This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈസ്റ്റ് ആംഗ്ലിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഈസ്റ്റ് ആംഗ്ലിയ == == East Anglia == ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തിൽ തെ...) |
Mksol (സംവാദം | സംഭാവനകള്‍) (→East Anglia) |
||
വരി 3: | വരി 3: | ||
== East Anglia == | == East Anglia == | ||
- | ആംഗ്ലോ-സാക്സണ്‍ | + | ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തില്‍ തെക്കു കിഴക്ക് ബ്രിട്ടനില്‍ നിലനിന്ന ഒരു രാജ്യം. മേര്‍സിയ, നോര്‍ത്തംബ്രിയ, വെസിക്സ്, കെന്റ്, സസെക്സ്, എസിക്സ് എന്നിവയായിരുന്നു മറ്റ് രാജ്യങ്ങള്‍. നോര്ഫെക്, സഫെക്, കേംബ്രിജ് ഷെയറിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. ഇവിടത്തെ ആദ്യത്തെ രാജാവ് വുഫാ ആണെന്ന് പറയപ്പെടുന്നു. വുഫായുടെ പൗത്രനായ റേഡ്വള്ഡിന്റെ ഭരണകാലം (? 618) മുതല്ക്കാണ് ചരിത്രരേഖകള്‍ ലഭ്യമായിട്ടുള്ളത്. ഈസ്റ്റ് ആംഗ്ലിയ 825-ല്‍ വെസക്സിന്റെ അധീനതയിലാകുന്നതുവരെ മേര്ഷ്യയുമായി നിരന്തരസമരത്തിലും അല്പകാലം അതിന്റെ അധീനതയിലുമായിരുന്നു. 841-ല്‍ ഡെന്മാര്ക്കുകാര് ഈസ്റ്റ് ആംഗ്ലിയ ആക്രമിച്ചു. വെസ്ക്സ് രാജാവ് ആല്‍ഫ്രഡ് ഡാനിഷുകാരുമായി ഒപ്പുവച്ച വെഡ്മോര് ഉടമ്പടിപ്രകാരം ഈസ്റ്റ് ആംഗ്ലിയ ഉള്‍പ്പെട്ട പ്രദേശം ഡാനിഷുകാര്ക്കു ലഭിച്ചു. ഈസ്റ്റ് ആംഗ്ലിയയിലെ ഭാഷകള്‍, പേരുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ഡെയിന്‍കാരുടെ സ്വാധീനത പ്രകടമാണ്. നോര്ഫെക്, സഫെക്, എസെക്സ്, കേംബ്രിജ്ഷെയര്‍, ലിങ്കണ്‍ഷെയര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗങ്ങളെ ഇപ്പോഴും ഇങ്ങനെ വിളിക്കാറുണ്ട്. |
Current revision as of 07:43, 11 സെപ്റ്റംബര്‍ 2014
ഈസ്റ്റ് ആംഗ്ലിയ
East Anglia
ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തില്‍ തെക്കു കിഴക്ക് ബ്രിട്ടനില്‍ നിലനിന്ന ഒരു രാജ്യം. മേര്‍സിയ, നോര്‍ത്തംബ്രിയ, വെസിക്സ്, കെന്റ്, സസെക്സ്, എസിക്സ് എന്നിവയായിരുന്നു മറ്റ് രാജ്യങ്ങള്‍. നോര്ഫെക്, സഫെക്, കേംബ്രിജ് ഷെയറിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. ഇവിടത്തെ ആദ്യത്തെ രാജാവ് വുഫാ ആണെന്ന് പറയപ്പെടുന്നു. വുഫായുടെ പൗത്രനായ റേഡ്വള്ഡിന്റെ ഭരണകാലം (? 618) മുതല്ക്കാണ് ചരിത്രരേഖകള്‍ ലഭ്യമായിട്ടുള്ളത്. ഈസ്റ്റ് ആംഗ്ലിയ 825-ല്‍ വെസക്സിന്റെ അധീനതയിലാകുന്നതുവരെ മേര്ഷ്യയുമായി നിരന്തരസമരത്തിലും അല്പകാലം അതിന്റെ അധീനതയിലുമായിരുന്നു. 841-ല്‍ ഡെന്മാര്ക്കുകാര് ഈസ്റ്റ് ആംഗ്ലിയ ആക്രമിച്ചു. വെസ്ക്സ് രാജാവ് ആല്‍ഫ്രഡ് ഡാനിഷുകാരുമായി ഒപ്പുവച്ച വെഡ്മോര് ഉടമ്പടിപ്രകാരം ഈസ്റ്റ് ആംഗ്ലിയ ഉള്‍പ്പെട്ട പ്രദേശം ഡാനിഷുകാര്ക്കു ലഭിച്ചു. ഈസ്റ്റ് ആംഗ്ലിയയിലെ ഭാഷകള്‍, പേരുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ഡെയിന്‍കാരുടെ സ്വാധീനത പ്രകടമാണ്. നോര്ഫെക്, സഫെക്, എസെക്സ്, കേംബ്രിജ്ഷെയര്‍, ലിങ്കണ്‍ഷെയര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗങ്ങളെ ഇപ്പോഴും ഇങ്ങനെ വിളിക്കാറുണ്ട്.