This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഫാൽ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇംഫാൽ യുദ്ധം)
(ഇംഫാല്‍ യുദ്ധം)
 
വരി 2: വരി 2:
== ഇംഫാല്‍ യുദ്ധം ==
== ഇംഫാല്‍ യുദ്ധം ==
-
രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വച്ചുനടന്ന നിര്‍ണായക യുദ്ധം. വില്യംസ്ലിമ്മിന്റെ നേതൃത്വത്തില്‍ അണിനിരന്ന ബ്രിട്ടന്റെ 14-ാം പട ജപ്പാന്റെ 15-ാം പടയെ പരാജയപ്പെടുത്തിയ ഈ യുദ്ധം ജാപ്പനീസ്‌ സൈനിക ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയമെന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌. ഇംഫാല്‍ വഴി ഇന്ത്യ ആക്രമിക്കാനുള്ള ജപ്പാന്റെ പദ്ധതിക്കു വിരാമമിട്ടത്‌ ഈ യുദ്ധമാണ്‌. 1942 അവസാനത്തോടെയാണ്‌ ബ്രിട്ടീഷ്‌ ബര്‍മ ജപ്പാന്‍കാര്‍ക്ക്‌ അധീനമാകുന്നത്‌; തുടര്‍ന്ന്‌ ഇന്ത്യയിലേക്ക്‌ പിന്‍വാങ്ങിയ സഖ്യകക്ഷിസൈന്യം ചിയാങ്‌ കൈഷക്കിന്റെ ചീന സേനയുമായി സഹകരിച്ച്‌ ജപ്പാന്‍കാരെ തുരത്താന്‍ പദ്ധതി തയ്യാറാക്കി. ഇംഫാല്‍വഴി ബ്രിട്ടീഷ്‌ ഇന്ത്യ ആക്രമിക്കാനുള്ള ഒരു സമരപരിപാടി ജപ്പാന്റെ 15-ാം പട ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സുഭാഷ്‌ ചന്ദ്രബോസ്‌ രൂപവത്‌കരിച്ച ഇന്ത്യന്‍ ദേശീയസേന (ഐ.എന്‍.എ.) ജപ്പാന്‍കാരുമായി സഹകരിക്കുമെന്നും ടോക്കിയോ റേഡിയോ പ്രഖ്യാപിക്കുന്നത്‌ സെപ്‌തംബര്‍ 1943-ലാണ്‌. ജപ്പാന്‍കാര്‍ മൂന്ന്‌ സൈനികവിഭാഗങ്ങളെയാണ്‌ ഇംഫാല്‍പട്ടണം പിടിച്ചെടുക്കുവാന്‍ ഒരുക്കി നിര്‍ത്തിയത്‌. കാടുകള്‍ കടന്നു പോകേണ്ട ഇവരുടെ സൈന്യത്തിന്‌ വെള്ളക്കടുവ എന്നായിരുന്നു പേരിട്ടിരുന്നത്‌. ഇവരെ പ്രതിരോധിക്കാന്‍ നിയുക്തരായ ബ്രിട്ടന്റെ 17-ാം പട കരിമ്പൂച്ച എന്നറിയപ്പെട്ടു. 1944 മാര്‍ച്ച്‌ തുടക്കത്തില്‍ ജപ്പാന്‍കാര്‍ ഇംഫാല്‍ നഗരത്തില്‍വച്ചും മണിപ്പൂര്‍ സമതലത്തില്‍ വച്ചും സഖ്യകക്ഷികളുടെ സൈന്യങ്ങളുമായി കടുത്ത പോരാട്ടം നടത്തി. സഖ്യകക്ഷികളുടെ പാരച്യൂട്ട്‌ സൈന്യം മണിപ്പൂരിലെത്തിയെങ്കിലും ജപ്പാന്‍ സൈന്യം അതിന്റെ നല്ലൊരു ഭാഗം നശിപ്പിക്കുകയാണുണ്ടായത്‌. എന്നാല്‍ മാ. അവസാനത്തോടെ യുദ്ധം സഖ്യകക്ഷികള്‍ക്ക്‌ അനുകൂലമായി നീങ്ങിത്തുടങ്ങി. 15-ാം പഞ്ചാബ്‌ റെജിമെന്റ്‌, ഒന്നാം ഗൂര്‍ഖാപ്പട്ടാളം, ജാട്ട്‌ റെജിമെന്റ്‌ എന്നീ ബ്രിട്ടീഷിന്ത്യന്‍ പടകള്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഐ.എന്‍.എ.ക്കാര്‍ ധീരമായി പൊരുതിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. 1944 ജൂലായ്‌ ആയപ്പോഴേക്കും ജപ്പാന്‍ സൈന്യത്തിന്റെ പതനം സുനിശ്ചിതമായി. ബര്‍മയിലെ, സഖ്യകക്ഷികളുടെ അന്തിമവിജയത്തിനു കളമൊരുക്കിയത്‌ ഇംഫാല്‍ യുദ്ധമായിരുന്നു.
+
രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വച്ചുനടന്ന നിര്‍ണായക യുദ്ധം. വില്യംസ്ലിമ്മിന്റെ നേതൃത്വത്തില്‍ അണിനിരന്ന ബ്രിട്ടന്റെ 14-ാം പട ജപ്പാന്റെ 15-ാം പടയെ പരാജയപ്പെടുത്തിയ ഈ യുദ്ധം ജാപ്പനീസ്‌ സൈനിക ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയമെന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌. ഇംഫാല്‍ വഴി ഇന്ത്യ ആക്രമിക്കാനുള്ള ജപ്പാന്റെ പദ്ധതിക്കു വിരാമമിട്ടത്‌ ഈ യുദ്ധമാണ്‌. 1942 അവസാനത്തോടെയാണ്‌ ബ്രിട്ടീഷ്‌ ബര്‍മ ജപ്പാന്‍കാര്‍ക്ക്‌ അധീനമാകുന്നത്‌; തുടര്‍ന്ന്‌ ഇന്ത്യയിലേക്ക്‌ പിന്‍വാങ്ങിയ സഖ്യകക്ഷിസൈന്യം ചിയാങ്‌ കൈഷക്കിന്റെ ചീന സേനയുമായി സഹകരിച്ച്‌ ജപ്പാന്‍കാരെ തുരത്താന്‍ പദ്ധതി തയ്യാറാക്കി. ഇംഫാല്‍വഴി ബ്രിട്ടീഷ്‌ ഇന്ത്യ ആക്രമിക്കാനുള്ള ഒരു സമരപരിപാടി ജപ്പാന്റെ 15-ാം പട ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സുഭാഷ്‌ ചന്ദ്രബോസ്‌ രൂപവത്‌കരിച്ച ഇന്ത്യന്‍ ദേശീയസേന (ഐ.എന്‍.എ.) ജപ്പാന്‍കാരുമായി സഹകരിക്കുമെന്നും ടോക്കിയോ റേഡിയോ പ്രഖ്യാപിക്കുന്നത്‌ സെപ്‌തംബര്‍ 1943-ലാണ്‌. ജപ്പാന്‍കാര്‍ മൂന്ന്‌ സൈനികവിഭാഗങ്ങളെയാണ്‌ ഇംഫാല്‍പട്ടണം പിടിച്ചെടുക്കുവാന്‍ ഒരുക്കി നിര്‍ത്തിയത്‌. കാടുകള്‍ കടന്നു പോകേണ്ട ഇവരുടെ സൈന്യത്തിന്‌ വെള്ളക്കടുവ എന്നായിരുന്നു പേരിട്ടിരുന്നത്‌. ഇവരെ പ്രതിരോധിക്കാന്‍ നിയുക്തരായ ബ്രിട്ടന്റെ 17-ാം പട കരിമ്പൂച്ച എന്നറിയപ്പെട്ടു. 1944 മാര്‍ച്ച്‌ തുടക്കത്തില്‍ ജപ്പാന്‍കാര്‍ ഇംഫാല്‍ നഗരത്തില്‍വച്ചും മണിപ്പൂര്‍ സമതലത്തില്‍ വച്ചും സഖ്യകക്ഷികളുടെ സൈന്യങ്ങളുമായി കടുത്ത പോരാട്ടം നടത്തി. സഖ്യകക്ഷികളുടെ പാരച്യൂട്ട്‌ സൈന്യം മണിപ്പൂരിലെത്തിയെങ്കിലും ജപ്പാന്‍ സൈന്യം അതിന്റെ നല്ലൊരു ഭാഗം നശിപ്പിക്കുകയാണുണ്ടായത്‌. എന്നാല്‍ മാര്‍ച്ച്‌  അവസാനത്തോടെ യുദ്ധം സഖ്യകക്ഷികള്‍ക്ക്‌ അനുകൂലമായി നീങ്ങിത്തുടങ്ങി. 15-ാം പഞ്ചാബ്‌ റെജിമെന്റ്‌, ഒന്നാം ഗൂര്‍ഖാപ്പട്ടാളം, ജാട്ട്‌ റെജിമെന്റ്‌ എന്നീ ബ്രിട്ടീഷിന്ത്യന്‍ പടകള്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഐ.എന്‍.എ.ക്കാര്‍ ധീരമായി പൊരുതിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. 1944 ജൂലായ്‌ ആയപ്പോഴേക്കും ജപ്പാന്‍ സൈന്യത്തിന്റെ പതനം സുനിശ്ചിതമായി. ബര്‍മയിലെ, സഖ്യകക്ഷികളുടെ അന്തിമവിജയത്തിനു കളമൊരുക്കിയത്‌ ഇംഫാല്‍ യുദ്ധമായിരുന്നു.

Current revision as of 04:16, 11 സെപ്റ്റംബര്‍ 2014

ഇംഫാല്‍ യുദ്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍