This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരവിച്ചാക്യാർ കുട്ടഞ്ചേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇരവിച്ചാക്യാർ കുട്ടഞ്ചേരി == അനുഗ്രൃഹീത നടനും കഥാപ്രവക്താവ...)
(ഇരവിച്ചാക്യാർ കുട്ടഞ്ചേരി)
 
വരി 1: വരി 1:
-
== ഇരവിച്ചാക്യാർ കുട്ടഞ്ചേരി ==
+
== ഇരവിച്ചാക്യാര്‍ കുട്ടഞ്ചേരി ==
-
അനുഗ്രൃഹീത നടനും കഥാപ്രവക്താവും. മേല്‌പുത്തൂർ നാരായണഭട്ടതിരിയുടെ സുഹൃദ്‌വലയത്തിൽപ്പെട്ട ഇദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണ്‌ ഭട്ടതിരി ചാക്യാന്മാർക്ക്‌ കഥാപ്രസംഗത്തിനായി  ശൂർപ്പണഖാപ്രലാപം, സുഭദ്രാഹരണം തുടങ്ങിയ സംസ്‌കൃതചമ്പുപ്രബന്ധങ്ങള്‍ രചിച്ചത്‌.  മേല്‌പത്തൂർ അനുനാസികവർണം ഉപയോഗിക്കാതെ രചിച്ച ശൂർപ്പണഖാപ്രലാപം ഇരവിചാക്യാർ മണിക്കൂറുകളോളം അനുനാസിക വർണം ഉപയോഗിക്കാതെ തന്നെ രംഗത്ത്‌ അവതരിപ്പിച്ചതായി കഥയുണ്ട്‌. പ്രസ്‌തുത പ്രബന്ധത്തിലെ "ഹാഹാ രാക്ഷസരാജ! ദുഷ്‌പരിഭവഗ്രസ്‌തസ്യധിക്‌ തേ ഭുജാഃ' എന്ന ശ്ലോകത്തിൽ "ഭുജാന്‍' എന്നതിനുപകരം "ഭുജാഃ' എന്നു ഭട്ടതിരി പ്രയോഗിച്ചതു നിരനുനാസികത്വം നിലനിർത്തുന്നതിനുവേണ്ടിയാണെങ്കിലും "പൗരുഷമില്ലാത്ത കൈകള്‍' എന്ന്‌ അതിന്‌ ചാക്യാർ അർഥം പറഞ്ഞപ്പോള്‍ "ചാക്യാരേ, ഈ അർഥം ഞാന്‍ കരുതിയില്ല' എന്ന്‌ ഭട്ടതിരി പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്‌. സുഭദ്രാപഹരണം എഴുതിയ ഏട്‌ ഇരിങ്ങാലക്കുട ക്ഷേത്രത്തിൽവച്ച്‌ ചാക്യാരുടെ പക്കൽനിന്ന്‌ ആരോ അപഹരിച്ചു കൊണ്ടുപോകയാൽ പിന്നീടു കുറേക്കാലത്തേക്ക്‌ അവിടെ കൂത്തും കഥാപ്രസംഗവും ഇല്ലാതിരുന്നു എന്നും പറയപ്പെടുന്നു.  
+
അനുഗ്രൃഹീത നടനും കഥാപ്രവക്താവും. മേല്‌പത്തൂര്‍ നാരായണഭട്ടതിരിയുടെ സുഹൃദ്‌വലയത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണ്‌ ഭട്ടതിരി ചാക്യാന്മാര്‍ക്ക്‌ കഥാപ്രസംഗത്തിനായി  ശൂര്‍പ്പണഖാപ്രലാപം, സുഭദ്രാഹരണം തുടങ്ങിയ സംസ്‌കൃതചമ്പുപ്രബന്ധങ്ങള്‍ രചിച്ചത്‌.  മേല്‌പത്തൂര്‍ അനുനാസികവര്‍ണം ഉപയോഗിക്കാതെ രചിച്ച ശൂര്‍പ്പണഖാപ്രലാപം ഇരവിചാക്യാര്‍ മണിക്കൂറുകളോളം അനുനാസിക വര്‍ണം ഉപയോഗിക്കാതെ തന്നെ രംഗത്ത്‌ അവതരിപ്പിച്ചതായി കഥയുണ്ട്‌. പ്രസ്‌തുത പ്രബന്ധത്തിലെ "ഹാഹാ രാക്ഷസരാജ! ദുഷ്‌പരിഭവഗ്രസ്‌തസ്യധിക്‌ തേ ഭുജാഃ' എന്ന ശ്ലോകത്തില്‍ "ഭുജാന്‍' എന്നതിനുപകരം "ഭുജാഃ' എന്നു ഭട്ടതിരി പ്രയോഗിച്ചതു നിരനുനാസികത്വം നിലനിര്‍ത്തുന്നതിനുവേണ്ടിയാണെങ്കിലും "പൗരുഷമില്ലാത്ത കൈകള്‍' എന്ന്‌ അതിന്‌ ചാക്യാര്‍ അര്‍ഥം പറഞ്ഞപ്പോള്‍ "ചാക്യാരേ, ഈ അര്‍ഥം ഞാന്‍ കരുതിയില്ല' എന്ന്‌ ഭട്ടതിരി പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്‌. സുഭദ്രാപഹരണം എഴുതിയ ഏട്‌ ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍വച്ച്‌ ചാക്യാരുടെ പക്കല്‍നിന്ന്‌ ആരോ അപഹരിച്ചു കൊണ്ടുപോകയാല്‍ പിന്നീടു കുറേക്കാലത്തേക്ക്‌ അവിടെ കൂത്തും കഥാപ്രസംഗവും ഇല്ലാതിരുന്നു എന്നും പറയപ്പെടുന്നു.  
-
ചാക്യാർ വാസനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുദ്രാരാക്ഷസകഥാസാരം എന്നൊരു ലഘുകാവ്യവും ചാണക്യസൂത്രത്തിന്റെ വിവൃതപരിഭാഷയായി ഒരു കിളിപ്പാട്ടും അദ്ദേഹം രചിച്ചിട്ടുണ്ട്‌.  
+
ചാക്യാര്‍ വാസനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുദ്രാരാക്ഷസകഥാസാരം എന്നൊരു ലഘുകാവ്യവും ചാണക്യസൂത്രത്തിന്റെ വിവൃതപരിഭാഷയായി ഒരു കിളിപ്പാട്ടും അദ്ദേഹം രചിച്ചിട്ടുണ്ട്‌.  
ആദ്യത്തേതിലെ,
ആദ്യത്തേതിലെ,
  <nowiki>
  <nowiki>
-
"സ്വഭാവമധുരൈർവേഷൈഃ പുഷ്‌ണന്‍ വിബുധസമ്മദം
+
      "സ്വഭാവമധുരൈര്‍വേഷൈഃ പുഷ്‌ണന്‍ വിബുധസമ്മദം
-
ശ്ലാഘിതോ ഗീർഭിരഗ്യ്രാഭിഃ ശ്രീമാന്‍ നാരായണോ ജയേൽ'
+
ശ്ലാഘിതോ ഗീര്‍ഭിരഗ്ര്യാഭിഃ ശ്രീമാന്‍ നാരായണോ ജയേല്‍'
   </nowiki>
   </nowiki>
-
എന്ന ശ്ലോകത്തിൽ കവി ശ്ലിഷ്‌ടാർഥമായി സാക്ഷാൽ ശ്രീനാരായണനെയും തന്റെ ഗുരുവായ നാരായണച്ചാക്യാരെയും വന്ദിക്കുന്നു.
+
എന്ന ശ്ലോകത്തില്‍ കവി ശ്ലിഷ്‌ടാര്‍ഥമായി സാക്ഷാല്‍ ശ്രീനാരായണനെയും തന്റെ ഗുരുവായ നാരായണച്ചാക്യാരെയും വന്ദിക്കുന്നു.
-
രണ്ടാമത്തെ കൃതിയിൽ,
+
രണ്ടാമത്തെ കൃതിയില്‍,
   <nowiki>
   <nowiki>
-
"കോളസൗ വടുരനാരുഢശ്‌മശ്രുരഗ്രാസനം ഗതഃ?
+
        "കോളസൗ വടുരനാരുഢശ്‌മശ്രുരഗ്രാസനം ഗതഃ?
-
നിരസ്യതാം മർക്കടോയമിതി ശ്രുത്വൈവ സോള ബ്രവീത്‌'
+
നിരസ്യതാം മര്‍ക്കടോയമിതി ശ്രുത്വൈവ സോളബ്രവീത്‌"
-
എന്ന മൂലശ്ലോകം ചാക്യാർ ഇപ്രകാരം പരാവർത്തനം ചെയ്‌തിരിക്കുന്നു:
+
എന്ന മൂലശ്ലോകം ചാക്യാര്‍ ഇപ്രകാരം പരാവര്‍ത്തനം ചെയ്‌തിരിക്കുന്നു:
"ഏതു വടുവിവനഗ്രാസനത്തിങ്ക-
"ഏതു വടുവിവനഗ്രാസനത്തിങ്ക-
-
ലേതുമേ ശങ്കകൂടാതെ കരയേറി
+
  ലേതുമേ ശങ്കകൂടാതെ കരയേറി
ധൃഷ്‌ടതയോടുമിരിക്കുന്നതാരിവന്‍
ധൃഷ്‌ടതയോടുമിരിക്കുന്നതാരിവന്‍
കഷ്‌ടമനാരൂഢശ്‌മശ്രുവാകുന്നതും?
കഷ്‌ടമനാരൂഢശ്‌മശ്രുവാകുന്നതും?
വരി 25: വരി 25:
എല്ലാമെവിടേക്കു പോയാരിതുകാലം?'
എല്ലാമെവിടേക്കു പോയാരിതുകാലം?'
   </nowiki>
   </nowiki>
-
ചാക്യാരുടെ ജന്മസ്ഥലം, മാതാപിതാക്കള്‍, ജനനമരണങ്ങളുടെ യഥാർഥവർഷം എന്നിവയെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.  
+
ചാക്യാരുടെ ജന്മസ്ഥലം, മാതാപിതാക്കള്‍, ജനനമരണങ്ങളുടെ യഥാര്‍ഥവര്‍ഷം എന്നിവയെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.  
 +
 
(കെ.എന്‍. ദാമോദരന്‍)
(കെ.എന്‍. ദാമോദരന്‍)

Current revision as of 06:16, 11 സെപ്റ്റംബര്‍ 2014

ഇരവിച്ചാക്യാര്‍ കുട്ടഞ്ചേരി

അനുഗ്രൃഹീത നടനും കഥാപ്രവക്താവും. മേല്‌പത്തൂര്‍ നാരായണഭട്ടതിരിയുടെ സുഹൃദ്‌വലയത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണ്‌ ഭട്ടതിരി ചാക്യാന്മാര്‍ക്ക്‌ കഥാപ്രസംഗത്തിനായി ശൂര്‍പ്പണഖാപ്രലാപം, സുഭദ്രാഹരണം തുടങ്ങിയ സംസ്‌കൃതചമ്പുപ്രബന്ധങ്ങള്‍ രചിച്ചത്‌. മേല്‌പത്തൂര്‍ അനുനാസികവര്‍ണം ഉപയോഗിക്കാതെ രചിച്ച ശൂര്‍പ്പണഖാപ്രലാപം ഇരവിചാക്യാര്‍ മണിക്കൂറുകളോളം അനുനാസിക വര്‍ണം ഉപയോഗിക്കാതെ തന്നെ രംഗത്ത്‌ അവതരിപ്പിച്ചതായി കഥയുണ്ട്‌. പ്രസ്‌തുത പ്രബന്ധത്തിലെ "ഹാഹാ രാക്ഷസരാജ! ദുഷ്‌പരിഭവഗ്രസ്‌തസ്യധിക്‌ തേ ഭുജാഃ' എന്ന ശ്ലോകത്തില്‍ "ഭുജാന്‍' എന്നതിനുപകരം "ഭുജാഃ' എന്നു ഭട്ടതിരി പ്രയോഗിച്ചതു നിരനുനാസികത്വം നിലനിര്‍ത്തുന്നതിനുവേണ്ടിയാണെങ്കിലും "പൗരുഷമില്ലാത്ത കൈകള്‍' എന്ന്‌ അതിന്‌ ചാക്യാര്‍ അര്‍ഥം പറഞ്ഞപ്പോള്‍ "ചാക്യാരേ, ഈ അര്‍ഥം ഞാന്‍ കരുതിയില്ല' എന്ന്‌ ഭട്ടതിരി പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്‌. സുഭദ്രാപഹരണം എഴുതിയ ഏട്‌ ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍വച്ച്‌ ചാക്യാരുടെ പക്കല്‍നിന്ന്‌ ആരോ അപഹരിച്ചു കൊണ്ടുപോകയാല്‍ പിന്നീടു കുറേക്കാലത്തേക്ക്‌ അവിടെ കൂത്തും കഥാപ്രസംഗവും ഇല്ലാതിരുന്നു എന്നും പറയപ്പെടുന്നു.

ചാക്യാര്‍ വാസനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുദ്രാരാക്ഷസകഥാസാരം എന്നൊരു ലഘുകാവ്യവും ചാണക്യസൂത്രത്തിന്റെ വിവൃതപരിഭാഷയായി ഒരു കിളിപ്പാട്ടും അദ്ദേഹം രചിച്ചിട്ടുണ്ട്‌. ആദ്യത്തേതിലെ,

       "സ്വഭാവമധുരൈര്‍വേഷൈഃ പുഷ്‌ണന്‍ വിബുധസമ്മദം
	ശ്ലാഘിതോ ഗീര്‍ഭിരഗ്ര്യാഭിഃ ശ്രീമാന്‍ നാരായണോ ജയേല്‍'
  
എന്ന ശ്ലോകത്തില്‍ കവി ശ്ലിഷ്‌ടാര്‍ഥമായി സാക്ഷാല്‍ ശ്രീനാരായണനെയും തന്റെ ഗുരുവായ നാരായണച്ചാക്യാരെയും വന്ദിക്കുന്നു. രണ്ടാമത്തെ കൃതിയില്‍,

        "കോളസൗ വടുരനാരുഢശ്‌മശ്രുരഗ്രാസനം ഗതഃ?
	നിരസ്യതാം മര്‍ക്കടോയമിതി ശ്രുത്വൈവ സോളബ്രവീത്‌" 
എന്ന മൂലശ്ലോകം ചാക്യാര്‍ ഇപ്രകാരം പരാവര്‍ത്തനം ചെയ്‌തിരിക്കുന്നു:
	"ഏതു വടുവിവനഗ്രാസനത്തിങ്ക-
  	ലേതുമേ ശങ്കകൂടാതെ കരയേറി
	ധൃഷ്‌ടതയോടുമിരിക്കുന്നതാരിവന്‍
	കഷ്‌ടമനാരൂഢശ്‌മശ്രുവാകുന്നതും?
	കള്ളക്കുരങ്ങിനെത്തള്ളിയിഴച്ചുടന്‍
	തള്ളിപ്പുറത്തു കളവതിന്നാരുമേ
	ഇല്ലയോ നമ്മുടെ ചോറുതിന്നുന്നവന്‍
	എല്ലാമെവിടേക്കു പോയാരിതുകാലം?'
  
ചാക്യാരുടെ ജന്മസ്ഥലം, മാതാപിതാക്കള്‍, ജനനമരണങ്ങളുടെ യഥാര്‍ഥവര്‍ഷം എന്നിവയെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.

(കെ.എന്‍. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍