This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈഫൽ ഗോപുരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഈഫൽ ഗോപുരം == == Eiffel Tower == പാരിസിലെ 300 മീ. ഉയരമുള്ള ഇരുമ്പുരുക്കുഗോപ...) |
Mksol (സംവാദം | സംഭാവനകള്‍) (→Eiffel Tower) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== ഈഫൽ ഗോപുരം == | == ഈഫൽ ഗോപുരം == | ||
== Eiffel Tower == | == Eiffel Tower == | ||
+ | [[ചിത്രം:Vol5p433_eiffel tower.jpg|thumb|ഈഫല്‍ ഗോപുരം]] | ||
+ | പാരിസിലെ 300 മീ. ഉയരമുള്ള ഇരുമ്പുരുക്കുഗോപുരം. 1889-ല്‍ പാരിസില്‍ വച്ചു നടത്തപ്പെട്ട അന്താരാഷ്‌ട്രപ്രദര്‍ശനത്തിനു വേണ്ടി ഗുസ്‌താവ് ഈഫല്‍ (1832-1923) എന്ന ഫ്രഞ്ച് എന്‍ജിനീയറാണ് ഈ ഗോപുരം നിര്‍മിച്ചത്. ഫ്രഞ്ചു ഗവണ്‍മെന്റ് നിയോഗിച്ച ഒരു വിദഗ്‌ധ സമിതി ഗോപുരനിര്‍മാണത്തിനുവേണ്ടി ഒരു മത്സരം സംഘടിപ്പിച്ചതില്‍ എഴുന്നൂറോളം ഡിസൈനുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഈഫലിന്റെ ഡിസൈനാണ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്. ഡിസൈന്‍ അംഗീകരിക്കപ്പെട്ടതു മുതല്‍ നിര്‍മാണം തീരുന്നതുവരെ, പാരിസ് നഗരത്തിന്റെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും 300 മീ. ഉയരമായാല്‍ സംരചന തകര്‍ന്നു വീഴുമെന്നും മറ്റുമുള്ള ശക്തമായ എതിര്‍പ്രചാരണങ്ങളെ ഈഫലിനു നേരിടേണ്ടിവന്നു. 1887 ജനുവരിയില്‍ പണി തുടങ്ങുകയും എതിര്‍പ്പുകളെ അതിജീവിച്ച് 1889 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്‌തു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി അതിനകം ഒരു ഡസനോളം വന്‍കിടപാലങ്ങള്‍ നിര്‍മിച്ചതിലൂടെ ആര്‍ജിച്ച അനുഭവജ്ഞാനം ഈഫലിന് ഈ ഗോപുരത്തിന്റെ നിര്‍മാണത്തില്‍ വളരെ ഉപകരിക്കുകയുണ്ടായി. | ||
- | + | 1929 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സംരചന (structure) ഈഫല്‍ ഗോപുരമായിരുന്നു. 7,000 ടണ്‍ ഇരുമ്പും ഉരുക്കും ഇതിന്റെ നിര്‍മാണത്തിനുപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിര്‍മാണച്ചെലവ് പത്തു ലക്ഷം ഡോളറാണ്. ഗോപുരത്തിന്റെ മുകളിലെത്താന്‍ ചവിട്ടുപടികളും ലിഫ്‌റ്റുകളുമുണ്ട്. ആദ്യലിഫ്‌റ്റ് 1889-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഗോപുരത്തിന്റ മുകളിലുള്ള മൂന്നു നിരീക്ഷണവേദികളിലൊന്നില്‍ ഒരു ഭക്ഷണശാലയുമുണ്ട്. ഗോപുരത്തിന്റെ ഏറ്റവും മുകളില്‍ അന്തരീക്ഷനിരീക്ഷണോപകരണങ്ങള്‍, വയര്‍ലസ് സ്റ്റേഷന്‍, ടെലിവിഷന്‍പ്രഷണകേന്ദ്രം എന്നിവ സ്ഥാപിച്ചിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിച്ചു വരുന്നു. 2012-ല്‍ മാത്രം 60 ലക്ഷം ആളുകള്‍ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. | |
- | + | ||
- | 1929 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സംരചന (structure) | + |
Current revision as of 07:55, 11 സെപ്റ്റംബര്‍ 2014
ഈഫൽ ഗോപുരം
Eiffel Tower
പാരിസിലെ 300 മീ. ഉയരമുള്ള ഇരുമ്പുരുക്കുഗോപുരം. 1889-ല്‍ പാരിസില്‍ വച്ചു നടത്തപ്പെട്ട അന്താരാഷ്‌ട്രപ്രദര്‍ശനത്തിനു വേണ്ടി ഗുസ്‌താവ് ഈഫല്‍ (1832-1923) എന്ന ഫ്രഞ്ച് എന്‍ജിനീയറാണ് ഈ ഗോപുരം നിര്‍മിച്ചത്. ഫ്രഞ്ചു ഗവണ്‍മെന്റ് നിയോഗിച്ച ഒരു വിദഗ്‌ധ സമിതി ഗോപുരനിര്‍മാണത്തിനുവേണ്ടി ഒരു മത്സരം സംഘടിപ്പിച്ചതില്‍ എഴുന്നൂറോളം ഡിസൈനുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഈഫലിന്റെ ഡിസൈനാണ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്. ഡിസൈന്‍ അംഗീകരിക്കപ്പെട്ടതു മുതല്‍ നിര്‍മാണം തീരുന്നതുവരെ, പാരിസ് നഗരത്തിന്റെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും 300 മീ. ഉയരമായാല്‍ സംരചന തകര്‍ന്നു വീഴുമെന്നും മറ്റുമുള്ള ശക്തമായ എതിര്‍പ്രചാരണങ്ങളെ ഈഫലിനു നേരിടേണ്ടിവന്നു. 1887 ജനുവരിയില്‍ പണി തുടങ്ങുകയും എതിര്‍പ്പുകളെ അതിജീവിച്ച് 1889 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്‌തു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി അതിനകം ഒരു ഡസനോളം വന്‍കിടപാലങ്ങള്‍ നിര്‍മിച്ചതിലൂടെ ആര്‍ജിച്ച അനുഭവജ്ഞാനം ഈഫലിന് ഈ ഗോപുരത്തിന്റെ നിര്‍മാണത്തില്‍ വളരെ ഉപകരിക്കുകയുണ്ടായി.
1929 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സംരചന (structure) ഈഫല്‍ ഗോപുരമായിരുന്നു. 7,000 ടണ്‍ ഇരുമ്പും ഉരുക്കും ഇതിന്റെ നിര്‍മാണത്തിനുപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിര്‍മാണച്ചെലവ് പത്തു ലക്ഷം ഡോളറാണ്. ഗോപുരത്തിന്റെ മുകളിലെത്താന്‍ ചവിട്ടുപടികളും ലിഫ്‌റ്റുകളുമുണ്ട്. ആദ്യലിഫ്‌റ്റ് 1889-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഗോപുരത്തിന്റ മുകളിലുള്ള മൂന്നു നിരീക്ഷണവേദികളിലൊന്നില്‍ ഒരു ഭക്ഷണശാലയുമുണ്ട്. ഗോപുരത്തിന്റെ ഏറ്റവും മുകളില്‍ അന്തരീക്ഷനിരീക്ഷണോപകരണങ്ങള്‍, വയര്‍ലസ് സ്റ്റേഷന്‍, ടെലിവിഷന്‍പ്രഷണകേന്ദ്രം എന്നിവ സ്ഥാപിച്ചിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിച്ചു വരുന്നു. 2012-ല്‍ മാത്രം 60 ലക്ഷം ആളുകള്‍ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.