This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമെനെംഹറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആമെനെംഹറ്റ്‌== ==Amenemhet== ഈജിപ്‌തിലെ 12-ാം വംശത്തിലെ നാലു ഫറോവമാർ (Phara...)
(Amenemhet)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആമെനെംഹറ്റ്‌==
==ആമെനെംഹറ്റ്‌==
==Amenemhet==
==Amenemhet==
-
ഈജിപ്‌തിലെ 12-ാം വംശത്തിലെ നാലു ഫറോവമാർ (Pharaohs) ഈെ പേരിൽ അറിയപ്പെടുന്നു. ഇവരിൽ മൂന്നു ഫറോവമാർ പ്രശസ്‌തരാണ്‌.
+
ഈജിപ്‌തിലെ 12-ാം വംശത്തിലെ നാലു ഫറോവമാര്‍ (Pharaohs) ഈെ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ മൂന്നു ഫറോവമാര്‍ പ്രശസ്‌തരാണ്‌.
-
ആമെനെംഹെറ്റ്‌ ക (ഭ.കാ.; ബി.സി. 1991-62). 12-ാം രാജവംശത്തിലെ ആദ്യത്തെ രാജാവ്‌. 11-ാം രാജവംശത്തിലെ അവസാനത്തെ രാജാവായ മെന്‍ടൂഹോടപെ്‌ സാന്‍ഖ്‌-കാ-റായുടെ മന്ത്രിയായിരുന്ന ആമെനംഹെറ്റ്‌ സിംഹാസനം ബലപ്രയോഗംമൂലം കൈവശപ്പെടുത്തിയതായിരിക്കുമെന്ന്‌ കരുതപ്പെടുന്നു. ദീർഘകാലത്തെ ആഭ്യന്തര യുദ്ധത്തിനുശേഷം ഭരണപരമായ കെട്ടുറപ്പും സാമ്പത്തികഭദ്രതയും രാജ്യത്തുണ്ടായത്‌ ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്‌. തീബ്‌സിൽനിന്നു അൽഫയ്യൂമിലേക്ക്‌ തലസ്ഥാനം മാറ്റിയത്‌ ഇദ്ദേഹമാണ്‌. അവിടെ നിരവധി ജലസേചനപദ്ധതികള്‍  ആസൂത്രണം ചെയ്‌തു. ഏഷ്യന്‍ ആക്രമണങ്ങളിൽനിന്നു രാജ്യത്തിന്റെ വടക്കേ അതിർത്തി ഇദ്ദേഹം കാത്തുസൂക്ഷിച്ചു. രാജ്യം തെക്കോട്ട്‌ കൊരുസ്‌കൊ വരെ വ്യാപിപ്പിച്ചു. വിവേകപൂർവം എങ്ങനെ ഭരണം നടത്താമെന്ന്‌ തന്റെ പിന്‍ഗാമിയായ സെനുസ്രറ്റ്‌ ക-നെ ഉപദേശിക്കുന്ന ഒരു ഭരണസൂക്താവലി ഇദ്ദേഹത്തിന്റേതായുണ്ട്‌. ലിഷ്‌ടിന്റെ വടക്കുഭാഗത്തുള്ള പിരമിഡിലാണ്‌ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ അടക്കം ചെയ്‌തിട്ടുള്ളത്‌.
+
[[ചിത്രം:Vol3p110_AmenemhatII-.jpg|thumb|ആമെനെംഹെറ്റ്‌ II]]
-
ആമെനെംഹെറ്റ്‌ കക (നുബ്‌-കൗ-റാ: ഭ.കാ.; ബി.സി. 1929-1895). ആമെനെംഹെറ്റ്‌ -ന്റെ പൗത്രന്‍. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ രാജ്യത്ത്‌ കാർഷികാഭിവൃദ്ധിയുണ്ടായി. ഇന്നത്തെ സൊമാലി തീരത്തായിരിക്കുമെന്ന്‌ ഊഹിക്കപ്പെടുന്ന പൂണ്ടു എന്ന സ്ഥലവുമായി ചെങ്കടലിൽകൂടി വാണിജ്യബന്ധം സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്‌. ഡാഹ്‌ഷൂരിലെ വെളുത്ത പിരമിഡിൽ ആണ്‌ ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്‌.
+
'''ആമെനെംഹെറ്റ്‌ I''' (ഭ.കാ.; ബി.സി. 1991-62). 12-ാം രാജവംശത്തിലെ ആദ്യത്തെ രാജാവ്‌. 11-ാം രാജവംശത്തിലെ അവസാനത്തെ രാജാവായ മെന്‍ടൂഹോടപെ്‌ സാന്‍ഖ്‌-കാ-റായുടെ മന്ത്രിയായിരുന്ന ആമെനംഹെറ്റ്‌ സിംഹാസനം ബലപ്രയോഗംമൂലം കൈവശപ്പെടുത്തിയതായിരിക്കുമെന്ന്‌ കരുതപ്പെടുന്നു. ദീര്‍ഘകാലത്തെ ആഭ്യന്തര യുദ്ധത്തിനുശേഷം ഭരണപരമായ കെട്ടുറപ്പും സാമ്പത്തികഭദ്രതയും രാജ്യത്തുണ്ടായത്‌ ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്‌. തീബ്‌സില്‍നിന്നു അല്‍ഫയ്യൂമിലേക്ക്‌ തലസ്ഥാനം മാറ്റിയത്‌ ഇദ്ദേഹമാണ്‌. അവിടെ നിരവധി ജലസേചനപദ്ധതികള്‍  ആസൂത്രണം ചെയ്‌തു. ഏഷ്യന്‍ ആക്രമണങ്ങളില്‍നിന്നു രാജ്യത്തിന്റെ വടക്കേ അതിര്‍ത്തി ഇദ്ദേഹം കാത്തുസൂക്ഷിച്ചു. രാജ്യം തെക്കോട്ട്‌ കൊരുസ്‌കൊ വരെ വ്യാപിപ്പിച്ചു. വിവേകപൂര്‍വം എങ്ങനെ ഭരണം നടത്താമെന്ന്‌ തന്റെ പിന്‍ഗാമിയായ സെനുസ്രറ്റ്‌ I-നെ ഉപദേശിക്കുന്ന ഒരു ഭരണസൂക്താവലി ഇദ്ദേഹത്തിന്റേതായുണ്ട്‌. ലിഷ്‌ടിന്റെ വടക്കുഭാഗത്തുള്ള പിരമിഡിലാണ്‌ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ അടക്കം ചെയ്‌തിട്ടുള്ളത്‌.
-
ആമെനെംഹെറ്റ്‌ കകക (ഭ.കാ.; ബി.സി. 1842-1797). അൽഫയ്യൂമിൽ വന്‍തോതിലുള്ള ജലസേചന പദ്ധതികളും അഴുക്കുചാൽ പദ്ധതികളും നടപ്പിൽ വരുത്തിയത്‌ ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഗ്രീക്കുകാർ "ലാബറിന്ത്‌' എന്നു വിളിക്കുന്ന കെട്ടിടം ഈ രാജാവിന്റെ ശവകുടീരമാണെന്ന്‌ കരുതപ്പെടുന്നു. രണ്ടു പിരമിഡുകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്‌.
+
[[ചിത്രം:Vol3p110_amenemhet_iii.jpg|thumb|ആമെനെംഹെറ്റ്‌  III]]
 +
'''ആമെനെംഹെറ്റ്‌ II''' (നുബ്‌-കൗ-റാ: ഭ.കാ.; ബി.സി. 1929-1895). ആമെനെംഹെറ്റ്‌ I-ന്റെ പൗത്രന്‍. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ രാജ്യത്ത്‌ കാര്‍ഷികാഭിവൃദ്ധിയുണ്ടായി. ഇന്നത്തെ സൊമാലി തീരത്തായിരിക്കുമെന്ന്‌ ഊഹിക്കപ്പെടുന്ന പൂണ്ടു എന്ന സ്ഥലവുമായി ചെങ്കടലില്‍കൂടി വാണിജ്യബന്ധം സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്‌. ഡാഹ്‌ഷൂരിലെ വെളുത്ത പിരമിഡില്‍ ആണ്‌ ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്‌.
 +
 
 +
'''ആമെനെംഹെറ്റ്‌ III''' (ഭ.കാ.; ബി.സി. 1842-1797). അല്‍ഫയ്യൂമില്‍ വന്‍തോതിലുള്ള ജലസേചന പദ്ധതികളും അഴുക്കുചാല്‍ പദ്ധതികളും നടപ്പില്‍ വരുത്തിയത്‌ ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഗ്രീക്കുകാര്‍ "ലാബറിന്ത്‌' എന്നു വിളിക്കുന്ന കെട്ടിടം ഈ രാജാവിന്റെ ശവകുടീരമാണെന്ന്‌ കരുതപ്പെടുന്നു. രണ്ടു പിരമിഡുകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്‌.

Current revision as of 05:00, 10 സെപ്റ്റംബര്‍ 2014

ആമെനെംഹറ്റ്‌

Amenemhet

ഈജിപ്‌തിലെ 12-ാം വംശത്തിലെ നാലു ഫറോവമാര്‍ (Pharaohs) ഈെ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ മൂന്നു ഫറോവമാര്‍ പ്രശസ്‌തരാണ്‌.

ആമെനെംഹെറ്റ്‌ II

ആമെനെംഹെറ്റ്‌ I (ഭ.കാ.; ബി.സി. 1991-62). 12-ാം രാജവംശത്തിലെ ആദ്യത്തെ രാജാവ്‌. 11-ാം രാജവംശത്തിലെ അവസാനത്തെ രാജാവായ മെന്‍ടൂഹോടപെ്‌ സാന്‍ഖ്‌-കാ-റായുടെ മന്ത്രിയായിരുന്ന ആമെനംഹെറ്റ്‌ സിംഹാസനം ബലപ്രയോഗംമൂലം കൈവശപ്പെടുത്തിയതായിരിക്കുമെന്ന്‌ കരുതപ്പെടുന്നു. ദീര്‍ഘകാലത്തെ ആഭ്യന്തര യുദ്ധത്തിനുശേഷം ഭരണപരമായ കെട്ടുറപ്പും സാമ്പത്തികഭദ്രതയും രാജ്യത്തുണ്ടായത്‌ ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്‌. തീബ്‌സില്‍നിന്നു അല്‍ഫയ്യൂമിലേക്ക്‌ തലസ്ഥാനം മാറ്റിയത്‌ ഇദ്ദേഹമാണ്‌. അവിടെ നിരവധി ജലസേചനപദ്ധതികള്‍ ആസൂത്രണം ചെയ്‌തു. ഏഷ്യന്‍ ആക്രമണങ്ങളില്‍നിന്നു രാജ്യത്തിന്റെ വടക്കേ അതിര്‍ത്തി ഇദ്ദേഹം കാത്തുസൂക്ഷിച്ചു. രാജ്യം തെക്കോട്ട്‌ കൊരുസ്‌കൊ വരെ വ്യാപിപ്പിച്ചു. വിവേകപൂര്‍വം എങ്ങനെ ഭരണം നടത്താമെന്ന്‌ തന്റെ പിന്‍ഗാമിയായ സെനുസ്രറ്റ്‌ I-നെ ഉപദേശിക്കുന്ന ഒരു ഭരണസൂക്താവലി ഇദ്ദേഹത്തിന്റേതായുണ്ട്‌. ലിഷ്‌ടിന്റെ വടക്കുഭാഗത്തുള്ള പിരമിഡിലാണ്‌ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ അടക്കം ചെയ്‌തിട്ടുള്ളത്‌.

ആമെനെംഹെറ്റ്‌ III

ആമെനെംഹെറ്റ്‌ II (നുബ്‌-കൗ-റാ: ഭ.കാ.; ബി.സി. 1929-1895). ആമെനെംഹെറ്റ്‌ I-ന്റെ പൗത്രന്‍. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ രാജ്യത്ത്‌ കാര്‍ഷികാഭിവൃദ്ധിയുണ്ടായി. ഇന്നത്തെ സൊമാലി തീരത്തായിരിക്കുമെന്ന്‌ ഊഹിക്കപ്പെടുന്ന പൂണ്ടു എന്ന സ്ഥലവുമായി ചെങ്കടലില്‍കൂടി വാണിജ്യബന്ധം സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്‌. ഡാഹ്‌ഷൂരിലെ വെളുത്ത പിരമിഡില്‍ ആണ്‌ ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്‌.

ആമെനെംഹെറ്റ്‌ III (ഭ.കാ.; ബി.സി. 1842-1797). അല്‍ഫയ്യൂമില്‍ വന്‍തോതിലുള്ള ജലസേചന പദ്ധതികളും അഴുക്കുചാല്‍ പദ്ധതികളും നടപ്പില്‍ വരുത്തിയത്‌ ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഗ്രീക്കുകാര്‍ "ലാബറിന്ത്‌' എന്നു വിളിക്കുന്ന കെട്ടിടം ഈ രാജാവിന്റെ ശവകുടീരമാണെന്ന്‌ കരുതപ്പെടുന്നു. രണ്ടു പിരമിഡുകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍