This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈറമ്പന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഈറമ്പന == == Jaggery palm == പാമേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരിനം പന. ചൂണ...) |
Mksol (സംവാദം | സംഭാവനകള്‍) (→Jaggery palm) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== Jaggery palm == | == Jaggery palm == | ||
+ | [[ചിത്രം:Vol5p433_Caryota urens.jpg|thumb|ഈറമ്പന]] | ||
+ | പാമേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരിനം പന. ചൂണ്ടപ്പന, ആനപ്പന, ഉലട്ടിപ്പന എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ശാ.നാ.: കാരിയോട്ട യൂറെന്സ് (Caryota urens). ഏഷ്യയാണ് ഈറമ്പനയുടെ ജന്മദേശം. | ||
- | + | ഈറമ്പന 12-30 മീ. വരെ ഉയരത്തില്‍ വളരാറുണ്ട്. ചാര നിറമുള്ള കാണ്ഡത്തില്‍, ഇലകള്‍ പൊഴിഞ്ഞുപോയ അടയാളം (leaf scar) വൃത്താകൃതിയില്‍ കാണാവുന്നതാണ്. 30 സെന്റിമീറ്ററിലധികം വീതിയുള്ള കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നാണ് ഇലകള്‍ പുറപ്പെടുന്നത്. 3.5 മീ. നീളമുള്ള ഇലകള്‍ക്ക് ത്രികോണാകൃതിയാണുള്ളത്. ക്രകചധാര (serrate) അരികുകളോടു കൂടിയ പത്രകങ്ങള്‍, പ്രവിച്ഛ(bipinnate)ങ്ങളായി ക്രമീകരിച്ചിരിക്കുന്നു. പത്രവൃന്തം വളരെ ചെറുതാണ്. ഈറമ്പന, ജീവിതകാലത്ത് ഒരു പ്രാവശ്യം മാത്രമേ പുഷ്പിക്കാറുള്ളൂ. 3 മീ. നീളമുള്ള സ്ഥൂലാക്ഷമഞ്ജരി (spadix) ആണ് പൂങ്കുല. ഇലകളുടെ പര്‍വത്തില്‍ നിന്നാണ് പൂങ്കുല ഉണ്ടാകുന്നത്. ഏറ്റവും മുകളിലെ ഇലയുടെ പര്‍വത്തില്‍നിന്നും ആദ്യം, അതിന്റെ താഴത്തേതില്‍ നിന്ന് രണ്ടാമത് എന്ന ക്രമത്തിലാണ് പൂങ്കുല ഉണ്ടാകുന്നത്. പൂങ്കുലകളില്‍ വെളുത്ത നിറമുള്ള പുഷ്പങ്ങള്‍ കുലകളായി തൂങ്ങിക്കിടക്കുന്നു. ഒന്നിടവിട്ടുള്ള പൂങ്കുലകളില്‍ ആണ് പുഷ്പങ്ങളും പെണ് പുഷ്പങ്ങളും കാണപ്പെടുന്നു. ഓരോ പൂങ്കുലയും നാര് നിര്‍മിതമായ രണ്ട് പാള(spathe)കളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ചുവപ്പു നിറത്തിലുള്ള ആമ്രകം (drupe) ആണ് ഫലം. 1 സെ.മീ. വ്യാസമുള്ള ഫലത്തിനകത്ത് സാധാരണയായി ഒരു വിത്തു മാത്രമാണുള്ളത്. വിത്തില്‍നിന്നാണ് പുനരുത്പാദനം നടക്കുന്നത്. 4 മാസം മുതല്‍ 1 വര്‍ഷം വരെ കഴിയുമ്പോള്‍ വിത്തുകള്‍ മുളയ്ക്കുന്നു. ഫലം പാകമായി കഴിയുമ്പോള്‍ ഈറമ്പന സ്വയം നശിച്ചു പോവുകയാണ് പതിവ്. | |
- | + | ||
- | ഈറമ്പന 12-30 മീ. വരെ | + |
Current revision as of 07:50, 11 സെപ്റ്റംബര്‍ 2014
ഈറമ്പന
Jaggery palm
പാമേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരിനം പന. ചൂണ്ടപ്പന, ആനപ്പന, ഉലട്ടിപ്പന എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ശാ.നാ.: കാരിയോട്ട യൂറെന്സ് (Caryota urens). ഏഷ്യയാണ് ഈറമ്പനയുടെ ജന്മദേശം.
ഈറമ്പന 12-30 മീ. വരെ ഉയരത്തില്‍ വളരാറുണ്ട്. ചാര നിറമുള്ള കാണ്ഡത്തില്‍, ഇലകള്‍ പൊഴിഞ്ഞുപോയ അടയാളം (leaf scar) വൃത്താകൃതിയില്‍ കാണാവുന്നതാണ്. 30 സെന്റിമീറ്ററിലധികം വീതിയുള്ള കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നാണ് ഇലകള്‍ പുറപ്പെടുന്നത്. 3.5 മീ. നീളമുള്ള ഇലകള്‍ക്ക് ത്രികോണാകൃതിയാണുള്ളത്. ക്രകചധാര (serrate) അരികുകളോടു കൂടിയ പത്രകങ്ങള്‍, പ്രവിച്ഛ(bipinnate)ങ്ങളായി ക്രമീകരിച്ചിരിക്കുന്നു. പത്രവൃന്തം വളരെ ചെറുതാണ്. ഈറമ്പന, ജീവിതകാലത്ത് ഒരു പ്രാവശ്യം മാത്രമേ പുഷ്പിക്കാറുള്ളൂ. 3 മീ. നീളമുള്ള സ്ഥൂലാക്ഷമഞ്ജരി (spadix) ആണ് പൂങ്കുല. ഇലകളുടെ പര്‍വത്തില്‍ നിന്നാണ് പൂങ്കുല ഉണ്ടാകുന്നത്. ഏറ്റവും മുകളിലെ ഇലയുടെ പര്‍വത്തില്‍നിന്നും ആദ്യം, അതിന്റെ താഴത്തേതില്‍ നിന്ന് രണ്ടാമത് എന്ന ക്രമത്തിലാണ് പൂങ്കുല ഉണ്ടാകുന്നത്. പൂങ്കുലകളില്‍ വെളുത്ത നിറമുള്ള പുഷ്പങ്ങള്‍ കുലകളായി തൂങ്ങിക്കിടക്കുന്നു. ഒന്നിടവിട്ടുള്ള പൂങ്കുലകളില്‍ ആണ് പുഷ്പങ്ങളും പെണ് പുഷ്പങ്ങളും കാണപ്പെടുന്നു. ഓരോ പൂങ്കുലയും നാര് നിര്‍മിതമായ രണ്ട് പാള(spathe)കളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ചുവപ്പു നിറത്തിലുള്ള ആമ്രകം (drupe) ആണ് ഫലം. 1 സെ.മീ. വ്യാസമുള്ള ഫലത്തിനകത്ത് സാധാരണയായി ഒരു വിത്തു മാത്രമാണുള്ളത്. വിത്തില്‍നിന്നാണ് പുനരുത്പാദനം നടക്കുന്നത്. 4 മാസം മുതല്‍ 1 വര്‍ഷം വരെ കഴിയുമ്പോള്‍ വിത്തുകള്‍ മുളയ്ക്കുന്നു. ഫലം പാകമായി കഴിയുമ്പോള്‍ ഈറമ്പന സ്വയം നശിച്ചു പോവുകയാണ് പതിവ്.