This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർണള്‍ഡ്‌, എഡ്വിന്‍ (1832 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർണള്‍ഡ്‌, എഡ്വിന്‍ (1832 - 1904)== ==Arnold, Edwin== ഇംഗ്ലീഷ്‌ കവി; സംസ്‌കൃതം, ഗ്...)
(Arnold, Edwin)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആർണള്‍ഡ്‌, എഡ്വിന്‍ (1832 - 1904)==
==ആർണള്‍ഡ്‌, എഡ്വിന്‍ (1832 - 1904)==
==Arnold, Edwin==
==Arnold, Edwin==
-
ഇംഗ്ലീഷ്‌ കവി; സംസ്‌കൃതം, ഗ്രീക്‌, ലത്തീന്‍ തുടങ്ങിയ ഭാഷാസാഹിത്യങ്ങളിലും അഗാധപാണ്ഡിത്യം നേടിയിരുന്ന ആർണള്‍ഡ്‌ ഇന്ന്‌ സ്‌മരിക്കപ്പെടുന്നതും പ്രത്യേകിച്ചും, പൗരസ്‌ത്യരാജ്യങ്ങളിൽ ആദരിക്കപ്പെടുന്നതും ഏഷ്യയുടെ പ്രകാശം (The Light of Asia) എന്ന ബുദ്ധജീവിതകഥാപരമായ ഇതിഹാസകാവ്യത്തിന്റെ രചനകൊണ്ടാണ്‌. മാതൃകാധ്യാപകന്‍, പത്രപ്രവർത്തകന്‍ എന്നീ നിലകളിലും ആർണള്‍ഡ്‌ ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്‌.
+
[[ചിത്രം:Vol3p302_EdwinArnold.jpg|thumb|എഡ്വിന്‍ ആര്‍ണള്‍ഡ്‌]]
 +
ഇംഗ്ലീഷ്‌ കവി; സംസ്‌കൃതം, ഗ്രീക്‌, ലത്തീന്‍ തുടങ്ങിയ ഭാഷാസാഹിത്യങ്ങളിലും അഗാധപാണ്ഡിത്യം നേടിയിരുന്ന ആര്‍ണള്‍ഡ്‌ ഇന്ന്‌ സ്‌മരിക്കപ്പെടുന്നതും പ്രത്യേകിച്ചും, പൗരസ്‌ത്യരാജ്യങ്ങളില്‍ ആദരിക്കപ്പെടുന്നതും ഏഷ്യയുടെ പ്രകാശം (The Light of Asia) എന്ന ബുദ്ധജീവിതകഥാപരമായ ഇതിഹാസകാവ്യത്തിന്റെ രചനകൊണ്ടാണ്‌. മാതൃകാധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ആര്‍ണള്‍ഡ്‌ ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്‌.
-
ഇംഗ്ലണ്ടിൽ കെന്റിലെ ഗ്രവ്‌സ്‌എന്‍ഡ്‌ എന്ന പട്ടണത്തിൽ റോബർട്ട്‌ കോള്‍ ആർണോൽഡിന്റെ രണ്ടാമത്തെ പുത്രനായി 1832 ജൂണ്‍ 10-ന്‌ ജനിച്ച എഡ്വിന്‍ ലണ്ടനിലും ഓക്‌സ്‌ഫെഡിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1854-56 കാലത്ത്‌ കിങ്‌ എഡ്വേർഡ്‌ സ്‌കൂളിൽ ഒരു അധ്യാപകനായി ജോലി നോക്കിവരവേ അദ്ദേഹം പൂണെയിലെ ഗവണ്‍മെന്റ്‌ കോളജ്‌ പ്രിന്‍സിപ്പലായി നിയമിതനായി. ഈ പദവിയിൽ സേവനമനുഷ്‌ഠിച്ചകാലം (1856-61) സൈനികവും രാഷ്‌ട്രീയവുമായ കലാപങ്ങള്‍ കൊണ്ട്‌ ഭാരതം ക്ഷുഭിതമായിരുന്നെങ്കിലും, അദ്ദേഹം ഈ നാടിന്റെ സാംസ്‌കാരികപൈതൃകങ്ങളിലൂടെ പര്യടനം നടത്തി അവയെ സ്വാംശീകരിക്കാനാണ്‌ തന്റെ സമയം വിനിയോഗിച്ചത്‌. "ശിപായിലഹള' എന്നു വിളിക്കപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്യ്ര പ്രക്ഷോഭകാലത്ത്‌ (1857-58) യൂറോപ്യന്‍ മിഷണറിമാർപോലും ഇന്ത്യാക്കാരുടെ വിദ്വേഷങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമായിരുന്നു; പക്ഷേ, എഡ്വിന്‍ ആർണള്‍ഡിനെ ഭാരതീയർ തങ്ങളിലൊരാളായി എച്ചി സ്‌നേഹാദരങ്ങള്‍ അർപ്പിക്കുകയാണുണ്ടായത്‌. സൗഹൃദപൂർണമായ ഈ പരസ്‌പരധാരണയുടെയും നിരന്തരമായ ഭാരതീയപഠനങ്ങളുടെയും പരിണതഫലമാണ്‌ 1861-ൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ ശേഷം ഇദ്ദേഹം എഴുതാനാരംഭിച്ച ഏഷ്യയുടെ പ്രകാശം എന്ന ഐതിഹാസികകൃതി (ഇത്‌ 1879-പ്രസിദ്ധീകൃതമായി). ബുദ്ധന്റെ ജീവിതത്തെയും കാലത്തെയും ബൗദ്ധസിദ്ധാന്തങ്ങളെയും സംബന്ധിച്ച്‌ ഇന്ത്യയിലും തിബത്തിലും ബർമയിലുംനിന്ന്‌ ലഭിച്ച നിരവധി പ്രാചീന കൃതികള്‍ പഠിച്ച്‌ പരിശോധിച്ചതിനുശേഷം രചിച്ച ഈ "മഹാകാവ്യം' ആനിബസന്റ്‌, മഹാങ്ങാഗാന്ധി തുടങ്ങിയവരുടെ ആദരാഭിനന്ദനങ്ങള്‍ക്ക്‌ പാത്രമായിട്ടുണ്ട്‌. യാതൊരു മതവിശ്വാസത്തിന്റെയും അടിമയല്ലാതിരുന്ന ആർണള്‍ഡ്‌ പ്രണയനം ചെയ്‌ത ഈ ബുദ്ധചരിതത്തെ ആങ്ങവിദ്യാസംഘക്കാർ (Theosophists) തങ്ങളുടെ വേദപുസ്‌തകമെന്നോണം ആരാധിച്ചുവരുന്നു.
+
ഇംഗ്ലണ്ടില്‍ കെന്റിലെ ഗ്രവ്‌സ്‌എന്‍ഡ്‌ എന്ന പട്ടണത്തില്‍ റോബര്‍ട്ട്‌ കോള്‍ ആര്‍ണോല്‍ഡിന്റെ രണ്ടാമത്തെ പുത്രനായി 1832 ജൂണ്‍ 10-ന്‌ ജനിച്ച എഡ്വിന്‍ ലണ്ടനിലും ഓക്‌സ്‌ഫെഡിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1854-56 കാലത്ത്‌ കിങ്‌ എഡ്വേര്‍ഡ്‌ സ്‌കൂളില്‍ ഒരു അധ്യാപകനായി ജോലി നോക്കിവരവേ അദ്ദേഹം പൂണെയിലെ ഗവണ്‍മെന്റ്‌ കോളജ്‌ പ്രിന്‍സിപ്പലായി നിയമിതനായി. ഈ പദവിയില്‍ സേവനമനുഷ്‌ഠിച്ചകാലം (1856-61) സൈനികവും രാഷ്‌ട്രീയവുമായ കലാപങ്ങള്‍ കൊണ്ട്‌ ഭാരതം ക്ഷുഭിതമായിരുന്നെങ്കിലും, അദ്ദേഹം ഈ നാടിന്റെ സാംസ്‌കാരികപൈതൃകങ്ങളിലൂടെ പര്യടനം നടത്തി അവയെ സ്വാംശീകരിക്കാനാണ്‌ തന്റെ സമയം വിനിയോഗിച്ചത്‌. "ശിപായിലഹള' എന്നു വിളിക്കപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്യ്ര പ്രക്ഷോഭകാലത്ത്‌ (1857-58) യൂറോപ്യന്‍ മിഷണറിമാര്‍പോലും ഇന്ത്യാക്കാരുടെ വിദ്വേഷങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമായിരുന്നു; പക്ഷേ, എഡ്വിന്‍ ആര്‍ണള്‍ഡിനെ ഭാരതീയര്‍ തങ്ങളിലൊരാളായി എച്ചി സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുകയാണുണ്ടായത്‌. സൗഹൃദപൂര്‍ണമായ ഈ പരസ്‌പരധാരണയുടെയും നിരന്തരമായ ഭാരതീയപഠനങ്ങളുടെയും പരിണതഫലമാണ്‌ 1861-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ശേഷം ഇദ്ദേഹം എഴുതാനാരംഭിച്ച ഏഷ്യയുടെ പ്രകാശം എന്ന ഐതിഹാസികകൃതി (ഇത്‌ 1879-ല്‍ പ്രസിദ്ധീകൃതമായി). ബുദ്ധന്റെ ജീവിതത്തെയും കാലത്തെയും ബൗദ്ധസിദ്ധാന്തങ്ങളെയും സംബന്ധിച്ച്‌ ഇന്ത്യയിലും തിബത്തിലും ബര്‍മയിലുംനിന്ന്‌ ലഭിച്ച നിരവധി പ്രാചീന കൃതികള്‍ പഠിച്ച്‌ പരിശോധിച്ചതിനുശേഷം രചിച്ച ഈ "മഹാകാവ്യം' ആനിബസന്റ്‌, മഹാങ്ങാഗാന്ധി തുടങ്ങിയവരുടെ ആദരാഭിനന്ദനങ്ങള്‍ക്ക്‌ പാത്രമായിട്ടുണ്ട്‌. യാതൊരു മതവിശ്വാസത്തിന്റെയും അടിമയല്ലാതിരുന്ന ആര്‍ണള്‍ഡ്‌ പ്രണയനം ചെയ്‌ത ഈ ബുദ്ധചരിതത്തെ ആങ്ങവിദ്യാസംഘക്കാര്‍ (Theosophists) തങ്ങളുടെ വേദപുസ്‌തകമെന്നോണം ആരാധിച്ചുവരുന്നു.
-
ഭാരതീയ സംസ്‌കാരത്തോടും സാഹിത്യത്തോടും ആർണള്‍ഡിനുണ്ടായിരുന്ന സമർപ്പണമനോഭാവത്തിന്റെ നിദർശനങ്ങളാണ്‌ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ട ഹിതോപദേശം (The Book of Good Counsels, 1861), ഗീതഗോവിന്ദം (The Indian Song of Songs, 1875), ഭെഗവദ്‌ഗീത (The Song Celestial, 1885) എന്നീ കൃതികളും ഭാരതീയഗീതങ്ങള്‍ (Indian Idylls, 1883)എന്ന കവിതാസമാഹാരത്തിന്റെ പ്രണയനവും.
+
ഭാരതീയ സംസ്‌കാരത്തോടും സാഹിത്യത്തോടും ആര്‍ണള്‍ഡിനുണ്ടായിരുന്ന സമര്‍പ്പണമനോഭാവത്തിന്റെ നിദര്‍ശനങ്ങളാണ്‌ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഹിതോപദേശം (The Book of Good Counsels, 1861), ഗീതഗോവിന്ദം (The Indian Song of Songs, 1875), ഭെഗവദ്‌ഗീത (The Song Celestial, 1885) എന്നീ കൃതികളും ഭാരതീയഗീതങ്ങള്‍ (Indian Idylls, 1883)എന്ന കവിതാസമാഹാരത്തിന്റെ പ്രണയനവും.
-
ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയശേഷം (1861) ആർണള്‍ഡ്‌ ഡെയ്‌ലി ടെലിഗ്രാഫ്‌ (Daily Telegraph) എന്ന പത്രത്തിന്റെ പ്രസാധകസമിതിയിൽ ചേരുകയും 1873 മുതൽ മരണത്തിന്‌ അല്‌പം മുമ്പുവരെ അതിന്റെ മുഖ്യപത്രാധിപരായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പ്രഗല്‌ഭനായ ഒരു പത്രപ്രവർത്തകനായിരുന്നെങ്കിലും ആപ്രസ്ഥാനത്തിന്‌ അദ്ദേഹം നല്‌കിയിട്ടുള്ള സംഭാവന കൊണ്ടോ, പില്‌ക്കാലത്ത്‌ അദ്ദേഹം ക്രിസ്‌തുമതത്തെ ആധാരമാക്കി രചിച്ച ലോകത്തിന്റെ വെളിച്ചം (Light of The World, 1891) കൊണ്ടോ, ഇന്ത്യയിലെ വിദ്യാഭ്യാസം (Education in India, 1860) , സമുദ്രങ്ങളും കരകളും (Seas and Lands, 1891), രാജ്ഞിയുടെ നീതി (The Queen's Justice, 1899)  തുടങ്ങിയ കൃതികള്‍കൊണ്ടോ അല്ല ആർണള്‍ഡ്‌ ഇന്ന്‌ സ്‌മരിക്കപ്പെടുന്നത്‌; അദ്ദേഹത്തിന്റെ കവിയശസ്സിന്റെ ആധാരശില ഏഷ്യയുടെ വെളിച്ചമാണ്‌. ഈ കൃതി കുമാരനാശാനും (ശ്രീബുദ്ധചരിതം) നാലപ്പാട്ടു നാരായണമേനോനും (പൗരസ്‌ത്യ ദീപം) സ്വതന്ത്രമായി മലയാളത്തിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്‌.
+
ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയശേഷം (1861) ആര്‍ണള്‍ഡ്‌ ഡെയ്‌ലി ടെലിഗ്രാഫ്‌ (Daily Telegraph) എന്ന പത്രത്തിന്റെ പ്രസാധകസമിതിയില്‍ ചേരുകയും 1873 മുതല്‍ മരണത്തിന്‌ അല്‌പം മുമ്പുവരെ അതിന്റെ മുഖ്യപത്രാധിപരായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പ്രഗല്‌ഭനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും ആപ്രസ്ഥാനത്തിന്‌ അദ്ദേഹം നല്‌കിയിട്ടുള്ള സംഭാവന കൊണ്ടോ, പില്‌ക്കാലത്ത്‌ അദ്ദേഹം ക്രിസ്‌തുമതത്തെ ആധാരമാക്കി രചിച്ച ലോകത്തിന്റെ വെളിച്ചം (Light of The World, 1891) കൊണ്ടോ, ഇന്ത്യയിലെ വിദ്യാഭ്യാസം (Education in India, 1860) , സമുദ്രങ്ങളും കരകളും (Seas and Lands, 1891), രാജ്ഞിയുടെ നീതി (The Queen's Justice, 1899)  തുടങ്ങിയ കൃതികള്‍കൊണ്ടോ അല്ല ആര്‍ണള്‍ഡ്‌ ഇന്ന്‌ സ്‌മരിക്കപ്പെടുന്നത്‌; അദ്ദേഹത്തിന്റെ കവിയശസ്സിന്റെ ആധാരശില ഏഷ്യയുടെ വെളിച്ചമാണ്‌. ഈ കൃതി കുമാരനാശാനും (ശ്രീബുദ്ധചരിതം) നാലപ്പാട്ടു നാരായണമേനോനും (പൗരസ്‌ത്യ ദീപം) സ്വതന്ത്രമായി മലയാളത്തില്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.
-
ഇംഗ്ലണ്ടിൽവച്ച്‌ നേരത്തെ (1855) ആർണള്‍ഡ്‌ കാതറൈന്‍ ബിഡൂഫ്‌ എന്ന ഒരു സ്‌ത്രീയെ വിവാഹം കഴിച്ചിരുന്നു; അവരുടെ മരണശേഷം വീണ്ടും ഒരു പൗരസ്‌ത്യപര്യടനം നടത്തിയ വേളയിൽ (1897) താമാ കുരോകവ എന്ന ഒരു ജപ്പാന്‍കാരിയെ അദ്ദേഹം പരിണയിക്കുകയുണ്ടായി.
+
ഇംഗ്ലണ്ടില്‍വച്ച്‌ നേരത്തെ (1855) ആര്‍ണള്‍ഡ്‌ കാതറൈന്‍ ബിഡൂഫ്‌ എന്ന ഒരു സ്‌ത്രീയെ വിവാഹം കഴിച്ചിരുന്നു; അവരുടെ മരണശേഷം വീണ്ടും ഒരു പൗരസ്‌ത്യപര്യടനം നടത്തിയ വേളയില്‍ (1897) താമാ കുരോകവ എന്ന ഒരു ജപ്പാന്‍കാരിയെ അദ്ദേഹം പരിണയിക്കുകയുണ്ടായി.
-
ആർണള്‍ഡിന്റെ സമ്പൂർണ കൃതികള്‍ (1888) എട്ടു വാല്യങ്ങളിലായി പ്രസിദ്ധീകൃതമായിട്ടുണ്ട്‌.
+
 
-
1904 മാ. 24-ന്‌ എഡ്വിന്‍ ആർണള്‍ഡ്‌ ലണ്ടനിൽ വച്ച്‌ നിര്യാതനായി.
+
ആര്‍ണള്‍ഡിന്റെ സമ്പൂര്‍ണ കൃതികള്‍ (1888) എട്ടു വാല്യങ്ങളിലായി പ്രസിദ്ധീകൃതമായിട്ടുണ്ട്‌.
 +
1904 മാ. 24-ന്‌ എഡ്വിന്‍ ആര്‍ണള്‍ഡ്‌ ലണ്ടനില്‍ വച്ച്‌ നിര്യാതനായി.

Current revision as of 08:44, 15 സെപ്റ്റംബര്‍ 2014

ആർണള്‍ഡ്‌, എഡ്വിന്‍ (1832 - 1904)

Arnold, Edwin

എഡ്വിന്‍ ആര്‍ണള്‍ഡ്‌

ഇംഗ്ലീഷ്‌ കവി; സംസ്‌കൃതം, ഗ്രീക്‌, ലത്തീന്‍ തുടങ്ങിയ ഭാഷാസാഹിത്യങ്ങളിലും അഗാധപാണ്ഡിത്യം നേടിയിരുന്ന ആര്‍ണള്‍ഡ്‌ ഇന്ന്‌ സ്‌മരിക്കപ്പെടുന്നതും പ്രത്യേകിച്ചും, പൗരസ്‌ത്യരാജ്യങ്ങളില്‍ ആദരിക്കപ്പെടുന്നതും ഏഷ്യയുടെ പ്രകാശം (The Light of Asia) എന്ന ബുദ്ധജീവിതകഥാപരമായ ഇതിഹാസകാവ്യത്തിന്റെ രചനകൊണ്ടാണ്‌. മാതൃകാധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ആര്‍ണള്‍ഡ്‌ ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്‌.

ഇംഗ്ലണ്ടില്‍ കെന്റിലെ ഗ്രവ്‌സ്‌എന്‍ഡ്‌ എന്ന പട്ടണത്തില്‍ റോബര്‍ട്ട്‌ കോള്‍ ആര്‍ണോല്‍ഡിന്റെ രണ്ടാമത്തെ പുത്രനായി 1832 ജൂണ്‍ 10-ന്‌ ജനിച്ച എഡ്വിന്‍ ലണ്ടനിലും ഓക്‌സ്‌ഫെഡിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1854-56 കാലത്ത്‌ കിങ്‌ എഡ്വേര്‍ഡ്‌ സ്‌കൂളില്‍ ഒരു അധ്യാപകനായി ജോലി നോക്കിവരവേ അദ്ദേഹം പൂണെയിലെ ഗവണ്‍മെന്റ്‌ കോളജ്‌ പ്രിന്‍സിപ്പലായി നിയമിതനായി. ഈ പദവിയില്‍ സേവനമനുഷ്‌ഠിച്ചകാലം (1856-61) സൈനികവും രാഷ്‌ട്രീയവുമായ കലാപങ്ങള്‍ കൊണ്ട്‌ ഭാരതം ക്ഷുഭിതമായിരുന്നെങ്കിലും, അദ്ദേഹം ഈ നാടിന്റെ സാംസ്‌കാരികപൈതൃകങ്ങളിലൂടെ പര്യടനം നടത്തി അവയെ സ്വാംശീകരിക്കാനാണ്‌ തന്റെ സമയം വിനിയോഗിച്ചത്‌. "ശിപായിലഹള' എന്നു വിളിക്കപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്യ്ര പ്രക്ഷോഭകാലത്ത്‌ (1857-58) യൂറോപ്യന്‍ മിഷണറിമാര്‍പോലും ഇന്ത്യാക്കാരുടെ വിദ്വേഷങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമായിരുന്നു; പക്ഷേ, എഡ്വിന്‍ ആര്‍ണള്‍ഡിനെ ഭാരതീയര്‍ തങ്ങളിലൊരാളായി എച്ചി സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുകയാണുണ്ടായത്‌. സൗഹൃദപൂര്‍ണമായ ഈ പരസ്‌പരധാരണയുടെയും നിരന്തരമായ ഭാരതീയപഠനങ്ങളുടെയും പരിണതഫലമാണ്‌ 1861-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ശേഷം ഇദ്ദേഹം എഴുതാനാരംഭിച്ച ഏഷ്യയുടെ പ്രകാശം എന്ന ഐതിഹാസികകൃതി (ഇത്‌ 1879-ല്‍ പ്രസിദ്ധീകൃതമായി). ബുദ്ധന്റെ ജീവിതത്തെയും കാലത്തെയും ബൗദ്ധസിദ്ധാന്തങ്ങളെയും സംബന്ധിച്ച്‌ ഇന്ത്യയിലും തിബത്തിലും ബര്‍മയിലുംനിന്ന്‌ ലഭിച്ച നിരവധി പ്രാചീന കൃതികള്‍ പഠിച്ച്‌ പരിശോധിച്ചതിനുശേഷം രചിച്ച ഈ "മഹാകാവ്യം' ആനിബസന്റ്‌, മഹാങ്ങാഗാന്ധി തുടങ്ങിയവരുടെ ആദരാഭിനന്ദനങ്ങള്‍ക്ക്‌ പാത്രമായിട്ടുണ്ട്‌. യാതൊരു മതവിശ്വാസത്തിന്റെയും അടിമയല്ലാതിരുന്ന ആര്‍ണള്‍ഡ്‌ പ്രണയനം ചെയ്‌ത ഈ ബുദ്ധചരിതത്തെ ആങ്ങവിദ്യാസംഘക്കാര്‍ (Theosophists) തങ്ങളുടെ വേദപുസ്‌തകമെന്നോണം ആരാധിച്ചുവരുന്നു.

ഭാരതീയ സംസ്‌കാരത്തോടും സാഹിത്യത്തോടും ആര്‍ണള്‍ഡിനുണ്ടായിരുന്ന സമര്‍പ്പണമനോഭാവത്തിന്റെ നിദര്‍ശനങ്ങളാണ്‌ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഹിതോപദേശം (The Book of Good Counsels, 1861), ഗീതഗോവിന്ദം (The Indian Song of Songs, 1875), ഭെഗവദ്‌ഗീത (The Song Celestial, 1885) എന്നീ കൃതികളും ഭാരതീയഗീതങ്ങള്‍ (Indian Idylls, 1883)എന്ന കവിതാസമാഹാരത്തിന്റെ പ്രണയനവും.

ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയശേഷം (1861) ആര്‍ണള്‍ഡ്‌ ഡെയ്‌ലി ടെലിഗ്രാഫ്‌ (Daily Telegraph) എന്ന പത്രത്തിന്റെ പ്രസാധകസമിതിയില്‍ ചേരുകയും 1873 മുതല്‍ മരണത്തിന്‌ അല്‌പം മുമ്പുവരെ അതിന്റെ മുഖ്യപത്രാധിപരായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പ്രഗല്‌ഭനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും ആപ്രസ്ഥാനത്തിന്‌ അദ്ദേഹം നല്‌കിയിട്ടുള്ള സംഭാവന കൊണ്ടോ, പില്‌ക്കാലത്ത്‌ അദ്ദേഹം ക്രിസ്‌തുമതത്തെ ആധാരമാക്കി രചിച്ച ലോകത്തിന്റെ വെളിച്ചം (Light of The World, 1891) കൊണ്ടോ, ഇന്ത്യയിലെ വിദ്യാഭ്യാസം (Education in India, 1860) , സമുദ്രങ്ങളും കരകളും (Seas and Lands, 1891), രാജ്ഞിയുടെ നീതി (The Queen's Justice, 1899) തുടങ്ങിയ കൃതികള്‍കൊണ്ടോ അല്ല ആര്‍ണള്‍ഡ്‌ ഇന്ന്‌ സ്‌മരിക്കപ്പെടുന്നത്‌; അദ്ദേഹത്തിന്റെ കവിയശസ്സിന്റെ ആധാരശില ഏഷ്യയുടെ വെളിച്ചമാണ്‌. ഈ കൃതി കുമാരനാശാനും (ശ്രീബുദ്ധചരിതം) നാലപ്പാട്ടു നാരായണമേനോനും (പൗരസ്‌ത്യ ദീപം) സ്വതന്ത്രമായി മലയാളത്തില്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

ഇംഗ്ലണ്ടില്‍വച്ച്‌ നേരത്തെ (1855) ആര്‍ണള്‍ഡ്‌ കാതറൈന്‍ ബിഡൂഫ്‌ എന്ന ഒരു സ്‌ത്രീയെ വിവാഹം കഴിച്ചിരുന്നു; അവരുടെ മരണശേഷം വീണ്ടും ഒരു പൗരസ്‌ത്യപര്യടനം നടത്തിയ വേളയില്‍ (1897) താമാ കുരോകവ എന്ന ഒരു ജപ്പാന്‍കാരിയെ അദ്ദേഹം പരിണയിക്കുകയുണ്ടായി.

ആര്‍ണള്‍ഡിന്റെ സമ്പൂര്‍ണ കൃതികള്‍ (1888) എട്ടു വാല്യങ്ങളിലായി പ്രസിദ്ധീകൃതമായിട്ടുണ്ട്‌. 1904 മാ. 24-ന്‌ എഡ്വിന്‍ ആര്‍ണള്‍ഡ്‌ ലണ്ടനില്‍ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍