This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോതെറാപ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലക്‌ട്രോതെറാപ്പി == == Electrotherapy == വൈദ്യുതോർജം ഉപയോഗിച്ചുള്ള ചിക...)
(Electrotherapy)
 
വരി 2: വരി 2:
== Electrotherapy ==
== Electrotherapy ==
-
വൈദ്യുതോർജം ഉപയോഗിച്ചുള്ള ചികിത്സ. തീവ്രവേദനയെ ശമിപ്പിക്കാനുള്ള വൈദ്യുതിയുടെ കഴിവാണ്‌ ഈ ചികിത്സാരീതിയിൽ പ്രയോജനപ്പെടുത്തുന്നത്‌. വേദനാനിവാരണം, നാഡീസംബന്ധമായ തകരാറുകള്‍, പേശീസംബന്ധമായ പ്രശ്‌നങ്ങള്‍, പേശീക്ഷയ നിവാരണം, ചലനശേഷി വർധിപ്പിക്കൽ തുടങ്ങി നിരവധി ശാരീരികപ്രശ്‌നങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന സങ്കേതമാണിത്‌. അതുപോലെതന്നെ നീരുമാറ്റാനും പേശിയുടെ തകരാറുകള്‍ പരിഹരിക്കാനും ശരീരത്തിലെ രക്തസഞ്ചാരം വർധിപ്പിക്കാനും ഇത്‌ പ്രയോജനകരമാണ്‌.  
+
വൈദ്യുതോര്‍ജം ഉപയോഗിച്ചുള്ള ചികിത്സ. തീവ്രവേദനയെ ശമിപ്പിക്കാനുള്ള വൈദ്യുതിയുടെ കഴിവാണ്‌ ഈ ചികിത്സാരീതിയില്‍ പ്രയോജനപ്പെടുത്തുന്നത്‌. വേദനാനിവാരണം, നാഡീസംബന്ധമായ തകരാറുകള്‍, പേശീസംബന്ധമായ പ്രശ്‌നങ്ങള്‍, പേശീക്ഷയ നിവാരണം, ചലനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി ശാരീരികപ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സങ്കേതമാണിത്‌. അതുപോലെതന്നെ നീരുമാറ്റാനും പേശിയുടെ തകരാറുകള്‍ പരിഹരിക്കാനും ശരീരത്തിലെ രക്തസഞ്ചാരം വര്‍ധിപ്പിക്കാനും ഇത്‌ പ്രയോജനകരമാണ്‌.  
-
1855-ഗിലോം ഡ്യൂചെന്‍ (Guillaume Duchenne) ആണ്‌ ഇലക്‌ട്രോതെറാപ്പി വികസിപ്പിച്ചെടുത്തത്‌. ആള്‍ട്ടർനേറ്റിങ്‌ കറണ്ട്‌ അഥവാ "എ.സി' ഡയറക്‌ട്‌ കറണ്ട്‌, ഡി.സി.യെക്കാള്‍ ചികിത്സയ്‌ക്കുപയുക്തമാണെന്ന്‌ അദ്ദേഹം തെളിയിച്ചു. എ.സി.ക്ക്‌ പേശീസങ്കോചത്തിന്‌ കൂടുതൽ കഴിവുണ്ടെന്നും അദ്ദേഹം കണ്ടുപിടിച്ചു. 1940-കളിൽ യു.എസ്‌. യുദ്ധകാര്യവകുപ്പാണ്‌ ഈ ചികിത്സയ്‌ക്ക്‌ കൂടുതൽ പ്രചാരം കൊടുത്തത്‌. മുറിവേറ്റവരും അസ്ഥിഭംഗവും നാഡീവൈകല്യവും ഉള്ളവരുമായ ഭടന്മാർക്ക്‌ അത്യധികം ആശ്വാസം പകരുവാന്‍ ഈ ചികിത്സാരീതി ഉപകരിച്ചു.
+
1855-ല്‍ ഗിലോം ഡ്യൂചെന്‍ (Guillaume Duchenne) ആണ്‌ ഇലക്‌ട്രോതെറാപ്പി വികസിപ്പിച്ചെടുത്തത്‌. ആള്‍ട്ടര്‍നേറ്റിങ്‌ കറണ്ട്‌ അഥവാ "എ.സി' ഡയറക്‌ട്‌ കറണ്ട്‌, ഡി.സി.യെക്കാള്‍ ചികിത്സയ്‌ക്കുപയുക്തമാണെന്ന്‌ അദ്ദേഹം തെളിയിച്ചു. എ.സി.ക്ക്‌ പേശീസങ്കോചത്തിന്‌ കൂടുതല്‍ കഴിവുണ്ടെന്നും അദ്ദേഹം കണ്ടുപിടിച്ചു. 1940-കളില്‍ യു.എസ്‌. യുദ്ധകാര്യവകുപ്പാണ്‌ ഈ ചികിത്സയ്‌ക്ക്‌ കൂടുതല്‍ പ്രചാരം കൊടുത്തത്‌. മുറിവേറ്റവരും അസ്ഥിഭംഗവും നാഡീവൈകല്യവും ഉള്ളവരുമായ ഭടന്മാര്‍ക്ക്‌ അത്യധികം ആശ്വാസം പകരുവാന്‍ ഈ ചികിത്സാരീതി ഉപകരിച്ചു.
-
വൈദ്യുതചികിത്സ അഥവാ ഇലക്‌ട്രോ തെറാപ്പി ഇന്ന്‌ ഏറെ വികാസം പ്രാപിച്ച ഒരു വൈദ്യശാസ്‌ത്രസങ്കേതമാണ്‌. നടുവേദനയ്‌ക്കുള്ള ഫലപ്രദമായ ചികിത്സാസങ്കേതമായി ഇലക്‌ട്രോതെറാപ്പി ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌. വേദനയുടെ സിഗ്നലുകള്‍ നാഡിയിലൂടെ സഞ്ചരിക്കുന്നതു തടസ്സപ്പെടുത്തിയാണ്‌ ഇലക്‌ട്രോതെറാപ്പി വഴി വേദന കുറയുന്നത്‌. വൈദ്യുതാവേഗങ്ങള്‍ നല്‌കുകവഴി ശരീരം സ്വയം ഉത്‌പാദിപ്പിക്കുന്ന എന്‍ഡോർഫിന്‍ പോലുള്ള വേദനസംഹാരികള്‍ കൂടുതലായി സ്രവിപ്പിക്കാനും അതുവഴി വേദന കുറയ്‌ക്കാനും കഴിയുന്നു. പാർക്കിന്‍സണ്‍സ്‌ രോഗം പോലെയുള്ള നാഡീരോഗങ്ങളുടെ ചികിത്സയ്‌ക്കുപയോഗിക്കുന്ന ഡീപ്‌ ബ്രയിന്‍ സ്റ്റിമുലേഷനും ഇലക്‌ട്രോതെറാപ്പിയാണ്‌.
+
വൈദ്യുതചികിത്സ അഥവാ ഇലക്‌ട്രോ തെറാപ്പി ഇന്ന്‌ ഏറെ വികാസം പ്രാപിച്ച ഒരു വൈദ്യശാസ്‌ത്രസങ്കേതമാണ്‌. നടുവേദനയ്‌ക്കുള്ള ഫലപ്രദമായ ചികിത്സാസങ്കേതമായി ഇലക്‌ട്രോതെറാപ്പി ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌. വേദനയുടെ സിഗ്നലുകള്‍ നാഡിയിലൂടെ സഞ്ചരിക്കുന്നതു തടസ്സപ്പെടുത്തിയാണ്‌ ഇലക്‌ട്രോതെറാപ്പി വഴി വേദന കുറയുന്നത്‌. വൈദ്യുതാവേഗങ്ങള്‍ നല്‌കുകവഴി ശരീരം സ്വയം ഉത്‌പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള വേദനസംഹാരികള്‍ കൂടുതലായി സ്രവിപ്പിക്കാനും അതുവഴി വേദന കുറയ്‌ക്കാനും കഴിയുന്നു. പാര്‍ക്കിന്‍സണ്‍സ്‌ രോഗം പോലെയുള്ള നാഡീരോഗങ്ങളുടെ ചികിത്സയ്‌ക്കുപയോഗിക്കുന്ന ഡീപ്‌ ബ്രയിന്‍ സ്റ്റിമുലേഷനും ഇലക്‌ട്രോതെറാപ്പിയാണ്‌.
-
ട്രോന്‍സ്‌ക്യൂട്ടേനിയസ്‌ ഇലക്‌ട്രിക്കൽ നേർവ്‌സ്റ്റിമുലേഷന്‍ അഥവാ ടെന്‍സ്‌ (TENS), ഇന്റർഫറന്‍ഷ്യൽ കറണ്ട്‌ (IFC), ഗാൽവനിക്‌ സ്റ്റിമുലേഷന്‍ (GS) എന്നിവയാണ്‌ പ്രധാനപ്പെട്ട ഇലക്‌ട്രോതെറാപ്പി സങ്കേതങ്ങള്‍. കുറഞ്ഞ ആവൃത്തിയിലുള്ള വൈദ്യുതി 20-30 മിനിറ്റ്‌ ഇടവേളകളിൽ നല്‌കുകയാണ്‌ ഠഋചട ഇലക്‌ട്രോതെറാപ്പിയിൽ ചെയ്യുന്നത്‌. ഠഋചട-നെക്കാള്‍ ആവൃത്തി കൂടിയ വൈദ്യുത തരംഗങ്ങളാണ്‌ ഇന്റർഫറന്‍ഷ്യൽ കറണ്ടിൽ ഉപയോഗപ്പെടുത്തുന്നത്‌. അപകടങ്ങളിൽ ശരീരകോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന ഗുരുതരമായ ക്ഷതങ്ങള്‍ പരിഹരിക്കാനായുള്ള ഗാൽവനിക്‌ സ്റ്റിമുലേഷന്‍ ഇലക്‌ട്രോതെറാപ്പിയിൽ ഡയറക്‌റ്റ്‌ കറണ്ടാണ്‌ ഉപയോഗിക്കുന്നത്‌. ഒരു പാഡുപയോഗിച്ച്‌ ത്വക്കിനോടു ചേർത്തുവച്ചാണ്‌ ഈ ഉപകരണങ്ങള്‍ വഴി ചികിത്സ നൽകുന്നത്‌. സാധാരണഗതിയിൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ചികിത്സയാണിത്‌. ഗർഭിണികളുടെ വയറിൽ ഈ ഉപകരണം ഉപയോഗിക്കാറില്ല. ഗർഭസ്ഥ ശിശുവിന്‌ തകരാർ ഉണ്ടാക്കിയേക്കാം എന്ന ആശങ്കയാണിതിനു കാരണം. അതുപോലെതന്നെ പേസ്‌മേക്കർ ഘടിപ്പിച്ച ഹൃദയത്തിന്റെ അടുത്തും തൊണ്ടയിലും ഈ ഉപകരണം പ്രയോഗിക്കാറില്ല.
+
ട്രോന്‍സ്‌ക്യൂട്ടേനിയസ്‌ ഇലക്‌ട്രിക്കല്‍ നേര്‍വ്‌സ്റ്റിമുലേഷന്‍ അഥവാ ടെന്‍സ്‌ (TENS), ഇന്റര്‍ഫറന്‍ഷ്യല്‍ കറണ്ട്‌ (IFC), ഗാല്‍വനിക്‌ സ്റ്റിമുലേഷന്‍ (GS) എന്നിവയാണ്‌ പ്രധാനപ്പെട്ട ഇലക്‌ട്രോതെറാപ്പി സങ്കേതങ്ങള്‍. കുറഞ്ഞ ആവൃത്തിയിലുള്ള വൈദ്യുതി 20-30 മിനിറ്റ്‌ ഇടവേളകളില്‍ നല്‌കുകയാണ്‌ ഠഋചട ഇലക്‌ട്രോതെറാപ്പിയില്‍ ചെയ്യുന്നത്‌. ഠഋചട-നെക്കാള്‍ ആവൃത്തി കൂടിയ വൈദ്യുത തരംഗങ്ങളാണ്‌ ഇന്റര്‍ഫറന്‍ഷ്യല്‍ കറണ്ടില്‍ ഉപയോഗപ്പെടുത്തുന്നത്‌. അപകടങ്ങളില്‍ ശരീരകോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന ഗുരുതരമായ ക്ഷതങ്ങള്‍ പരിഹരിക്കാനായുള്ള ഗാല്‍വനിക്‌ സ്റ്റിമുലേഷന്‍ ഇലക്‌ട്രോതെറാപ്പിയില്‍ ഡയറക്‌റ്റ്‌ കറണ്ടാണ്‌ ഉപയോഗിക്കുന്നത്‌. ഒരു പാഡുപയോഗിച്ച്‌ ത്വക്കിനോടു ചേര്‍ത്തുവച്ചാണ്‌ ഈ ഉപകരണങ്ങള്‍ വഴി ചികിത്സ നല്‍കുന്നത്‌. സാധാരണഗതിയില്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ചികിത്സയാണിത്‌. ഗര്‍ഭിണികളുടെ വയറില്‍ ഈ ഉപകരണം ഉപയോഗിക്കാറില്ല. ഗര്‍ഭസ്ഥ ശിശുവിന്‌ തകരാര്‍ ഉണ്ടാക്കിയേക്കാം എന്ന ആശങ്കയാണിതിനു കാരണം. അതുപോലെതന്നെ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദയത്തിന്റെ അടുത്തും തൊണ്ടയിലും ഈ ഉപകരണം പ്രയോഗിക്കാറില്ല.
-
മാനസികരോഗചികിത്സയിലും ഇലക്‌ട്രോതെറാപ്പി ഉപയോഗിക്കുന്നു. ഇലക്‌ട്രോ കണ്‍വള്‍സീവ്‌ തെറാപ്പി എന്നാണിതറിയപ്പെടുന്നത്‌. തലയുടെ പാർശ്വങ്ങളിൽ ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ചതിനുശേഷം നിശ്ചിത അളവിൽ നിർദിഷ്‌ട സമയത്തേക്ക്‌ വൈദ്യുതി പ്രവഹിപ്പിച്ചാണ്‌ ഈ ചികിത്സ നൽകുന്നത്‌. വിഷാദ-ഉന്മാദ രോഗങ്ങള്‍ക്ക്‌ ഇന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാരീതിയാണിത്‌.
+
മാനസികരോഗചികിത്സയിലും ഇലക്‌ട്രോതെറാപ്പി ഉപയോഗിക്കുന്നു. ഇലക്‌ട്രോ കണ്‍വള്‍സീവ്‌ തെറാപ്പി എന്നാണിതറിയപ്പെടുന്നത്‌. തലയുടെ പാര്‍ശ്വങ്ങളില്‍ ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ചതിനുശേഷം നിശ്ചിത അളവില്‍ നിര്‍ദിഷ്‌ട സമയത്തേക്ക്‌ വൈദ്യുതി പ്രവഹിപ്പിച്ചാണ്‌ ഈ ചികിത്സ നല്‍കുന്നത്‌. വിഷാദ-ഉന്മാദ രോഗങ്ങള്‍ക്ക്‌ ഇന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാരീതിയാണിത്‌.
(സുരേന്ദ്രന്‍ ചുനക്കര)
(സുരേന്ദ്രന്‍ ചുനക്കര)

Current revision as of 09:34, 11 സെപ്റ്റംബര്‍ 2014

ഇലക്‌ട്രോതെറാപ്പി

Electrotherapy

വൈദ്യുതോര്‍ജം ഉപയോഗിച്ചുള്ള ചികിത്സ. തീവ്രവേദനയെ ശമിപ്പിക്കാനുള്ള വൈദ്യുതിയുടെ കഴിവാണ്‌ ഈ ചികിത്സാരീതിയില്‍ പ്രയോജനപ്പെടുത്തുന്നത്‌. വേദനാനിവാരണം, നാഡീസംബന്ധമായ തകരാറുകള്‍, പേശീസംബന്ധമായ പ്രശ്‌നങ്ങള്‍, പേശീക്ഷയ നിവാരണം, ചലനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി ശാരീരികപ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സങ്കേതമാണിത്‌. അതുപോലെതന്നെ നീരുമാറ്റാനും പേശിയുടെ തകരാറുകള്‍ പരിഹരിക്കാനും ശരീരത്തിലെ രക്തസഞ്ചാരം വര്‍ധിപ്പിക്കാനും ഇത്‌ പ്രയോജനകരമാണ്‌. 1855-ല്‍ ഗിലോം ഡ്യൂചെന്‍ (Guillaume Duchenne) ആണ്‌ ഇലക്‌ട്രോതെറാപ്പി വികസിപ്പിച്ചെടുത്തത്‌. ആള്‍ട്ടര്‍നേറ്റിങ്‌ കറണ്ട്‌ അഥവാ "എ.സി' ഡയറക്‌ട്‌ കറണ്ട്‌, ഡി.സി.യെക്കാള്‍ ചികിത്സയ്‌ക്കുപയുക്തമാണെന്ന്‌ അദ്ദേഹം തെളിയിച്ചു. എ.സി.ക്ക്‌ പേശീസങ്കോചത്തിന്‌ കൂടുതല്‍ കഴിവുണ്ടെന്നും അദ്ദേഹം കണ്ടുപിടിച്ചു. 1940-കളില്‍ യു.എസ്‌. യുദ്ധകാര്യവകുപ്പാണ്‌ ഈ ചികിത്സയ്‌ക്ക്‌ കൂടുതല്‍ പ്രചാരം കൊടുത്തത്‌. മുറിവേറ്റവരും അസ്ഥിഭംഗവും നാഡീവൈകല്യവും ഉള്ളവരുമായ ഭടന്മാര്‍ക്ക്‌ അത്യധികം ആശ്വാസം പകരുവാന്‍ ഈ ചികിത്സാരീതി ഉപകരിച്ചു.

വൈദ്യുതചികിത്സ അഥവാ ഇലക്‌ട്രോ തെറാപ്പി ഇന്ന്‌ ഏറെ വികാസം പ്രാപിച്ച ഒരു വൈദ്യശാസ്‌ത്രസങ്കേതമാണ്‌. നടുവേദനയ്‌ക്കുള്ള ഫലപ്രദമായ ചികിത്സാസങ്കേതമായി ഇലക്‌ട്രോതെറാപ്പി ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌. വേദനയുടെ സിഗ്നലുകള്‍ നാഡിയിലൂടെ സഞ്ചരിക്കുന്നതു തടസ്സപ്പെടുത്തിയാണ്‌ ഇലക്‌ട്രോതെറാപ്പി വഴി വേദന കുറയുന്നത്‌. വൈദ്യുതാവേഗങ്ങള്‍ നല്‌കുകവഴി ശരീരം സ്വയം ഉത്‌പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള വേദനസംഹാരികള്‍ കൂടുതലായി സ്രവിപ്പിക്കാനും അതുവഴി വേദന കുറയ്‌ക്കാനും കഴിയുന്നു. പാര്‍ക്കിന്‍സണ്‍സ്‌ രോഗം പോലെയുള്ള നാഡീരോഗങ്ങളുടെ ചികിത്സയ്‌ക്കുപയോഗിക്കുന്ന ഡീപ്‌ ബ്രയിന്‍ സ്റ്റിമുലേഷനും ഇലക്‌ട്രോതെറാപ്പിയാണ്‌.

ട്രോന്‍സ്‌ക്യൂട്ടേനിയസ്‌ ഇലക്‌ട്രിക്കല്‍ നേര്‍വ്‌സ്റ്റിമുലേഷന്‍ അഥവാ ടെന്‍സ്‌ (TENS), ഇന്റര്‍ഫറന്‍ഷ്യല്‍ കറണ്ട്‌ (IFC), ഗാല്‍വനിക്‌ സ്റ്റിമുലേഷന്‍ (GS) എന്നിവയാണ്‌ പ്രധാനപ്പെട്ട ഇലക്‌ട്രോതെറാപ്പി സങ്കേതങ്ങള്‍. കുറഞ്ഞ ആവൃത്തിയിലുള്ള വൈദ്യുതി 20-30 മിനിറ്റ്‌ ഇടവേളകളില്‍ നല്‌കുകയാണ്‌ ഠഋചട ഇലക്‌ട്രോതെറാപ്പിയില്‍ ചെയ്യുന്നത്‌. ഠഋചട-നെക്കാള്‍ ആവൃത്തി കൂടിയ വൈദ്യുത തരംഗങ്ങളാണ്‌ ഇന്റര്‍ഫറന്‍ഷ്യല്‍ കറണ്ടില്‍ ഉപയോഗപ്പെടുത്തുന്നത്‌. അപകടങ്ങളില്‍ ശരീരകോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന ഗുരുതരമായ ക്ഷതങ്ങള്‍ പരിഹരിക്കാനായുള്ള ഗാല്‍വനിക്‌ സ്റ്റിമുലേഷന്‍ ഇലക്‌ട്രോതെറാപ്പിയില്‍ ഡയറക്‌റ്റ്‌ കറണ്ടാണ്‌ ഉപയോഗിക്കുന്നത്‌. ഒരു പാഡുപയോഗിച്ച്‌ ത്വക്കിനോടു ചേര്‍ത്തുവച്ചാണ്‌ ഈ ഉപകരണങ്ങള്‍ വഴി ചികിത്സ നല്‍കുന്നത്‌. സാധാരണഗതിയില്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ചികിത്സയാണിത്‌. ഗര്‍ഭിണികളുടെ വയറില്‍ ഈ ഉപകരണം ഉപയോഗിക്കാറില്ല. ഗര്‍ഭസ്ഥ ശിശുവിന്‌ തകരാര്‍ ഉണ്ടാക്കിയേക്കാം എന്ന ആശങ്കയാണിതിനു കാരണം. അതുപോലെതന്നെ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദയത്തിന്റെ അടുത്തും തൊണ്ടയിലും ഈ ഉപകരണം പ്രയോഗിക്കാറില്ല.

മാനസികരോഗചികിത്സയിലും ഇലക്‌ട്രോതെറാപ്പി ഉപയോഗിക്കുന്നു. ഇലക്‌ട്രോ കണ്‍വള്‍സീവ്‌ തെറാപ്പി എന്നാണിതറിയപ്പെടുന്നത്‌. തലയുടെ പാര്‍ശ്വങ്ങളില്‍ ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ചതിനുശേഷം നിശ്ചിത അളവില്‍ നിര്‍ദിഷ്‌ട സമയത്തേക്ക്‌ വൈദ്യുതി പ്രവഹിപ്പിച്ചാണ്‌ ഈ ചികിത്സ നല്‍കുന്നത്‌. വിഷാദ-ഉന്മാദ രോഗങ്ങള്‍ക്ക്‌ ഇന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാരീതിയാണിത്‌.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍