This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈറ്റണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഈറ്റണ്‍ == == Eton == ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷയറിൽ സ്ഥിതിചെയ്യുന...) |
Mksol (സംവാദം | സംഭാവനകള്‍) (→Eton) |
||
വരി 3: | വരി 3: | ||
== Eton == | == Eton == | ||
- | ഇംഗ്ലണ്ടിലെ | + | ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷയറില്‍ സ്ഥിതിചെയ്യുന്ന ചെറുനഗരം. ലണ്ടനില്‍നിന്ന് 35 കി.മീ. പടിഞ്ഞാറ് തേംസ് നദീതീരത്താണ് ഇതിന്റെ സ്ഥാനം. കിങ്സ് കോളജ് എന്ന പേരില്‍ വിശ്വപ്രശസ്തിയാര്ജിച്ചിട്ടുള്ള, ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സ്കൂളിന്റെ ആസ്ഥാനമാണ് ഈറ്റണ്‍. ബ്രിട്ടനിലെ പൊതുജീവിതത്തിന്റെ വിവിധമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകം പ്രഗല്ഭ വ്യക്തികള്‍ ഈറ്റണിലെ പൂര്വവിദ്യാര്ഥികളാണ്. വിന്‍സര്‍ നഗരത്തിന്റെ സമീപമാണ് ഈ പട്ടണം. |
- | 1441- | + | 1441-ല്‍ ഹെന്റി ഢക ആണ് ഈറ്റണിലെ പബ്ലിക് സ്കൂള്‍ സ്ഥാപിച്ചത്. ഇംഗ്ലണ്ടിലെ "പബ്ലിക് സ്കൂള്‍ നിയമം' (1868) അനുസരിച്ചാണ് ഈറ്റണ്‍ കോളജിന്റെ പ്രവര്‍ത്തനം. കോളജ് ഭരണത്തിന്റെ പരമാധികാരം രാജാവിനാല്‍ നിയമിക്കപ്പെടുന്ന പ്രാവോസ്റ്റില് നിക്ഷിപ്തമായിരിക്കുന്നു. ഈ ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ഒരു വൈസ്പ്രാവോസ്റ്റും ഒരു ഭരണസമിതിയും (governing body) ഉണ്ടായിരിക്കും. ഫെലോ സമിതിയില്‍ പ്രാവോസ്റ്റ്, വൈസ്പ്രാവോസ്റ്റ്, സ്കൂളിലെ അധ്യാപകര്‍ എന്നിവരെക്കൂടാതെ ഓക്സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകള്‍, റോയല്‍ സൊസൈറ്റി എന്നിവയാലും ചീഫ് ജസ്റ്റിസിനാലും നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തികളും, കോ ഓപ്റ്റ് ചെയ്യപ്പെട്ട മറ്റു നാലംഗങ്ങളും ഉണ്ടായിരിക്കും. കോളജില്‍ത്തന്നെ താമസിച്ച് അധ്യയനം നേടുന്ന 1300 വിദ്യാര്‍ഥികള്‍ (ഓപിഡന്) ആണ് ഈ കോളജില്‍ ഉള്ളത്. 90 അധ്യാപകരുടെ ശിക്ഷണത്തില്‍ വിവിധ വിജ്ഞാനശാഖകളില്‍, പ്രത്യേകിച്ച് ക്ലാസ്സിക്കല്‍ ഭാഷകളിലും ഗണിതത്തിലും പ്രാവീണ്യം നേടുന്നതിനുള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. |
Current revision as of 07:49, 11 സെപ്റ്റംബര്‍ 2014
ഈറ്റണ്‍
Eton
ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷയറില്‍ സ്ഥിതിചെയ്യുന്ന ചെറുനഗരം. ലണ്ടനില്‍നിന്ന് 35 കി.മീ. പടിഞ്ഞാറ് തേംസ് നദീതീരത്താണ് ഇതിന്റെ സ്ഥാനം. കിങ്സ് കോളജ് എന്ന പേരില്‍ വിശ്വപ്രശസ്തിയാര്ജിച്ചിട്ടുള്ള, ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സ്കൂളിന്റെ ആസ്ഥാനമാണ് ഈറ്റണ്‍. ബ്രിട്ടനിലെ പൊതുജീവിതത്തിന്റെ വിവിധമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകം പ്രഗല്ഭ വ്യക്തികള്‍ ഈറ്റണിലെ പൂര്വവിദ്യാര്ഥികളാണ്. വിന്‍സര്‍ നഗരത്തിന്റെ സമീപമാണ് ഈ പട്ടണം.
1441-ല്‍ ഹെന്റി ഢക ആണ് ഈറ്റണിലെ പബ്ലിക് സ്കൂള്‍ സ്ഥാപിച്ചത്. ഇംഗ്ലണ്ടിലെ "പബ്ലിക് സ്കൂള്‍ നിയമം' (1868) അനുസരിച്ചാണ് ഈറ്റണ്‍ കോളജിന്റെ പ്രവര്‍ത്തനം. കോളജ് ഭരണത്തിന്റെ പരമാധികാരം രാജാവിനാല്‍ നിയമിക്കപ്പെടുന്ന പ്രാവോസ്റ്റില് നിക്ഷിപ്തമായിരിക്കുന്നു. ഈ ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ഒരു വൈസ്പ്രാവോസ്റ്റും ഒരു ഭരണസമിതിയും (governing body) ഉണ്ടായിരിക്കും. ഫെലോ സമിതിയില്‍ പ്രാവോസ്റ്റ്, വൈസ്പ്രാവോസ്റ്റ്, സ്കൂളിലെ അധ്യാപകര്‍ എന്നിവരെക്കൂടാതെ ഓക്സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകള്‍, റോയല്‍ സൊസൈറ്റി എന്നിവയാലും ചീഫ് ജസ്റ്റിസിനാലും നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തികളും, കോ ഓപ്റ്റ് ചെയ്യപ്പെട്ട മറ്റു നാലംഗങ്ങളും ഉണ്ടായിരിക്കും. കോളജില്‍ത്തന്നെ താമസിച്ച് അധ്യയനം നേടുന്ന 1300 വിദ്യാര്‍ഥികള്‍ (ഓപിഡന്) ആണ് ഈ കോളജില്‍ ഉള്ളത്. 90 അധ്യാപകരുടെ ശിക്ഷണത്തില്‍ വിവിധ വിജ്ഞാനശാഖകളില്‍, പ്രത്യേകിച്ച് ക്ലാസ്സിക്കല്‍ ഭാഷകളിലും ഗണിതത്തിലും പ്രാവീണ്യം നേടുന്നതിനുള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.