഡ്‌ കൂര്‍ത്തുവാ ചേര്‍ത്തപ്പോള്‍ ലായനിയില്‍  നിന്ന്‌ വയലറ്റുനിറമുള്ള ആവിപ്പുക ധാരാളമായി പുറത്തുവന്നു. കൂര്‍ത്തുവാ പ്രസ്‌തുത ബാഷ്‌പത്തെ തണുത്ത പ്രതലത്തില്‍  തട്ടിച്ചപ്പോള്‍ തിളക്കമുള്ള ഇരുണ്ട പരലുകള്‍ രൂപംകൊണ്ടു. ഏകദേശം ആറ്‌ മാസത്തോളം ഈ പുതിയ വസ്‌തുവിനെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. ഹൈഡ്രജന്‍, ഫോസ്‌ഫറസ്‌, അമോണിയ, പലതരം ലോഹങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചു പുതിയ വസ്‌തുവിന്റെ അനേകം യൗഗികങ്ങള്‍ കൂര്‍ത്തുവാ നിര്‍മിച്ചു. എന്നാല്‍  സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന്‌ തന്റെ ഗവേഷണപരിപാടി ഇദ്ദേഹത്തിന്‌ ഉപേക്ഷിക്കേണ്ടിവന്നു.
-
1812 ജൂലായിൽ കൂർത്തുവാ തന്റെ ഗവേഷണത്തെപ്പറ്റി ദിജോങ്ങിലെ രസതന്ത്രജ്ഞരായ ചാള്‍സ്‌ ബർനാർ ദെ സോർച്ച്‌, നിക്കോളാസ്‌ ക്ലെമന്റ്‌ എന്നിവരുമായി ചർച്ച   ചെയ്യുകയും പ്രസ്‌തുത ഗവേഷണം പൂർത്തിയാക്കാന്‍ അവരെ പ്രരിപ്പിക്കുകയും ചെയ്‌തു. തുടർന്ന്‌ ഇവർ ഈ വിഷയത്തെക്കുറിച്ച്‌ കൂടുതൽ പഠിക്കുകയും 1813 ന. 29-ന്‌ ഗവേഷണഫലം ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡി ഫ്രാന്‍സിന്‌ സമർപ്പിക്കുകയും ചെയ്‌തു. ഗേ ലൂസാക്‌, ഹംഫ്രി ഡേവി എന്നീ പ്രശസ്‌ത ശാസ്‌ത്രജ്ഞന്മാർ പുതിയ വസ്‌തു പരിശോധിക്കുകയും അത്‌ ഒരു നൂതന മൂലകമാണെന്ന്‌ വിധിക്കുകയും ചെയ്‌തു. വയലറ്റ്‌ നിറമുള്ള വസ്‌തു ആയതിനാൽ ഗേ ലൂസാക്‌ ഇതിന്‌ "അയോഡ്‌' എന്നു നാമകരണം ചെയ്‌തു. ഇതു പിന്നീട്‌ അയഡിന്‍ എന്ന്‌ അറയപ്പെട്ടു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ ശാസ്‌ത്രജ്ഞന്മാരും അതിന്റെ മുഴുവന്‍ അംഗീകാരവും കൂർത്തുവായ്‌ക്കുതന്നെ നല്‌കി. ഇതിന്റെ പുരസ്‌കാരമായി ഇന്‍സ്റ്റിറ്റ്യൂട്ട്‌ കൂർത്തുവായ്‌ക്ക്‌ 6,000 ഫ്രാങ്ക്‌ നല്‌കുകയുണ്ടായി. ഇതേത്തുടർന്ന്‌ കൂർത്തുവാ ലവണവ്യാപാരം ഉപേക്ഷിക്കുകയും അയഡിനും അയഡിന്‍ യൗഗികങ്ങളും വ്യാപാരം ചെയ്യുന്നതിൽ ഏർപ്പെടുകയും ചെയ്‌തു. എന്നാൽ ഉദ്യമത്തിൽ കൂർത്തുവാ പരാജയപ്പെട്ടു. 1838 സെപ്‌. 27-ന്‌ ദരിദ്രനായിത്തന്നെ ഇദ്ദേഹം മരണമടഞ്ഞു.
+
1812 ജൂലായില്‍  കൂര്‍ത്തുവാ തന്റെ ഗവേഷണത്തെപ്പറ്റി ദിജോങ്ങിലെ രസതന്ത്രജ്ഞരായ ചാള്‍സ്‌ ബര്‍നാര്‍ ദെ സോര്‍ച്ച്‌, നിക്കോളാസ്‌ ക്ലെമന്റ്‌ എന്നിവരുമായി ചര്‍ച്ച   ചെയ്യുകയും പ്രസ്‌തുത ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവരെ പ്രരിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇവര്‍ ഈ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍  പഠിക്കുകയും 1813 ന. 29-ന്‌ ഗവേഷണഫലം ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡി ഫ്രാന്‍സിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ഗേ ലൂസാക്‌, ഹംഫ്രി ഡേവി എന്നീ പ്രശസ്‌ത ശാസ്‌ത്രജ്ഞന്മാര്‍ പുതിയ വസ്‌തു പരിശോധിക്കുകയും അത്‌ ഒരു നൂതന മൂലകമാണെന്ന്‌ വിധിക്കുകയും ചെയ്‌തു. വയലറ്റ്‌ നിറമുള്ള വസ്‌തു ആയതിനാല്‍  ഗേ ലൂസാക്‌ ഇതിന്‌ "അയോഡ്‌' എന്നു നാമകരണം ചെയ്‌തു. ഇതു പിന്നീട്‌ അയഡിന്‍ എന്ന്‌ അറയപ്പെട്ടു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ ശാസ്‌ത്രജ്ഞന്മാരും അതിന്റെ മുഴുവന്‍ അംഗീകാരവും കൂര്‍ത്തുവായ്‌ക്കുതന്നെ നല്‌കി. ഇതിന്റെ പുരസ്‌കാരമായി ഇന്‍സ്റ്റിറ്റ്യൂട്ട്‌ കൂര്‍ത്തുവായ്‌ക്ക്‌ 6,000 ഫ്രാങ്ക്‌ നല്‌കുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ കൂര്‍ത്തുവാ ലവണവ്യാപാരം ഉപേക്ഷിക്കുകയും അയഡിനും അയഡിന്‍ യൗഗികങ്ങളും വ്യാപാരം ചെയ്യുന്നതില്‍  ഏര്‍പ്പെടുകയും ചെയ്‌തു. എന്നാല്‍  ഉദ്യമത്തില്‍  കൂര്‍ത്തുവാ പരാജയപ്പെട്ടു. 1838 സെപ്‌. 27-ന്‌ ദരിദ്രനായിത്തന്നെ ഇദ്ദേഹം മരണമടഞ്ഞു.

Current revision as of 13:46, 16 ഒക്ടോബര്‍ 2014

കൂര്‍ത്തുവാ, ബര്‍ണാഡ്‌ (1777 - 1838)

Courtois, Bernard

ബര്‍ണാഡ്‌ കൂര്‍ത്തുവാ

അയഡിന്‍ മൂലകം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞന്‍. 1777 ഫെ. 8-ന്‌ ഫ്രാന്‍സിലെ ദിജോങ്ങില്‍ ജനിച്ചു. പിതാവ്‌ ഒരു ലവണസംസ്‌കരണ വ്യാപാരിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പോളിടെക്‌നിക്‌ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ സൈനിക ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്‌ ആയി ജോലി നോക്കി. അധികം താമസിയാതെ തന്റെ പിതാവിന്റെ വ്യാപാരരംഗത്തേക്കുതന്നെ കൂര്‍ത്തുവാ മടങ്ങിയെത്തി. കടല്‍ പ്പായല്‍ കരിച്ചുകിട്ടുന്ന ചാരത്തില്‍ വെള്ളം കലര്‍ത്തി ഊറ്റിയെടുത്ത്‌ അതിലുണ്ടായേക്കാവുന്ന മാലിന്യങ്ങളെ വീര്യമേറിയ ആസിഡുകള്‍ ചേര്‍ത്ത്‌ നീക്കംചെയ്‌ത്‌, ബാഷ്‌പീകരിക്കുമ്പോള്‍ കിട്ടുന്ന ലവണ അവക്ഷിപ്‌തങ്ങളായിരുന്നു കൂര്‍ത്തുവായുടെ പിതാവ്‌ വ്യാപാരം ചെയ്‌തിരുന്നത്‌. 1811-ല്‍ ഒരു ദിവസം സള്‍ഫര്‍ യൗഗികങ്ങള്‍ നീക്കുന്നതിനുവേണ്ടി പതിവിലേറെ സള്‍ഫ്യൂറിക്‌ ആസിഡ്‌ കൂര്‍ത്തുവാ ചേര്‍ത്തപ്പോള്‍ ലായനിയില്‍ നിന്ന്‌ വയലറ്റുനിറമുള്ള ആവിപ്പുക ധാരാളമായി പുറത്തുവന്നു. കൂര്‍ത്തുവാ പ്രസ്‌തുത ബാഷ്‌പത്തെ തണുത്ത പ്രതലത്തില്‍ തട്ടിച്ചപ്പോള്‍ തിളക്കമുള്ള ഇരുണ്ട പരലുകള്‍ രൂപംകൊണ്ടു. ഏകദേശം ആറ്‌ മാസത്തോളം ഈ പുതിയ വസ്‌തുവിനെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. ഹൈഡ്രജന്‍, ഫോസ്‌ഫറസ്‌, അമോണിയ, പലതരം ലോഹങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചു പുതിയ വസ്‌തുവിന്റെ അനേകം യൗഗികങ്ങള്‍ കൂര്‍ത്തുവാ നിര്‍മിച്ചു. എന്നാല്‍ സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന്‌ തന്റെ ഗവേഷണപരിപാടി ഇദ്ദേഹത്തിന്‌ ഉപേക്ഷിക്കേണ്ടിവന്നു.

1812 ജൂലായില്‍ കൂര്‍ത്തുവാ തന്റെ ഗവേഷണത്തെപ്പറ്റി ദിജോങ്ങിലെ രസതന്ത്രജ്ഞരായ ചാള്‍സ്‌ ബര്‍നാര്‍ ദെ സോര്‍ച്ച്‌, നിക്കോളാസ്‌ ക്ലെമന്റ്‌ എന്നിവരുമായി ചര്‍ച്ച ചെയ്യുകയും പ്രസ്‌തുത ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവരെ പ്രരിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇവര്‍ ഈ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുകയും 1813 ന. 29-ന്‌ ഗവേഷണഫലം ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡി ഫ്രാന്‍സിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ഗേ ലൂസാക്‌, ഹംഫ്രി ഡേവി എന്നീ പ്രശസ്‌ത ശാസ്‌ത്രജ്ഞന്മാര്‍ പുതിയ വസ്‌തു പരിശോധിക്കുകയും അത്‌ ഒരു നൂതന മൂലകമാണെന്ന്‌ വിധിക്കുകയും ചെയ്‌തു. വയലറ്റ്‌ നിറമുള്ള വസ്‌തു ആയതിനാല്‍ ഗേ ലൂസാക്‌ ഇതിന്‌ "അയോഡ്‌' എന്നു നാമകരണം ചെയ്‌തു. ഇതു പിന്നീട്‌ അയഡിന്‍ എന്ന്‌ അറയപ്പെട്ടു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ ശാസ്‌ത്രജ്ഞന്മാരും അതിന്റെ മുഴുവന്‍ അംഗീകാരവും കൂര്‍ത്തുവായ്‌ക്കുതന്നെ നല്‌കി. ഇതിന്റെ പുരസ്‌കാരമായി ഇന്‍സ്റ്റിറ്റ്യൂട്ട്‌ കൂര്‍ത്തുവായ്‌ക്ക്‌ 6,000 ഫ്രാങ്ക്‌ നല്‌കുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ കൂര്‍ത്തുവാ ലവണവ്യാപാരം ഉപേക്ഷിക്കുകയും അയഡിനും അയഡിന്‍ യൗഗികങ്ങളും വ്യാപാരം ചെയ്യുന്നതില്‍ ഏര്‍പ്പെടുകയും ചെയ്‌തു. എന്നാല്‍ ഈ ഉദ്യമത്തില്‍ കൂര്‍ത്തുവാ പരാജയപ്പെട്ടു. 1838 സെപ്‌. 27-ന്‌ ദരിദ്രനായിത്തന്നെ ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍