This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമ്രിനോജ് (1896 - 1958)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇമ്രിനോജ് (1896 - 1958) == == Imre Nagy == ഹംഗേറിയന്‍ പ്രധാനമന്ത്രി. കപോസ്‌വ...) |
Mksol (സംവാദം | സംഭാവനകള്‍) (→Imre Nagy) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Imre Nagy == | == Imre Nagy == | ||
- | ഹംഗേറിയന്‍ പ്രധാനമന്ത്രി. കപോസ്‌വറിലെ ഒരു | + | ഹംഗേറിയന്‍ പ്രധാനമന്ത്രി. കപോസ്‌വറിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ജനനം (1896). ഹംഗറിയന്‍ സേനയില്‍ ചേര്‍ന്ന ഇമ്രിനോജ് ഒന്നാംലോകയുദ്ധത്തില്‍ റഷ്യാക്കാരുടെ തടങ്കല്‍പ്പാളയത്തില്‍ അടയ്‌ക്കപ്പെട്ടെങ്കിലും അവിടെനിന്നും രക്ഷപ്പെട്ടു. റഷ്യയില്‍ കഴിഞ്ഞ കാലയളവിലാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തില്‍ ഇമ്രി ആകൃഷ്‌ടനാകുന്നത്. |
- | രണ്ടാംലോക യുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ചുവപ്പ് സേന ഹംഗറിയിന്‍ ആധിപത്യം സ്ഥാപിച്ചതോടെ മാതൃരാജ്യത്ത് തിരിച്ചെത്തിയ ഇമ്രി താമസിയാതെ കമ്യൂണിസ്റ്റ് | + | രണ്ടാംലോക യുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ചുവപ്പ് സേന ഹംഗറിയിന്‍ ആധിപത്യം സ്ഥാപിച്ചതോടെ മാതൃരാജ്യത്ത് തിരിച്ചെത്തിയ ഇമ്രി താമസിയാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാവായി മാറി. 1945-ല്‍ സോവിയറ്റ് നേതൃത്വം ഇദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിച്ചു; കൃഷി മന്ത്രി എന്ന നിലയില്‍ ഇമ്രിനോജ് നടപ്പിലാക്കിയ ഭൂപരിഷ്‌കരണം ശ്രദ്ധേയമായിരുന്നു. സോവിയറ്റ് പിന്തുണയോടെ ഹംഗറിയുടെ പ്രധാനമന്ത്രിയാകുന്നത് 1953-ലാണ്. സമ്പദ്‌ഘടന ഉദാരവത്‌കരിക്കാനും രാഷ്‌ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‌കാനുമുള്ള ഇമ്രിയുടെ നീക്കങ്ങള്‍ മോസ്‌കോ നേതൃത്വത്തിന് അസ്വീകാര്യമായതോടെ 1955-ല്‍ ഇദ്ദേഹത്തിന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവന്നു. |
- | സോവിയറ്റ് അധിനിവേശത്തിനെതിരെ 1956- | + | സോവിയറ്റ് അധിനിവേശത്തിനെതിരെ 1956-ല്‍ കലാപം നടത്തിയ ഹംഗറിയിലെ വിദ്യാര്‍ഥികള്‍ ചെലുത്തിയ സമ്മര്‍ദത്തെ തുടര്‍ന്നു നോജിനെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹംഗറിയന്‍ പാര്‍ട്ടി നേതാക്കള്‍ നിര്‍ബന്ധിതരായി. പ്രധാനമന്ത്രി എന്ന നിലയില്‍ ബഹുകക്ഷി സമ്പ്രദായവും ആഴത്തിലുള്ള ജനാധിപത്യവത്‌കരണവും ഇമ്രി അനുവദിച്ചു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വാര്‍സ കരാറില്‍ നിന്നും പിന്‍വാങ്ങിയതിന് ഇദ്ദേഹം വലിയ വിലകൊടുക്കേണ്ടിവന്നു. പ്രത്യാക്രമണത്തിനു മുതിര്‍ന്ന സോവിയറ്റ് യൂണിയന്റെ ചുവപ്പ് സേന ഹംഗറിയന്‍ സേനയെ പരാജയപ്പെടുത്തിയതോടെ ബുദാപെസ്റ്റിലെ യൂഗോസ്ലാവ് എംബസിയില്‍ അഭയംതേടിയെങ്കിലും ഇമ്രി പിടിക്കപ്പെട്ടു(1956). 1958-ല്‍ രാജ്യദ്രോഹകുറ്റത്തിന് ഇദ്ദേഹം വധശിക്ഷയ്‌ക്ക് വിധേയനായി. തികഞ്ഞ അനാദരവോടെ മറവുചെയ്യപ്പെട്ട നോജിന്റെ ഭൗതികശരീരം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം, ഔദ്യോഗിക ബഹുമതികളോടെ പുനഃസംസ്‌കരിക്കപ്പെട്ടു. മനുഷ്യമുഖമുള്ള കമ്മ്യൂണിസത്തിന്റെ വക്താവായാണ് ഇമ്രി അറിയപ്പെട്ടത്. |
Current revision as of 04:58, 11 സെപ്റ്റംബര്‍ 2014
ഇമ്രിനോജ് (1896 - 1958)
Imre Nagy
ഹംഗേറിയന്‍ പ്രധാനമന്ത്രി. കപോസ്‌വറിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ജനനം (1896). ഹംഗറിയന്‍ സേനയില്‍ ചേര്‍ന്ന ഇമ്രിനോജ് ഒന്നാംലോകയുദ്ധത്തില്‍ റഷ്യാക്കാരുടെ തടങ്കല്‍പ്പാളയത്തില്‍ അടയ്‌ക്കപ്പെട്ടെങ്കിലും അവിടെനിന്നും രക്ഷപ്പെട്ടു. റഷ്യയില്‍ കഴിഞ്ഞ കാലയളവിലാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തില്‍ ഇമ്രി ആകൃഷ്‌ടനാകുന്നത്.
രണ്ടാംലോക യുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ചുവപ്പ് സേന ഹംഗറിയിന്‍ ആധിപത്യം സ്ഥാപിച്ചതോടെ മാതൃരാജ്യത്ത് തിരിച്ചെത്തിയ ഇമ്രി താമസിയാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാവായി മാറി. 1945-ല്‍ സോവിയറ്റ് നേതൃത്വം ഇദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിച്ചു; കൃഷി മന്ത്രി എന്ന നിലയില്‍ ഇമ്രിനോജ് നടപ്പിലാക്കിയ ഭൂപരിഷ്‌കരണം ശ്രദ്ധേയമായിരുന്നു. സോവിയറ്റ് പിന്തുണയോടെ ഹംഗറിയുടെ പ്രധാനമന്ത്രിയാകുന്നത് 1953-ലാണ്. സമ്പദ്‌ഘടന ഉദാരവത്‌കരിക്കാനും രാഷ്‌ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‌കാനുമുള്ള ഇമ്രിയുടെ നീക്കങ്ങള്‍ മോസ്‌കോ നേതൃത്വത്തിന് അസ്വീകാര്യമായതോടെ 1955-ല്‍ ഇദ്ദേഹത്തിന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവന്നു.
സോവിയറ്റ് അധിനിവേശത്തിനെതിരെ 1956-ല്‍ കലാപം നടത്തിയ ഹംഗറിയിലെ വിദ്യാര്‍ഥികള്‍ ചെലുത്തിയ സമ്മര്‍ദത്തെ തുടര്‍ന്നു നോജിനെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹംഗറിയന്‍ പാര്‍ട്ടി നേതാക്കള്‍ നിര്‍ബന്ധിതരായി. പ്രധാനമന്ത്രി എന്ന നിലയില്‍ ബഹുകക്ഷി സമ്പ്രദായവും ആഴത്തിലുള്ള ജനാധിപത്യവത്‌കരണവും ഇമ്രി അനുവദിച്ചു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വാര്‍സ കരാറില്‍ നിന്നും പിന്‍വാങ്ങിയതിന് ഇദ്ദേഹം വലിയ വിലകൊടുക്കേണ്ടിവന്നു. പ്രത്യാക്രമണത്തിനു മുതിര്‍ന്ന സോവിയറ്റ് യൂണിയന്റെ ചുവപ്പ് സേന ഹംഗറിയന്‍ സേനയെ പരാജയപ്പെടുത്തിയതോടെ ബുദാപെസ്റ്റിലെ യൂഗോസ്ലാവ് എംബസിയില്‍ അഭയംതേടിയെങ്കിലും ഇമ്രി പിടിക്കപ്പെട്ടു(1956). 1958-ല്‍ രാജ്യദ്രോഹകുറ്റത്തിന് ഇദ്ദേഹം വധശിക്ഷയ്‌ക്ക് വിധേയനായി. തികഞ്ഞ അനാദരവോടെ മറവുചെയ്യപ്പെട്ട നോജിന്റെ ഭൗതികശരീരം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം, ഔദ്യോഗിക ബഹുമതികളോടെ പുനഃസംസ്‌കരിക്കപ്പെട്ടു. മനുഷ്യമുഖമുള്ള കമ്മ്യൂണിസത്തിന്റെ വക്താവായാണ് ഇമ്രി അറിയപ്പെട്ടത്.