This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറാനിയന്‍ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇറാനിയന്‍ ഭാഷകള്‍ == == Iranian Languages == ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ ...)
(Iranian Languages)
 
വരി 5: വരി 5:
== Iranian Languages ==
== Iranian Languages ==
-
ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ പശ്ചിമ ജെർമാനിക്‌ ഉപവിഭാഗത്തിൽപ്പെട്ട ഭാഷകള്‍. പേർഷ്യന്‍ ഭാഷയാണ്‌ ഇവയിൽ പ്രധാനം. അഫ്‌ഗാനിലെയും പാകിസ്‌താനിലെയും പസ്‌തോ, കുർദുകളുടെ കുർദിഷ്‌, മുന്‍ സോവിയറ്റ്‌ യൂണിയനിലെ തഡ്‌ഴികും ഒസ്സറ്റിയനും, ഇറാനിലെയും പാകിസ്‌താനിലെയും ബലൂചി എന്നിവയാണ്‌ ഈ വിഭാഗത്തിൽപ്പെട്ട മറ്റ്‌ പ്രധാന ഭാഷകള്‍. ഇന്ത്യയിൽ പ്രചാരത്തിലിരിക്കുന്ന ഇന്തിക്‌ അഥവാ ഇന്തോ-ആര്യന്‍ ഭാഷകളും, ഇറാനിയന്‍ ഭാഷകളും ചേർന്ന്‌ ഇന്തോ-ഇറാനിയന്‍ ഭാഷകള്‍ എന്നാണറിയപ്പെടുന്നത്‌.
+
ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ പശ്ചിമ ജെര്‍മാനിക്‌ ഉപവിഭാഗത്തില്‍പ്പെട്ട ഭാഷകള്‍. പേര്‍ഷ്യന്‍ ഭാഷയാണ്‌ ഇവയില്‍ പ്രധാനം. അഫ്‌ഗാനിലെയും പാകിസ്‌താനിലെയും പസ്‌തോ, കുര്‍ദുകളുടെ കുര്‍ദിഷ്‌, മുന്‍ സോവിയറ്റ്‌ യൂണിയനിലെ തഡ്‌ഴികും ഒസ്സറ്റിയനും, ഇറാനിലെയും പാകിസ്‌താനിലെയും ബലൂചി എന്നിവയാണ്‌ ഈ വിഭാഗത്തില്‍പ്പെട്ട മറ്റ്‌ പ്രധാന ഭാഷകള്‍. ഇന്ത്യയില്‍ പ്രചാരത്തിലിരിക്കുന്ന ഇന്തിക്‌ അഥവാ ഇന്തോ-ആര്യന്‍ ഭാഷകളും, ഇറാനിയന്‍ ഭാഷകളും ചേര്‍ന്ന്‌ ഇന്തോ-ഇറാനിയന്‍ ഭാഷകള്‍ എന്നാണറിയപ്പെടുന്നത്‌.
-
ക്രി.മു. 1000-ാമാണ്ടിലാണ്‌ ഇന്തോ-ഇറാനിയന്‍ ഭാഷകള്‍ വേർപിരിഞ്ഞ്‌ പ്രതേ്യകഭാഷകളിലായിത്തീർന്നത്‌. "ആര്യന്‍', "ഇറാന്‍' എന്നീ പദങ്ങള്‍ ഒരേ മൂലപദത്തിൽനിന്നും ഉദ്‌ഭവിച്ചവയാണ്‌. ഇന്തോ-ഇറാനിയന്‍ വിഭാഗത്തിൽെപ്പട്ട അവെസ്‌തനും സംസ്‌കൃതവും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ചുവടെയുള്ള വാക്യങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്‌.  
+
ക്രി.മു. 1000-ാമാണ്ടിലാണ്‌ ഇന്തോ-ഇറാനിയന്‍ ഭാഷകള്‍ വേര്‍പിരിഞ്ഞ്‌ പ്രത്യേകഭാഷകളിലായിത്തീര്‍ന്നത്‌. "ആര്യന്‍', "ഇറാന്‍' എന്നീ പദങ്ങള്‍ ഒരേ മൂലപദത്തില്‍നിന്നും ഉദ്‌ഭവിച്ചവയാണ്‌. ഇന്തോ-ഇറാനിയന്‍ വിഭാഗത്തില്‍പ്പെട്ട അവെസ്‌തനും സംസ്‌കൃതവും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ചുവടെയുള്ള വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌.  
  <nowiki>
  <nowiki>
"യോ വോ ആപോ വങൂഹിസ്‌യസൈതെ
"യോ വോ ആപോ വങൂഹിസ്‌യസൈതെ
വരി 13: വരി 13:
സ ഓഥ്രാബ്യോ (അവെസ്‌തന്‍)
സ ഓഥ്രാബ്യോ (അവെസ്‌തന്‍)
യോ വോ ആപോ വസ്വീഷ്‌യജാതേ
യോ വോ ആപോ വസ്വീഷ്‌യജാതേ
-
അസുരാണി: അസുരസ്യ വസിഷ്‌ഠാഭേ്യാ ഹോത്രാഭ്യോ'
+
അസുരാണി: അസുരസ്യ വസിഷ്‌ഠാഭ്യോ ഹോത്രാഭ്യോ'
(സംസ്‌കൃതം)
(സംസ്‌കൃതം)
  </nowiki>
  </nowiki>
-
സംസ്‌കൃതത്തിലെ "സ' അവെസ്‌തനിലെ "ഹ' ആകുന്നു എന്നതാണ്‌ ഈ ഭാഷകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. സംസ്‌കൃതത്തിൽ പ്രചാരത്തിലില്ലാത്ത ഇംഗ്ലീഷിലെ 'ദ' നു സമാനമായ "സ' എന്ന ലിപി അവെസ്‌തനിൽ ഉണ്ടെന്നുമുള്ളതാണ്‌ ശ്രദ്ധേയമായ മറ്റൊരു വ്യത്യാസം. ഇന്തോ-ഇറാനിയന്‍ ഭാഷകളിൽ ധാരാളം പൊതുപദങ്ങളുണ്ട്‌.
+
സംസ്‌കൃതത്തിലെ "സ' അവെസ്‌തനിലെ "ഹ' ആകുന്നു എന്നതാണ്‌ ഈ ഭാഷകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. സംസ്‌കൃതത്തില്‍ പ്രചാരത്തിലില്ലാത്ത ഇംഗ്ലീഷിലെ 'ദ' നു സമാനമായ "സ' എന്ന ലിപി അവെസ്‌തനില്‍ ഉണ്ടെന്നുമുള്ളതാണ്‌ ശ്രദ്ധേയമായ മറ്റൊരു വ്യത്യാസം. ഇന്തോ-ഇറാനിയന്‍ ഭാഷകളില്‍ ധാരാളം പൊതുപദങ്ങളുണ്ട്‌.
-
7-ാം ശതകത്തിലുണ്ടായ ഇസ്‌ലാമിക ആധിപത്യത്തെത്തുടർന്ന്‌ ഇറാനിയന്‍ ഭാഷകള്‍ അറബിലിപിയിൽ എഴുതാന്‍ തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം തഡ്‌ഴിക്‌, ഒസ്സറ്റിയന്‍, കുർദിഷ്‌ എന്നീ ഭാഷകള്‍ക്ക്‌ സോവിയറ്റ്‌ ഭരണസംവിധാനത്തിന്റെ സ്വാധീനഫലമായി ക്രിലിക്‌ അക്ഷരമാല നിലവിൽ വന്നു.  
+
-
പ്രാചീന ഇറാനിയന്‍. മഹാനായ അലക്‌സാണ്ടറുടെ ആക്രമണത്തോടെ അക്കെമെനിദ്‌ രാജവംശം (ക്രി.മു. 6, 4 ശതകങ്ങളിൽ നിലവിലുണ്ടായിരുന്നു) നാമാവശേഷമാവുകയും പ്രാചീന പേർഷ്യന്‍ ഭാഷയുടെ പ്രചാരത്തിനു മങ്ങലേൽക്കുകയും ചെയ്‌തു. അക്കാലത്ത്‌ പ്രചാരം സിദ്ധിച്ച ഒരു ഭാഷയാണ്‌ സരതുഷ്‌ടമതസിദ്ധാന്തങ്ങളടങ്ങിയ അവെസ്‌തന്‍ കൃതികളിലെ ഭാഷ. അവെസ്‌ത എന്ന വേദഗ്രന്ഥത്തിന്റെ വ്യാഖ്യാനമായ സെന്തിലെ ഭാഷയെ ഇന്തോ-യൂറോപ്യന്‍ ഭാഷാശാസ്‌ത്രജ്ഞർ "പഹ്‌ലവി' എന്നു നാമകരണം ചെയ്‌തു. ദാർശനികനായ സൊറാസ്റ്റർ രചിച്ച ഗാഥകളാണ്‌ സെന്ത്‌ അവെസ്‌തയിൽ അധികവും. അക്കെമെനിദ്‌ രാജാക്കന്മാർ അവശേഷിപ്പിച്ചിട്ടുള്ള ശാസനങ്ങളെല്ലാം പ്രാചീന പേർഷ്യന്‍ഭാഷയിലാണ്‌ രചിച്ചിട്ടുള്ളത്‌. 
+
7-ാം ശതകത്തിലുണ്ടായ ഇസ്‌ലാമിക ആധിപത്യത്തെത്തുടര്‍ന്ന്‌ ഇറാനിയന്‍ ഭാഷകള്‍ അറബിലിപിയില്‍ എഴുതാന്‍ തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം തഡ്‌ഴിക്‌, ഒസ്സറ്റിയന്‍, കുര്‍ദിഷ്‌ എന്നീ ഭാഷകള്‍ക്ക്‌ സോവിയറ്റ്‌ ഭരണസംവിധാനത്തിന്റെ സ്വാധീനഫലമായി ക്രിലിക്‌ അക്ഷരമാല നിലവില്‍ വന്നു.  
-
ക്രി.പി. മൂന്നു മുതൽ 10 വരെയുള്ള ശതകങ്ങളിൽ വികസിച്ചുവന്ന ഇറാനിയന്‍ ഭാഷകള്‍ പാർത്തിയന്‍, മധ്യപേർഷ്യന്‍, ബാക്‌റ്റ്രിയന്‍, ഖ്വാറസ്‌മിയന്‍, സോഗ്‌ദിയന്‍, ശക എന്നിവയാണ്‌. ഈ ഭാഷകള്‍ മിക്കവയും പ്രാചീന അവെസ്‌തന്‍ ഭാഷയോടു സാദൃശ്യം പുലർത്തുന്നവയാണ്‌. പാർത്തിയന്‍ ഭാഷയിലുള്ള പല ലിഖിതങ്ങളും രചനകളും ലഭ്യമാണ്‌. സസ്‌സേനിയന്‍ ശാസനങ്ങള്‍ മിക്കവയും പാർത്തിയന്‍ ഭാഷയിലാണ്‌ രചിച്ചിരുന്നത്‌. ഗ്രീക്ക്‌ ലിപികളിൽ രചിച്ച ബാക്‌റ്റ്രിയിലെ ആദ്യകാല രചനാമാതൃകകള്‍ 1957-ൽ അഫ്‌ഗാനിസ്‌താനിൽ നടന്ന ഖനനത്തിന്റെ ഫലമായി കണ്ടെടുത്തു. സമർഖണ്ഡിലും പരിസരങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന സോഗ്‌ദിയന്‍ ഭാഷ വിവിധ സെമിറ്റിക്‌ ലിപികളിലാണ്‌ എഴുതിയിട്ടുള്ളത്‌. ശകഭാഷയുടെ രണ്ടു രൂപഭേദങ്ങളായ ഖോടാനീസും തുംഷുത്വും ചൈനീസ്‌ ടർക്കിസ്‌താനിൽ പ്രചാരത്തിലുണ്ടായിരുന്നു.
+
-
ആധുനിക ഇറാനിയന്‍. ആധുനിക ഇറാനിൽ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഭാഷ പേർഷ്യനാണ്‌. മധ്യപേർഷ്യന്‍, അറബി, ടർക്കിഷ്‌ എന്നീ ഭാഷകളിൽനിന്നും പല പ്രധാന ഘടകങ്ങളും ആധുനിക പേർഷ്യന്‍ സ്വായത്തമാക്കിയിട്ടുണ്ട്‌. ഇതിന്റെ പ്രാദേശിക ഭേദങ്ങള്‍ ഇറാന്‍, അഫ്‌ഗാനിസ്‌താന്‍, തുർക്കിസ്‌താന്‍, റഷ്യന്‍ എന്നിവിടങ്ങളിലും ഇന്ത്യയിൽ ചിലയിടത്തും പ്രചാരത്തിലിരിക്കുന്നു. ഫ്‌ഴ്‌സ്‌, ഖുറാസാന്‍, ലൂറിസ്‌താന്‍, കെർമന്‍ തുടങ്ങിയവയാണ്‌ ആധുനിക പേർഷ്യന്റെ പ്രാദേശിക രൂപഭേദങ്ങള്‍. ഇവയ്‌ക്കു പുറമേ കുർദുകളുടെയും ബലൂചികളുടെയും ഇടയിലും ഈ ഭാഷയുടെ വിവിധ ഭേദങ്ങള്‍ ഉപയോഗത്തിലിരിക്കുന്നു. അഫ്‌ഗാനിസ്‌താനിലെ പസ്‌തോ, പാമിർ പീഠഭൂമിയിലുള്ള ശുഘ്‌നി, വാഖി, മുന്‍ജാനി തുടങ്ങിയവയും സൊഗ്‌ദിയാന്റെ രൂപഭേദമായ യാഘ്‌നോബിയും കൊക്കേഷ്യന്‍ പർവതപംക്തികളിലെ ജനങ്ങള്‍ സംസാരിക്കുന്ന ഒസ്സെറ്റിക്കുമാണ്‌ ആധുനിക ഇറാനിയന്‍ ഭാഷകളിൽ പ്രാധാന്യം അർഹിക്കുന്നവ.
+
'''പ്രാചീന ഇറാനിയന്‍.''' മഹാനായ അലക്‌സാണ്ടറുടെ ആക്രമണത്തോടെ അക്കെമെനിദ്‌ രാജവംശം (ക്രി.മു. 6, 4 ശതകങ്ങളില്‍ നിലവിലുണ്ടായിരുന്നു) നാമാവശേഷമാവുകയും പ്രാചീന പേര്‍ഷ്യന്‍ ഭാഷയുടെ പ്രചാരത്തിനു മങ്ങലേല്‍ക്കുകയും ചെയ്‌തു. അക്കാലത്ത്‌ പ്രചാരം സിദ്ധിച്ച ഒരു ഭാഷയാണ്‌ സരതുഷ്‌ടമതസിദ്ധാന്തങ്ങളടങ്ങിയ അവെസ്‌തന്‍ കൃതികളിലെ ഭാഷ. അവെസ്‌ത എന്ന വേദഗ്രന്ഥത്തിന്റെ വ്യാഖ്യാനമായ സെന്തിലെ ഭാഷയെ ഇന്തോ-യൂറോപ്യന്‍ ഭാഷാശാസ്‌ത്രജ്ഞര്‍ "പഹ്‌ലവി' എന്നു നാമകരണം ചെയ്‌തു. ദാര്‍ശനികനായ സൊറാസ്റ്റര്‍ രചിച്ച ഗാഥകളാണ്‌ സെന്ത്‌ അവെസ്‌തയില്‍ അധികവും. അക്കെമെനിദ്‌ രാജാക്കന്മാര്‍ അവശേഷിപ്പിച്ചിട്ടുള്ള ശാസനങ്ങളെല്ലാം പ്രാചീന പേര്‍ഷ്യന്‍ഭാഷയിലാണ്‌ രചിച്ചിട്ടുള്ളത്‌. 
-
21-ാം ശതകത്തിൽ ഇറാനിയന്‍ ഭാഷകള്‍ സംസാരിക്കുന്നവരുടെ എച്ചം 150 മുതൽ 200 ദശലക്ഷം വരെയാണ്‌. നരവംശശാസ്‌ത്ര കണക്കനുസരിച്ച്‌ 87 ഇറാനിയന്‍ ഭാഷകളുണ്ട്‌.
+
 
 +
ക്രി.പി. മൂന്നു മുതല്‍ 10 വരെയുള്ള ശതകങ്ങളില്‍ വികസിച്ചുവന്ന ഇറാനിയന്‍ ഭാഷകള്‍ പാര്‍ത്തിയന്‍, മധ്യപേര്‍ഷ്യന്‍, ബാക്‌റ്റ്രിയന്‍, ഖ്വാറസ്‌മിയന്‍, സോഗ്‌ദിയന്‍, ശക എന്നിവയാണ്‌. ഈ ഭാഷകള്‍ മിക്കവയും പ്രാചീന അവെസ്‌തന്‍ ഭാഷയോടു സാദൃശ്യം പുലര്‍ത്തുന്നവയാണ്‌. പാര്‍ത്തിയന്‍ ഭാഷയിലുള്ള പല ലിഖിതങ്ങളും രചനകളും ലഭ്യമാണ്‌. സസ്‌സേനിയന്‍ ശാസനങ്ങള്‍ മിക്കവയും പാര്‍ത്തിയന്‍ ഭാഷയിലാണ്‌ രചിച്ചിരുന്നത്‌. ഗ്രീക്ക്‌ ലിപികളില്‍ രചിച്ച ബാക്‌റ്റ്രിയിലെ ആദ്യകാല രചനാമാതൃകകള്‍ 1957-ല്‍ അഫ്‌ഗാനിസ്‌താനില്‍ നടന്ന ഖനനത്തിന്റെ ഫലമായി കണ്ടെടുത്തു. സമര്‍ഖണ്ഡിലും പരിസരങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന സോഗ്‌ദിയന്‍ ഭാഷ വിവിധ സെമിറ്റിക്‌ ലിപികളിലാണ്‌ എഴുതിയിട്ടുള്ളത്‌. ശകഭാഷയുടെ രണ്ടു രൂപഭേദങ്ങളായ ഖോടാനീസും തുംഷുത്വും ചൈനീസ്‌ ടര്‍ക്കിസ്‌താനില്‍ പ്രചാരത്തിലുണ്ടായിരുന്നു.
 +
 
 +
'''ആധുനിക ഇറാനിയന്‍.''' ആധുനിക ഇറാനില്‍ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഭാഷ പേര്‍ഷ്യനാണ്‌. മധ്യപേര്‍ഷ്യന്‍, അറബി, ടര്‍ക്കിഷ്‌ എന്നീ ഭാഷകളില്‍നിന്നും പല പ്രധാന ഘടകങ്ങളും ആധുനിക പേര്‍ഷ്യന്‍ സ്വായത്തമാക്കിയിട്ടുണ്ട്‌. ഇതിന്റെ പ്രാദേശിക ഭേദങ്ങള്‍ ഇറാന്‍, അഫ്‌ഗാനിസ്‌താന്‍, തുര്‍ക്കിസ്‌താന്‍, റഷ്യന്‍ എന്നിവിടങ്ങളിലും ഇന്ത്യയില്‍ ചിലയിടത്തും പ്രചാരത്തിലിരിക്കുന്നു. ഫ്‌ഴ്‌സ്‌, ഖുറാസാന്‍, ലൂറിസ്‌താന്‍, കെര്‍മന്‍ തുടങ്ങിയവയാണ്‌ ആധുനിക പേര്‍ഷ്യന്റെ പ്രാദേശിക രൂപഭേദങ്ങള്‍. ഇവയ്‌ക്കു പുറമേ കുര്‍ദുകളുടെയും ബലൂചികളുടെയും ഇടയിലും ഈ ഭാഷയുടെ വിവിധ ഭേദങ്ങള്‍ ഉപയോഗത്തിലിരിക്കുന്നു. അഫ്‌ഗാനിസ്‌താനിലെ പസ്‌തോ, പാമിര്‍ പീഠഭൂമിയിലുള്ള ശുഘ്‌നി, വാഖി, മുന്‍ജാനി തുടങ്ങിയവയും സൊഗ്‌ദിയാന്റെ രൂപഭേദമായ യാഘ്‌നോബിയും കൊക്കേഷ്യന്‍ പര്‍വതപംക്തികളിലെ ജനങ്ങള്‍ സംസാരിക്കുന്ന ഒസ്സെറ്റിക്കുമാണ്‌ ആധുനിക ഇറാനിയന്‍ ഭാഷകളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവ.
 +
 
 +
21-ാം ശതകത്തില്‍ ഇറാനിയന്‍ ഭാഷകള്‍ സംസാരിക്കുന്നവരുടെ എച്ചം 150 മുതല്‍ 200 ദശലക്ഷം വരെയാണ്‌. നരവംശശാസ്‌ത്ര കണക്കനുസരിച്ച്‌ 87 ഇറാനിയന്‍ ഭാഷകളുണ്ട്‌.

Current revision as of 09:48, 11 സെപ്റ്റംബര്‍ 2014

ഇറാനിയന്‍ ഭാഷകള്‍

Iranian Languages

ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ പശ്ചിമ ജെര്‍മാനിക്‌ ഉപവിഭാഗത്തില്‍പ്പെട്ട ഭാഷകള്‍. പേര്‍ഷ്യന്‍ ഭാഷയാണ്‌ ഇവയില്‍ പ്രധാനം. അഫ്‌ഗാനിലെയും പാകിസ്‌താനിലെയും പസ്‌തോ, കുര്‍ദുകളുടെ കുര്‍ദിഷ്‌, മുന്‍ സോവിയറ്റ്‌ യൂണിയനിലെ തഡ്‌ഴികും ഒസ്സറ്റിയനും, ഇറാനിലെയും പാകിസ്‌താനിലെയും ബലൂചി എന്നിവയാണ്‌ ഈ വിഭാഗത്തില്‍പ്പെട്ട മറ്റ്‌ പ്രധാന ഭാഷകള്‍. ഇന്ത്യയില്‍ പ്രചാരത്തിലിരിക്കുന്ന ഇന്തിക്‌ അഥവാ ഇന്തോ-ആര്യന്‍ ഭാഷകളും, ഇറാനിയന്‍ ഭാഷകളും ചേര്‍ന്ന്‌ ഇന്തോ-ഇറാനിയന്‍ ഭാഷകള്‍ എന്നാണറിയപ്പെടുന്നത്‌.

ക്രി.മു. 1000-ാമാണ്ടിലാണ്‌ ഇന്തോ-ഇറാനിയന്‍ ഭാഷകള്‍ വേര്‍പിരിഞ്ഞ്‌ പ്രത്യേകഭാഷകളിലായിത്തീര്‍ന്നത്‌. "ആര്യന്‍', "ഇറാന്‍' എന്നീ പദങ്ങള്‍ ഒരേ മൂലപദത്തില്‍നിന്നും ഉദ്‌ഭവിച്ചവയാണ്‌. ഇന്തോ-ഇറാനിയന്‍ വിഭാഗത്തില്‍പ്പെട്ട അവെസ്‌തനും സംസ്‌കൃതവും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ചുവടെയുള്ള വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌.

"യോ വോ ആപോ വങൂഹിസ്‌യസൈതെ
അഹുരാണീസ്‌ അഹുരഹേ വഹിസ്‌താ ബ്യോ
			സ ഓഥ്രാബ്യോ (അവെസ്‌തന്‍)
യോ വോ ആപോ വസ്വീഷ്‌യജാതേ
അസുരാണി: അസുരസ്യ വസിഷ്‌ഠാഭ്യോ ഹോത്രാഭ്യോ'
					(സംസ്‌കൃതം)
 
സംസ്‌കൃതത്തിലെ "സ' അവെസ്‌തനിലെ "ഹ' ആകുന്നു എന്നതാണ്‌ ഈ ഭാഷകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. സംസ്‌കൃതത്തില്‍ പ്രചാരത്തിലില്ലാത്ത ഇംഗ്ലീഷിലെ 'ദ' നു സമാനമായ "സ' എന്ന ലിപി അവെസ്‌തനില്‍ ഉണ്ടെന്നുമുള്ളതാണ്‌ ശ്രദ്ധേയമായ മറ്റൊരു വ്യത്യാസം. ഇന്തോ-ഇറാനിയന്‍ ഭാഷകളില്‍ ധാരാളം പൊതുപദങ്ങളുണ്ട്‌.

7-ാം ശതകത്തിലുണ്ടായ ഇസ്‌ലാമിക ആധിപത്യത്തെത്തുടര്‍ന്ന്‌ ഇറാനിയന്‍ ഭാഷകള്‍ അറബിലിപിയില്‍ എഴുതാന്‍ തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം തഡ്‌ഴിക്‌, ഒസ്സറ്റിയന്‍, കുര്‍ദിഷ്‌ എന്നീ ഭാഷകള്‍ക്ക്‌ സോവിയറ്റ്‌ ഭരണസംവിധാനത്തിന്റെ സ്വാധീനഫലമായി ക്രിലിക്‌ അക്ഷരമാല നിലവില്‍ വന്നു.

പ്രാചീന ഇറാനിയന്‍. മഹാനായ അലക്‌സാണ്ടറുടെ ആക്രമണത്തോടെ അക്കെമെനിദ്‌ രാജവംശം (ക്രി.മു. 6, 4 ശതകങ്ങളില്‍ നിലവിലുണ്ടായിരുന്നു) നാമാവശേഷമാവുകയും പ്രാചീന പേര്‍ഷ്യന്‍ ഭാഷയുടെ പ്രചാരത്തിനു മങ്ങലേല്‍ക്കുകയും ചെയ്‌തു. അക്കാലത്ത്‌ പ്രചാരം സിദ്ധിച്ച ഒരു ഭാഷയാണ്‌ സരതുഷ്‌ടമതസിദ്ധാന്തങ്ങളടങ്ങിയ അവെസ്‌തന്‍ കൃതികളിലെ ഭാഷ. അവെസ്‌ത എന്ന വേദഗ്രന്ഥത്തിന്റെ വ്യാഖ്യാനമായ സെന്തിലെ ഭാഷയെ ഇന്തോ-യൂറോപ്യന്‍ ഭാഷാശാസ്‌ത്രജ്ഞര്‍ "പഹ്‌ലവി' എന്നു നാമകരണം ചെയ്‌തു. ദാര്‍ശനികനായ സൊറാസ്റ്റര്‍ രചിച്ച ഗാഥകളാണ്‌ സെന്ത്‌ അവെസ്‌തയില്‍ അധികവും. അക്കെമെനിദ്‌ രാജാക്കന്മാര്‍ അവശേഷിപ്പിച്ചിട്ടുള്ള ശാസനങ്ങളെല്ലാം പ്രാചീന പേര്‍ഷ്യന്‍ഭാഷയിലാണ്‌ രചിച്ചിട്ടുള്ളത്‌.

ക്രി.പി. മൂന്നു മുതല്‍ 10 വരെയുള്ള ശതകങ്ങളില്‍ വികസിച്ചുവന്ന ഇറാനിയന്‍ ഭാഷകള്‍ പാര്‍ത്തിയന്‍, മധ്യപേര്‍ഷ്യന്‍, ബാക്‌റ്റ്രിയന്‍, ഖ്വാറസ്‌മിയന്‍, സോഗ്‌ദിയന്‍, ശക എന്നിവയാണ്‌. ഈ ഭാഷകള്‍ മിക്കവയും പ്രാചീന അവെസ്‌തന്‍ ഭാഷയോടു സാദൃശ്യം പുലര്‍ത്തുന്നവയാണ്‌. പാര്‍ത്തിയന്‍ ഭാഷയിലുള്ള പല ലിഖിതങ്ങളും രചനകളും ലഭ്യമാണ്‌. സസ്‌സേനിയന്‍ ശാസനങ്ങള്‍ മിക്കവയും പാര്‍ത്തിയന്‍ ഭാഷയിലാണ്‌ രചിച്ചിരുന്നത്‌. ഗ്രീക്ക്‌ ലിപികളില്‍ രചിച്ച ബാക്‌റ്റ്രിയിലെ ആദ്യകാല രചനാമാതൃകകള്‍ 1957-ല്‍ അഫ്‌ഗാനിസ്‌താനില്‍ നടന്ന ഖനനത്തിന്റെ ഫലമായി കണ്ടെടുത്തു. സമര്‍ഖണ്ഡിലും പരിസരങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന സോഗ്‌ദിയന്‍ ഭാഷ വിവിധ സെമിറ്റിക്‌ ലിപികളിലാണ്‌ എഴുതിയിട്ടുള്ളത്‌. ശകഭാഷയുടെ രണ്ടു രൂപഭേദങ്ങളായ ഖോടാനീസും തുംഷുത്വും ചൈനീസ്‌ ടര്‍ക്കിസ്‌താനില്‍ പ്രചാരത്തിലുണ്ടായിരുന്നു.

ആധുനിക ഇറാനിയന്‍. ആധുനിക ഇറാനില്‍ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഭാഷ പേര്‍ഷ്യനാണ്‌. മധ്യപേര്‍ഷ്യന്‍, അറബി, ടര്‍ക്കിഷ്‌ എന്നീ ഭാഷകളില്‍നിന്നും പല പ്രധാന ഘടകങ്ങളും ആധുനിക പേര്‍ഷ്യന്‍ സ്വായത്തമാക്കിയിട്ടുണ്ട്‌. ഇതിന്റെ പ്രാദേശിക ഭേദങ്ങള്‍ ഇറാന്‍, അഫ്‌ഗാനിസ്‌താന്‍, തുര്‍ക്കിസ്‌താന്‍, റഷ്യന്‍ എന്നിവിടങ്ങളിലും ഇന്ത്യയില്‍ ചിലയിടത്തും പ്രചാരത്തിലിരിക്കുന്നു. ഫ്‌ഴ്‌സ്‌, ഖുറാസാന്‍, ലൂറിസ്‌താന്‍, കെര്‍മന്‍ തുടങ്ങിയവയാണ്‌ ആധുനിക പേര്‍ഷ്യന്റെ പ്രാദേശിക രൂപഭേദങ്ങള്‍. ഇവയ്‌ക്കു പുറമേ കുര്‍ദുകളുടെയും ബലൂചികളുടെയും ഇടയിലും ഈ ഭാഷയുടെ വിവിധ ഭേദങ്ങള്‍ ഉപയോഗത്തിലിരിക്കുന്നു. അഫ്‌ഗാനിസ്‌താനിലെ പസ്‌തോ, പാമിര്‍ പീഠഭൂമിയിലുള്ള ശുഘ്‌നി, വാഖി, മുന്‍ജാനി തുടങ്ങിയവയും സൊഗ്‌ദിയാന്റെ രൂപഭേദമായ യാഘ്‌നോബിയും കൊക്കേഷ്യന്‍ പര്‍വതപംക്തികളിലെ ജനങ്ങള്‍ സംസാരിക്കുന്ന ഒസ്സെറ്റിക്കുമാണ്‌ ആധുനിക ഇറാനിയന്‍ ഭാഷകളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവ.

21-ാം ശതകത്തില്‍ ഇറാനിയന്‍ ഭാഷകള്‍ സംസാരിക്കുന്നവരുടെ എച്ചം 150 മുതല്‍ 200 ദശലക്ഷം വരെയാണ്‌. നരവംശശാസ്‌ത്ര കണക്കനുസരിച്ച്‌ 87 ഇറാനിയന്‍ ഭാഷകളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍