This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാഞ്‌ജലിക്കലിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇവാഞ്‌ജലിക്കലിസം == == Evangelicalism == പ്രാട്ടസ്റ്റന്റ്‌ വിഭാഗത്തിൽപ...)
(Evangelicalism)
 
വരി 5: വരി 5:
== Evangelicalism ==
== Evangelicalism ==
-
പ്രാട്ടസ്റ്റന്റ്‌ വിഭാഗത്തിൽപ്പെട്ട ഒരു നവീകരണ ചിന്താഗതി. ക്രസ്‌തവവിശ്വാസത്തിനു മൂലാധാരമായിട്ടുള്ളത്‌ വേദപുസ്‌തകം മാത്രമാണെന്നാണ്‌ ഇതിന്റെ തത്ത്വം. വേദപുസ്‌തകം പൂർണമായും ഈശ്വരപ്രാക്തമാണെന്നും തന്മൂലം പ്രമാദരഹിതമാണെന്നും വേദപുസ്‌തകത്തിന്റെ അർഥം വ്യാഖ്യാനിക്കുന്നതിൽ വ്യക്തിക്കുള്ള സ്വാതന്ത്യ്രത്തിന്‍മേൽ കൈകടത്തുവാന്‍ സഭകള്‍ക്ക്‌ അധികാരമില്ലെന്നും ഈ ചിന്താഗതിക്കാർ കരുതുന്നു. സുവിശേഷം പ്രചരിപ്പിക്കുന്നതും അവിശ്വാസികളെ ക്രിസ്‌തുവിശ്വാസികളാക്കുന്നതും ക്രിസ്‌ത്യാനിയുടെ പ്രധാനകർത്തവ്യമായി അവർ അംഗീകരിച്ചിട്ടുണ്ട്‌. പരമ്പരാഗതമായ നിശ്‌ചിതാരാധാനാക്രമങ്ങളെ ഏറെക്കുറെ ഇതു നിരാകരിക്കുന്നു. വേദപുസ്‌തകവായനയ്‌ക്കും ഗീതാലാപനത്തിനും സുവിശേഷപ്രസംഗത്തിനും സ്വതന്ത്രപ്രാർഥനയ്‌ക്കും പ്രാധാന്യംകൊടുക്കുന്ന ആരാധനാരീതിയാണ്‌ ഇവാഞ്‌ജലിക്കലിസം അംഗീകരിച്ചിട്ടുള്ളത്‌. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാന്‍ ക്രിസ്‌തു  വീണ്ടും വരുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. മാമോദീസ കൊണ്ട്‌ വീണ്ടും ജനനം ഉണ്ടാകുമെന്നോ, ക്രിസ്‌തുവിന്റെ തിരുവത്താഴം ഒരു ബലിയാണെന്നോ ഉള്ള വിശ്വാസങ്ങളെ ഇവാഞ്‌ജലിക്കലിസം നിരാകരിക്കുന്നു.
+
പ്രാട്ടസ്റ്റന്റ്‌ വിഭാഗത്തില്‍പ്പെട്ട ഒരു നവീകരണ ചിന്താഗതി. ക്രസ്‌തവവിശ്വാസത്തിനു മൂലാധാരമായിട്ടുള്ളത്‌ വേദപുസ്‌തകം മാത്രമാണെന്നാണ്‌ ഇതിന്റെ തത്ത്വം. വേദപുസ്‌തകം പൂര്‍ണമായും ഈശ്വരപ്രാക്തമാണെന്നും തന്മൂലം പ്രമാദരഹിതമാണെന്നും വേദപുസ്‌തകത്തിന്റെ അര്‍ഥം വ്യാഖ്യാനിക്കുന്നതില്‍ വ്യക്തിക്കുള്ള സ്വാതന്ത്യ്രത്തിന്‍മേല്‍ കൈകടത്തുവാന്‍ സഭകള്‍ക്ക്‌ അധികാരമില്ലെന്നും ഈ ചിന്താഗതിക്കാര്‍ കരുതുന്നു. സുവിശേഷം പ്രചരിപ്പിക്കുന്നതും അവിശ്വാസികളെ ക്രിസ്‌തുവിശ്വാസികളാക്കുന്നതും ക്രിസ്‌ത്യാനിയുടെ പ്രധാനകര്‍ത്തവ്യമായി അവര്‍ അംഗീകരിച്ചിട്ടുണ്ട്‌. പരമ്പരാഗതമായ നിശ്‌ചിതാരാധാനാക്രമങ്ങളെ ഏറെക്കുറെ ഇതു നിരാകരിക്കുന്നു. വേദപുസ്‌തകവായനയ്‌ക്കും ഗീതാലാപനത്തിനും സുവിശേഷപ്രസംഗത്തിനും സ്വതന്ത്രപ്രാര്‍ഥനയ്‌ക്കും പ്രാധാന്യംകൊടുക്കുന്ന ആരാധനാരീതിയാണ്‌ ഇവാഞ്‌ജലിക്കലിസം അംഗീകരിച്ചിട്ടുള്ളത്‌. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാന്‍ ക്രിസ്‌തു  വീണ്ടും വരുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. മാമോദീസ കൊണ്ട്‌ വീണ്ടും ജനനം ഉണ്ടാകുമെന്നോ, ക്രിസ്‌തുവിന്റെ തിരുവത്താഴം ഒരു ബലിയാണെന്നോ ഉള്ള വിശ്വാസങ്ങളെ ഇവാഞ്‌ജലിക്കലിസം നിരാകരിക്കുന്നു.
-
(മോ. റവ. പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌)
+
(മോ. റവ. പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌)

Current revision as of 09:03, 11 സെപ്റ്റംബര്‍ 2014

ഇവാഞ്‌ജലിക്കലിസം

Evangelicalism

പ്രാട്ടസ്റ്റന്റ്‌ വിഭാഗത്തില്‍പ്പെട്ട ഒരു നവീകരണ ചിന്താഗതി. ക്രസ്‌തവവിശ്വാസത്തിനു മൂലാധാരമായിട്ടുള്ളത്‌ വേദപുസ്‌തകം മാത്രമാണെന്നാണ്‌ ഇതിന്റെ തത്ത്വം. വേദപുസ്‌തകം പൂര്‍ണമായും ഈശ്വരപ്രാക്തമാണെന്നും തന്മൂലം പ്രമാദരഹിതമാണെന്നും വേദപുസ്‌തകത്തിന്റെ അര്‍ഥം വ്യാഖ്യാനിക്കുന്നതില്‍ വ്യക്തിക്കുള്ള സ്വാതന്ത്യ്രത്തിന്‍മേല്‍ കൈകടത്തുവാന്‍ സഭകള്‍ക്ക്‌ അധികാരമില്ലെന്നും ഈ ചിന്താഗതിക്കാര്‍ കരുതുന്നു. സുവിശേഷം പ്രചരിപ്പിക്കുന്നതും അവിശ്വാസികളെ ക്രിസ്‌തുവിശ്വാസികളാക്കുന്നതും ക്രിസ്‌ത്യാനിയുടെ പ്രധാനകര്‍ത്തവ്യമായി അവര്‍ അംഗീകരിച്ചിട്ടുണ്ട്‌. പരമ്പരാഗതമായ നിശ്‌ചിതാരാധാനാക്രമങ്ങളെ ഏറെക്കുറെ ഇതു നിരാകരിക്കുന്നു. വേദപുസ്‌തകവായനയ്‌ക്കും ഗീതാലാപനത്തിനും സുവിശേഷപ്രസംഗത്തിനും സ്വതന്ത്രപ്രാര്‍ഥനയ്‌ക്കും പ്രാധാന്യംകൊടുക്കുന്ന ആരാധനാരീതിയാണ്‌ ഇവാഞ്‌ജലിക്കലിസം അംഗീകരിച്ചിട്ടുള്ളത്‌. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാന്‍ ക്രിസ്‌തു വീണ്ടും വരുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. മാമോദീസ കൊണ്ട്‌ വീണ്ടും ജനനം ഉണ്ടാകുമെന്നോ, ക്രിസ്‌തുവിന്റെ തിരുവത്താഴം ഒരു ബലിയാണെന്നോ ഉള്ള വിശ്വാസങ്ങളെ ഇവാഞ്‌ജലിക്കലിസം നിരാകരിക്കുന്നു.

(മോ. റവ. പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍