This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലംപൊങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലംപൊങ്ങ്‌ == ഡിപ്‌റ്ററോകാർപേസീ സസ്യകുടുംബത്തിൽപ്പെട്ട മര...)
(ഇലംപൊങ്ങ്‌)
 
വരി 2: വരി 2:
== ഇലംപൊങ്ങ്‌ ==
== ഇലംപൊങ്ങ്‌ ==
-
ഡിപ്‌റ്ററോകാർപേസീ സസ്യകുടുംബത്തിൽപ്പെട്ട മരം. ശാ.നാ.: ഹോപ്പിയ ഗ്‌ളാബ്രാ. പശ്ചിമഘട്ടത്തിലെ ഉയരംകുറഞ്ഞ മലകളിൽ വളരുന്നു. തൊലിക്ക്‌ കറുപ്പു കലർന്ന തവിട്ടു നിറമാണുള്ളത്‌.
+
ഡിപ്‌റ്ററോകാര്‍പേസീ സസ്യകുടുംബത്തില്‍പ്പെട്ട മരം. ശാ.നാ.: ഹോപ്പിയ ഗ്‌ളാബ്രാ. പശ്ചിമഘട്ടത്തിലെ ഉയരംകുറഞ്ഞ മലകളില്‍ വളരുന്നു. തൊലിക്ക്‌ കറുപ്പു കലര്‍ന്ന തവിട്ടു നിറമാണുള്ളത്‌.
-
ഇല സരളമാണ്‌; പത്രവിന്യാസം ഏകാന്തരവും. അനുപർണങ്ങളുണ്ട്‌. പത്രസീമാന്തം അഖണ്ഡമാണ്‌. പാർശ്വസിരകള്‍ 7 മുതൽ 9 വരെ ജോടി കാണും. ഇലയുടെ നീളം 7 സെന്റിമീറ്ററിനും 11 സെന്റിമീറ്ററിനും മധ്യേയായിരിക്കും. പത്രവൃന്തത്തിന്‌ ഒരു സെ.മീ. നീളം വരും. ജനുവരി-ഫെബ്രുവരി ആണ്‌ പൂക്കാലം. പുഷ്‌പങ്ങള്‍ ദ്വിലിംഗസമമിതങ്ങളാണ്‌. അവ പാനിക്കിളിന്റെ ശാഖകളുടെ ഒരു വശത്തുമാത്രം ഉണ്ടാകുന്നു. പൂവിനു മങ്ങിയ മഞ്ഞനിറമാണ്‌ ഉള്ളത്‌. ബാഹ്യദളങ്ങളും മറ്റു ദളങ്ങളും അഞ്ചുവീതം ഉണ്ട്‌. ബാഹ്യദളങ്ങളിൽ രണ്ടെച്ചം വളർന്ന്‌ കായയുടെ ചിറകുകളാകും. സ്വതന്ത്രങ്ങളായ 15 കേസരങ്ങള്‍ കാണാം. അണ്ഡാശയം ഉദ്‌വർത്തിയാണ്‌. മൂന്നറകളുണ്ട്‌. ഓരോന്നിലും രണ്ട്‌ ബീജാണ്ഡങ്ങള്‍ കാണും. കായ്‌ ഒറ്റ വിത്തുള്ള നട്ട്‌ (nut) ആണ്‌; ജൂണിൽ വിളയുന്നു.
+
ഇല സരളമാണ്‌; പത്രവിന്യാസം ഏകാന്തരവും. അനുപര്‍ണങ്ങളുണ്ട്‌. പത്രസീമാന്തം അഖണ്ഡമാണ്‌. പാര്‍ശ്വസിരകള്‍ 7 മുതല്‍ 9 വരെ ജോടി കാണും. ഇലയുടെ നീളം 7 സെന്റിമീറ്ററിനും 11 സെന്റിമീറ്ററിനും മധ്യേയായിരിക്കും. പത്രവൃന്തത്തിന്‌ ഒരു സെ.മീ. നീളം വരും. ജനുവരി-ഫെബ്രുവരി ആണ്‌ പൂക്കാലം. പുഷ്‌പങ്ങള്‍ ദ്വിലിംഗസമമിതങ്ങളാണ്‌. അവ പാനിക്കിളിന്റെ ശാഖകളുടെ ഒരു വശത്തുമാത്രം ഉണ്ടാകുന്നു. പൂവിനു മങ്ങിയ മഞ്ഞനിറമാണ്‌ ഉള്ളത്‌. ബാഹ്യദളങ്ങളും മറ്റു ദളങ്ങളും അഞ്ചുവീതം ഉണ്ട്‌. ബാഹ്യദളങ്ങളില്‍ രണ്ടെച്ചം വളര്‍ന്ന്‌ കായയുടെ ചിറകുകളാകും. സ്വതന്ത്രങ്ങളായ 15 കേസരങ്ങള്‍ കാണാം. അണ്ഡാശയം ഉദ്‌വര്‍ത്തിയാണ്‌. മൂന്നറകളുണ്ട്‌. ഓരോന്നിലും രണ്ട്‌ ബീജാണ്ഡങ്ങള്‍ കാണും. കായ്‌ ഒറ്റ വിത്തുള്ള നട്ട്‌ (nut) ആണ്‌; ജൂണില്‍ വിളയുന്നു.
-
തണലും ഈർപ്പവും ഉളളിടത്തു വളരുന്ന നിത്യഹരിതമരമാണിത്‌. തീ, വരള്‍ച്ച, മഞ്ഞ്‌ എന്നിവ ഇതിന്‌ അസഹ്യമാണ്‌. ഒരു ക്യുബിക്‌ ഡെസി മീറ്റർ തടിക്ക്‌ 900 ഗ്രാമോളം ഭാരം കാണും. നല്ല ഈടും ഉറപ്പും ബലവുമുണ്ട്‌. വളരെ സൂക്ഷിച്ച്‌ ഉണക്കിയില്ലെങ്കിൽ പൊട്ടിക്കീറാന്‍ ഇടയുണ്ട്‌. കന ഉരുപ്പടികള്‍ക്കും ഫർണിച്ചറിനും ഈ തടി ഉപയോഗിക്കപ്പെടുന്നു.
+
തണലും ഈര്‍പ്പവും ഉളളിടത്തു വളരുന്ന നിത്യഹരിതമരമാണിത്‌. തീ, വരള്‍ച്ച, മഞ്ഞ്‌ എന്നിവ ഇതിന്‌ അസഹ്യമാണ്‌. ഒരു ക്യുബിക്‌ ഡെസി മീറ്റര്‍ തടിക്ക്‌ 900 ഗ്രാമോളം ഭാരം കാണും. നല്ല ഈടും ഉറപ്പും ബലവുമുണ്ട്‌. വളരെ സൂക്ഷിച്ച്‌ ഉണക്കിയില്ലെങ്കില്‍ പൊട്ടിക്കീറാന്‍ ഇടയുണ്ട്‌. കന ഉരുപ്പടികള്‍ക്കും ഫര്‍ണിച്ചറിനും ഈ തടി ഉപയോഗിക്കപ്പെടുന്നു.
-
(ഡോ. പി.എന്‍. നായർ)
+
(ഡോ. പി.എന്‍. നായര്‍)

Current revision as of 10:34, 11 സെപ്റ്റംബര്‍ 2014

ഇലംപൊങ്ങ്‌

ഡിപ്‌റ്ററോകാര്‍പേസീ സസ്യകുടുംബത്തില്‍പ്പെട്ട മരം. ശാ.നാ.: ഹോപ്പിയ ഗ്‌ളാബ്രാ. പശ്ചിമഘട്ടത്തിലെ ഉയരംകുറഞ്ഞ മലകളില്‍ വളരുന്നു. തൊലിക്ക്‌ കറുപ്പു കലര്‍ന്ന തവിട്ടു നിറമാണുള്ളത്‌. ഇല സരളമാണ്‌; പത്രവിന്യാസം ഏകാന്തരവും. അനുപര്‍ണങ്ങളുണ്ട്‌. പത്രസീമാന്തം അഖണ്ഡമാണ്‌. പാര്‍ശ്വസിരകള്‍ 7 മുതല്‍ 9 വരെ ജോടി കാണും. ഇലയുടെ നീളം 7 സെന്റിമീറ്ററിനും 11 സെന്റിമീറ്ററിനും മധ്യേയായിരിക്കും. പത്രവൃന്തത്തിന്‌ ഒരു സെ.മീ. നീളം വരും. ജനുവരി-ഫെബ്രുവരി ആണ്‌ പൂക്കാലം. പുഷ്‌പങ്ങള്‍ ദ്വിലിംഗസമമിതങ്ങളാണ്‌. അവ പാനിക്കിളിന്റെ ശാഖകളുടെ ഒരു വശത്തുമാത്രം ഉണ്ടാകുന്നു. പൂവിനു മങ്ങിയ മഞ്ഞനിറമാണ്‌ ഉള്ളത്‌. ബാഹ്യദളങ്ങളും മറ്റു ദളങ്ങളും അഞ്ചുവീതം ഉണ്ട്‌. ബാഹ്യദളങ്ങളില്‍ രണ്ടെച്ചം വളര്‍ന്ന്‌ കായയുടെ ചിറകുകളാകും. സ്വതന്ത്രങ്ങളായ 15 കേസരങ്ങള്‍ കാണാം. അണ്ഡാശയം ഉദ്‌വര്‍ത്തിയാണ്‌. മൂന്നറകളുണ്ട്‌. ഓരോന്നിലും രണ്ട്‌ ബീജാണ്ഡങ്ങള്‍ കാണും. കായ്‌ ഒറ്റ വിത്തുള്ള നട്ട്‌ (nut) ആണ്‌; ജൂണില്‍ വിളയുന്നു. തണലും ഈര്‍പ്പവും ഉളളിടത്തു വളരുന്ന നിത്യഹരിതമരമാണിത്‌. തീ, വരള്‍ച്ച, മഞ്ഞ്‌ എന്നിവ ഇതിന്‌ അസഹ്യമാണ്‌. ഒരു ക്യുബിക്‌ ഡെസി മീറ്റര്‍ തടിക്ക്‌ 900 ഗ്രാമോളം ഭാരം കാണും. നല്ല ഈടും ഉറപ്പും ബലവുമുണ്ട്‌. വളരെ സൂക്ഷിച്ച്‌ ഉണക്കിയില്ലെങ്കില്‍ പൊട്ടിക്കീറാന്‍ ഇടയുണ്ട്‌. കന ഉരുപ്പടികള്‍ക്കും ഫര്‍ണിച്ചറിനും ഈ തടി ഉപയോഗിക്കപ്പെടുന്നു.

(ഡോ. പി.എന്‍. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍