This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിമിഡീസ്‌ (ബി.സി. 287 - 212)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർക്കിമിഡീസ്‌ (ബി.സി. 287 - 212)== ==Archimedes== ഗണിതശാസ്‌ത്രജ്ഞന്‍, ഭൗതികശാ...)
(Archimedes)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആർക്കിമിഡീസ്‌ (ബി.സി. 287 - 212)==
==ആർക്കിമിഡീസ്‌ (ബി.സി. 287 - 212)==
==Archimedes==
==Archimedes==
-
ഗണിതശാസ്‌ത്രജ്ഞന്‍, ഭൗതികശാസ്‌ത്രജ്ഞന്‍, യന്ത്രസംവിധായകന്‍ എന്നീ നിലകളിൽ ലബ്‌ധപ്രതിഷ്‌ഠ നേടിയ പ്രാചീന ഗ്രീക്കുവിജ്ഞാനി. സിസിലിയിലെ സിറാക്യൂസ്‌ നഗരത്തിൽ ജീവിച്ചിരുന്ന ആർക്കിമിഡീസ്‌ ഐസക്‌ ന്യൂട്ടനു മുമ്പുള്ള ഏറ്റവും ഗണനീയനായ ശാസ്‌ത്രജ്ഞനായി വിശേഷിപ്പിക്കപ്പെടുന്നു. ഫിഡിയാസ്‌ എന്ന ജ്യോതിശ്ശാസ്‌ത്രജ്ഞന്റെ പുത്രനായി ബി.സി. 287-ൽ സിറാക്യൂസിൽ ജനിച്ച ആർക്കിമിഡീസ്‌ അലക്‌സാണ്‌ഡ്രിയയിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. യുക്ലിഡിന്റെ ശിഷ്യനും പ്രസിദ്ധ ഗണിതജ്ഞനുമായ കോനണനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. സിറാക്യൂസിലെ അന്നത്തെ രാജാവും തന്റെ ഇഷ്‌ടതോഴനുമായിരുന്ന ഹീറോണ്‍ രണ്ടാമന്റെ നിർബന്ധത്തിനു വഴങ്ങി സ്വദേശത്തേക്കു മടങ്ങിയ ആർക്കിമിഡീസ്‌ ശിഷ്‌ടജീവിതം അവിടെത്തന്നെ കഴിച്ചുകൂട്ടി.
+
ഗണിതശാസ്‌ത്രജ്ഞന്‍, ഭൗതികശാസ്‌ത്രജ്ഞന്‍, യന്ത്രസംവിധായകന്‍ എന്നീ നിലകളില്‍ ലബ്‌ധപ്രതിഷ്‌ഠ നേടിയ പ്രാചീന ഗ്രീക്കുവിജ്ഞാനി. സിസിലിയിലെ സിറാക്യൂസ്‌ നഗരത്തില്‍ ജീവിച്ചിരുന്ന ആര്‍ക്കിമിഡീസ്‌ ഐസക്‌ ന്യൂട്ടനു മുമ്പുള്ള ഏറ്റവും ഗണനീയനായ ശാസ്‌ത്രജ്ഞനായി വിശേഷിപ്പിക്കപ്പെടുന്നു. ഫിഡിയാസ്‌ എന്ന ജ്യോതിശ്ശാസ്‌ത്രജ്ഞന്റെ പുത്രനായി ബി.സി. 287-ല്‍ സിറാക്യൂസില്‍ ജനിച്ച ആര്‍ക്കിമിഡീസ്‌ അലക്‌സാണ്‌ഡ്രിയയിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. യുക്ലിഡിന്റെ ശിഷ്യനും പ്രസിദ്ധ ഗണിതജ്ഞനുമായ കോനണനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. സിറാക്യൂസിലെ അന്നത്തെ രാജാവും തന്റെ ഇഷ്‌ടതോഴനുമായിരുന്ന ഹീറോണ്‍ രണ്ടാമന്റെ നിര്‍ബന്ധത്തിനു വഴങ്ങി സ്വദേശത്തേക്കു മടങ്ങിയ ആര്‍ക്കിമിഡീസ്‌ ശിഷ്‌ടജീവിതം അവിടെത്തന്നെ കഴിച്ചുകൂട്ടി.
 +
[[ചിത്രം:Vol3p202_archimedes.jpg|thumb|ആര്‍ക്കിമിഡീസ്‌]]
 +
ആദ്യകാലഗവേഷണങ്ങളില്‍ പദാര്‍ഥങ്ങളുടെ ആപേക്ഷികസാന്ദ്രത നിര്‍ണയിക്കുന്നതിന്‌ ആവിഷ്‌കരിച്ച സിദ്ധാന്തം (ആര്‍ക്കിമീഡിസ്‌ തത്ത്വം) ആണ്‌ അദ്ദേഹത്തെ ഏറ്റവും പ്രസിദ്ധനാക്കിയത്‌. ഉത്തോലകതത്ത്വം (Lever Principle) സമര്‍ഥമായി പ്രാവര്‍ത്തികമാക്കിയതിലൂടെ സ്ഥൈതികം (Statics)എന്ന ഗണിതശാഖയുടെ ഉപജ്ഞാതാവായിത്തീരുകയും ചെയ്‌തു. ആര്‍ക്കിമിഡീസ്‌ സ്‌ക്രൂ എന്നറിയപ്പെടുന്ന യന്ത്രസംവിധാനവും ഇദ്ദേഹം നിര്‍മിച്ചതാണ്‌. റോമന്‍ ആക്രമണകാലത്ത്‌ സിറാക്യൂസിന്റെ പ്രതിരോധാവശ്യങ്ങള്‍ക്കായി ധാരാളം യന്ത്രാപകരണങ്ങള്‍ ആര്‍ക്കിമിഡീസ്‌ സജ്ജീകരിച്ചു; കാചങ്ങള്‍ (lenses) ഉപയോഗിച്ച്‌ റോമന്‍ കപ്പല്‍പ്പടയെ ഒന്നാകെ അഗ്നിക്കിരയാക്കിയതായി ഒരു കഥയുണ്ട്‌. തന്റെ യന്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങള്‍ക്ക്‌ ആര്‍ക്കിമിഡീസ്‌ ഗണിതശാസ്‌ത്രാന്വേഷണത്തോളം പ്രാധാന്യം കല്‌പിച്ചിരുന്നില്ലെന്ന്‌ ന്യായമായും കരുതേണ്ടിയിരിക്കുന്നു; ഗണിതസംബന്ധമായ ഗവേഷണഫലങ്ങളാണ്‌ നിഷ്‌കൃഷ്‌ടമായി രേഖപ്പെടുത്തിയിട്ടുള്ളത്‌. ക്ഷേത്രഗണിതത്തില്‍ യൂക്ലിഡിന്റെ സമ്പ്രദായം ഇദ്ദേഹം വിപുലപ്പെടുത്തി. -യുടെ മൂല്യം നിര്‍ണയിച്ചതും സമാകലന(Integral calculus)ത്തെിന്റെ മുന്നോടിയായ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചതും ആര്‍ക്കിമിഡീസിന്റെ ഗണ്യമായ സംഭവാനകളാണ്‌.
-
ആദ്യകാലഗവേഷണങ്ങളിൽ പദാർഥങ്ങളുടെ ആപേക്ഷികസാന്ദ്രത നിർണയിക്കുന്നതിന്‌ ആവിഷ്‌കരിച്ച സിദ്ധാന്തം (ആർക്കിമീഡിസ്‌ തത്ത്വം) ആണ്‌ അദ്ദേഹത്തെ ഏറ്റവും പ്രസിദ്ധനാക്കിയത്‌. ഉത്തോലകതത്ത്വം (Lever Principle) സമർഥമായി പ്രാവർത്തികമാക്കിയതിലൂടെ സ്ഥൈതികം (Statics)എന്ന ഗണിതശാഖയുടെ ഉപജ്ഞാതാവായിത്തീരുകയും ചെയ്‌തു. ആർക്കിമിഡീസ്‌ സ്‌ക്രൂ എന്നറിയപ്പെടുന്ന യന്ത്രസംവിധാനവും ഇദ്ദേഹം നിർമിച്ചതാണ്‌. റോമന്‍ ആക്രമണകാലത്ത്‌ സിറാക്യൂസിന്റെ പ്രതിരോധാവശ്യങ്ങള്‍ക്കായി ധാരാളം യന്ത്രാപകരണങ്ങള്‍ ആർക്കിമിഡീസ്‌ സജ്ജീകരിച്ചു; കാചങ്ങള്‍ (lenses) ഉപയോഗിച്ച്‌ റോമന്‍ കപ്പൽപ്പടയെ ഒന്നാകെ അഗ്നിക്കിരയാക്കിയതായി ഒരു കഥയുണ്ട്‌. തന്റെ യന്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങള്‍ക്ക്‌ ആർക്കിമിഡീസ്‌ ഗണിതശാസ്‌ത്രാന്വേഷണത്തോളം പ്രാധാന്യം കല്‌പിച്ചിരുന്നില്ലെന്ന്‌ ന്യായമായും കരുതേണ്ടിയിരിക്കുന്നു; ഗണിതസംബന്ധമായ ഗവേഷണഫലങ്ങളാണ്‌ നിഷ്‌കൃഷ്‌ടമായി രേഖപ്പെടുത്തിയിട്ടുള്ളത്‌. ക്ഷേത്രഗണിതത്തിൽ യൂക്ലിഡിന്റെ സമ്പ്രദായം ഇദ്ദേഹം വിപുലപ്പെടുത്തി. -യുടെ മൂല്യം നിർണയിച്ചതും സമാകലന(Integral calculus)ത്തെിന്റെ മുന്നോടിയായ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചതും ആർക്കിമിഡീസിന്റെ ഗണ്യമായ സംഭവാനകളാണ്‌.
+
ആര്‍ക്കിമിഡീസിനെ സംബന്ധിച്ച്‌ അനേകം കഥകള്‍ പ്രചരിച്ചിട്ടുണ്ട്‌; ഇവയില്‍ ആര്‍ക്കിമിഡീസ്‌ തത്ത്വത്തിന്റെ ആവിര്‍ഭാവം ആസ്‌പദമാക്കിയുള്ളത്‌ വളരെ പ്രസിദ്ധമാണ്‌. സിറാക്യൂസ്‌ രാജാവ്‌ പുതുതായി നിര്‍മിച്ച സ്വര്‍ണക്കിരീടത്തില്‍ കലര്‍പ്പുണ്ടോ   എന്നു പരിശോധിക്കുവാന്‍ ആര്‍ക്കിമിഡീസ്‌ നിയുക്തനായി. കിരീടത്തിന്റെ വ്യാപ്‌തം തിട്ടപ്പെടുത്തുന്നതിനുള്ള മാര്‍ഗം കാണാതെ വിഷമിച്ച ഇദ്ദേഹം കുളിക്കാനിറങ്ങിയപ്പോള്‍ നിറത്തെ തൊട്ടിയില്‍നിന്നും വെള്ളം കവിഞ്ഞൊഴുകുന്നത്‌ ശ്രദ്ധിച്ചു; വ്യാപ്‌തം കാണുവാനുള്ള മാര്‍ഗം ആവിഷ്‌കരിക്കുകയും ചെയ്‌തു. സന്തോഷംകൊണ്ടു മതിമറന്ന ആര്‍ക്കിമിഡീസ്‌ പൂര്‍ണനഗ്നനായി "ഞാന്‍ കണ്ടുപിടിച്ചു' എന്ന അര്‍ഥമുള്ള "യൂറെക്ക' (eureka) എന്നു വിളിച്ചുകൊണ്ട്‌ കൊട്ടാരത്തിലേക്ക്‌ ഓടിയെന്നാണ്‌ കഥ. കപ്പിയും കയറും ഉപയോഗിച്ച്‌ ഒരു വലിയ കപ്പലിനെ ഒറ്റയ്‌ക്ക്‌ കരയിലേക്ക്‌ വലിച്ചുകയറ്റിയെന്ന്‌ ഇദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു കഥ സൂചിപ്പിക്കുന്നു. സിറാക്യൂസ്‌ ആക്രമിച്ച റോമന്‍പടയെ തന്റെ യന്ത്രങ്ങളുടെ സഹായത്തോടെ മൂന്നുകൊല്ലത്തോളം ആര്‍ക്കിമിഡീസ്‌ തടഞ്ഞുനിര്‍ത്തിയതായും രേഖപ്പെടത്തപ്പെട്ടിട്ടുണ്ട്‌. ബി.സി. 212-ല്‍ റോമാക്കാര്‍ സിറാക്യൂസ്‌ കൈവശപ്പെടുത്തിയതിനെത്തുടര്‍ന്ന്‌, റോമന്‍ ജനറലിന്റെ ഇംഗിതത്തിനു വിരുദ്ധമായി, ആര്‍ക്കിമിഡീസ്‌ ഒരു പടയാളിയാല്‍ കൊല്ലപ്പെട്ടു. മരണാനന്തര ബഹുമതികള്‍ക്ക്‌ അര്‍ഹനായിത്തീര്‍ന്ന ആര്‍ക്കിമിഡീസിന്റെ ശവകുടീരം 1965-ല്‍ കണ്ടെത്തിയതായി ഇറ്റലിയിലെ പുരാവസ്‌തുഗവേഷകര്‍ അവകാശപ്പെട്ടിട്ടുണ്ട്‌.
-
 
+
-
ആർക്കിമിഡീസിനെ സംബന്ധിച്ച്‌ അനേകം കഥകള്‍ പ്രചരിച്ചിട്ടുണ്ട്‌; ഇവയിൽ ആർക്കിമിഡീസ്‌ തത്ത്വത്തിന്റെ ആവിർഭാവം ആസ്‌പദമാക്കിയുള്ളത്‌ വളരെ പ്രസിദ്ധമാണ്‌. സിറാക്യൂസ്‌ രാജാവ്‌ പുതുതായി നിർമിച്ച സ്വർണക്കിരീടത്തിൽ കലർപ്പുണ്ടോ   എന്നു പരിശോധിക്കുവാന്‍ ആർക്കിമിഡീസ്‌ നിയുക്തനായി. കിരീടത്തിന്റെ വ്യാപ്‌തം തിട്ടപ്പെടുത്തുന്നതിനുള്ള മാർഗം കാണാതെ വിഷമിച്ച ഇദ്ദേഹം കുളിക്കാനിറങ്ങിയപ്പോള്‍ നിറത്തെ തൊട്ടിയിൽനിന്നും വെള്ളം കവിഞ്ഞൊഴുകുന്നത്‌ ശ്രദ്ധിച്ചു; വ്യാപ്‌തം കാണുവാനുള്ള മാർഗം ആവിഷ്‌കരിക്കുകയും ചെയ്‌തു. സന്തോഷംകൊണ്ടു മതിമറന്ന ആർക്കിമിഡീസ്‌ പൂർണനഗ്നനായി "ഞാന്‍ കണ്ടുപിടിച്ചു' എന്ന അർഥമുള്ള "യൂറെക്ക' (eureka) എന്നു വിളിച്ചുകൊണ്ട്‌ കൊട്ടാരത്തിലേക്ക്‌ ഓടിയെന്നാണ്‌ കഥ. കപ്പിയും കയറും ഉപയോഗിച്ച്‌ ഒരു വലിയ കപ്പലിനെ ഒറ്റയ്‌ക്ക്‌ കരയിലേക്ക്‌ വലിച്ചുകയറ്റിയെന്ന്‌ ഇദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു കഥ സൂചിപ്പിക്കുന്നു. സിറാക്യൂസ്‌ ആക്രമിച്ച റോമന്‍പടയെ തന്റെ യന്ത്രങ്ങളുടെ സഹായത്തോടെ മൂന്നുകൊല്ലത്തോളം ആർക്കിമിഡീസ്‌ തടഞ്ഞുനിർത്തിയതായും രേഖപ്പെടത്തപ്പെട്ടിട്ടുണ്ട്‌. ബി.സി. 212-ൽ റോമാക്കാർ സിറാക്യൂസ്‌ കൈവശപ്പെടുത്തിയതിനെത്തുടർന്ന്‌, റോമന്‍ ജനറലിന്റെ ഇംഗിതത്തിനു വിരുദ്ധമായി, ആർക്കിമിഡീസ്‌ ഒരു പടയാളിയാൽ കൊല്ലപ്പെട്ടു. മരണാനന്തര ബഹുമതികള്‍ക്ക്‌ അർഹനായിത്തീർന്ന ആർക്കിമിഡീസിന്റെ ശവകുടീരം 1965-കണ്ടെത്തിയതായി ഇറ്റലിയിലെ പുരാവസ്‌തുഗവേഷകർ അവകാശപ്പെട്ടിട്ടുണ്ട്‌.
+
(പ്രാഫ. എസ്‌. ഗോപാലമേനോന്‍)
(പ്രാഫ. എസ്‌. ഗോപാലമേനോന്‍)

Current revision as of 08:57, 15 സെപ്റ്റംബര്‍ 2014

ആർക്കിമിഡീസ്‌ (ബി.സി. 287 - 212)

Archimedes

ഗണിതശാസ്‌ത്രജ്ഞന്‍, ഭൗതികശാസ്‌ത്രജ്ഞന്‍, യന്ത്രസംവിധായകന്‍ എന്നീ നിലകളില്‍ ലബ്‌ധപ്രതിഷ്‌ഠ നേടിയ പ്രാചീന ഗ്രീക്കുവിജ്ഞാനി. സിസിലിയിലെ സിറാക്യൂസ്‌ നഗരത്തില്‍ ജീവിച്ചിരുന്ന ആര്‍ക്കിമിഡീസ്‌ ഐസക്‌ ന്യൂട്ടനു മുമ്പുള്ള ഏറ്റവും ഗണനീയനായ ശാസ്‌ത്രജ്ഞനായി വിശേഷിപ്പിക്കപ്പെടുന്നു. ഫിഡിയാസ്‌ എന്ന ജ്യോതിശ്ശാസ്‌ത്രജ്ഞന്റെ പുത്രനായി ബി.സി. 287-ല്‍ സിറാക്യൂസില്‍ ജനിച്ച ആര്‍ക്കിമിഡീസ്‌ അലക്‌സാണ്‌ഡ്രിയയിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. യുക്ലിഡിന്റെ ശിഷ്യനും പ്രസിദ്ധ ഗണിതജ്ഞനുമായ കോനണനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. സിറാക്യൂസിലെ അന്നത്തെ രാജാവും തന്റെ ഇഷ്‌ടതോഴനുമായിരുന്ന ഹീറോണ്‍ രണ്ടാമന്റെ നിര്‍ബന്ധത്തിനു വഴങ്ങി സ്വദേശത്തേക്കു മടങ്ങിയ ആര്‍ക്കിമിഡീസ്‌ ശിഷ്‌ടജീവിതം അവിടെത്തന്നെ കഴിച്ചുകൂട്ടി.

ആര്‍ക്കിമിഡീസ്‌

ആദ്യകാലഗവേഷണങ്ങളില്‍ പദാര്‍ഥങ്ങളുടെ ആപേക്ഷികസാന്ദ്രത നിര്‍ണയിക്കുന്നതിന്‌ ആവിഷ്‌കരിച്ച സിദ്ധാന്തം (ആര്‍ക്കിമീഡിസ്‌ തത്ത്വം) ആണ്‌ അദ്ദേഹത്തെ ഏറ്റവും പ്രസിദ്ധനാക്കിയത്‌. ഉത്തോലകതത്ത്വം (Lever Principle) സമര്‍ഥമായി പ്രാവര്‍ത്തികമാക്കിയതിലൂടെ സ്ഥൈതികം (Statics)എന്ന ഗണിതശാഖയുടെ ഉപജ്ഞാതാവായിത്തീരുകയും ചെയ്‌തു. ആര്‍ക്കിമിഡീസ്‌ സ്‌ക്രൂ എന്നറിയപ്പെടുന്ന യന്ത്രസംവിധാനവും ഇദ്ദേഹം നിര്‍മിച്ചതാണ്‌. റോമന്‍ ആക്രമണകാലത്ത്‌ സിറാക്യൂസിന്റെ പ്രതിരോധാവശ്യങ്ങള്‍ക്കായി ധാരാളം യന്ത്രാപകരണങ്ങള്‍ ആര്‍ക്കിമിഡീസ്‌ സജ്ജീകരിച്ചു; കാചങ്ങള്‍ (lenses) ഉപയോഗിച്ച്‌ റോമന്‍ കപ്പല്‍പ്പടയെ ഒന്നാകെ അഗ്നിക്കിരയാക്കിയതായി ഒരു കഥയുണ്ട്‌. തന്റെ യന്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങള്‍ക്ക്‌ ആര്‍ക്കിമിഡീസ്‌ ഗണിതശാസ്‌ത്രാന്വേഷണത്തോളം പ്രാധാന്യം കല്‌പിച്ചിരുന്നില്ലെന്ന്‌ ന്യായമായും കരുതേണ്ടിയിരിക്കുന്നു; ഗണിതസംബന്ധമായ ഗവേഷണഫലങ്ങളാണ്‌ നിഷ്‌കൃഷ്‌ടമായി രേഖപ്പെടുത്തിയിട്ടുള്ളത്‌. ക്ഷേത്രഗണിതത്തില്‍ യൂക്ലിഡിന്റെ സമ്പ്രദായം ഇദ്ദേഹം വിപുലപ്പെടുത്തി. -യുടെ മൂല്യം നിര്‍ണയിച്ചതും സമാകലന(Integral calculus)ത്തെിന്റെ മുന്നോടിയായ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചതും ആര്‍ക്കിമിഡീസിന്റെ ഗണ്യമായ സംഭവാനകളാണ്‌.

ആര്‍ക്കിമിഡീസിനെ സംബന്ധിച്ച്‌ അനേകം കഥകള്‍ പ്രചരിച്ചിട്ടുണ്ട്‌; ഇവയില്‍ ആര്‍ക്കിമിഡീസ്‌ തത്ത്വത്തിന്റെ ആവിര്‍ഭാവം ആസ്‌പദമാക്കിയുള്ളത്‌ വളരെ പ്രസിദ്ധമാണ്‌. സിറാക്യൂസ്‌ രാജാവ്‌ പുതുതായി നിര്‍മിച്ച സ്വര്‍ണക്കിരീടത്തില്‍ കലര്‍പ്പുണ്ടോ എന്നു പരിശോധിക്കുവാന്‍ ആര്‍ക്കിമിഡീസ്‌ നിയുക്തനായി. കിരീടത്തിന്റെ വ്യാപ്‌തം തിട്ടപ്പെടുത്തുന്നതിനുള്ള മാര്‍ഗം കാണാതെ വിഷമിച്ച ഇദ്ദേഹം കുളിക്കാനിറങ്ങിയപ്പോള്‍ നിറത്തെ തൊട്ടിയില്‍നിന്നും വെള്ളം കവിഞ്ഞൊഴുകുന്നത്‌ ശ്രദ്ധിച്ചു; വ്യാപ്‌തം കാണുവാനുള്ള മാര്‍ഗം ആവിഷ്‌കരിക്കുകയും ചെയ്‌തു. സന്തോഷംകൊണ്ടു മതിമറന്ന ആര്‍ക്കിമിഡീസ്‌ പൂര്‍ണനഗ്നനായി "ഞാന്‍ കണ്ടുപിടിച്ചു' എന്ന അര്‍ഥമുള്ള "യൂറെക്ക' (eureka) എന്നു വിളിച്ചുകൊണ്ട്‌ കൊട്ടാരത്തിലേക്ക്‌ ഓടിയെന്നാണ്‌ കഥ. കപ്പിയും കയറും ഉപയോഗിച്ച്‌ ഒരു വലിയ കപ്പലിനെ ഒറ്റയ്‌ക്ക്‌ കരയിലേക്ക്‌ വലിച്ചുകയറ്റിയെന്ന്‌ ഇദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു കഥ സൂചിപ്പിക്കുന്നു. സിറാക്യൂസ്‌ ആക്രമിച്ച റോമന്‍പടയെ തന്റെ യന്ത്രങ്ങളുടെ സഹായത്തോടെ മൂന്നുകൊല്ലത്തോളം ആര്‍ക്കിമിഡീസ്‌ തടഞ്ഞുനിര്‍ത്തിയതായും രേഖപ്പെടത്തപ്പെട്ടിട്ടുണ്ട്‌. ബി.സി. 212-ല്‍ റോമാക്കാര്‍ സിറാക്യൂസ്‌ കൈവശപ്പെടുത്തിയതിനെത്തുടര്‍ന്ന്‌, റോമന്‍ ജനറലിന്റെ ഇംഗിതത്തിനു വിരുദ്ധമായി, ആര്‍ക്കിമിഡീസ്‌ ഒരു പടയാളിയാല്‍ കൊല്ലപ്പെട്ടു. മരണാനന്തര ബഹുമതികള്‍ക്ക്‌ അര്‍ഹനായിത്തീര്‍ന്ന ആര്‍ക്കിമിഡീസിന്റെ ശവകുടീരം 1965-ല്‍ കണ്ടെത്തിയതായി ഇറ്റലിയിലെ പുരാവസ്‌തുഗവേഷകര്‍ അവകാശപ്പെട്ടിട്ടുണ്ട്‌. (പ്രാഫ. എസ്‌. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍