This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Indian Jujube)
(Indian Jujube)
 
വരി 5: വരി 5:
== Indian Jujube ==
== Indian Jujube ==
[[ചിത്രം:Vol4p339_jujube-tree.jpg|thumb|ഇലന്ത മരം ]]
[[ചിത്രം:Vol4p339_jujube-tree.jpg|thumb|ഇലന്ത മരം ]]
-
റാംനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു മരം. ശാ.നാ.: സിസിഫസ്‌ മൗറേഷ്യാനാ. ജൂജൂബാ ട്രീ, ബെർ ട്രീ, ചൈനീസ്‌ ഡേറ്റ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്‌. ഇന്ത്യയിൽ 1,800 മീ. വരെ ഉയരമുള്ള മിക്ക മലകളിലും ഇത്‌ കണ്ടുവരുന്നു. വരണ്ട പ്രദേശങ്ങളിലാണ്‌ കൂടുതലുള്ളത്‌. അഫ്‌ഗാനിസ്‌താന്‍, ശ്രീലങ്ക, ചൈന, ആസ്റ്റ്രലിയ, ആഫ്രിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ട്‌.  
+
റാംനേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു മരം. ശാ.നാ.: സിസിഫസ്‌ മൗറേഷ്യാനാ. ജൂജൂബാ ട്രീ, ബെര്‍ ട്രീ, ചൈനീസ്‌ ഡേറ്റ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്‌. ഇന്ത്യയില്‍ 1,800 മീ. വരെ ഉയരമുള്ള മിക്ക മലകളിലും ഇത്‌ കണ്ടുവരുന്നു. വരണ്ട പ്രദേശങ്ങളിലാണ്‌ കൂടുതലുള്ളത്‌. അഫ്‌ഗാനിസ്‌താന്‍, ശ്രീലങ്ക, ചൈന, ആസ്റ്റ്രലിയ, ആഫ്രിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ട്‌.  
-
ശരാശരി 15 മീ. ഉയരത്തിൽ വളരുന്ന ഇലന്തയുടെ ഇല സരളവും ഏകാന്തരവുമാണ്‌; 2-7 സെ.മീ. വരെ നീളവും 2-4 സെ.മീ. വരെ വീതിയും കാണും. ശാഖാപാർശ്വങ്ങളിൽ ഇരുനിരകളിലായാണ്‌ ഇലകള്‍ ഉണ്ടാകുന്നത്‌. കടുത്ത പച്ചനിറമുള്ള ഇലകള്‍ക്ക്‌ തിളക്കവും ഉണ്ട്‌. പത്രവൃന്തം ചെറുതാണ്‌. മൂന്നു മുഖ്യസിരകളുണ്ട്‌. അവ തടിച്ചവയുമാണ്‌. പർണാധാരത്തിൽ അനുപർണങ്ങള്‍ രൂപാന്തരപ്പെട്ട രണ്ടു മുള്ളുകള്‍ കാണാം. ഇവയിലൊന്ന്‌ വളഞ്ഞതാണ്‌.
+
ശരാശരി 15 മീ. ഉയരത്തില്‍ വളരുന്ന ഇലന്തയുടെ ഇല സരളവും ഏകാന്തരവുമാണ്‌; 2-7 സെ.മീ. വരെ നീളവും 2-4 സെ.മീ. വരെ വീതിയും കാണും. ശാഖാപാര്‍ശ്വങ്ങളില്‍ ഇരുനിരകളിലായാണ്‌ ഇലകള്‍ ഉണ്ടാകുന്നത്‌. കടുത്ത പച്ചനിറമുള്ള ഇലകള്‍ക്ക്‌ തിളക്കവും ഉണ്ട്‌. പത്രവൃന്തം ചെറുതാണ്‌. മൂന്നു മുഖ്യസിരകളുണ്ട്‌. അവ തടിച്ചവയുമാണ്‌. പര്‍ണാധാരത്തില്‍ അനുപര്‍ണങ്ങള്‍ രൂപാന്തരപ്പെട്ട രണ്ടു മുള്ളുകള്‍ കാണാം. ഇവയിലൊന്ന്‌ വളഞ്ഞതാണ്‌.
-
ഏപ്രിൽ മുതൽ ഡിസംബർ വരെയാണ്‌ പൂക്കാലം. ദ്വിലിംഗസമമിതങ്ങളാണ്‌ പുഷ്‌പങ്ങള്‍. ദളങ്ങള്‍ക്ക്‌ മഞ്ഞ നിറമാണ്‌. ബാഹ്യദളങ്ങള്‍, ദളങ്ങള്‍, കേസരങ്ങള്‍ എന്നിവ അഞ്ചുവീതം കാണപ്പെടുന്നു. അണ്ഡാശയം അർധ അധോവർത്തിയാണ്‌. ഇതിന്‌ രണ്ട്‌ അറകളുണ്ട്‌. രണ്ടിനും വെണ്ണേറെ വർത്തികകളും ഉണ്ട്‌. ഡിസംബറിൽ കായ്‌ വിളഞ്ഞു തുടങ്ങും. ഫലങ്ങള്‍ രണ്ടറകളുള്ള ആമ്രകമാണ്‌. വിളഞ്ഞ കായയ്‌ക്ക്‌ ഓറഞ്ചിന്റെ നിറമാണ്‌; ഇതിന്‌ 2 സെന്റിമീറ്ററോളം വ്യാസം കാണും. കായയ്‌ക്കുള്ളിലെ വെളുത്ത മാംസളമായ ഭാഗം ഭക്ഷ്യയോഗ്യമാണ്‌. ജീവകം സി കൊണ്ട്‌ സമ്പുഷ്‌ടമാണിത്‌.
+
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയാണ്‌ പൂക്കാലം. ദ്വിലിംഗസമമിതങ്ങളാണ്‌ പുഷ്‌പങ്ങള്‍. ദളങ്ങള്‍ക്ക്‌ മഞ്ഞ നിറമാണ്‌. ബാഹ്യദളങ്ങള്‍, ദളങ്ങള്‍, കേസരങ്ങള്‍ എന്നിവ അഞ്ചുവീതം കാണപ്പെടുന്നു. അണ്ഡാശയം അര്‍ധ അധോവര്‍ത്തിയാണ്‌. ഇതിന്‌ രണ്ട്‌ അറകളുണ്ട്‌. രണ്ടിനും വെണ്ണേറെ വര്‍ത്തികകളും ഉണ്ട്‌. ഡിസംബറില്‍ കായ്‌ വിളഞ്ഞു തുടങ്ങും. ഫലങ്ങള്‍ രണ്ടറകളുള്ള ആമ്രകമാണ്‌. വിളഞ്ഞ കായയ്‌ക്ക്‌ ഓറഞ്ചിന്റെ നിറമാണ്‌; ഇതിന്‌ 2 സെന്റിമീറ്ററോളം വ്യാസം കാണും. കായയ്‌ക്കുള്ളിലെ വെളുത്ത മാംസളമായ ഭാഗം ഭക്ഷ്യയോഗ്യമാണ്‌. ജീവകം സി കൊണ്ട്‌ സമ്പുഷ്‌ടമാണിത്‌.
-
മിക്കയിനം മച്ചിലും വളരുന്ന പ്രകാശാർഥിമരമാണ്‌ ഇലന്ത. ശൈത്യം, വരള്‍ച്ച എന്നിവയെ കുറെയൊക്കെ സഹിക്കാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌.
+
മിക്കയിനം മച്ചിലും വളരുന്ന പ്രകാശാര്‍ഥിമരമാണ്‌ ഇലന്ത. ശൈത്യം, വരള്‍ച്ച എന്നിവയെ കുറെയൊക്കെ സഹിക്കാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌.
-
കുറുക്കന്‍, പന്നി, കരടി മുതലായ വന്യജീവികളാണ്‌ കാട്ടിൽ ഇവയുടെ വിത്തുവിതരണം നടത്തുന്നത്‌. ബീജാങ്കുരണത്തിന്‌ മിതമായ ചൂട്‌, ഈർപ്പം, വായു എന്നിവ കൂടാതെ പ്രകാശവും വേണം. വിത്ത്‌ നേരിട്ടു പാകി കൃത്രിമ പുനരുത്‌പാദനം നടത്താം. നഴ്‌സറിത്തൈകളോ മൂലപ്രസാരകങ്ങളോ പറിച്ചുനട്ടും തോട്ടമുണ്ടാക്കാം.
+
കുറുക്കന്‍, പന്നി, കരടി മുതലായ വന്യജീവികളാണ്‌ കാട്ടില്‍ ഇവയുടെ വിത്തുവിതരണം നടത്തുന്നത്‌. ബീജാങ്കുരണത്തിന്‌ മിതമായ ചൂട്‌, ഈര്‍പ്പം, വായു എന്നിവ കൂടാതെ പ്രകാശവും വേണം. വിത്ത്‌ നേരിട്ടു പാകി കൃത്രിമ പുനരുത്‌പാദനം നടത്താം. നഴ്‌സറിത്തൈകളോ മൂലപ്രസാരകങ്ങളോ പറിച്ചുനട്ടും തോട്ടമുണ്ടാക്കാം.
-
ഇലന്തമരത്തിന്റെ തടിക്ക്‌ ചുവപ്പുനിറമാണ്‌. ഉറപ്പും ബലവുമുണ്ട്‌. ഒരു ക്യൂബിക്‌ ഡെസി മീറ്ററിന്‌ 760 ഗ്രാമോളം ഭാരമുണ്ട്‌. കാതലില്ല. കാർഷികോപകരണങ്ങള്‍ ഉണ്ടാക്കാനും വിറകിനും ഇലന്ത ഉപയോഗിച്ചുവരുന്നു.  
+
ഇലന്തമരത്തിന്റെ തടിക്ക്‌ ചുവപ്പുനിറമാണ്‌. ഉറപ്പും ബലവുമുണ്ട്‌. ഒരു ക്യൂബിക്‌ ഡെസി മീറ്ററിന്‌ 760 ഗ്രാമോളം ഭാരമുണ്ട്‌. കാതലില്ല. കാര്‍ഷികോപകരണങ്ങള്‍ ഉണ്ടാക്കാനും വിറകിനും ഇലന്ത ഉപയോഗിച്ചുവരുന്നു.  
-
ഭാരതീയരുടെ ചില ആചാരവിശ്വാസങ്ങളുമായി ഇലന്തമരത്തിന്‌ ബന്ധമുണ്ട്‌. ഇലന്തയും പുല്ലും ഇടകലർന്നു വളരുന്നിടത്ത്‌ ഭൂഗർഭ ജലവിതാനം ഉപരിതലത്തിൽ നിന്ന്‌ ആറര മീറ്ററോളം താഴെയായിരിക്കുമെന്ന്‌ പൗരാണികർ കണക്കാക്കിയിരുന്നു. വീടിന്‌ കിഴക്കുഭാഗത്ത്‌ ഇലന്ത നട്ടാൽ പുത്രലാഭവും തെക്കായാൽ ധനലാഭവും ഉണ്ടാകും എന്നൊരു വിശ്വാസം നിലവിലുണ്ട്‌.
+
ഭാരതീയരുടെ ചില ആചാരവിശ്വാസങ്ങളുമായി ഇലന്തമരത്തിന്‌ ബന്ധമുണ്ട്‌. ഇലന്തയും പുല്ലും ഇടകലര്‍ന്നു വളരുന്നിടത്ത്‌ ഭൂഗര്‍ഭ ജലവിതാനം ഉപരിതലത്തില്‍ നിന്ന്‌ ആറര മീറ്ററോളം താഴെയായിരിക്കുമെന്ന്‌ പൗരാണികര്‍ കണക്കാക്കിയിരുന്നു. വീടിന്‌ കിഴക്കുഭാഗത്ത്‌ ഇലന്ത നട്ടാല്‍ പുത്രലാഭവും തെക്കായാല്‍ ധനലാഭവും ഉണ്ടാകും എന്നൊരു വിശ്വാസം നിലവിലുണ്ട്‌.
-
(ഡോ. പി.എന്‍. നായർ)
+
(ഡോ. പി.എന്‍. നായര്‍)

Current revision as of 09:24, 11 സെപ്റ്റംബര്‍ 2014

ഇലന്ത

Indian Jujube

ഇലന്ത മരം

റാംനേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു മരം. ശാ.നാ.: സിസിഫസ്‌ മൗറേഷ്യാനാ. ജൂജൂബാ ട്രീ, ബെര്‍ ട്രീ, ചൈനീസ്‌ ഡേറ്റ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്‌. ഇന്ത്യയില്‍ 1,800 മീ. വരെ ഉയരമുള്ള മിക്ക മലകളിലും ഇത്‌ കണ്ടുവരുന്നു. വരണ്ട പ്രദേശങ്ങളിലാണ്‌ കൂടുതലുള്ളത്‌. അഫ്‌ഗാനിസ്‌താന്‍, ശ്രീലങ്ക, ചൈന, ആസ്റ്റ്രലിയ, ആഫ്രിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ട്‌.

ശരാശരി 15 മീ. ഉയരത്തില്‍ വളരുന്ന ഇലന്തയുടെ ഇല സരളവും ഏകാന്തരവുമാണ്‌; 2-7 സെ.മീ. വരെ നീളവും 2-4 സെ.മീ. വരെ വീതിയും കാണും. ശാഖാപാര്‍ശ്വങ്ങളില്‍ ഇരുനിരകളിലായാണ്‌ ഇലകള്‍ ഉണ്ടാകുന്നത്‌. കടുത്ത പച്ചനിറമുള്ള ഇലകള്‍ക്ക്‌ തിളക്കവും ഉണ്ട്‌. പത്രവൃന്തം ചെറുതാണ്‌. മൂന്നു മുഖ്യസിരകളുണ്ട്‌. അവ തടിച്ചവയുമാണ്‌. പര്‍ണാധാരത്തില്‍ അനുപര്‍ണങ്ങള്‍ രൂപാന്തരപ്പെട്ട രണ്ടു മുള്ളുകള്‍ കാണാം. ഇവയിലൊന്ന്‌ വളഞ്ഞതാണ്‌.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയാണ്‌ പൂക്കാലം. ദ്വിലിംഗസമമിതങ്ങളാണ്‌ പുഷ്‌പങ്ങള്‍. ദളങ്ങള്‍ക്ക്‌ മഞ്ഞ നിറമാണ്‌. ബാഹ്യദളങ്ങള്‍, ദളങ്ങള്‍, കേസരങ്ങള്‍ എന്നിവ അഞ്ചുവീതം കാണപ്പെടുന്നു. അണ്ഡാശയം അര്‍ധ അധോവര്‍ത്തിയാണ്‌. ഇതിന്‌ രണ്ട്‌ അറകളുണ്ട്‌. രണ്ടിനും വെണ്ണേറെ വര്‍ത്തികകളും ഉണ്ട്‌. ഡിസംബറില്‍ കായ്‌ വിളഞ്ഞു തുടങ്ങും. ഫലങ്ങള്‍ രണ്ടറകളുള്ള ആമ്രകമാണ്‌. വിളഞ്ഞ കായയ്‌ക്ക്‌ ഓറഞ്ചിന്റെ നിറമാണ്‌; ഇതിന്‌ 2 സെന്റിമീറ്ററോളം വ്യാസം കാണും. കായയ്‌ക്കുള്ളിലെ വെളുത്ത മാംസളമായ ഭാഗം ഭക്ഷ്യയോഗ്യമാണ്‌. ജീവകം സി കൊണ്ട്‌ സമ്പുഷ്‌ടമാണിത്‌.

മിക്കയിനം മച്ചിലും വളരുന്ന പ്രകാശാര്‍ഥിമരമാണ്‌ ഇലന്ത. ശൈത്യം, വരള്‍ച്ച എന്നിവയെ കുറെയൊക്കെ സഹിക്കാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌.

കുറുക്കന്‍, പന്നി, കരടി മുതലായ വന്യജീവികളാണ്‌ കാട്ടില്‍ ഇവയുടെ വിത്തുവിതരണം നടത്തുന്നത്‌. ബീജാങ്കുരണത്തിന്‌ മിതമായ ചൂട്‌, ഈര്‍പ്പം, വായു എന്നിവ കൂടാതെ പ്രകാശവും വേണം. വിത്ത്‌ നേരിട്ടു പാകി കൃത്രിമ പുനരുത്‌പാദനം നടത്താം. നഴ്‌സറിത്തൈകളോ മൂലപ്രസാരകങ്ങളോ പറിച്ചുനട്ടും തോട്ടമുണ്ടാക്കാം.

ഇലന്തമരത്തിന്റെ തടിക്ക്‌ ചുവപ്പുനിറമാണ്‌. ഉറപ്പും ബലവുമുണ്ട്‌. ഒരു ക്യൂബിക്‌ ഡെസി മീറ്ററിന്‌ 760 ഗ്രാമോളം ഭാരമുണ്ട്‌. കാതലില്ല. കാര്‍ഷികോപകരണങ്ങള്‍ ഉണ്ടാക്കാനും വിറകിനും ഇലന്ത ഉപയോഗിച്ചുവരുന്നു. ഭാരതീയരുടെ ചില ആചാരവിശ്വാസങ്ങളുമായി ഇലന്തമരത്തിന്‌ ബന്ധമുണ്ട്‌. ഇലന്തയും പുല്ലും ഇടകലര്‍ന്നു വളരുന്നിടത്ത്‌ ഭൂഗര്‍ഭ ജലവിതാനം ഉപരിതലത്തില്‍ നിന്ന്‌ ആറര മീറ്ററോളം താഴെയായിരിക്കുമെന്ന്‌ പൗരാണികര്‍ കണക്കാക്കിയിരുന്നു. വീടിന്‌ കിഴക്കുഭാഗത്ത്‌ ഇലന്ത നട്ടാല്‍ പുത്രലാഭവും തെക്കായാല്‍ ധനലാഭവും ഉണ്ടാകും എന്നൊരു വിശ്വാസം നിലവിലുണ്ട്‌.

(ഡോ. പി.എന്‍. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍