This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരാവതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇരാവതി)
(ഇരാവതി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഇരാവതി ==
== ഇരാവതി ==
-
[[ചിത്രം:Vol4p218_Iravathy river.jpg|thumb|]]
+
[[ചിത്രം:Vol4p218_Iravathy river.jpg|thumb|ഇരാവതി നദി]]
-
മ്യാന്മറിലെ ഏറ്റവും വലിയ  നദി. രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന ഇരാവതിയുടെ നീളം 2,080 കി.മീ. ആണ്‌; ആവാഹക്ഷേത്രത്തിന്റെ വിസ്‌തീർണം: 4,10,515 ച.കി.മീ. വരും. മുഴുവന്‍ ദൂരവും മ്യാന്മർ അതിർത്തിക്കുള്ളിലായി ഒഴുകുന്ന ഇരാവതി മാലി, എന്‍മായ്‌ എന്നീ ചെറുനദികള്‍ സംഗമിച്ചാണ്‌ ഉണ്ടാവുന്നത്‌. ഇവയിൽ എന്‍മായ്‌ നദിയുടെ പ്രഭവം തിബത്ത്‌ അതിർത്തിയാണ്‌. സംഗമത്തിനുശേഷം തെക്കോട്ട്‌ ഒഴുകുന്ന നദി പല പോഷകനദികളുമായി കൂടിച്ചേർന്ന്‌ മാന്‍ഡലേക്കു സമീപം എത്തുന്നു. പിന്നീട്‌ മിതിന്‍ഗേ നദിയുമായിച്ചേർന്ന്‌ പടിഞ്ഞാറോട്ടോഴുകുന്ന ഗതിയിലാണ്‌ ഇരാവതിയുടെ പ്രധാന പോഷകനദികളിലൊന്നായ മൂ നദിയുമായി യോജിക്കുന്നത്‌. മീന്‍മു എന്നസ്ഥലത്തുവച്ച്‌ വീണ്ടും തെക്കോട്ടു തിരിയുന്ന നദി തുടർന്ന്‌ ഏറ്റവും വലിയ പോഷകനദിയായ ചിങ്‌വിനുമായി കൂടിച്ചേരുന്നു.
+
മ്യാന്മറിലെ ഏറ്റവും വലിയ  നദി. രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന ഇരാവതിയുടെ നീളം 2,080 കി.മീ. ആണ്‌; ആവാഹക്ഷേത്രത്തിന്റെ വിസ്‌തീര്‍ണം: 4,10,515 ച.കി.മീ. വരും. മുഴുവന്‍ ദൂരവും മ്യാന്മര്‍ അതിര്‍ത്തിക്കുള്ളിലായി ഒഴുകുന്ന ഇരാവതി മാലി, എന്‍മായ്‌ എന്നീ ചെറുനദികള്‍ സംഗമിച്ചാണ്‌ ഉണ്ടാവുന്നത്‌. ഇവയില്‍ എന്‍മായ്‌ നദിയുടെ പ്രഭവം തിബത്ത്‌ അതിര്‍ത്തിയാണ്‌. സംഗമത്തിനുശേഷം തെക്കോട്ട്‌ ഒഴുകുന്ന നദി പല പോഷകനദികളുമായി കൂടിച്ചേര്‍ന്ന്‌ മാന്‍ഡലേക്കു സമീപം എത്തുന്നു. പിന്നീട്‌ മിതിന്‍ഗേ നദിയുമായിച്ചേര്‍ന്ന്‌ പടിഞ്ഞാറോട്ടോഴുകുന്ന ഗതിയിലാണ്‌ ഇരാവതിയുടെ പ്രധാന പോഷകനദികളിലൊന്നായ മൂ നദിയുമായി യോജിക്കുന്നത്‌. മീന്‍മു എന്നസ്ഥലത്തുവച്ച്‌ വീണ്ടും തെക്കോട്ടു തിരിയുന്ന നദി തുടര്‍ന്ന്‌ ഏറ്റവും വലിയ പോഷകനദിയായ ചിങ്‌വിനുമായി കൂടിച്ചേരുന്നു.
-
പ്രഭവം മുതൽ മാണ്ടലേ വരെയുള്ള ഗതിക്കിടയിൽ നദിയുടെ വീതി 45 മീ. മുതൽ 1,220 മീ. വരെ വ്യതിചലിച്ചുകാണുന്നു. നന്നേ ഇടുങ്ങിയ ചാലുകളിലൂടെ കിലോമീറ്ററുകളോളം ഒഴുകുന്നത്‌ ഈ നദീമാർഗത്തിലെ സാധാരണദൃശ്യമാണ്‌. ചുരങ്ങളുടെ ആധിക്യംമൂലം ഈ ഭാഗത്ത്‌ നദി ഗതാഗതക്ഷമമല്ല.
+
പ്രഭവം മുതല്‍ മാണ്ടലേ വരെയുള്ള ഗതിക്കിടയില്‍ നദിയുടെ വീതി 45 മീ. മുതല്‍ 1,220 മീ. വരെ വ്യതിചലിച്ചുകാണുന്നു. നന്നേ ഇടുങ്ങിയ ചാലുകളിലൂടെ കിലോമീറ്ററുകളോളം ഒഴുകുന്നത്‌ ഈ നദീമാര്‍ഗത്തിലെ സാധാരണദൃശ്യമാണ്‌. ചുരങ്ങളുടെ ആധിക്യംമൂലം ഈ ഭാഗത്ത്‌ നദി ഗതാഗതക്ഷമമല്ല.
-
ചിങ്‌വിനുശേഷം എത്തിച്ചേരുന്ന പോഷകനദികള്‍ മഴകുറവുള്ള പ്രദേശങ്ങളിലൂടെ ഒഴുകുന്നവയാകയാൽ ജലസമൃദ്ധങ്ങളല്ല; താരതമ്യേന ചെറിയ നദികളാണിവ. അക്കാക്ക്‌താങ്‌ എന്ന സ്ഥലത്തുവച്ച്‌ ഇരാവതിയുടെ വിസ്‌തൃതമായ ഡെൽറ്റ ആരംഭിക്കുന്നു. ശാഖോപശാഖകളായി പിരിഞ്ഞൊഴുകുന്ന നദി ഒടുവിൽ ഒന്‍പതു കൈവഴികളായി ബംഗാള്‍ ഉള്‍ക്കടലിൽ (ആന്‍ഡമാന്‍ കടൽ) പതിക്കുന്നു.
+
ചിങ്‌വിനുശേഷം എത്തിച്ചേരുന്ന പോഷകനദികള്‍ മഴകുറവുള്ള പ്രദേശങ്ങളിലൂടെ ഒഴുകുന്നവയാകയാല്‍ ജലസമൃദ്ധങ്ങളല്ല; താരതമ്യേന ചെറിയ നദികളാണിവ. അക്കാക്ക്‌താങ്‌ എന്ന സ്ഥലത്തുവച്ച്‌ ഇരാവതിയുടെ വിസ്‌തൃതമായ ഡെല്‍റ്റ ആരംഭിക്കുന്നു. ശാഖോപശാഖകളായി പിരിഞ്ഞൊഴുകുന്ന നദി ഒടുവില്‍ ഒന്‍പതു കൈവഴികളായി ബംഗാള്‍ ഉള്‍ക്കടലില്‍ (ആന്‍ഡമാന്‍ കടല്‍) പതിക്കുന്നു.
-
നല്ല ഒഴുക്കുള്ള നദിയാണ്‌ ഇരാവതി. സെപ്‌തംബർ വരെയുള്ള മാസങ്ങളിലാണു നിറഞ്ഞൊഴുകുന്നത്‌. എക്കലും വണ്ടലും അടിഞ്ഞ്‌ കലങ്ങിമറിഞ്ഞ നിലയിലാണ്‌ എല്ലായ്‌പ്പോഴും കാണപ്പെടുക.  
+
നല്ല ഒഴുക്കുള്ള നദിയാണ്‌ ഇരാവതി. സെപ്‌തംബര്‍ വരെയുള്ള മാസങ്ങളിലാണു നിറഞ്ഞൊഴുകുന്നത്‌. എക്കലും വണ്ടലും അടിഞ്ഞ്‌ കലങ്ങിമറിഞ്ഞ നിലയിലാണ്‌ എല്ലായ്‌പ്പോഴും കാണപ്പെടുക.  
-
നദീമുഖത്തുനിന്നും 1,600 കി.മീ. ഉള്ളിലേക്കുവരെ ചെറുകിട കപ്പലുകള്‍ക്കു സഞ്ചരിക്കാവുന്നതാണ്‌. മ്യാന്മറിലെ വിദേശവ്യാപാരത്തിന്റെ ഭൂരിഭാഗവും ഇരാവതിയിലൂടെയാണ്‌ നടക്കുന്നത്‌. യെനാങ്‌യാങ്‌, സിംഗു എന്നീ എച്ചഖനികളെ പുറംനാടുകളുമായി ബന്ധിപ്പിക്കുന്നതും ഈ നദിതന്നെയാണ്‌. ഇരാവതി ഡെൽറ്റ ലോകത്തിലെ ഏറ്റവും വലിയ നെൽകൃഷി കേന്ദ്രങ്ങളിലൊന്നാണ്‌. നാണ്യവിളയെന്നനിലയിൽ നെല്ല്‌ ഉത്‌പാദിപ്പിക്കുന്ന അപൂർവപ്രദേശങ്ങളിലൊന്നാണ്‌ ഇവിടം.
+
 
 +
നദീമുഖത്തുനിന്നും 1,600 കി.മീ. ഉള്ളിലേക്കുവരെ ചെറുകിട കപ്പലുകള്‍ക്കു സഞ്ചരിക്കാവുന്നതാണ്‌. മ്യാന്മറിലെ വിദേശവ്യാപാരത്തിന്റെ ഭൂരിഭാഗവും ഇരാവതിയിലൂടെയാണ്‌ നടക്കുന്നത്‌. യെനാങ്‌യാങ്‌, സിംഗു എന്നീ എണ്ണഖനികളെ പുറംനാടുകളുമായി ബന്ധിപ്പിക്കുന്നതും ഈ നദിതന്നെയാണ്‌. ഇരാവതി ഡെല്‍റ്റ ലോകത്തിലെ ഏറ്റവും വലിയ നെല്‍ക്കൃഷി കേന്ദ്രങ്ങളിലൊന്നാണ്‌. നാണ്യവിളയെന്നനിലയില്‍ നെല്ല്‌ ഉത്‌പാദിപ്പിക്കുന്ന അപൂര്‍വപ്രദേശങ്ങളിലൊന്നാണ്‌ ഇവിടം.

Current revision as of 06:25, 11 സെപ്റ്റംബര്‍ 2014

ഇരാവതി

ഇരാവതി നദി

മ്യാന്മറിലെ ഏറ്റവും വലിയ നദി. രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന ഇരാവതിയുടെ നീളം 2,080 കി.മീ. ആണ്‌; ആവാഹക്ഷേത്രത്തിന്റെ വിസ്‌തീര്‍ണം: 4,10,515 ച.കി.മീ. വരും. മുഴുവന്‍ ദൂരവും മ്യാന്മര്‍ അതിര്‍ത്തിക്കുള്ളിലായി ഒഴുകുന്ന ഇരാവതി മാലി, എന്‍മായ്‌ എന്നീ ചെറുനദികള്‍ സംഗമിച്ചാണ്‌ ഉണ്ടാവുന്നത്‌. ഇവയില്‍ എന്‍മായ്‌ നദിയുടെ പ്രഭവം തിബത്ത്‌ അതിര്‍ത്തിയാണ്‌. സംഗമത്തിനുശേഷം തെക്കോട്ട്‌ ഒഴുകുന്ന നദി പല പോഷകനദികളുമായി കൂടിച്ചേര്‍ന്ന്‌ മാന്‍ഡലേക്കു സമീപം എത്തുന്നു. പിന്നീട്‌ മിതിന്‍ഗേ നദിയുമായിച്ചേര്‍ന്ന്‌ പടിഞ്ഞാറോട്ടോഴുകുന്ന ഗതിയിലാണ്‌ ഇരാവതിയുടെ പ്രധാന പോഷകനദികളിലൊന്നായ മൂ നദിയുമായി യോജിക്കുന്നത്‌. മീന്‍മു എന്നസ്ഥലത്തുവച്ച്‌ വീണ്ടും തെക്കോട്ടു തിരിയുന്ന നദി തുടര്‍ന്ന്‌ ഏറ്റവും വലിയ പോഷകനദിയായ ചിങ്‌വിനുമായി കൂടിച്ചേരുന്നു.

പ്രഭവം മുതല്‍ മാണ്ടലേ വരെയുള്ള ഗതിക്കിടയില്‍ നദിയുടെ വീതി 45 മീ. മുതല്‍ 1,220 മീ. വരെ വ്യതിചലിച്ചുകാണുന്നു. നന്നേ ഇടുങ്ങിയ ചാലുകളിലൂടെ കിലോമീറ്ററുകളോളം ഒഴുകുന്നത്‌ ഈ നദീമാര്‍ഗത്തിലെ സാധാരണദൃശ്യമാണ്‌. ചുരങ്ങളുടെ ആധിക്യംമൂലം ഈ ഭാഗത്ത്‌ നദി ഗതാഗതക്ഷമമല്ല.

ചിങ്‌വിനുശേഷം എത്തിച്ചേരുന്ന പോഷകനദികള്‍ മഴകുറവുള്ള പ്രദേശങ്ങളിലൂടെ ഒഴുകുന്നവയാകയാല്‍ ജലസമൃദ്ധങ്ങളല്ല; താരതമ്യേന ചെറിയ നദികളാണിവ. അക്കാക്ക്‌താങ്‌ എന്ന സ്ഥലത്തുവച്ച്‌ ഇരാവതിയുടെ വിസ്‌തൃതമായ ഡെല്‍റ്റ ആരംഭിക്കുന്നു. ശാഖോപശാഖകളായി പിരിഞ്ഞൊഴുകുന്ന നദി ഒടുവില്‍ ഒന്‍പതു കൈവഴികളായി ബംഗാള്‍ ഉള്‍ക്കടലില്‍ (ആന്‍ഡമാന്‍ കടല്‍) പതിക്കുന്നു.

നല്ല ഒഴുക്കുള്ള നദിയാണ്‌ ഇരാവതി. സെപ്‌തംബര്‍ വരെയുള്ള മാസങ്ങളിലാണു നിറഞ്ഞൊഴുകുന്നത്‌. എക്കലും വണ്ടലും അടിഞ്ഞ്‌ കലങ്ങിമറിഞ്ഞ നിലയിലാണ്‌ എല്ലായ്‌പ്പോഴും കാണപ്പെടുക.

നദീമുഖത്തുനിന്നും 1,600 കി.മീ. ഉള്ളിലേക്കുവരെ ചെറുകിട കപ്പലുകള്‍ക്കു സഞ്ചരിക്കാവുന്നതാണ്‌. മ്യാന്മറിലെ വിദേശവ്യാപാരത്തിന്റെ ഭൂരിഭാഗവും ഇരാവതിയിലൂടെയാണ്‌ നടക്കുന്നത്‌. യെനാങ്‌യാങ്‌, സിംഗു എന്നീ എണ്ണഖനികളെ പുറംനാടുകളുമായി ബന്ധിപ്പിക്കുന്നതും ഈ നദിതന്നെയാണ്‌. ഇരാവതി ഡെല്‍റ്റ ലോകത്തിലെ ഏറ്റവും വലിയ നെല്‍ക്കൃഷി കേന്ദ്രങ്ങളിലൊന്നാണ്‌. നാണ്യവിളയെന്നനിലയില്‍ നെല്ല്‌ ഉത്‌പാദിപ്പിക്കുന്ന അപൂര്‍വപ്രദേശങ്ങളിലൊന്നാണ്‌ ഇവിടം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍