This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയോലിത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇയോലിത്ത്‌ == == Eolith == ആദിമ മനുഷ്യന്‍ ആയുധങ്ങളും മറ്റുപകരണങ്ങള...)
(Eolith)
 
വരി 5: വരി 5:
== Eolith ==
== Eolith ==
-
ആദിമ മനുഷ്യന്‍ ആയുധങ്ങളും മറ്റുപകരണങ്ങളുമായി ഉപയോഗിച്ചുപോന്ന നൈസർഗികശിലാഖണ്ഡങ്ങള്‍. ഇയോസ്‌  (ആദിമ), ലിതോസ്‌ (ശില) എന്നീ ഗ്രീക്കുപദങ്ങളിൽനിന്നാണ്‌ "ഇയോലിത്ത്‌' നിഷ്‌പന്നമായിട്ടുള്ളത്‌. തടി, തുകൽ തുടങ്ങിയ പദാർഥങ്ങളെ ചെതുക്കിയും ചുരണ്ടിയും മുറിച്ചും വിവിധരൂപങ്ങളിലുള്ള ഗാർഹികോപകരണങ്ങള്‍ ഉണ്ടാക്കുവാന്‍ പ്രകൃതിയിൽനിന്ന്‌ പെറുക്കിയെടുത്ത കൂർത്തതും ഉപയോഗക്ഷമവുമായ ഇയോലിത്തുകളെയാണ്‌ ശിലായുഗമനുഷ്യന്‍ ആശ്രയിച്ചുപോന്നത്‌. മനുഷ്യപ്രയുക്തമായ രൂപഭേദങ്ങള്‍ക്കു വിധേയമാകാത്ത ഇയോലിത്തുകളെ സാധാരണശിലകളിൽനിന്നും വേർതിരിക്കുക പ്രയാസമാണ്‌. മാനവസംസ്‌കാരത്തിന്റെ ആദ്യദശകളെയാണ്‌ ഇയോലിത്ത്‌ സൂചിപ്പിക്കുന്നത്‌. ശിലായുഗത്തിനെ ഇയോലിത്തിക്‌, പാലിയോലിത്തിക്‌, നിയോലിത്തിക്‌ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി ചരിത്രകാരന്മാർ തരംതിരിച്ചിരിക്കുന്നു. ഭൂവിജ്ഞാനീയ യുഗങ്ങളിൽ പ്ലിസ്റ്റോസീന്റെ അന്ത്യഘട്ടത്തിലേതായാണ്‌ ഇയോലിത്തുകള്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ക്വാട്ടെർനറിയുടെ പൂർവഘട്ടത്തിലെ ഒരു പ്രത്യേകകാലയളവിനെ ഇയോലിത്തിക്‌ എന്നുവിശേഷിപ്പിക്കാറുണ്ട്‌.
+
ആദിമ മനുഷ്യന്‍ ആയുധങ്ങളും മറ്റുപകരണങ്ങളുമായി ഉപയോഗിച്ചുപോന്ന നൈസര്‍ഗികശിലാഖണ്ഡങ്ങള്‍. ഇയോസ്‌  (ആദിമ), ലിതോസ്‌ (ശില) എന്നീ ഗ്രീക്കുപദങ്ങളില്‍നിന്നാണ്‌ "ഇയോലിത്ത്‌' നിഷ്‌പന്നമായിട്ടുള്ളത്‌. തടി, തുകല്‍ തുടങ്ങിയ പദാര്‍ഥങ്ങളെ ചെതുക്കിയും ചുരണ്ടിയും മുറിച്ചും വിവിധരൂപങ്ങളിലുള്ള ഗാര്‍ഹികോപകരണങ്ങള്‍ ഉണ്ടാക്കുവാന്‍ പ്രകൃതിയില്‍നിന്ന്‌ പെറുക്കിയെടുത്ത കൂര്‍ത്തതും ഉപയോഗക്ഷമവുമായ ഇയോലിത്തുകളെയാണ്‌ ശിലായുഗമനുഷ്യന്‍ ആശ്രയിച്ചുപോന്നത്‌. മനുഷ്യപ്രയുക്തമായ രൂപഭേദങ്ങള്‍ക്കു വിധേയമാകാത്ത ഇയോലിത്തുകളെ സാധാരണശിലകളില്‍നിന്നും വേര്‍തിരിക്കുക പ്രയാസമാണ്‌. മാനവസംസ്‌കാരത്തിന്റെ ആദ്യദശകളെയാണ്‌ ഇയോലിത്ത്‌ സൂചിപ്പിക്കുന്നത്‌. ശിലായുഗത്തിനെ ഇയോലിത്തിക്‌, പാലിയോലിത്തിക്‌, നിയോലിത്തിക്‌ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി ചരിത്രകാരന്മാര്‍ തരംതിരിച്ചിരിക്കുന്നു. ഭൂവിജ്ഞാനീയ യുഗങ്ങളില്‍ പ്ലിസ്റ്റോസീന്റെ അന്ത്യഘട്ടത്തിലേതായാണ്‌ ഇയോലിത്തുകള്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ക്വാട്ടെര്‍നറിയുടെ പൂര്‍വഘട്ടത്തിലെ ഒരു പ്രത്യേകകാലയളവിനെ ഇയോലിത്തിക്‌ എന്നുവിശേഷിപ്പിക്കാറുണ്ട്‌.

Current revision as of 05:34, 11 സെപ്റ്റംബര്‍ 2014

ഇയോലിത്ത്‌

Eolith

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍