This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ ഫാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Electric Fan)
(Electric Fan)
 
വരി 6: വരി 6:
വിദ്യുച്ഛക്തി ഉപയോഗിച്ച്‌ കൃത്രിമമായി കാറ്റ്‌ ഉണ്ടാക്കുന്ന ഉപകരണം. ഫാനിനു രണ്ടോ രണ്ടിലധികമോ ബ്ലെയ്‌ഡുകള്‍ (ഇലകള്‍) ഉണ്ടായിരിക്കും. ഇവ വായുവില്‍ അതിവേഗം കറങ്ങുമ്പോള്‍ അവയ്‌ക്കു ചുറ്റും അന്തരീക്ഷത്തിലുള്ള വായു വേഗത്തില്‍ ശക്തിയോടെ ചലിക്കുന്നു. ഇങ്ങനെ വായു ചുറ്റിക്കറങ്ങുമ്പോള്‍ വായുപ്രവാഹവും തദ്വാരാ ഫാനിന്റെ പരിസരങ്ങളില്‍ കാറ്റും അനുഭവപ്പെടുന്നു.

 +
എസ്‌.എസ്‌. വീലര്‍ (1860-1923) ആണ്‌ ആദ്യമായി ഇലക്‌ട്രിക്‌ഫാന്‍ (വൈദ്യുതപങ്ക) നിര്‍മിച്ചത്‌. പങ്ക തിരിക്കുന്നതിനുവേണ്ട യാന്ത്രിക ശക്തി ഉത്‌പാദിപ്പിക്കുന്നത്‌ ഇലക്‌ട്രിക്‌ മോട്ടോറുകളാണ്‌. നേര്‍ധാര ലഭ്യമായ സ്ഥലങ്ങളില്‍ ഫാന്‍ കറക്കാന്‍ ഉപയോഗിക്കുന്നത്‌ ഷണ്ട്‌ മോട്ടോറുകളാണ്‌.

-
പ്രത്യാവര്‍ത്തിധാര ഉപയോഗിച്ചുള്ള പങ്ക കറക്കുന്നത്‌ ഏകമുഖ പ്രരണ മോട്ടോറുകളാണ്‌. പങ്കയുടെ ബ്ലെയ്‌ഡുകള്‍ ഭാരംകുറഞ്ഞ ലോഹത്തകിടുകൊണ്ട്‌ പ്രത്യേക ആകൃതിയില്‍ നിര്‍മിച്ചവയാണ്‌. നിറം കൊടുക്കുന്നതിനും കേടാകാതിരിക്കുന്നതിനും അവയില്‍ ചായം തേച്ചിരിക്കും.
+
പ്രത്യാവര്‍ത്തിധാര ഉപയോഗിച്ചുള്ള പങ്ക കറക്കുന്നത്‌ ഏകമുഖ പ്രേരണ മോട്ടോറുകളാണ്‌. പങ്കയുടെ ബ്ലെയ്‌ഡുകള്‍ ഭാരംകുറഞ്ഞ ലോഹത്തകിടുകൊണ്ട്‌ പ്രത്യേക ആകൃതിയില്‍ നിര്‍മിച്ചവയാണ്‌. നിറം കൊടുക്കുന്നതിനും കേടാകാതിരിക്കുന്നതിനും അവയില്‍ ചായം തേച്ചിരിക്കും.
ബ്ലെയ്‌ഡുകള്‍ മോട്ടോറിന്റെ കറങ്ങുന്ന ഷാഫ്‌റ്റിനോടു ദൃഢമായി ഉറപ്പിച്ചിരിക്കും. മോട്ടോറിന്റെ ഭ്രമണദണ്ഡ്‌ കറങ്ങുന്നതിനനുസൃതമായി ബ്ലെയ്‌ഡുകളും ചുറ്റിക്കറങ്ങുന്നു. ബ്ലെയ്‌ഡുകളുടെ ചരിവിനനുസരിച്ച്‌ വായുപ്രവാഹത്തിന്റെ ഗതി വ്യത്യാസപ്പെടാം.

വരി 22: വരി 23:
Image:Vol4p297_Fan-Dimmer-Switch.jpg|റഗുലേറ്റര്‍

</gallery>
</gallery>
-
ഇലക്‌ട്രിക്‌ ഫാന്‍ റെഗുലേറ്റര്‍. ഫാനിന്റെ വേഗത നിയന്ത്രിക്കുന്നതിനുള്ള വൈദ്യുതോപകരണമാണിത്‌. ഫാനിന്റെ പരിപഥത്തിലെ പ്രതിരോധം കൂട്ടിയും കുറച്ചുമാണ്‌ ഫാനിന്റെ വേഗത ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുന്നത്‌. റെഗുലേറ്ററിന്റെ മുഖ്യഭാഗം ഒരു പ്രതിരോധച്ചുരുളാണ്‌. ഫാന്‍ ഏത്‌ വേഗതയില്‍ ആണെങ്കിലും വൈദ്യുതിയുടെ ഉപഭോഗത്തിന്‌ വ്യത്യാസം വരില്ല. ഫാന്‍ വേഗത കുറച്ച്‌ ഓടിക്കുമ്പോള്‍ ഏറെ വൈദ്യുതോര്‍ജം റെഗുലേറ്ററില്‍ താപമായി നഷ്‌ടപ്പെടുന്നു. ഈ താപം പുറത്തേക്കു പോകുന്നതിനായി റെഗുലേറ്ററിന്റെ അടപ്പില്‍ സുഷിരങ്ങളിട്ടിട്ടുണ്ട്‌. വൈദ്യുതക്ഷമത കുറഞ്ഞവയായതിനാല്‍ ഇത്തരം റഗുലേറ്ററുകള്‍ക്ക്‌ ഇപ്പോള്‍ പ്രചാരം കുറവാണ്‌.
+
'''ഇലക്‌ട്രിക്‌ ഫാന്‍ റെഗുലേറ്റര്‍.''' ഫാനിന്റെ വേഗത നിയന്ത്രിക്കുന്നതിനുള്ള വൈദ്യുതോപകരണമാണിത്‌. ഫാനിന്റെ പരിപഥത്തിലെ പ്രതിരോധം കൂട്ടിയും കുറച്ചുമാണ്‌ ഫാനിന്റെ വേഗത ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുന്നത്‌. റെഗുലേറ്ററിന്റെ മുഖ്യഭാഗം ഒരു പ്രതിരോധച്ചുരുളാണ്‌. ഫാന്‍ ഏത്‌ വേഗതയില്‍ ആണെങ്കിലും വൈദ്യുതിയുടെ ഉപഭോഗത്തിന്‌ വ്യത്യാസം വരില്ല. ഫാന്‍ വേഗത കുറച്ച്‌ ഓടിക്കുമ്പോള്‍ ഏറെ വൈദ്യുതോര്‍ജം റെഗുലേറ്ററില്‍ താപമായി നഷ്‌ടപ്പെടുന്നു. ഈ താപം പുറത്തേക്കു പോകുന്നതിനായി റെഗുലേറ്ററിന്റെ അടപ്പില്‍ സുഷിരങ്ങളിട്ടിട്ടുണ്ട്‌. വൈദ്യുതക്ഷമത കുറഞ്ഞവയായതിനാല്‍ ഇത്തരം റഗുലേറ്ററുകള്‍ക്ക്‌ ഇപ്പോള്‍ പ്രചാരം കുറവാണ്‌.
-
ഇലക്‌ട്രാണിക്‌ റെഗുലേറ്റര്‍ ഉപയോഗിച്ചാല്‍ നാലോ അഞ്ചോ വേഗതകള്‍ തെരഞ്ഞെടുക്കാം. വേഗത പൂജ്യം മുതല്‍ പരമാവധിവരെയുള്ളതില്‍ ഏതു വേണമെങ്കിലും കിട്ടുന്നതരത്തില്‍ ആവശ്യത്തിന്‌ തിരിച്ച്‌ വയ്‌ക്കാവുന്ന ഇലക്‌ട്രാണിക്‌ റെഗുലേറ്ററുകളും ലഭ്യമാണ്‌. വൈദ്യുതോര്‍ജം താപമായി നഷ്‌ടപ്പെടാതിരിക്കാന്‍ ട്രയാക്‌ (triac) എന്ന ഇലക്‌ട്രാണിക ഉപകരണം ഉപയോഗിച്ച്‌ സൈനവ രൂപത്തിലുള്ള വൈദ്യുതിയുടെ ഒരു സൈക്കിളില്‍ വേണ്ടുന്ന ഭാഗം മാത്രം (പൂജ്യം മുതല്‍ 360 ഡിഗ്രി വരെ) ഫാനിലൂടെ കടത്തി വിടുന്നു. അതിനാല്‍ ഫാന്‍ കുറഞ്ഞ വേഗതയില്‍ കറങ്ങുമ്പോള്‍ താപനഷ്‌ടം ഉണ്ടാകുന്നില്ല. ഇലക്‌ട്രാണിക്‌ റെഗുലേറ്റര്‍ ഗണ്യമായ ഊര്‍ജലാഭം നല്‌കുന്നു. ഉദാഹരണമായി ഒന്നാം വേഗതയില്‍ (ഏറ്റവും കുറഞ്ഞത്‌) പ്രതിരോധ ചുരുളുള്ള റെഗുലേറ്റര്‍ ഘടിപ്പിച്ച ഫാന്‍ 35 വാട്ട്‌ ആണെങ്കില്‍ ഇലക്‌ട്രാണിക്‌ റെഗുലേറ്റര്‍ ഘടിപ്പിച്ചവയിലേത്‌ വെറും 14 വാട്ട്‌ മാത്രമാണ്‌. ഫാനിന്റെ പൂര്‍ണവേഗതയില്‍ ഊര്‍ജം നഷ്‌ടം വരാറില്ല. വൈദ്യുതിയുടെ പാഴ്‌ച്ചെലവ്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രാണിക്‌ റെഗുലേറ്റര്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നു. വലുപ്പക്കുറവ്‌ മറ്റൊരു പ്രത്യേകതയാണ്‌.
+
ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ ഉപയോഗിച്ചാല്‍ നാലോ അഞ്ചോ വേഗതകള്‍ തെരഞ്ഞെടുക്കാം. വേഗത പൂജ്യം മുതല്‍ പരമാവധിവരെയുള്ളതില്‍ ഏതു വേണമെങ്കിലും കിട്ടുന്നതരത്തില്‍ ആവശ്യത്തിന്‌ തിരിച്ച്‌ വയ്‌ക്കാവുന്ന ഇലക്‌ട്രാേണിക്‌ റെഗുലേറ്ററുകളും ലഭ്യമാണ്‌. വൈദ്യുതോര്‍ജം താപമായി നഷ്‌ടപ്പെടാതിരിക്കാന്‍ ട്രയാക്‌ (triac) എന്ന ഇലക്‌ട്രാേണിക ഉപകരണം ഉപയോഗിച്ച്‌ സൈനവ രൂപത്തിലുള്ള വൈദ്യുതിയുടെ ഒരു സൈക്കിളില്‍ വേണ്ടുന്ന ഭാഗം മാത്രം (പൂജ്യം മുതല്‍ 360 ഡിഗ്രി വരെ) ഫാനിലൂടെ കടത്തി വിടുന്നു. അതിനാല്‍ ഫാന്‍ കുറഞ്ഞ വേഗതയില്‍ കറങ്ങുമ്പോള്‍ താപനഷ്‌ടം ഉണ്ടാകുന്നില്ല. ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ ഗണ്യമായ ഊര്‍ജലാഭം നല്‌കുന്നു. ഉദാഹരണമായി ഒന്നാം വേഗതയില്‍ (ഏറ്റവും കുറഞ്ഞത്‌) പ്രതിരോധ ചുരുളുള്ള റെഗുലേറ്റര്‍ ഘടിപ്പിച്ച ഫാന്‍ 35 വാട്ട്‌ ആണെങ്കില്‍ ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ ഘടിപ്പിച്ചവയിലേത്‌ വെറും 14 വാട്ട്‌ മാത്രമാണ്‌. ഫാനിന്റെ പൂര്‍ണവേഗതയില്‍ ഊര്‍ജം നഷ്‌ടം വരാറില്ല. വൈദ്യുതിയുടെ പാഴ്‌ച്ചെലവ്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നു. വലുപ്പക്കുറവ്‌ മറ്റൊരു പ്രത്യേകതയാണ്‌.
സാധാരണ മൂന്നുതരം ഫാനുകള്‍ പ്രചാരത്തിലുണ്ട്‌. മേശപ്പുറത്ത്‌ ഒരു ഭാഗത്തുവച്ച്‌ പ്രവര്‍ത്തിപ്പിക്കത്തക്കവണ്ണം വലുപ്പക്കുറവും സൗകര്യവും ഉള്ള ടേബിള്‍ഫാന്‍ ആണ്‌ അവയിലൊന്ന്‌; ഇവയ്‌ക്ക്‌ ഉയരം കുറവായിരിക്കും. സാധാരണയായി അവ പ്രദക്ഷിണദിശയിലാണ്‌ കറങ്ങുക. 90-120 സെ.മീ. ഉയരമുള്ള പെഡസ്റ്റല്‍ ഫാന്‍ ആണ്‌ മറ്റൊന്ന്‌. ഉയരം കൂട്ടാനും കുറയ്‌ക്കാനും ഇതില്‍ സംവിധാനമുണ്ട്‌. മച്ചില്‍ തൂക്കിയിടുന്നവയാണ്‌ സീലിങ്‌ ഫാനുകള്‍. ഇവയുടെ വലുപ്പം ബ്ലെയ്‌ഡുകളുടെ നീളത്തെ ആശ്രയിച്ചിരിക്കുന്നു. ബ്ലെയ്‌ഡുകള്‍ കറങ്ങുമ്പോള്‍ സംജാതമാകുന്ന സാങ്കല്‌പികവൃത്തത്തിന്റെ അളവിന്‌ പങ്കയുടെ "സ്വീപ്‌' എന്നു പറയുന്നു. 1,200 മി.മീ. സ്വീപ്പുള്ള ഫാന്‍ എന്നു പറഞ്ഞാല്‍ ആ പങ്ക തിരിയുമ്പോള്‍ അവയുടെ ബ്ലെയ്‌ഡുകളുടെ അഗ്രങ്ങള്‍ 1,200 മി.മീ. വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധിരേഖയ്‌ക്കുള്ളിലായിരിക്കും കറങ്ങുന്നത്‌ എന്നാണര്‍ഥം. പൊതുവേ ഈ ഇനം ഫാനുകള്‍ തറയില്‍നിന്ന്‌ ഏതാണ്ട്‌ മൂന്നു മീ. ഉയരത്തില്‍ കറങ്ങത്തക്ക വിധത്തിലാണ്‌ ഉറപ്പിക്കുന്നത്‌. സീലിങ്‌ ഫാനുകള്‍ അപ്രദക്ഷിണ ദിശയിലാണു കറങ്ങുക. ഫാനുകള്‍ തിരിക്കാനുപയോഗിക്കുന്ന മോട്ടോറുകള്‍ക്ക്‌ 0.1 കുതിരശക്തിയേ ഉണ്ടായിരിക്കയുള്ളൂ.

വരി 30: വരി 31:
ധാന്യങ്ങളിലെ പതിരുമാറ്റാനും ഫാനുകള്‍ ഉപയോഗിക്കാവുന്നതാണ്‌. അടുക്കളയില്‍ ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുമ്പോഴുണ്ടാകുന്ന പ്രത്യേക ഗന്ധമുള്ള വായുവിനെ പുറന്തള്ളാന്‍ എക്‌സോസ്റ്റ്‌ ഫാനുകള്‍ ഉപയോഗിക്കുന്നു. ഇവ അടുക്കളയുടെ ചുവരുകളില്‍ വലിയ ദ്വാരങ്ങള്‍ നിര്‍മിച്ച്‌ ഉറപ്പിക്കാവുന്നവയാണ്‌. സിനിമാശാലകള്‍ മുതല്‍ ആധുനിക ടോയ്‌ലറ്റുകളില്‍ വരെ മലിനവായു പുറത്തുകളയാന്‍ ഇത്തരം ഫാനുകള്‍ ഉപയോഗിക്കുന്നുണ്ട്‌. വ്യവസായശാലകളില്‍നിന്നു ചൂടുള്ള വായുവും പൊടികലര്‍ന്ന വാതകങ്ങളും വെളിയില്‍ തള്ളുന്നതിനും ഇത്തരത്തിലുള്ളവ ഉപകരിക്കും.

വാഹനങ്ങളിലെ എന്‍ജിന്‍ തണുപ്പിക്കുന്നതിന്‌ റേഡിയേറ്ററില്‍, കംപ്യൂട്ടറിന്റെ ചിപ്പിനുമുകളില്‍, പ്രാജക്‌ടറില്‍, പവര്‍ സപ്ലൈ യൂണിറ്റില്‍, ചിലതരം സ്‌പീക്കറില്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളില്‍ ഫാന്‍ അത്യന്താപേക്ഷിതമായി ഉപയോഗിക്കുന്നു.
+
വാഹനങ്ങളിലെ എന്‍ജിന്‍ തണുപ്പിക്കുന്നതിന്‌ റേഡിയേറ്ററില്‍, കംപ്യൂട്ടറിന്റെ ചിപ്പിനുമുകളില്‍, പ്രാെജക്‌ടറില്‍, പവര്‍ സപ്ലൈ യൂണിറ്റില്‍, ചിലതരം സ്‌പീക്കറില്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളില്‍ ഫാന്‍ അത്യന്താപേക്ഷിതമായി ഉപയോഗിക്കുന്നു.
-
(കെ.കെ. വാസു; ഡോ. ബി. പ്രംലെറ്റ്‌; സ.പ.)
+
(കെ.കെ. വാസു; ഡോ. ബി. പ്രേംലെറ്റ്‌; സ.പ.)

Current revision as of 04:34, 12 സെപ്റ്റംബര്‍ 2014

ഇലക്‌ട്രിക്‌ ഫാന്‍

Electric Fan

വിദ്യുച്ഛക്തി ഉപയോഗിച്ച്‌ കൃത്രിമമായി കാറ്റ്‌ ഉണ്ടാക്കുന്ന ഉപകരണം. ഫാനിനു രണ്ടോ രണ്ടിലധികമോ ബ്ലെയ്‌ഡുകള്‍ (ഇലകള്‍) ഉണ്ടായിരിക്കും. ഇവ വായുവില്‍ അതിവേഗം കറങ്ങുമ്പോള്‍ അവയ്‌ക്കു ചുറ്റും അന്തരീക്ഷത്തിലുള്ള വായു വേഗത്തില്‍ ശക്തിയോടെ ചലിക്കുന്നു. ഇങ്ങനെ വായു ചുറ്റിക്കറങ്ങുമ്പോള്‍ വായുപ്രവാഹവും തദ്വാരാ ഫാനിന്റെ പരിസരങ്ങളില്‍ കാറ്റും അനുഭവപ്പെടുന്നു.

എസ്‌.എസ്‌. വീലര്‍ (1860-1923) ആണ്‌ ആദ്യമായി ഇലക്‌ട്രിക്‌ഫാന്‍ (വൈദ്യുതപങ്ക) നിര്‍മിച്ചത്‌. പങ്ക തിരിക്കുന്നതിനുവേണ്ട യാന്ത്രിക ശക്തി ഉത്‌പാദിപ്പിക്കുന്നത്‌ ഇലക്‌ട്രിക്‌ മോട്ടോറുകളാണ്‌. നേര്‍ധാര ലഭ്യമായ സ്ഥലങ്ങളില്‍ ഫാന്‍ കറക്കാന്‍ ഉപയോഗിക്കുന്നത്‌ ഷണ്ട്‌ മോട്ടോറുകളാണ്‌.

പ്രത്യാവര്‍ത്തിധാര ഉപയോഗിച്ചുള്ള പങ്ക കറക്കുന്നത്‌ ഏകമുഖ പ്രേരണ മോട്ടോറുകളാണ്‌. പങ്കയുടെ ബ്ലെയ്‌ഡുകള്‍ ഭാരംകുറഞ്ഞ ലോഹത്തകിടുകൊണ്ട്‌ പ്രത്യേക ആകൃതിയില്‍ നിര്‍മിച്ചവയാണ്‌. നിറം കൊടുക്കുന്നതിനും കേടാകാതിരിക്കുന്നതിനും അവയില്‍ ചായം തേച്ചിരിക്കും.

ബ്ലെയ്‌ഡുകള്‍ മോട്ടോറിന്റെ കറങ്ങുന്ന ഷാഫ്‌റ്റിനോടു ദൃഢമായി ഉറപ്പിച്ചിരിക്കും. മോട്ടോറിന്റെ ഭ്രമണദണ്ഡ്‌ കറങ്ങുന്നതിനനുസൃതമായി ബ്ലെയ്‌ഡുകളും ചുറ്റിക്കറങ്ങുന്നു. ബ്ലെയ്‌ഡുകളുടെ ചരിവിനനുസരിച്ച്‌ വായുപ്രവാഹത്തിന്റെ ഗതി വ്യത്യാസപ്പെടാം.

ഫാന്‍ തിരിയുമ്പോള്‍ അതിന്റെ വേഗം കൂട്ടാനും കുറയ്‌ക്കാനും സാധിക്കും. മോട്ടോറിന്റെ വൈദ്യുത പരിപഥത്തില്‍ ഘടിപ്പിച്ചിട്ടുള്ള പ്രതിരോധകത്തിന്റെ പ്രതിരോധം ക്രമീകരിച്ചാണ്‌ ഇതു സാധിക്കുന്നത്‌.

ഇലക്‌ട്രിക്‌ ഫാന്‍ റെഗുലേറ്റര്‍. ഫാനിന്റെ വേഗത നിയന്ത്രിക്കുന്നതിനുള്ള വൈദ്യുതോപകരണമാണിത്‌. ഫാനിന്റെ പരിപഥത്തിലെ പ്രതിരോധം കൂട്ടിയും കുറച്ചുമാണ്‌ ഫാനിന്റെ വേഗത ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുന്നത്‌. റെഗുലേറ്ററിന്റെ മുഖ്യഭാഗം ഒരു പ്രതിരോധച്ചുരുളാണ്‌. ഫാന്‍ ഏത്‌ വേഗതയില്‍ ആണെങ്കിലും വൈദ്യുതിയുടെ ഉപഭോഗത്തിന്‌ വ്യത്യാസം വരില്ല. ഫാന്‍ വേഗത കുറച്ച്‌ ഓടിക്കുമ്പോള്‍ ഏറെ വൈദ്യുതോര്‍ജം റെഗുലേറ്ററില്‍ താപമായി നഷ്‌ടപ്പെടുന്നു. ഈ താപം പുറത്തേക്കു പോകുന്നതിനായി റെഗുലേറ്ററിന്റെ അടപ്പില്‍ സുഷിരങ്ങളിട്ടിട്ടുണ്ട്‌. വൈദ്യുതക്ഷമത കുറഞ്ഞവയായതിനാല്‍ ഇത്തരം റഗുലേറ്ററുകള്‍ക്ക്‌ ഇപ്പോള്‍ പ്രചാരം കുറവാണ്‌.

ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ ഉപയോഗിച്ചാല്‍ നാലോ അഞ്ചോ വേഗതകള്‍ തെരഞ്ഞെടുക്കാം. വേഗത പൂജ്യം മുതല്‍ പരമാവധിവരെയുള്ളതില്‍ ഏതു വേണമെങ്കിലും കിട്ടുന്നതരത്തില്‍ ആവശ്യത്തിന്‌ തിരിച്ച്‌ വയ്‌ക്കാവുന്ന ഇലക്‌ട്രാേണിക്‌ റെഗുലേറ്ററുകളും ലഭ്യമാണ്‌. വൈദ്യുതോര്‍ജം താപമായി നഷ്‌ടപ്പെടാതിരിക്കാന്‍ ട്രയാക്‌ (triac) എന്ന ഇലക്‌ട്രാേണിക ഉപകരണം ഉപയോഗിച്ച്‌ സൈനവ രൂപത്തിലുള്ള വൈദ്യുതിയുടെ ഒരു സൈക്കിളില്‍ വേണ്ടുന്ന ഭാഗം മാത്രം (പൂജ്യം മുതല്‍ 360 ഡിഗ്രി വരെ) ഫാനിലൂടെ കടത്തി വിടുന്നു. അതിനാല്‍ ഫാന്‍ കുറഞ്ഞ വേഗതയില്‍ കറങ്ങുമ്പോള്‍ താപനഷ്‌ടം ഉണ്ടാകുന്നില്ല. ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ ഗണ്യമായ ഊര്‍ജലാഭം നല്‌കുന്നു. ഉദാഹരണമായി ഒന്നാം വേഗതയില്‍ (ഏറ്റവും കുറഞ്ഞത്‌) പ്രതിരോധ ചുരുളുള്ള റെഗുലേറ്റര്‍ ഘടിപ്പിച്ച ഫാന്‍ 35 വാട്ട്‌ ആണെങ്കില്‍ ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ ഘടിപ്പിച്ചവയിലേത്‌ വെറും 14 വാട്ട്‌ മാത്രമാണ്‌. ഫാനിന്റെ പൂര്‍ണവേഗതയില്‍ ഊര്‍ജം നഷ്‌ടം വരാറില്ല. വൈദ്യുതിയുടെ പാഴ്‌ച്ചെലവ്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രാേണിക്‌ റെഗുലേറ്റര്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നു. വലുപ്പക്കുറവ്‌ മറ്റൊരു പ്രത്യേകതയാണ്‌.

സാധാരണ മൂന്നുതരം ഫാനുകള്‍ പ്രചാരത്തിലുണ്ട്‌. മേശപ്പുറത്ത്‌ ഒരു ഭാഗത്തുവച്ച്‌ പ്രവര്‍ത്തിപ്പിക്കത്തക്കവണ്ണം വലുപ്പക്കുറവും സൗകര്യവും ഉള്ള ടേബിള്‍ഫാന്‍ ആണ്‌ അവയിലൊന്ന്‌; ഇവയ്‌ക്ക്‌ ഉയരം കുറവായിരിക്കും. സാധാരണയായി അവ പ്രദക്ഷിണദിശയിലാണ്‌ കറങ്ങുക. 90-120 സെ.മീ. ഉയരമുള്ള പെഡസ്റ്റല്‍ ഫാന്‍ ആണ്‌ മറ്റൊന്ന്‌. ഉയരം കൂട്ടാനും കുറയ്‌ക്കാനും ഇതില്‍ സംവിധാനമുണ്ട്‌. മച്ചില്‍ തൂക്കിയിടുന്നവയാണ്‌ സീലിങ്‌ ഫാനുകള്‍. ഇവയുടെ വലുപ്പം ബ്ലെയ്‌ഡുകളുടെ നീളത്തെ ആശ്രയിച്ചിരിക്കുന്നു. ബ്ലെയ്‌ഡുകള്‍ കറങ്ങുമ്പോള്‍ സംജാതമാകുന്ന സാങ്കല്‌പികവൃത്തത്തിന്റെ അളവിന്‌ പങ്കയുടെ "സ്വീപ്‌' എന്നു പറയുന്നു. 1,200 മി.മീ. സ്വീപ്പുള്ള ഫാന്‍ എന്നു പറഞ്ഞാല്‍ ആ പങ്ക തിരിയുമ്പോള്‍ അവയുടെ ബ്ലെയ്‌ഡുകളുടെ അഗ്രങ്ങള്‍ 1,200 മി.മീ. വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധിരേഖയ്‌ക്കുള്ളിലായിരിക്കും കറങ്ങുന്നത്‌ എന്നാണര്‍ഥം. പൊതുവേ ഈ ഇനം ഫാനുകള്‍ തറയില്‍നിന്ന്‌ ഏതാണ്ട്‌ മൂന്നു മീ. ഉയരത്തില്‍ കറങ്ങത്തക്ക വിധത്തിലാണ്‌ ഉറപ്പിക്കുന്നത്‌. സീലിങ്‌ ഫാനുകള്‍ അപ്രദക്ഷിണ ദിശയിലാണു കറങ്ങുക. ഫാനുകള്‍ തിരിക്കാനുപയോഗിക്കുന്ന മോട്ടോറുകള്‍ക്ക്‌ 0.1 കുതിരശക്തിയേ ഉണ്ടായിരിക്കയുള്ളൂ.

പെഡസ്റ്റല്‍ ഫാന്‍

ധാന്യങ്ങളിലെ പതിരുമാറ്റാനും ഫാനുകള്‍ ഉപയോഗിക്കാവുന്നതാണ്‌. അടുക്കളയില്‍ ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുമ്പോഴുണ്ടാകുന്ന പ്രത്യേക ഗന്ധമുള്ള വായുവിനെ പുറന്തള്ളാന്‍ എക്‌സോസ്റ്റ്‌ ഫാനുകള്‍ ഉപയോഗിക്കുന്നു. ഇവ അടുക്കളയുടെ ചുവരുകളില്‍ വലിയ ദ്വാരങ്ങള്‍ നിര്‍മിച്ച്‌ ഉറപ്പിക്കാവുന്നവയാണ്‌. സിനിമാശാലകള്‍ മുതല്‍ ആധുനിക ടോയ്‌ലറ്റുകളില്‍ വരെ മലിനവായു പുറത്തുകളയാന്‍ ഇത്തരം ഫാനുകള്‍ ഉപയോഗിക്കുന്നുണ്ട്‌. വ്യവസായശാലകളില്‍നിന്നു ചൂടുള്ള വായുവും പൊടികലര്‍ന്ന വാതകങ്ങളും വെളിയില്‍ തള്ളുന്നതിനും ഇത്തരത്തിലുള്ളവ ഉപകരിക്കും.

വാഹനങ്ങളിലെ എന്‍ജിന്‍ തണുപ്പിക്കുന്നതിന്‌ റേഡിയേറ്ററില്‍, കംപ്യൂട്ടറിന്റെ ചിപ്പിനുമുകളില്‍, പ്രാെജക്‌ടറില്‍, പവര്‍ സപ്ലൈ യൂണിറ്റില്‍, ചിലതരം സ്‌പീക്കറില്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളില്‍ ഫാന്‍ അത്യന്താപേക്ഷിതമായി ഉപയോഗിക്കുന്നു.

(കെ.കെ. വാസു; ഡോ. ബി. പ്രേംലെറ്റ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍