This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇലാസ്റ്റിന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇലാസ്റ്റിന് == == Elastin == അൽബൂമിനോയ്ഡ് ഇനത്തിൽപ്പെടുന്ന ഒരു ...) |
Mksol (സംവാദം | സംഭാവനകള്‍) (→Elastin) |
||
വരി 5: | വരി 5: | ||
== Elastin == | == Elastin == | ||
- | + | അല്ബൂമിനോയ്ഡ് ഇനത്തില്‍പ്പെടുന്ന ഒരു പ്രാട്ടീന്‍. ജന്തുക്കളുടെ കണ്ഡരകളിലും (tendons) സെ്നായുക്കളിലും (ligaments) കലകളിലും ഇത് കൊല്ലാജന്‍ എന്ന പ്രാട്ടീനുമായി കലര്‍ന്ന് കാണപ്പെടുന്നു. ബന്ധകകലയുടെ സ്വഭാവമനുസരിച്ച് ഈ രണ്ടു പ്രാട്ടീനുകളുടെയും അളവുകളില്‍ സാരമായ വ്യത്യാസമുണ്ടായിരിക്കും. ശുഷ്കമായ ഇലാസ്റ്റിന് വളച്ചാല്‍ പൊട്ടുന്നതും (brittle) പൊടിക്കാവുന്നതുമായ ഒരു പദാര്‍ഥമാണ്. എന്നാല്‍ നനഞ്ഞ ഇലാസ്റ്റിന് റബ്ബറിന്റെ സ്വഭാവമാണുള്ളത്; അത് തന്റെ പേരിനാസ്പദമായ ഇലാസ്തികതാ ഗുണം പ്രദര്‍ശിപ്പിക്കും. തിളയ്ക്കുന്ന വെള്ളത്തിലിട്ടാല്പ്പോലും ഒന്നും സംഭവിക്കാത്ത ഈ പദാര്‍ഥം മിക്ക ഓര്‍ഗാനിക്-ലായകങ്ങളിലും അലേയമാണ്. എന്നാല്‍ ട്രിപ്സിന്‍ എന്ന എന്‍സൈം സാധാരണവേഗത്തിലും പെപ്സിന്‍ എന്ന എന്‍സൈം മന്ദമായും ഈ പ്രാട്ടീനിനെ പചനവിധേയമാക്കുന്നു. ഗ്ലൈസിന്‍, ലൂസിന്, പ്രാലീന്, വാലൈന്‍, ഹൈഡ്രാക്സി പ്രാലീന്, ഫിനൈല്‍ അലാനിന്‍, ടിറോസിന് എന്നീ അമിനൊ-അമ്ലങ്ങളുടെ തന്മാത്രകള് കൊണ്ടാണ് ഇലാസ്റ്റിന് തന്മാത്ര നിബന്ധമായിരിക്കുന്നത്. ഇവയില്‍ ഗ്ലൈസിന്‍, ലൂസിന് എന്നിവയുടെ ശതമാനം താരതമ്യേന കൂടുതലായിരിക്കും. മടക്കുള്ള പെപ്റ്റൈഡ്-ശൃംഖലയുടെ രൂപമാണ് ഈ പ്രാട്ടീനിന്റെ തന്മാത്രയ്ക്കുള്ളത്. അതാണ് ഇതിന്റെ ഇലാസ്തികതയ്ക്കു നിദാനം. |
Current revision as of 09:06, 11 സെപ്റ്റംബര്‍ 2014
ഇലാസ്റ്റിന്
Elastin
അല്ബൂമിനോയ്ഡ് ഇനത്തില്‍പ്പെടുന്ന ഒരു പ്രാട്ടീന്‍. ജന്തുക്കളുടെ കണ്ഡരകളിലും (tendons) സെ്നായുക്കളിലും (ligaments) കലകളിലും ഇത് കൊല്ലാജന്‍ എന്ന പ്രാട്ടീനുമായി കലര്‍ന്ന് കാണപ്പെടുന്നു. ബന്ധകകലയുടെ സ്വഭാവമനുസരിച്ച് ഈ രണ്ടു പ്രാട്ടീനുകളുടെയും അളവുകളില്‍ സാരമായ വ്യത്യാസമുണ്ടായിരിക്കും. ശുഷ്കമായ ഇലാസ്റ്റിന് വളച്ചാല്‍ പൊട്ടുന്നതും (brittle) പൊടിക്കാവുന്നതുമായ ഒരു പദാര്‍ഥമാണ്. എന്നാല്‍ നനഞ്ഞ ഇലാസ്റ്റിന് റബ്ബറിന്റെ സ്വഭാവമാണുള്ളത്; അത് തന്റെ പേരിനാസ്പദമായ ഇലാസ്തികതാ ഗുണം പ്രദര്‍ശിപ്പിക്കും. തിളയ്ക്കുന്ന വെള്ളത്തിലിട്ടാല്പ്പോലും ഒന്നും സംഭവിക്കാത്ത ഈ പദാര്‍ഥം മിക്ക ഓര്‍ഗാനിക്-ലായകങ്ങളിലും അലേയമാണ്. എന്നാല്‍ ട്രിപ്സിന്‍ എന്ന എന്‍സൈം സാധാരണവേഗത്തിലും പെപ്സിന്‍ എന്ന എന്‍സൈം മന്ദമായും ഈ പ്രാട്ടീനിനെ പചനവിധേയമാക്കുന്നു. ഗ്ലൈസിന്‍, ലൂസിന്, പ്രാലീന്, വാലൈന്‍, ഹൈഡ്രാക്സി പ്രാലീന്, ഫിനൈല്‍ അലാനിന്‍, ടിറോസിന് എന്നീ അമിനൊ-അമ്ലങ്ങളുടെ തന്മാത്രകള് കൊണ്ടാണ് ഇലാസ്റ്റിന് തന്മാത്ര നിബന്ധമായിരിക്കുന്നത്. ഇവയില്‍ ഗ്ലൈസിന്‍, ലൂസിന് എന്നിവയുടെ ശതമാനം താരതമ്യേന കൂടുതലായിരിക്കും. മടക്കുള്ള പെപ്റ്റൈഡ്-ശൃംഖലയുടെ രൂപമാണ് ഈ പ്രാട്ടീനിന്റെ തന്മാത്രയ്ക്കുള്ളത്. അതാണ് ഇതിന്റെ ഇലാസ്തികതയ്ക്കു നിദാനം.