This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലഞ്ഞി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലഞ്ഞി == == Bullet wood tree == സപ്പോട്ടേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ...)
(Bullet wood tree)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Bullet wood tree ==
== Bullet wood tree ==
 +
[[ചിത്രം:Vol4p339_Ilangi-2.jpg|thumb|ഇലഞ്ഞിയുടെ ശിഖരം: ഇലയും കായും]]
 +
സപ്പോട്ടേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു മരം. ശാ.നാ. മൈമസോപ്‌സ്‌ എലന്‍ജി (Mimusops elengi). ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മര്‍ എന്നിവിടങ്ങളിലാണ്‌ ഇതു ധാരാളമായി കണ്ടുവരുന്നത്‌. വനപ്രദേശങ്ങളില്‍ ഇവ പൊതുവേ വിരളമാണ്‌.
 +
ഇലഞ്ഞി ശരാശരി 15 മീ. ഉയരത്തില്‍ വളരുന്നു. ഇല ഏകാന്തരവും സരളവുമാണ്‌. 7 മുതല്‍ 15 വരെ സെ.മീ. നീളവും, നീളത്തില്‍പ്പകുതി വീതിയും കാണും. ദീര്‍ഘാഗ്രവും തരംഗ സീമാന്തവുമുള്ള ഇലകളാണ്‌ ഇവയ്‌ക്കുള്ളത്‌. പത്രവൃന്തത്തിന്‌ 2-2.5 സെന്റിമീറ്ററേ നീളം കാണുകയുള്ളൂ. ഏപ്രിലില്‍ പൂത്തുതുടങ്ങും. പൂക്കള്‍ക്ക്‌ നക്ഷത്രാകൃതിയും മങ്ങിയ വെള്ളനിറവുമാണ്‌. നല്ല മണമുണ്ട്‌. ദ്വിലിംഗ സമമിതിയുള്ള ഈ പുഷ്‌പങ്ങള്‍ക്ക്‌ ഒരു സെന്റിമീറ്ററോളം വ്യാസം കാണും. ബാഹ്യദളപുടത്തില്‍ എട്ട്‌ ഇതളുകള്‍ ഉണ്ട്‌. ഇവ രണ്ടു വലയങ്ങളിലാണ്‌. ദളപുടത്തിലും രണ്ടു വലയങ്ങള്‍ കാണും. ദളങ്ങള്‍ സാധാരണ പതിനാറോ അതിലധികമോ കാണപ്പെടുന്നു; കേസരങ്ങളും വന്ധ്യകേസരങ്ങളും എട്ടുവീതവും. ഇവ ഒന്നിടവിട്ടു നില്‌ക്കുന്നു. അണ്ഡാശയം ഉദ്‌വര്‍ത്തിയാണ്‌. അഞ്ചെട്ടുമാസംകൊണ്ട്‌ കായ്‌ വിളയും. പഴുത്ത കായയ്‌ക്ക്‌ ഓറഞ്ച്‌ കലര്‍ന്ന ചുവപ്പ്‌നിറമാണ്‌. കായയ്‌ക്കുള്ളില്‍ ഒന്നോ രണ്ടോ വിത്തു കാണും. വിത്തിന്‌ ബീജാങ്കുരണക്ഷമത താരതമ്യേന കുറവാണ്‌.
 +
തണലില്‍ വളരാനിഷ്‌ടപ്പെടുന്ന ഒരു നിത്യഹരിതവൃക്ഷമാണ്‌ ഇലഞ്ഞി. നല്ല നീര്‍വാര്‍ച്ചയുള്ള മച്ചിലാണ്‌ ഇത്‌ നന്നായി വളരുന്നത്‌; അതിശൈത്യവും മഞ്ഞും ഉള്ളിടത്ത്‌ വളരാറില്ല. പോളിത്തീന്‍ സഞ്ചികളിലോ മുളങ്കൂടകളിലോ വിത്തുപാകി മുളപ്പിച്ച തൈകളാണ്‌ കൃത്രിമ പുനരുത്‌പാദനത്തിന്‌ ഉപയോഗിക്കുന്നത്‌.
-
സപ്പോട്ടേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു മരം. ശാ.നാ. മൈമസോപ്‌സ്‌ എലന്‍ജി (Mimusops elengi). ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലാണ്‌ ഇതു ധാരാളമായി കണ്ടുവരുന്നത്‌. വനപ്രദേശങ്ങളിൽ ഇവ പൊതുവേ വിരളമാണ്‌.
+
തടിയുടെ വെള്ളയ്‌ക്ക്‌ മങ്ങിയ ചുവപ്പുനിറമാണ്‌; കാതലിന്‌ ചുവപ്പ്‌നിറവും. കാതലിന്‌ ഈടും ഉറപ്പും ബലവുമുണ്ട്‌. ഒരു ക്യുബിക്‌ ഡെസി മീറ്ററിന്‌ 900 ഗ്രാം ഭാരം കാണും. വീട്‌, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍ മുതലായവ നിര്‍മിക്കാന്‍ കാതല്‍ കൊള്ളാം. പൂവില്‍നിന്ന്‌ ഒരുതരം വാസനത്തൈലം ഉണ്ടാക്കാം. പൂവ്‌ ഒരു ചമയവസ്‌തുവായും പൂവ്‌, വിത്ത്‌, തൊലി എന്നിവ ഔഷധങ്ങളായും ഉപയോഗിക്കുന്നു.
-
ഇലഞ്ഞി ശരാശരി 15 മീ. ഉയരത്തിൽ വളരുന്നു. ഇല ഏകാന്തരവും സരളവുമാണ്‌. 7 മുതൽ 15 വരെ സെ.മീ. നീളവും, നീളത്തിൽപ്പകുതി വീതിയും കാണും. ദീർഘാഗ്രവും തരംഗ സീമാന്തവുമുള്ള ഇലകളാണ്‌ ഇവയ്‌ക്കുള്ളത്‌. പത്രവൃന്തത്തിന്‌ 2-2.5 സെന്റിമീറ്ററേ നീളം കാണുകയുള്ളൂ. ഏപ്രിലിൽ പൂത്തുതുടങ്ങും. പൂക്കള്‍ക്ക്‌ നക്ഷത്രാകൃതിയും മങ്ങിയ വെള്ളനിറവുമാണ്‌. നല്ല മണമുണ്ട്‌. ദ്വിലിംഗ സമമിതിയുള്ള ഈ പുഷ്‌പങ്ങള്‍ക്ക്‌ ഒരു സെന്റിമീറ്ററോളം വ്യാസം കാണും. ബാഹ്യദളപുടത്തിൽ എട്ട്‌ ഇതളുകള്‍ ഉണ്ട്‌. ഇവ രണ്ടു വലയങ്ങളിലാണ്‌. ദളപുടത്തിലും രണ്ടു വലയങ്ങള്‍ കാണും. ദളങ്ങള്‍ സാധാരണ പതിനാറോ അതിലധികമോ കാണപ്പെടുന്നു; കേസരങ്ങളും വന്ധ്യകേസരങ്ങളും എട്ടുവീതവും. ഇവ ഒന്നിടവിട്ടു നില്‌ക്കുന്നു. അണ്ഡാശയം ഉദ്‌വർത്തിയാണ്‌. അഞ്ചെട്ടുമാസംകൊണ്ട്‌ കായ്‌ വിളയും. പഴുത്ത കായയ്‌ക്ക്‌ ഓറഞ്ച്‌ കലർന്ന ചുവപ്പ്‌നിറമാണ്‌. കായയ്‌ക്കുള്ളിൽ ഒന്നോ രണ്ടോ വിത്തു കാണും. വിത്തിന്‌ ബീജാങ്കുരണക്ഷമത താരതമ്യേന കുറവാണ്‌.
+
-
തണലിൽ വളരാനിഷ്‌ടപ്പെടുന്ന ഒരു നിത്യഹരിതവൃക്ഷമാണ്‌ ഇലഞ്ഞി. നല്ല നീർവാർച്ചയുള്ള മച്ചിലാണ്‌ ഇത്‌ നന്നായി വളരുന്നത്‌; അതിശൈത്യവും മഞ്ഞും ഉള്ളിടത്ത്‌ വളരാറില്ല. പോളിത്തീന്‍ സഞ്ചികളിലോ മുളങ്കൂടകളിലോ വിത്തുപാകി മുളപ്പിച്ച തൈകളാണ്‌ കൃത്രിമ പുനരുത്‌പാദനത്തിന്‌ ഉപയോഗിക്കുന്നത്‌.
+
-
തടിയുടെ വെള്ളയ്‌ക്ക്‌ മങ്ങിയ ചുവപ്പുനിറമാണ്‌; കാതലിന്‌ ചുവപ്പ്‌നിറവും. കാതലിന്‌ ഈടും ഉറപ്പും ബലവുമുണ്ട്‌. ഒരു ക്യുബിക്‌ ഡെസി മീറ്ററിന്‌ 900 ഗ്രാം ഭാരം കാണും. വീട്‌, വാഹനങ്ങള്‍, ഫർണിച്ചർ മുതലായവ നിർമിക്കാന്‍ കാതൽ കൊള്ളാം. പൂവിൽനിന്ന്‌ ഒരുതരം വാസനത്തൈലം ഉണ്ടാക്കാം. പൂവ്‌ ഒരു ചമയവസ്‌തുവായും പൂവ്‌, വിത്ത്‌, തൊലി എന്നിവ ഔഷധങ്ങളായും ഉപയോഗിക്കുന്നു.
+
(ഡോ. പി.എന്‍. നായര്‍)
-
 
+
-
(ഡോ. പി.എന്‍. നായർ)
+

Current revision as of 09:27, 11 സെപ്റ്റംബര്‍ 2014

ഇലഞ്ഞി

Bullet wood tree

ഇലഞ്ഞിയുടെ ശിഖരം: ഇലയും കായും

സപ്പോട്ടേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു മരം. ശാ.നാ. മൈമസോപ്‌സ്‌ എലന്‍ജി (Mimusops elengi). ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മര്‍ എന്നിവിടങ്ങളിലാണ്‌ ഇതു ധാരാളമായി കണ്ടുവരുന്നത്‌. വനപ്രദേശങ്ങളില്‍ ഇവ പൊതുവേ വിരളമാണ്‌. ഇലഞ്ഞി ശരാശരി 15 മീ. ഉയരത്തില്‍ വളരുന്നു. ഇല ഏകാന്തരവും സരളവുമാണ്‌. 7 മുതല്‍ 15 വരെ സെ.മീ. നീളവും, നീളത്തില്‍പ്പകുതി വീതിയും കാണും. ദീര്‍ഘാഗ്രവും തരംഗ സീമാന്തവുമുള്ള ഇലകളാണ്‌ ഇവയ്‌ക്കുള്ളത്‌. പത്രവൃന്തത്തിന്‌ 2-2.5 സെന്റിമീറ്ററേ നീളം കാണുകയുള്ളൂ. ഏപ്രിലില്‍ പൂത്തുതുടങ്ങും. പൂക്കള്‍ക്ക്‌ നക്ഷത്രാകൃതിയും മങ്ങിയ വെള്ളനിറവുമാണ്‌. നല്ല മണമുണ്ട്‌. ദ്വിലിംഗ സമമിതിയുള്ള ഈ പുഷ്‌പങ്ങള്‍ക്ക്‌ ഒരു സെന്റിമീറ്ററോളം വ്യാസം കാണും. ബാഹ്യദളപുടത്തില്‍ എട്ട്‌ ഇതളുകള്‍ ഉണ്ട്‌. ഇവ രണ്ടു വലയങ്ങളിലാണ്‌. ദളപുടത്തിലും രണ്ടു വലയങ്ങള്‍ കാണും. ദളങ്ങള്‍ സാധാരണ പതിനാറോ അതിലധികമോ കാണപ്പെടുന്നു; കേസരങ്ങളും വന്ധ്യകേസരങ്ങളും എട്ടുവീതവും. ഇവ ഒന്നിടവിട്ടു നില്‌ക്കുന്നു. അണ്ഡാശയം ഉദ്‌വര്‍ത്തിയാണ്‌. അഞ്ചെട്ടുമാസംകൊണ്ട്‌ കായ്‌ വിളയും. പഴുത്ത കായയ്‌ക്ക്‌ ഓറഞ്ച്‌ കലര്‍ന്ന ചുവപ്പ്‌നിറമാണ്‌. കായയ്‌ക്കുള്ളില്‍ ഒന്നോ രണ്ടോ വിത്തു കാണും. വിത്തിന്‌ ബീജാങ്കുരണക്ഷമത താരതമ്യേന കുറവാണ്‌. തണലില്‍ വളരാനിഷ്‌ടപ്പെടുന്ന ഒരു നിത്യഹരിതവൃക്ഷമാണ്‌ ഇലഞ്ഞി. നല്ല നീര്‍വാര്‍ച്ചയുള്ള മച്ചിലാണ്‌ ഇത്‌ നന്നായി വളരുന്നത്‌; അതിശൈത്യവും മഞ്ഞും ഉള്ളിടത്ത്‌ വളരാറില്ല. പോളിത്തീന്‍ സഞ്ചികളിലോ മുളങ്കൂടകളിലോ വിത്തുപാകി മുളപ്പിച്ച തൈകളാണ്‌ കൃത്രിമ പുനരുത്‌പാദനത്തിന്‌ ഉപയോഗിക്കുന്നത്‌.

തടിയുടെ വെള്ളയ്‌ക്ക്‌ മങ്ങിയ ചുവപ്പുനിറമാണ്‌; കാതലിന്‌ ചുവപ്പ്‌നിറവും. കാതലിന്‌ ഈടും ഉറപ്പും ബലവുമുണ്ട്‌. ഒരു ക്യുബിക്‌ ഡെസി മീറ്ററിന്‌ 900 ഗ്രാം ഭാരം കാണും. വീട്‌, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍ മുതലായവ നിര്‍മിക്കാന്‍ കാതല്‍ കൊള്ളാം. പൂവില്‍നിന്ന്‌ ഒരുതരം വാസനത്തൈലം ഉണ്ടാക്കാം. പൂവ്‌ ഒരു ചമയവസ്‌തുവായും പൂവ്‌, വിത്ത്‌, തൊലി എന്നിവ ഔഷധങ്ങളായും ഉപയോഗിക്കുന്നു.

(ഡോ. പി.എന്‍. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍