This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇൽമനൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇൽമനൈറ്റ്‌ == == Ilmenite == ടൈറ്റാനിയത്തിന്റെ പ്രധാന അയിരുകളിൽ ഒന്...)
(Ilmenite)
 
വരി 5: വരി 5:
== Ilmenite ==
== Ilmenite ==
-
ടൈറ്റാനിയത്തിന്റെ പ്രധാന അയിരുകളിൽ ഒന്നായ ധാതു. സംരചനാഫോർമുല എല ഠശഛ3. ദക്ഷിണ യൂറാളിലെ (റഷ്യ) ഇൽമെന്‍ മലനിരകളിൽ ആദ്യമായി ഖനനം ചെയ്യപ്പെട്ടതിനാൽ ഇൽമനൈറ്റ്‌ എന്ന പേർ സിദ്ധിച്ചു. 36.8 ശതമാനം ഇരുമ്പ്‌, 31.6 ശതമാനം ടൈറ്റാനിയം, 31.6 ശതമാനം ഓക്‌സിജന്‍ എന്നീ ക്രമത്തിലാണ്‌ ഇൽമനൈറ്റിന്റെ രാസഘടന. ടൈറ്റാനിയം ഉത്‌പാദിപ്പിക്കുന്നതിനു പുറമേ ഇൽമനൈറ്റിനു ബഹുമുഖമായ ഉപയോഗങ്ങളുണ്ട്‌. ഉരുക്കുദണ്ഡുകള്‍ പൊതിയുന്നതിനും അവയെ വിളക്കിച്ചേർക്കുന്നതിനും ആർക്‌ ലാമ്പുകളിലെ(arc lamps) ഇലക്‌ട്രാഡുകള്‍ നിർമിക്കുന്നതിനും ടൈറ്റാനിയം ടെട്രാക്ലോറൈഡ്‌ തുടങ്ങി രംഗബന്ധക(mordant)ങ്ങളായും ചായക്കൂട്ടുകളായും മറ്റും ഉപയോഗിക്കപ്പെട്ടുവരുന്ന വിവിധ ടൈറ്റാനിയം യൗഗികങ്ങളുടെ നിർമാണത്തിനും ഇൽമനൈറ്റ്‌ പ്രയോജനപ്പെടുന്നു. ഇരുമ്പിന്റേതിനോടു സാദൃശ്യമുള്ള ഇരുണ്ടനിറമുള്ള ഇൽമനൈറ്റിന്‌ നേരിയ ലോഹദ്യുതിയും ദുർബലമായ കാന്തികശക്തിയുമുണ്ട്‌. സംസേചിതവും (impregnated) അനിയമിതവുമായ തരികളായാണ്‌ സാധാരണ കാണാറുള്ളത്‌. സാരണീബദ്ധമോ (tabular) ത്രിസമനതാക്ഷമോ(rhombohedral), അപൂർവമായി പടലിതമോ (lamellar) ആയി അസമമിതമായ ക്രിസ്റ്റൽ ഘടനയുണ്ട്‌. കാഠിന്യം 5-6 ആകുന്നു. ആപേക്ഷികസാന്ദ്രത 4.72. അതാര്യമായ ഇൽമനൈറ്റ്‌ ക്രിസ്റ്റലുകള്‍ക്ക്‌ കറുപ്പോ ഇരുണ്ട തവിട്ടോ തവിട്ടു കലർന്ന ചുവപ്പോ ആയ ചൂർണാഭ(streak)യും സാധാരണമാണ്‌. ഹേമറ്റൈറ്റിനോടു സാദൃശ്യമുള്ള ഇൽമനൈറ്റ്‌ സംപുഞ്‌ജങ്ങളെ തിരിച്ചറിയുന്നതിന്‌ ഈ ചൂർണാഭയും കാന്തികശക്തിയുടെ തീവ്രതക്കുറവുമാണ്‌ സഹായിക്കുന്നത്‌.
+
ടൈറ്റാനിയത്തിന്റെ പ്രധാന അയിരുകളില്‍ ഒന്നായ ധാതു. സംരചനാഫോര്‍മുല എല ഠശഛ3. ദക്ഷിണ യൂറാളിലെ (റഷ്യ) ഇല്‍മെന്‍ മലനിരകളില്‍ ആദ്യമായി ഖനനം ചെയ്യപ്പെട്ടതിനാല്‍ ഇല്‍മനൈറ്റ്‌ എന്ന പേര്‍ സിദ്ധിച്ചു. 36.8 ശതമാനം ഇരുമ്പ്‌, 31.6 ശതമാനം ടൈറ്റാനിയം, 31.6 ശതമാനം ഓക്‌സിജന്‍ എന്നീ ക്രമത്തിലാണ്‌ ഇല്‍മനൈറ്റിന്റെ രാസഘടന. ടൈറ്റാനിയം ഉത്‌പാദിപ്പിക്കുന്നതിനു പുറമേ ഇല്‍മനൈറ്റിനു ബഹുമുഖമായ ഉപയോഗങ്ങളുണ്ട്‌. ഉരുക്കുദണ്ഡുകള്‍ പൊതിയുന്നതിനും അവയെ വിളക്കിച്ചേര്‍ക്കുന്നതിനും ആര്‍ക്‌ ലാമ്പുകളിലെ(arc lamps) ഇലക്‌ട്രാഡുകള്‍ നിര്‍മിക്കുന്നതിനും ടൈറ്റാനിയം ടെട്രാക്ലോറൈഡ്‌ തുടങ്ങി രംഗബന്ധക(mordant)ങ്ങളായും ചായക്കൂട്ടുകളായും മറ്റും ഉപയോഗിക്കപ്പെട്ടുവരുന്ന വിവിധ ടൈറ്റാനിയം യൗഗികങ്ങളുടെ നിര്‍മാണത്തിനും ഇല്‍മനൈറ്റ്‌ പ്രയോജനപ്പെടുന്നു. ഇരുമ്പിന്റേതിനോടു സാദൃശ്യമുള്ള ഇരുണ്ടനിറമുള്ള ഇല്‍മനൈറ്റിന്‌ നേരിയ ലോഹദ്യുതിയും ദുര്‍ബലമായ കാന്തികശക്തിയുമുണ്ട്‌. സംസേചിതവും (impregnated) അനിയമിതവുമായ തരികളായാണ്‌ സാധാരണ കാണാറുള്ളത്‌. സാരണീബദ്ധമോ (tabular) ത്രിസമനതാക്ഷമോ(rhombohedral), അപൂര്‍വമായി പടലിതമോ (lamellar) ആയി അസമമിതമായ ക്രിസ്റ്റല്‍ ഘടനയുണ്ട്‌. കാഠിന്യം 5-6 ആകുന്നു. ആപേക്ഷികസാന്ദ്രത 4.72. അതാര്യമായ ഇല്‍മനൈറ്റ്‌ ക്രിസ്റ്റലുകള്‍ക്ക്‌ കറുപ്പോ ഇരുണ്ട തവിട്ടോ തവിട്ടു കലര്‍ന്ന ചുവപ്പോ ആയ ചൂര്‍ണാഭ(streak)യും സാധാരണമാണ്‌. ഹേമറ്റൈറ്റിനോടു സാദൃശ്യമുള്ള ഇല്‍മനൈറ്റ്‌ സംപുഞ്‌ജങ്ങളെ തിരിച്ചറിയുന്നതിന്‌ ഈ ചൂര്‍ണാഭയും കാന്തികശക്തിയുടെ തീവ്രതക്കുറവുമാണ്‌ സഹായിക്കുന്നത്‌.
-
ബ്ലോപൈപ്പുകള്‍ ഉപയോഗിച്ചുപോലും ഉരുക്കാനാവാത്ത ഉച്ചതാപസഹമാണ്‌ ഇൽമനൈറ്റ്‌. ധൂളീകൃതരൂപത്തിൽ ഗാഢഹൈഡ്രാക്ലോറിക്‌ അമ്ലത്തിൽ ഭാഗികമായി ലയിച്ച്‌ ടൈറ്റാനിയം ഓക്‌സൈഡിനെ അവക്ഷേപിക്കുന്നു. പൊട്ടാസ്യം ബൈസള്‍ഫേറ്റുമായി ചേർത്ത്‌ ഉരുക്കിയ ഇൽമനൈറ്റ്‌, തകരവുമായി ചേർത്തു തിളപ്പിക്കുമ്പോള്‍ ലായനിക്ക്‌ വയലറ്റ്‌-ബ്ലൂ (violet-blue) നിറം സിദ്ധിക്കുന്നു. ഈ ലായനി വെള്ളം ചേർത്ത്‌ നേർപ്പിക്കുമ്പോള്‍ ക്രമേണ പാടലവർണം കൈക്കൊള്ളുന്നു.
+
ബ്ലോപൈപ്പുകള്‍ ഉപയോഗിച്ചുപോലും ഉരുക്കാനാവാത്ത ഉച്ചതാപസഹമാണ്‌ ഇല്‍മനൈറ്റ്‌. ധൂളീകൃതരൂപത്തില്‍ ഗാഢഹൈഡ്രാക്ലോറിക്‌ അമ്ലത്തില്‍ ഭാഗികമായി ലയിച്ച്‌ ടൈറ്റാനിയം ഓക്‌സൈഡിനെ അവക്ഷേപിക്കുന്നു. പൊട്ടാസ്യം ബൈസള്‍ഫേറ്റുമായി ചേര്‍ത്ത്‌ ഉരുക്കിയ ഇല്‍മനൈറ്റ്‌, തകരവുമായി ചേര്‍ത്തു തിളപ്പിക്കുമ്പോള്‍ ലായനിക്ക്‌ വയലറ്റ്‌-ബ്ലൂ (violet-blue) നിറം സിദ്ധിക്കുന്നു. ഈ ലായനി വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുമ്പോള്‍ ക്രമേണ പാടലവര്‍ണം കൈക്കൊള്ളുന്നു.
-
അവസ്ഥിതി. ഗാബ്രാ, ഡയാബേസ്‌, പൈറോക്‌സിനൈറ്റുകള്‍ തുടങ്ങിയ അല്‌പസിലിക ശിലകളിൽ സംസേചനങ്ങള്‍ (impregnations) ആയി കാണപ്പെടുന്നു. മിക്കപ്പോഴും മാഗ്നറ്റൈറ്റുമായി ചേർന്നിരിക്കും. അപൂർവമായി സയനൈറ്റിക്‌ പെഗ്മട്ടൈറ്റുകളിൽ ഇൽമനൈറ്റിന്റെ നിബിഡ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഫെൽസ്‌പാർ, ബയോട്ടൈറ്റ്‌ എന്നിവയുമായുള്ള ക്രമിക-സഹജനനം paragenesis) ആണ്‌ ഇമ്മാതിരി നിക്ഷേപങ്ങള്‍ക്ക്‌ നിദാനം. താരതമ്യേന കനവും കടുപ്പവും കൂടിയ ഇൽമനൈറ്റ്‌ തരികള്‍ പ്ലേസർ നിക്ഷേപങ്ങള്‍ (placer deposits) ആയി കടൽപ്പുറത്തും നദീതടങ്ങളിലും സമൃദ്ധമായി കാണപ്പെടുന്നു.
+
അവസ്ഥിതി. ഗാബ്രാ, ഡയാബേസ്‌, പൈറോക്‌സിനൈറ്റുകള്‍ തുടങ്ങിയ അല്‌പസിലിക ശിലകളില്‍ സംസേചനങ്ങള്‍ (impregnations) ആയി കാണപ്പെടുന്നു. മിക്കപ്പോഴും മാഗ്നറ്റൈറ്റുമായി ചേര്‍ന്നിരിക്കും. അപൂര്‍വമായി സയനൈറ്റിക്‌ പെഗ്മട്ടൈറ്റുകളില്‍ ഇല്‍മനൈറ്റിന്റെ നിബിഡ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഫെല്‍സ്‌പാര്‍, ബയോട്ടൈറ്റ്‌ എന്നിവയുമായുള്ള ക്രമിക-സഹജനനം paragenesis) ആണ്‌ ഇമ്മാതിരി നിക്ഷേപങ്ങള്‍ക്ക്‌ നിദാനം. താരതമ്യേന കനവും കടുപ്പവും കൂടിയ ഇല്‍മനൈറ്റ്‌ തരികള്‍ പ്ലേസര്‍ നിക്ഷേപങ്ങള്‍ (placer deposits) ആയി കടല്‍പ്പുറത്തും നദീതടങ്ങളിലും സമൃദ്ധമായി കാണപ്പെടുന്നു.
-
ഇന്ത്യയിലെ നിക്ഷേപങ്ങള്‍. ഇന്ത്യയുടെ പൂർവപശ്ചിമ തീരങ്ങളിലെ കടൽപ്പുറങ്ങളിൽ ഇൽമനൈറ്റ്‌ നിക്ഷേപങ്ങള്‍ ഉണ്ട്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശത്താണ്‌ സമ്പന്നനിക്ഷേപങ്ങളുള്ളത്‌. ഏറ്റവും പ്രധാനപ്പെട്ട മേഖല കായംകുളം മുതൽ കന്യാകുമാരി വരെയുള്ള കടൽത്തീരമാണ്‌. കേരളത്തിലെ ചവറയും തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിൽപ്പെട്ട മണവാളക്കുറിച്ചിയുമാണ്‌ പ്രധാന ഖനനകേന്ദ്രങ്ങള്‍. ചവറയിലാണ്‌ മുന്തിയഇനം ഇൽമനൈറ്റ്‌ ലഭിക്കുന്നത്‌. ചവറയിലെ മണലിൽ ഇൽമനൈറ്റ്‌ (65-70%), റൂട്ടൈൽ (3-4%), സിർക്കോണ്‍(5-10%), മോണസൈറ്റും മാഗ്നറ്റൈറ്റും (1-2%), സില്ലിമനൈറ്റ്‌ (5-10%), ക്വാർട്ട്‌സ്‌ (5-10%) എന്നിവ അടങ്ങിയിരിക്കുന്നു. മണവാളക്കുറിച്ചിയിൽ നിന്നു ലഭിക്കുന്ന ഇൽമനൈറ്റിൽ ടൈറ്റാനിയം ഓക്‌സൈഡിന്റെ ശരാശരി തോത്‌ 54 ശതമാനം മാത്രമാണ്‌. മേല്‌പറഞ്ഞ മേഖലയിൽ മൊത്തം 35 കോടി ടണ്‍ ഇൽമനൈറ്റ്‌ നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
+
ഇന്ത്യയിലെ നിക്ഷേപങ്ങള്‍. ഇന്ത്യയുടെ പൂര്‍വപശ്ചിമ തീരങ്ങളിലെ കടല്‍പ്പുറങ്ങളില്‍ ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങള്‍ ഉണ്ട്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശത്താണ്‌ സമ്പന്നനിക്ഷേപങ്ങളുള്ളത്‌. ഏറ്റവും പ്രധാനപ്പെട്ട മേഖല കായംകുളം മുതല്‍ കന്യാകുമാരി വരെയുള്ള കടല്‍ത്തീരമാണ്‌. കേരളത്തിലെ ചവറയും തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍പ്പെട്ട മണവാളക്കുറിച്ചിയുമാണ്‌ പ്രധാന ഖനനകേന്ദ്രങ്ങള്‍. ചവറയിലാണ്‌ മുന്തിയഇനം ഇല്‍മനൈറ്റ്‌ ലഭിക്കുന്നത്‌. ചവറയിലെ മണലില്‍ ഇല്‍മനൈറ്റ്‌ (65-70%), റൂട്ടൈല്‍ (3-4%), സിര്‍ക്കോണ്‍(5-10%), മോണസൈറ്റും മാഗ്നറ്റൈറ്റും (1-2%), സില്ലിമനൈറ്റ്‌ (5-10%), ക്വാര്‍ട്ട്‌സ്‌ (5-10%) എന്നിവ അടങ്ങിയിരിക്കുന്നു. മണവാളക്കുറിച്ചിയില്‍ നിന്നു ലഭിക്കുന്ന ഇല്‍മനൈറ്റില്‍ ടൈറ്റാനിയം ഓക്‌സൈഡിന്റെ ശരാശരി തോത്‌ 54 ശതമാനം മാത്രമാണ്‌. മേല്‌പറഞ്ഞ മേഖലയില്‍ മൊത്തം 35 കോടി ടണ്‍ ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
-
ബിഹാറിലെ സിങ്‌ഭൂം ജില്ലയിലും, ഒഡിഷയിലെ മയൂർഭഞ്‌ജ്‌, കിയോത്സാർ ജില്ലകളിലും ഇൽമനൈറ്റ്‌ നിക്ഷേപങ്ങളുണ്ട്‌. വനേഡിയം ഉള്‍ക്കൊള്ളുന്ന ടൈറ്റാനിഫെറസ്‌ മാഗ്നറ്റൈറ്റ്‌ അയിരുകള്‍ക്കിടയിലായി അവസ്ഥിതമായിട്ടുള്ള ഇവയിൽ ടൈറ്റാനിയം ഓക്‌സൈഡിന്റെ ശരാശരി തോത്‌ 17 ശതമാനം മാത്രമാണ്‌. കർണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും അല്‌പമായ തോതിൽ ഇൽമനൈറ്റ്‌ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.
+
ബിഹാറിലെ സിങ്‌ഭൂം ജില്ലയിലും, ഒഡിഷയിലെ മയൂര്‍ഭഞ്‌ജ്‌, കിയോത്സാര്‍ ജില്ലകളിലും ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങളുണ്ട്‌. വനേഡിയം ഉള്‍ക്കൊള്ളുന്ന ടൈറ്റാനിഫെറസ്‌ മാഗ്നറ്റൈറ്റ്‌ അയിരുകള്‍ക്കിടയിലായി അവസ്ഥിതമായിട്ടുള്ള ഇവയില്‍ ടൈറ്റാനിയം ഓക്‌സൈഡിന്റെ ശരാശരി തോത്‌ 17 ശതമാനം മാത്രമാണ്‌. കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും അല്‌പമായ തോതില്‍ ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.
-
ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്ന ഇൽമനൈറ്റിൽ നല്ലൊരു ശതമാനം കയറ്റുമതി ചെയ്യപ്പെടുന്നു. തിരുവനന്തപുരത്തും ചവറയിലുമുള്ള ടൈറ്റാനിയം ഫാക്‌ടറികളാണ്‌ ഇവിടെ ഇൽമനൈറ്റിന്റെ ഉപഭോക്താക്കള്‍. ശുഭ്രവർണമുള്ള ടൈറ്റാനിയം പെയിന്റ്‌, ആർക്‌വെൽഡിങ്ങിനുള്ള ഇലക്‌ട്രാഡുകള്‍ തുടങ്ങിയവ നിർമിക്കുന്നതിലാണ്‌ ഇൽമനൈറ്റിന്റെ ദേശീയ ഉപഭോഗം.
+
ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന ഇല്‍മനൈറ്റില്‍ നല്ലൊരു ശതമാനം കയറ്റുമതി ചെയ്യപ്പെടുന്നു. തിരുവനന്തപുരത്തും ചവറയിലുമുള്ള ടൈറ്റാനിയം ഫാക്‌ടറികളാണ്‌ ഇവിടെ ഇല്‍മനൈറ്റിന്റെ ഉപഭോക്താക്കള്‍. ശുഭ്രവര്‍ണമുള്ള ടൈറ്റാനിയം പെയിന്റ്‌, ആര്‍ക്‌വെല്‍ഡിങ്ങിനുള്ള ഇലക്‌ട്രാഡുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിലാണ്‌ ഇല്‍മനൈറ്റിന്റെ ദേശീയ ഉപഭോഗം.

Current revision as of 08:09, 11 സെപ്റ്റംബര്‍ 2014

ഇൽമനൈറ്റ്‌

Ilmenite

ടൈറ്റാനിയത്തിന്റെ പ്രധാന അയിരുകളില്‍ ഒന്നായ ധാതു. സംരചനാഫോര്‍മുല എല ഠശഛ3. ദക്ഷിണ യൂറാളിലെ (റഷ്യ) ഇല്‍മെന്‍ മലനിരകളില്‍ ആദ്യമായി ഖനനം ചെയ്യപ്പെട്ടതിനാല്‍ ഇല്‍മനൈറ്റ്‌ എന്ന പേര്‍ സിദ്ധിച്ചു. 36.8 ശതമാനം ഇരുമ്പ്‌, 31.6 ശതമാനം ടൈറ്റാനിയം, 31.6 ശതമാനം ഓക്‌സിജന്‍ എന്നീ ക്രമത്തിലാണ്‌ ഇല്‍മനൈറ്റിന്റെ രാസഘടന. ടൈറ്റാനിയം ഉത്‌പാദിപ്പിക്കുന്നതിനു പുറമേ ഇല്‍മനൈറ്റിനു ബഹുമുഖമായ ഉപയോഗങ്ങളുണ്ട്‌. ഉരുക്കുദണ്ഡുകള്‍ പൊതിയുന്നതിനും അവയെ വിളക്കിച്ചേര്‍ക്കുന്നതിനും ആര്‍ക്‌ ലാമ്പുകളിലെ(arc lamps) ഇലക്‌ട്രാഡുകള്‍ നിര്‍മിക്കുന്നതിനും ടൈറ്റാനിയം ടെട്രാക്ലോറൈഡ്‌ തുടങ്ങി രംഗബന്ധക(mordant)ങ്ങളായും ചായക്കൂട്ടുകളായും മറ്റും ഉപയോഗിക്കപ്പെട്ടുവരുന്ന വിവിധ ടൈറ്റാനിയം യൗഗികങ്ങളുടെ നിര്‍മാണത്തിനും ഇല്‍മനൈറ്റ്‌ പ്രയോജനപ്പെടുന്നു. ഇരുമ്പിന്റേതിനോടു സാദൃശ്യമുള്ള ഇരുണ്ടനിറമുള്ള ഇല്‍മനൈറ്റിന്‌ നേരിയ ലോഹദ്യുതിയും ദുര്‍ബലമായ കാന്തികശക്തിയുമുണ്ട്‌. സംസേചിതവും (impregnated) അനിയമിതവുമായ തരികളായാണ്‌ സാധാരണ കാണാറുള്ളത്‌. സാരണീബദ്ധമോ (tabular) ത്രിസമനതാക്ഷമോ(rhombohedral), അപൂര്‍വമായി പടലിതമോ (lamellar) ആയി അസമമിതമായ ക്രിസ്റ്റല്‍ ഘടനയുണ്ട്‌. കാഠിന്യം 5-6 ആകുന്നു. ആപേക്ഷികസാന്ദ്രത 4.72. അതാര്യമായ ഇല്‍മനൈറ്റ്‌ ക്രിസ്റ്റലുകള്‍ക്ക്‌ കറുപ്പോ ഇരുണ്ട തവിട്ടോ തവിട്ടു കലര്‍ന്ന ചുവപ്പോ ആയ ചൂര്‍ണാഭ(streak)യും സാധാരണമാണ്‌. ഹേമറ്റൈറ്റിനോടു സാദൃശ്യമുള്ള ഇല്‍മനൈറ്റ്‌ സംപുഞ്‌ജങ്ങളെ തിരിച്ചറിയുന്നതിന്‌ ഈ ചൂര്‍ണാഭയും കാന്തികശക്തിയുടെ തീവ്രതക്കുറവുമാണ്‌ സഹായിക്കുന്നത്‌.

ബ്ലോപൈപ്പുകള്‍ ഉപയോഗിച്ചുപോലും ഉരുക്കാനാവാത്ത ഉച്ചതാപസഹമാണ്‌ ഇല്‍മനൈറ്റ്‌. ധൂളീകൃതരൂപത്തില്‍ ഗാഢഹൈഡ്രാക്ലോറിക്‌ അമ്ലത്തില്‍ ഭാഗികമായി ലയിച്ച്‌ ടൈറ്റാനിയം ഓക്‌സൈഡിനെ അവക്ഷേപിക്കുന്നു. പൊട്ടാസ്യം ബൈസള്‍ഫേറ്റുമായി ചേര്‍ത്ത്‌ ഉരുക്കിയ ഇല്‍മനൈറ്റ്‌, തകരവുമായി ചേര്‍ത്തു തിളപ്പിക്കുമ്പോള്‍ ലായനിക്ക്‌ വയലറ്റ്‌-ബ്ലൂ (violet-blue) നിറം സിദ്ധിക്കുന്നു. ഈ ലായനി വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുമ്പോള്‍ ക്രമേണ പാടലവര്‍ണം കൈക്കൊള്ളുന്നു.

അവസ്ഥിതി. ഗാബ്രാ, ഡയാബേസ്‌, പൈറോക്‌സിനൈറ്റുകള്‍ തുടങ്ങിയ അല്‌പസിലിക ശിലകളില്‍ സംസേചനങ്ങള്‍ (impregnations) ആയി കാണപ്പെടുന്നു. മിക്കപ്പോഴും മാഗ്നറ്റൈറ്റുമായി ചേര്‍ന്നിരിക്കും. അപൂര്‍വമായി സയനൈറ്റിക്‌ പെഗ്മട്ടൈറ്റുകളില്‍ ഇല്‍മനൈറ്റിന്റെ നിബിഡ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഫെല്‍സ്‌പാര്‍, ബയോട്ടൈറ്റ്‌ എന്നിവയുമായുള്ള ക്രമിക-സഹജനനം paragenesis) ആണ്‌ ഇമ്മാതിരി നിക്ഷേപങ്ങള്‍ക്ക്‌ നിദാനം. താരതമ്യേന കനവും കടുപ്പവും കൂടിയ ഇല്‍മനൈറ്റ്‌ തരികള്‍ പ്ലേസര്‍ നിക്ഷേപങ്ങള്‍ (placer deposits) ആയി കടല്‍പ്പുറത്തും നദീതടങ്ങളിലും സമൃദ്ധമായി കാണപ്പെടുന്നു.

ഇന്ത്യയിലെ നിക്ഷേപങ്ങള്‍. ഇന്ത്യയുടെ പൂര്‍വപശ്ചിമ തീരങ്ങളിലെ കടല്‍പ്പുറങ്ങളില്‍ ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങള്‍ ഉണ്ട്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശത്താണ്‌ സമ്പന്നനിക്ഷേപങ്ങളുള്ളത്‌. ഏറ്റവും പ്രധാനപ്പെട്ട മേഖല കായംകുളം മുതല്‍ കന്യാകുമാരി വരെയുള്ള കടല്‍ത്തീരമാണ്‌. കേരളത്തിലെ ചവറയും തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍പ്പെട്ട മണവാളക്കുറിച്ചിയുമാണ്‌ പ്രധാന ഖനനകേന്ദ്രങ്ങള്‍. ചവറയിലാണ്‌ മുന്തിയഇനം ഇല്‍മനൈറ്റ്‌ ലഭിക്കുന്നത്‌. ചവറയിലെ മണലില്‍ ഇല്‍മനൈറ്റ്‌ (65-70%), റൂട്ടൈല്‍ (3-4%), സിര്‍ക്കോണ്‍(5-10%), മോണസൈറ്റും മാഗ്നറ്റൈറ്റും (1-2%), സില്ലിമനൈറ്റ്‌ (5-10%), ക്വാര്‍ട്ട്‌സ്‌ (5-10%) എന്നിവ അടങ്ങിയിരിക്കുന്നു. മണവാളക്കുറിച്ചിയില്‍ നിന്നു ലഭിക്കുന്ന ഇല്‍മനൈറ്റില്‍ ടൈറ്റാനിയം ഓക്‌സൈഡിന്റെ ശരാശരി തോത്‌ 54 ശതമാനം മാത്രമാണ്‌. മേല്‌പറഞ്ഞ മേഖലയില്‍ മൊത്തം 35 കോടി ടണ്‍ ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

ബിഹാറിലെ സിങ്‌ഭൂം ജില്ലയിലും, ഒഡിഷയിലെ മയൂര്‍ഭഞ്‌ജ്‌, കിയോത്സാര്‍ ജില്ലകളിലും ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങളുണ്ട്‌. വനേഡിയം ഉള്‍ക്കൊള്ളുന്ന ടൈറ്റാനിഫെറസ്‌ മാഗ്നറ്റൈറ്റ്‌ അയിരുകള്‍ക്കിടയിലായി അവസ്ഥിതമായിട്ടുള്ള ഇവയില്‍ ടൈറ്റാനിയം ഓക്‌സൈഡിന്റെ ശരാശരി തോത്‌ 17 ശതമാനം മാത്രമാണ്‌. കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും അല്‌പമായ തോതില്‍ ഇല്‍മനൈറ്റ്‌ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന ഇല്‍മനൈറ്റില്‍ നല്ലൊരു ശതമാനം കയറ്റുമതി ചെയ്യപ്പെടുന്നു. തിരുവനന്തപുരത്തും ചവറയിലുമുള്ള ടൈറ്റാനിയം ഫാക്‌ടറികളാണ്‌ ഇവിടെ ഇല്‍മനൈറ്റിന്റെ ഉപഭോക്താക്കള്‍. ശുഭ്രവര്‍ണമുള്ള ടൈറ്റാനിയം പെയിന്റ്‌, ആര്‍ക്‌വെല്‍ഡിങ്ങിനുള്ള ഇലക്‌ട്രാഡുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിലാണ്‌ ഇല്‍മനൈറ്റിന്റെ ദേശീയ ഉപഭോഗം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍