This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർക്കിമിഡീസ് തത്ത്വം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Archimedes Principle) |
Mksol (സംവാദം | സംഭാവനകള്‍) (→Archimedes Principle) |
||
വരി 1: | വരി 1: | ||
==ആർക്കിമിഡീസ് തത്ത്വം== | ==ആർക്കിമിഡീസ് തത്ത്വം== | ||
==Archimedes Principle== | ==Archimedes Principle== | ||
- | ദ്രവങ്ങളില്‍ നിമഗ്നമാകുമ്പോള്‍ വസ്തുക്കള്‍ക്കുണ്ടാകുന്ന മിഥ്യാഭാരനഷ്ടത്തെ സംബന്ധിച്ച് | + | ദ്രവങ്ങളില്‍ നിമഗ്നമാകുമ്പോള്‍ വസ്തുക്കള്‍ക്കുണ്ടാകുന്ന മിഥ്യാഭാരനഷ്ടത്തെ സംബന്ധിച്ച് ആര്‍ക്കിമിഡീസ് ആവിഷ്കരിച്ച സിദ്ധാന്തം. ഏതെങ്കിലുമൊരു വസ്തു സ്ഥാവരാവസ്ഥയിലുള്ള ഒരു ദ്രവത്തില്‍ പൂര്‍ണമായോ ഭാഗികമായോ നിമഗ്നമാകുമ്പോള്‍, ആ വസ്തുവിനുണ്ടാകുന്ന മിഥ്യാഭാരനഷ്ടം, വസ്തുവാല്‍ വിസ്ഥാപിതമാകുന്ന ദ്രവത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും എന്നതാണ് ആര്‍ക്കിമിഡീസ് തത്ത്വം. പ്ലവവസ്തുക്കള്ക്കും ഈ തത്ത്വം ബാധകമാണ്. |
- | വസ്തുവിന്റെ, ദ്രവവുമായി | + | വസ്തുവിന്റെ, ദ്രവവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന പ്രതലങ്ങളില്‍ ദ്രവത്തിന്റേതായ പ്രതിബലം അനുഭവപ്പെടുന്നു. വിവിധദിശകളില്‍ ഏല്ക്കുന്ന ഈ ദ്രവമര്ദങ്ങളുടെ ഊര്‍ധ്വാധരദിശയിലുള്ള പരിണതബലം (resultant force) വസ്തുവിന്റെ കേന്ദ്രക(centre of gravity)ത്തിലൂടെ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ അനുഭവപ്പെടുന്ന ഉത്പ്ലാവകബലം (bouyancy force) ആണ് വസ്തുവിന്റെ മിഥ്യാഭാരനഷ്ടത്തിനു നിദാനം എന്നും ആര്‍ക്കിമിഡീസ് സമര്‍ഥിച്ചു. |
- | + | ആര്‍ക്കിമിഡീസ്തത്ത്വം ഖരവസ്തുക്കളുടേയും ദ്രാവകങ്ങളുടേയും ആപേക്ഷികസാന്ദ്രത നിര്ണയിക്കുവാന് വളരെ സഹായകമാണ്. നിര്‍ദിഷ്ട ഖരവസ്തുവിന്റെ വായുവിലെ ഭാരം W1എന്നും ജലത്തില്‍ നിമഗ്നമായിരിക്കുമ്പോഴുള്ള ഭാരം W2 എന്നുമിരിക്കട്ടെ. അപ്പോള്‍ വസ്തുവിനുണ്ടാകുന്ന ഭാരനഷ്ടം (W1-W2) ആയിരിക്കും. ഈ മിഥ്യാഭാരനഷ്ടം ആര്‍ക്കിമിഡീസ് തത്ത്വപ്രകാരം തുല്യവ്യാപ്തം ജലത്തിന്റെ ഭാരത്തിനു സമമായിരിക്കണം. ഏതു വസ്തുവിന്റെയും ആപേക്ഷികസാന്ദ്രത വസ്തുവിന്റെ ഭാരവും തുല്യവ്യാപ്തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്. മേല്പറഞ്ഞതനുസരിച്ച് വസ്തുവിന്റെ വായുവിലെ ഭാരവും അതിനു ജലത്തിലുള്ള മിഥ്യാഭാരനഷ്ടവും തമ്മിലുള്ള അനുപാതസംഖ്യ വസ്തുവിന്റെ ആപേക്ഷികസാന്ദ്രത ആയിരിക്കും. | |
[[ചിത്രം:Vol3a_266_Image.jpg|200px]] | [[ചിത്രം:Vol3a_266_Image.jpg|200px]] | ||
- | ദ്രാവകങ്ങളുടെ ആ.സാ. | + | ദ്രാവകങ്ങളുടെ ആ.സാ. നിര്‍ണയിക്കുവാനും ആര്‍ക്കിമിഡീസ് തത്ത്വം പ്രയോജനപ്പെടുന്നു. ഒരു ഖരവസ്തുവിന് ഏതു ദ്രാവകത്തിലുമുള്ള ഭാരനഷ്ടം വസ്തുവിന്റെ തുല്യവ്യാപ്തം വരുന്ന അതതു ദ്രാവകത്തിന്റെ ഭാരങ്ങള്‍ക്കു സമമായിരിക്കും. ഏതെങ്കിലുമൊരു ദ്രാവകത്തിന്റെ ആ.സാ. നിശ്ചിതവ്യാപ്തം ദ്രാവകത്തിന്റെ ഭാരവും തുല്യവ്യാപ്തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്. ആര്‍ക്കിമിഡീസ് തത്ത്വം ഉപയോഗിച്ച് നിര്‍ദിഷ്ട ദ്രാവകത്തിന്റെ ആ.സാ. കാണുവാന്‍ ഏതെങ്കിലും ഒരു ഖരവസ്തുവിന്റെ, വായുവിലും ജലത്തില്‍ നിമഗ്നമായിരിക്കുമ്പോഴും ദ്രാവകത്തില്‍ നിമഗ്നമായിരിക്കുമ്പോഴും ഉള്ള ഭാരങ്ങള്‍ നിര്‍ണയിച്ച്, ദ്രാവകത്തിലെ മിഥ്യാഭാരനഷ്ടവും ജലത്തിലുള്ള മിഥ്യാഭാര നഷ്ടവും തമ്മിലുള്ള അനുപാതസംഖ്യ നിര്‍ണയിച്ചാല്‍ മതിയാകും. ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത നിര്ണയിക്കുവാന് ഉപയോഗിച്ചുവരുന്ന ഹൈഡ്രാമീറ്ററുകള് ആര്‍ക്കിമിഡീസ് തത്ത്വത്തെ അവലംബിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദ്രാവകങ്ങള്‍ക്കും വാതകങ്ങള്‍ക്കും ഈ തത്ത്വം ഒന്നുപോലെ ബാധകമാണ്; മുങ്ങിക്കപ്പലുകളെപ്പോലെ ആകാശക്കപ്പലുകളും അതതുമാധ്യമത്തില് ആര്‍ക്കിമിഡീസ് തത്ത്വത്തെ ആശ്രയിക്കുന്നു. നോ: ആര്‍ക്കിമിഡീസ് |
(പ്രാഫ. ടി.ബി. തോമസ്; സ.പ.) | (പ്രാഫ. ടി.ബി. തോമസ്; സ.പ.) |
Current revision as of 08:58, 15 സെപ്റ്റംബര്‍ 2014
ആർക്കിമിഡീസ് തത്ത്വം
Archimedes Principle
ദ്രവങ്ങളില്‍ നിമഗ്നമാകുമ്പോള്‍ വസ്തുക്കള്‍ക്കുണ്ടാകുന്ന മിഥ്യാഭാരനഷ്ടത്തെ സംബന്ധിച്ച് ആര്‍ക്കിമിഡീസ് ആവിഷ്കരിച്ച സിദ്ധാന്തം. ഏതെങ്കിലുമൊരു വസ്തു സ്ഥാവരാവസ്ഥയിലുള്ള ഒരു ദ്രവത്തില്‍ പൂര്‍ണമായോ ഭാഗികമായോ നിമഗ്നമാകുമ്പോള്‍, ആ വസ്തുവിനുണ്ടാകുന്ന മിഥ്യാഭാരനഷ്ടം, വസ്തുവാല്‍ വിസ്ഥാപിതമാകുന്ന ദ്രവത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും എന്നതാണ് ആര്‍ക്കിമിഡീസ് തത്ത്വം. പ്ലവവസ്തുക്കള്ക്കും ഈ തത്ത്വം ബാധകമാണ്.
വസ്തുവിന്റെ, ദ്രവവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന പ്രതലങ്ങളില്‍ ദ്രവത്തിന്റേതായ പ്രതിബലം അനുഭവപ്പെടുന്നു. വിവിധദിശകളില്‍ ഏല്ക്കുന്ന ഈ ദ്രവമര്ദങ്ങളുടെ ഊര്‍ധ്വാധരദിശയിലുള്ള പരിണതബലം (resultant force) വസ്തുവിന്റെ കേന്ദ്രക(centre of gravity)ത്തിലൂടെ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ അനുഭവപ്പെടുന്ന ഉത്പ്ലാവകബലം (bouyancy force) ആണ് വസ്തുവിന്റെ മിഥ്യാഭാരനഷ്ടത്തിനു നിദാനം എന്നും ആര്‍ക്കിമിഡീസ് സമര്‍ഥിച്ചു.
ആര്‍ക്കിമിഡീസ്തത്ത്വം ഖരവസ്തുക്കളുടേയും ദ്രാവകങ്ങളുടേയും ആപേക്ഷികസാന്ദ്രത നിര്ണയിക്കുവാന് വളരെ സഹായകമാണ്. നിര്‍ദിഷ്ട ഖരവസ്തുവിന്റെ വായുവിലെ ഭാരം W1എന്നും ജലത്തില്‍ നിമഗ്നമായിരിക്കുമ്പോഴുള്ള ഭാരം W2 എന്നുമിരിക്കട്ടെ. അപ്പോള്‍ വസ്തുവിനുണ്ടാകുന്ന ഭാരനഷ്ടം (W1-W2) ആയിരിക്കും. ഈ മിഥ്യാഭാരനഷ്ടം ആര്‍ക്കിമിഡീസ് തത്ത്വപ്രകാരം തുല്യവ്യാപ്തം ജലത്തിന്റെ ഭാരത്തിനു സമമായിരിക്കണം. ഏതു വസ്തുവിന്റെയും ആപേക്ഷികസാന്ദ്രത വസ്തുവിന്റെ ഭാരവും തുല്യവ്യാപ്തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്. മേല്പറഞ്ഞതനുസരിച്ച് വസ്തുവിന്റെ വായുവിലെ ഭാരവും അതിനു ജലത്തിലുള്ള മിഥ്യാഭാരനഷ്ടവും തമ്മിലുള്ള അനുപാതസംഖ്യ വസ്തുവിന്റെ ആപേക്ഷികസാന്ദ്രത ആയിരിക്കും.
ദ്രാവകങ്ങളുടെ ആ.സാ. നിര്‍ണയിക്കുവാനും ആര്‍ക്കിമിഡീസ് തത്ത്വം പ്രയോജനപ്പെടുന്നു. ഒരു ഖരവസ്തുവിന് ഏതു ദ്രാവകത്തിലുമുള്ള ഭാരനഷ്ടം വസ്തുവിന്റെ തുല്യവ്യാപ്തം വരുന്ന അതതു ദ്രാവകത്തിന്റെ ഭാരങ്ങള്‍ക്കു സമമായിരിക്കും. ഏതെങ്കിലുമൊരു ദ്രാവകത്തിന്റെ ആ.സാ. നിശ്ചിതവ്യാപ്തം ദ്രാവകത്തിന്റെ ഭാരവും തുല്യവ്യാപ്തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്. ആര്‍ക്കിമിഡീസ് തത്ത്വം ഉപയോഗിച്ച് നിര്‍ദിഷ്ട ദ്രാവകത്തിന്റെ ആ.സാ. കാണുവാന്‍ ഏതെങ്കിലും ഒരു ഖരവസ്തുവിന്റെ, വായുവിലും ജലത്തില്‍ നിമഗ്നമായിരിക്കുമ്പോഴും ദ്രാവകത്തില്‍ നിമഗ്നമായിരിക്കുമ്പോഴും ഉള്ള ഭാരങ്ങള്‍ നിര്‍ണയിച്ച്, ദ്രാവകത്തിലെ മിഥ്യാഭാരനഷ്ടവും ജലത്തിലുള്ള മിഥ്യാഭാര നഷ്ടവും തമ്മിലുള്ള അനുപാതസംഖ്യ നിര്‍ണയിച്ചാല്‍ മതിയാകും. ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത നിര്ണയിക്കുവാന് ഉപയോഗിച്ചുവരുന്ന ഹൈഡ്രാമീറ്ററുകള് ആര്‍ക്കിമിഡീസ് തത്ത്വത്തെ അവലംബിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദ്രാവകങ്ങള്‍ക്കും വാതകങ്ങള്‍ക്കും ഈ തത്ത്വം ഒന്നുപോലെ ബാധകമാണ്; മുങ്ങിക്കപ്പലുകളെപ്പോലെ ആകാശക്കപ്പലുകളും അതതുമാധ്യമത്തില് ആര്‍ക്കിമിഡീസ് തത്ത്വത്തെ ആശ്രയിക്കുന്നു. നോ: ആര്‍ക്കിമിഡീസ്
(പ്രാഫ. ടി.ബി. തോമസ്; സ.പ.)