This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമാം അലി (1869 - 1932)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇമാം അലി (1869 - 1932) == ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. 1869 ഫെ. 11-ന് ഇംദാ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇമാം അലി (1869 - 1932)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== ഇമാം അലി (1869 - 1932) == | == ഇമാം അലി (1869 - 1932) == | ||
- | ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. 1869 ഫെ. 11-ന് ഇംദാദ് ഇമാമിന്റെ മൂത്തപുത്രനായി പാറ്റ്ന ജില്ലയിലെ | + | ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. 1869 ഫെ. 11-ന് ഇംദാദ് ഇമാമിന്റെ മൂത്തപുത്രനായി പാറ്റ്ന ജില്ലയിലെ നിയോറയില്‍ ജനിച്ചു. പാറ്റ്നയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ച ഇമാം അലി 1910-ല്‍ കല്‍ക്കത്താ ഹൈക്കോടതിയില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സ്റ്റാന്റിങ് കൗണ്‍സലായി നിയമിതനായി. ആ വര്‍ഷംതന്നെ ഗവര്‍ണര്‍ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിയമകാര്യമെമ്പറും വൈസ്പ്രസിഡന്റുമായി. 1917-ലാണ് പാറ്റ്നാ ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേല് ക്കുന്നത്. ബിഹാര്‍, ഒറീസ സംസ്ഥാനങ്ങളിലെ എക്സിക്യൂട്ടീവ് കൗണ്‍സിലിലും ഇമാംഅലി അംഗമായിരുന്നിട്ടുണ്ട്. 1910-ല്‍ ഇമാം അലിക്ക് "സര്' സ്ഥാനം കിട്ടി. 1919 ആഗസ്റ്റില്‍ ഹൈദരാബാദ് സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായി നിയമിതനായശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധിയായി ലീഗ് ഒഫ് നാഷന്സില് പങ്കെടുത്തു (1920). അലിഗഢ് കോളജിന്റെ ട്രസ്റ്റിയായും കല്‍ക്കത്താ സര്‍വകലാശാലയുടെ ഫെലോ (1908-12) ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അറബി, പേര്‍ഷ്യ, ഉര്‍ദു, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. ബിഹാര്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഫറന്‍സിന്റെയും (1908) ലഖ്നൗവില്‍ ചേര്‍ന്ന ദേശീയ മുസ്ലിം സമ്മേളനത്തിന്റെയും (1931) അധ്യക്ഷനായും ഇദ്ദേഹം പ്രവര്‍ത്തിട്ടിട്ടുണ്ട്. 1932 ഒ. 27-ന് റാഞ്ചിയില്‍ വച്ച് ഇമാം അലി അന്തരിച്ചു. |
Current revision as of 12:05, 10 സെപ്റ്റംബര്‍ 2014
ഇമാം അലി (1869 - 1932)
ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. 1869 ഫെ. 11-ന് ഇംദാദ് ഇമാമിന്റെ മൂത്തപുത്രനായി പാറ്റ്ന ജില്ലയിലെ നിയോറയില്‍ ജനിച്ചു. പാറ്റ്നയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ച ഇമാം അലി 1910-ല്‍ കല്‍ക്കത്താ ഹൈക്കോടതിയില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സ്റ്റാന്റിങ് കൗണ്‍സലായി നിയമിതനായി. ആ വര്‍ഷംതന്നെ ഗവര്‍ണര്‍ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിയമകാര്യമെമ്പറും വൈസ്പ്രസിഡന്റുമായി. 1917-ലാണ് പാറ്റ്നാ ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേല് ക്കുന്നത്. ബിഹാര്‍, ഒറീസ സംസ്ഥാനങ്ങളിലെ എക്സിക്യൂട്ടീവ് കൗണ്‍സിലിലും ഇമാംഅലി അംഗമായിരുന്നിട്ടുണ്ട്. 1910-ല്‍ ഇമാം അലിക്ക് "സര്' സ്ഥാനം കിട്ടി. 1919 ആഗസ്റ്റില്‍ ഹൈദരാബാദ് സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായി നിയമിതനായശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധിയായി ലീഗ് ഒഫ് നാഷന്സില് പങ്കെടുത്തു (1920). അലിഗഢ് കോളജിന്റെ ട്രസ്റ്റിയായും കല്‍ക്കത്താ സര്‍വകലാശാലയുടെ ഫെലോ (1908-12) ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അറബി, പേര്‍ഷ്യ, ഉര്‍ദു, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. ബിഹാര്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഫറന്‍സിന്റെയും (1908) ലഖ്നൗവില്‍ ചേര്‍ന്ന ദേശീയ മുസ്ലിം സമ്മേളനത്തിന്റെയും (1931) അധ്യക്ഷനായും ഇദ്ദേഹം പ്രവര്‍ത്തിട്ടിട്ടുണ്ട്. 1932 ഒ. 27-ന് റാഞ്ചിയില്‍ വച്ച് ഇമാം അലി അന്തരിച്ചു.