This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർത്രറ്റിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Arthritis) |
Mksol (സംവാദം | സംഭാവനകള്‍) (→ആർത്രറ്റിസ്) |
||
വരി 1: | വരി 1: | ||
- | == | + | ==ആര്‍ത്രൈറ്റിസ്== |
+ | |||
==Arthritis== | ==Arthritis== | ||
പ്രധാനമായും സന്ധികളില്‍ ഉണ്ടാകുന്ന വാതരോഗങ്ങളുടെ പൊതുനാമം. ഒരു കൂട്ടം രോഗങ്ങളെ ഈ പേരുകൊണ്ട് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഓസ്റ്റിയോ-ആര്‍ത്രൈറ്റിസ് (osteo-arthritis), റുമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ് (rheumatoid-arthritis)എന്നിവയാണ് ഇവയില്‍ പ്രധാനം. സന്ധികളിലും തള്ളവിരലുകളിലും ഉണ്ടാവുന്ന വേദനയോടുകൂടിയ വീക്കവും (gout)വാതപ്പനിയും (rheumatic fever) ആര്‍ത്രൈറ്റിസുമായി ബന്ധമുള്ള രോഗങ്ങളാണ്. | പ്രധാനമായും സന്ധികളില്‍ ഉണ്ടാകുന്ന വാതരോഗങ്ങളുടെ പൊതുനാമം. ഒരു കൂട്ടം രോഗങ്ങളെ ഈ പേരുകൊണ്ട് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഓസ്റ്റിയോ-ആര്‍ത്രൈറ്റിസ് (osteo-arthritis), റുമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ് (rheumatoid-arthritis)എന്നിവയാണ് ഇവയില്‍ പ്രധാനം. സന്ധികളിലും തള്ളവിരലുകളിലും ഉണ്ടാവുന്ന വേദനയോടുകൂടിയ വീക്കവും (gout)വാതപ്പനിയും (rheumatic fever) ആര്‍ത്രൈറ്റിസുമായി ബന്ധമുള്ള രോഗങ്ങളാണ്. |
Current revision as of 08:41, 15 സെപ്റ്റംബര്‍ 2014
ആര്‍ത്രൈറ്റിസ്
Arthritis
പ്രധാനമായും സന്ധികളില്‍ ഉണ്ടാകുന്ന വാതരോഗങ്ങളുടെ പൊതുനാമം. ഒരു കൂട്ടം രോഗങ്ങളെ ഈ പേരുകൊണ്ട് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഓസ്റ്റിയോ-ആര്‍ത്രൈറ്റിസ് (osteo-arthritis), റുമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ് (rheumatoid-arthritis)എന്നിവയാണ് ഇവയില്‍ പ്രധാനം. സന്ധികളിലും തള്ളവിരലുകളിലും ഉണ്ടാവുന്ന വേദനയോടുകൂടിയ വീക്കവും (gout)വാതപ്പനിയും (rheumatic fever) ആര്‍ത്രൈറ്റിസുമായി ബന്ധമുള്ള രോഗങ്ങളാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണമായി കണ്ടുവരുന്ന ശാരീരികവൈകല്യഹേതുകമായ (crippling) രോഗങ്ങളില്‍ ആര്‍ത്രൈറ്റിസ്സിന് അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്; എന്നാല്‍ ഇതു ബാധിച്ചാലും സാധാരണജീവിതം നയിക്കുക അസാധ്യമല്ല. വാര്‍ധക്യത്തോടെയാണ് ഓസ്റ്റിയോ-ആര്‍ത്രൈറ്റിസ് പിടിപെടുന്നത്. ഇതുമൂലം സന്ധികളിലെ തരുണാസ്ഥികള്‍ തേഞ്ഞുപോവുകയും പലപ്പോഴും അസ്ഥികള്‍ കൂടുതലായി വളരുകയും ചെയ്യുന്നു. വേദനയും സന്ധികളില്‍ മുറുക്കവും നടക്കാന്‍ ബുദ്ധിമുട്ടും ഇതുമൂലം അനുഭവപ്പെടും. മുതുക്, മുട്ടുകള്‍, അരക്കെട്ട്, വിരലുകള്‍ എന്നിവിടങ്ങളിലെ സന്ധികളെയാണ് ഇതു പ്രധാനമായും ബാധിക്കുക.
എന്നാല്‍ റുമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസിനോളം ഉപദ്രവകാരിയല്ല ഓസ്റ്റിയോ-ആര്‍ത്രൈറ്റിസ്. വിരലുകള്‍, മണികണ്‌ഠം, പാദങ്ങള്‍, കണങ്കാല്‍, തോളുകള്‍, അരക്കെട്ട്, മുട്ടുകള്‍, വിരലുകള്‍ എന്നീ ശരീരഭാഗങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
സന്ധികള്‍ക്കുള്ളിലെ ആവരണസ്‌തരങ്ങള്‍ വീര്‍ക്കുന്നതുമൂലം സന്ധികള്‍ വിങ്ങി വേദന അനുഭവപ്പെടും; അവസാനപടിയായി സന്ധികളിലെ തരുണാസ്ഥികള്‍ക്ക് നാശംസംഭവിക്കുകയും അതിന്റെ ഫലമായി സന്ധികള്‍ അനക്കാന്‍ വയ്യാതാവുകയും ചെയ്യും; അംഗവൈകൃതങ്ങളും സംഭവിക്കാറുണ്ട്. പേശികള്‍, നാഡികള്‍, ശരീരത്തിലെ മറ്റവയവങ്ങള്‍ തുടങ്ങിയവയെയും ആര്‍ത്രൈറ്റിസ് ബാധിക്കുന്നു. ആരംഭകാലത്തിലേ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിക്ക് അംഗവൈകല്യം സംഭവിക്കാം.
റുമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ് കുട്ടികളെ ബാധിക്കുന്നതും അപൂര്‍വമല്ല; "സ്റ്റില്‍സ് ഡിസീസ്' (Still's disease) എന്ന് ഇതറിയപ്പെടുന്നു. വീക്കവും വേദനയും കുറയ്‌ക്കുന്നതിന് ആസ്‌പിരിന്‍ ഉപയോഗിക്കാം. ഫിനൈല്‍ ബ്യൂട്ടസോണ്‍ ഉള്‍പ്പെടെ മറ്റുപല ഔഷധങ്ങളും രോഗശാന്തിക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ വിദഗ്‌ധോപദേശമനുസരിച്ച് കോര്‍ട്ടിസോണ്‍ പോലും ഉപയോഗിക്കാറുണ്ട്.
ഏതുതരത്തിലുള്ള റുമാറ്റിസത്തിന്റെയും ആര്‍ത്രൈറ്റിസിന്റെയും ചികിത്സയ്‌ക്ക് ശരിയായ ശരീരനില (posture) പാലിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ വ്യായാമത്തിനും ഭക്ഷണത്തിനും ആര്‍ത്രൈറ്റിസിന്റെ ചികിത്സയില്‍ വളരെ പ്രധാനമായ പങ്കുണ്ട്. ആയുര്‍വേദത്തിലും ഇതിന് ഫലപ്രദമായ ചികിത്സാവിധികള്‍ നിലവിലുണ്ട്.
സന്ധിവീക്കത്തെയും സന്ധികളെ പൊതിഞ്ഞിരിക്കുന്ന പേശികളെ ബാധിക്കുന്ന രോഗത്തെയും തിരിച്ചറിയേണ്ടതുണ്ട്. ബെഴ്‌സൈറ്റിസ്, ടെന്‍ഡനൈറ്റിസ് എന്നിവ സന്ധി വീക്കത്തില്‍ പെട്ടതല്ല. ഇവയുടെ ചികിത്സാരീതിയിലും വ്യത്യാസമുണ്ട്.