This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റർ കലാപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈസ്റ്റർ കലാപം == == Easter Mutiny == ബ്രിട്ടീഷ്‌ മേല്‌ക്കോയ്‌മയ്‌ക്കെതി...)
(Easter Mutiny)
 
വരി 2: വരി 2:
== Easter Mutiny ==
== Easter Mutiny ==
-
ബ്രിട്ടീഷ്‌ മേല്‌ക്കോയ്‌മയ്‌ക്കെതിരായി അയർലണ്ടിലെ ഡബ്ലിനിൽ 1916 ഏ. 24-ന്‌ ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട ജനകീയകലാപം. ഡബ്ലിനിലെ തൊഴിലാളികള്‍, ഐറിഷ്‌ ദേശീയ സന്നദ്ധഭടന്മാർ, ഐറിഷ്‌ റിപ്പബ്ലിക്കന്‍ ബ്രദർ ഹുഡ്‌, ഷിന്‍ഫേന്‍ കക്ഷിക്കാർ എന്നിവർ യോജിച്ച്‌ പൗരസൈന്യം രൂപവത്‌കരിച്ചാണ്‌ കലാപത്തിനൊരുമ്പെട്ടത്‌. ഈ വിവരം മുന്‍കൂട്ടി അറിഞ്ഞ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ നേതാക്കന്മാരായ റോജർ കേസ്‌മെന്റ്‌, ഇയോയിന്‍ മക്‌നിൽ തുടങ്ങിയവരെ അറസ്റ്റുചെയ്‌ത്‌ തടവിലാക്കി; എന്നാൽ പാട്രിക്‌ പിയേഴ്‌സ്‌, ജയിംസ്‌ കൊണോലി എന്നിവരുടെ നേതൃത്വത്തിൽ 2,000-ത്തോളം വരുന്ന പൗരസൈന്യം മുന്നേറി ഡബ്ലിന്‍ ജനറൽ പോസ്റ്റ്‌ ഓഫീസും തന്ത്രപ്രാധാന്യമുള്ള മറ്റു പല സ്ഥലങ്ങളും കീഴടക്കി ഒരു ഐറിഷ്‌ റിപ്പബ്ലിക്‌ സ്ഥാപിച്ചതായി പ്രഖ്യാപനം നടത്തി. ഒരാഴ്‌ചയോളം നീണ്ടുനിന്ന തെരുവുയുദ്ധത്തിനൊടുവിൽ കലാപകാരികള്‍ കീഴടങ്ങുകയുണ്ടായി. കലാപനേതാവായ പാട്രിക്‌ പിയേഴ്‌സിനെയും മറ്റു 13 സഹപ്രവർത്തകരെയും വധിച്ചതോടെ ജനരോഷം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരായി ആളിക്കത്തി; ബ്രിട്ടീഷ്‌ മന്ത്രിസഭ നിലംപതിച്ചു. അതിനുശേഷം ബ്രിട്ടന്‌ അയർലണ്ടിന്റെമേൽ പൂർണമായ ആധിപത്യം ചെലുത്താന്‍ കഴിഞ്ഞില്ല. ഈ കലാപത്തിൽ പങ്കെടുത്ത്‌ പ്രസിദ്ധിയാർജിച്ചതുമൂലം ഈമണ്‍ ഡീ വാലെറയ്‌ക്ക്‌ അയർലണ്ടിലെ പ്രധാനമന്ത്രിയും (1932) പിന്നീട്‌ പ്രസിഡന്റും (1953) ആകാന്‍ കഴിഞ്ഞു.
+
ബ്രിട്ടീഷ്‌ മേല്‌ക്കോയ്‌മയ്‌ക്കെതിരായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ 1916 ഏ. 24-ന്‌ ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിക്കപ്പെട്ട ജനകീയകലാപം. ഡബ്ലിനിലെ തൊഴിലാളികള്‍, ഐറിഷ്‌ ദേശീയ സന്നദ്ധഭടന്മാര്‍, ഐറിഷ്‌ റിപ്പബ്ലിക്കന്‍ ബ്രദര്‍ ഹുഡ്‌, ഷിന്‍ഫേന്‍ കക്ഷിക്കാര്‍ എന്നിവര്‍ യോജിച്ച്‌ പൗരസൈന്യം രൂപവത്‌കരിച്ചാണ്‌ കലാപത്തിനൊരുമ്പെട്ടത്‌. ഈ വിവരം മുന്‍കൂട്ടി അറിഞ്ഞ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ നേതാക്കന്മാരായ റോജര്‍ കേസ്‌മെന്റ്‌, ഇയോയിന്‍ മക്‌നില്‍ തുടങ്ങിയവരെ അറസ്റ്റുചെയ്‌ത്‌ തടവിലാക്കി; എന്നാല്‍ പാട്രിക്‌ പിയേഴ്‌സ്‌, ജയിംസ്‌ കൊണോലി എന്നിവരുടെ നേതൃത്വത്തില്‍ 2,000-ത്തോളം വരുന്ന പൗരസൈന്യം മുന്നേറി ഡബ്ലിന്‍ ജനറല്‍ പോസ്റ്റ്‌ ഓഫീസും തന്ത്രപ്രാധാന്യമുള്ള മറ്റു പല സ്ഥലങ്ങളും കീഴടക്കി ഒരു ഐറിഷ്‌ റിപ്പബ്ലിക്‌ സ്ഥാപിച്ചതായി പ്രഖ്യാപനം നടത്തി. ഒരാഴ്‌ചയോളം നീണ്ടുനിന്ന തെരുവുയുദ്ധത്തിനൊടുവില്‍ കലാപകാരികള്‍ കീഴടങ്ങുകയുണ്ടായി. കലാപനേതാവായ പാട്രിക്‌ പിയേഴ്‌സിനെയും മറ്റു 13 സഹപ്രവര്‍ത്തകരെയും വധിച്ചതോടെ ജനരോഷം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരായി ആളിക്കത്തി; ബ്രിട്ടീഷ്‌ മന്ത്രിസഭ നിലംപതിച്ചു. അതിനുശേഷം ബ്രിട്ടന്‌ അയര്‍ലണ്ടിന്റെമേല്‍ പൂര്‍ണമായ ആധിപത്യം ചെലുത്താന്‍ കഴിഞ്ഞില്ല. ഈ കലാപത്തില്‍ പങ്കെടുത്ത്‌ പ്രസിദ്ധിയാര്‍ജിച്ചതുമൂലം ഈമണ്‍ ഡീ വാലെറയ്‌ക്ക്‌ അയര്‍ലണ്ടിലെ പ്രധാനമന്ത്രിയും (1932) പിന്നീട്‌ പ്രസിഡന്റും (1953) ആകാന്‍ കഴിഞ്ഞു.

Current revision as of 07:41, 11 സെപ്റ്റംബര്‍ 2014

ഈസ്റ്റർ കലാപം

Easter Mutiny

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍