This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബൽ, ജോണ്‍ ജേക്കബ്‌ (1857 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആബൽ, ജോണ്‍ ജേക്കബ്‌ (1857 - 1938)== ==Abel, John Jacob== അമേരിക്കയിലെ ഒരു ഔഷധഗുണവിജ...)
(Abel, John Jacob)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആബൽ, ജോണ്‍ ജേക്കബ്‌ (1857 - 1938)==
+
==ആബല്‍, ജോണ്‍ ജേക്കബ്‌ (1857 - 1938)==
 +
 
==Abel, John Jacob==
==Abel, John Jacob==
-
അമേരിക്കയിലെ ഒരു ഔഷധഗുണവിജ്ഞാനിയും (Pharma-cologist) ശരീരക്രിയാ രസതന്ത്രജ്ഞനും (Physiological chemist). ഇദ്ദേഹം 1857 മേയ്‌ 19-ന്‌ ക്ലീവ്‌ലാന്‍ഡിൽ ജനിച്ചു. 1883-മിഷിഗണ്‍ സർവകലാശാലയിൽനിന്ന്‌ ഔഷധശാസ്‌ത്രത്തിൽ ബിരുദം നേടി. ഹോപ്‌കിന്‍സ്‌ സർവകലാശാലയിൽ ഉപരിപഠനം നടത്തി. ലീപ്‌സിഗ്‌, ഹെയ്‌ഡൽബർഗ്‌, വിയന്ന,  ബേണ്‍, സ്റ്റ്രാസ്‌ബർഗ്‌ മുതലായ യൂറോപ്യന്‍ സർവകലാശാലകളിൽ ആറു വർഷം പഠനം നടത്തുകയും 1888-എം.ഡി. ബിരുദം നേടുകയും ചെയ്‌തു. 1893 മുതൽ 1932 വരെ ഹോപ്‌കിന്‍സ്‌ സർവകലാശാലയിൽ ഫാർമകോളജി പ്രാഫസറായി പ്രവർത്തിച്ചു. അതിനുശേഷം എന്‍ഡൊക്രന്‍ റിസർച്ച്‌ ലബോറട്ടറിയുടെ  ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ചു. 1909 മുതൽ 1932 വരെ ജേർണൽ ഒഫ്‌ ഫാർമകോളജി ആന്‍ഡ്‌ എക്‌സ്‌പെരിമെന്റൽ തെറാപ്യൂട്ടിക്‌സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപപദവി വഹിച്ചിരുന്നു.  
+
[[ചിത്രം:Vol3p64_Abel,-John.jpg|thumb|ജോണ്‍ ജേക്കബ്‌ ആബല്‍]]
-
അധിവൃക്ക ഗ്രന്ഥിയിലെ രക്തസമ്മർദാധിക്യത്തിനു കാരണമായി ഭവിക്കുന്ന അഡ്രിനലിന്‍ എന്ന രാസപദാർഥത്തെ അതിന്റെ ബെന്‍സോയിൽ-വ്യുത്‌പന്നരൂപത്തിൽ ഇദ്ദേഹം വേർതിരിച്ചെടുക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മറ്റു ഗവേഷണഫലങ്ങളിൽ വളരെ പ്രധാനമായ ഒന്നാണ്‌  ഇന്‍സുലിന്‍ എന്ന ഹോർമോണിന്റെ പരലാകൃതിയിലുള്ള പൃഥക്കരണം. ജന്തുശരീരത്തിലെ കല കളുടെയും രസങ്ങളുടെയും ജലീയവിശ്ലേഷണോത്‌പന്നങ്ങള്‍, ഥാലീനുകളുടെ പ്രവർത്തനം, കുമിളിലെ വിഷപദാർഥങ്ങള്‍ ശരീരത്തിനകത്തു പ്രവർത്തിക്കുന്ന രീതി, കാർബണിക്‌ ആസിഡ്‌, ഹിസ്റ്റമീന്‍ എന്നിങ്ങനെ ഒട്ടുവളരെ മണ്ഡലങ്ങളിൽ ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്‌. അന്തഃസ്രാവി ഗ്രന്ഥികളുടെ രസതന്ത്രപരമായ ഗവേഷണങ്ങളാണ്‌ ഇദ്ദേഹത്തിന്‌ ശാസ്‌ത്രലോകത്തിൽ സ്ഥിരപ്രതിഷ്‌ഠ നേടിക്കൊടുത്തത്‌. അക്ഷീണമായ പ്രയത്‌നത്തിന്‌ ഒരു നിദർശനമായ ഇദ്ദേഹം 1938 മേയ്‌ 26-ന്‌ അന്തരിച്ചു.
+
അമേരിക്കയിലെ ഒരു ഔഷധഗുണവിജ്ഞാനിയും (Pharma-cologist) ശരീരക്രിയാ രസതന്ത്രജ്ഞനും (Physiological chemist). ഇദ്ദേഹം 1857 മേയ്‌ 19-ന്‌ ക്ലീവ്‌ലാന്‍ഡില്‍ ജനിച്ചു. 1883-ല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന്‌ ഔഷധശാസ്‌ത്രത്തില്‍ ബിരുദം നേടി. ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ലീപ്‌സിഗ്‌, ഹെയ്‌ഡല്‍ബര്‍ഗ്‌, വിയന്ന,  ബേണ്‍, സ്റ്റ്രാസ്‌ബര്‍ഗ്‌ മുതലായ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആറു വര്‍ഷം പഠനം നടത്തുകയും 1888-ല്‍ എം.ഡി. ബിരുദം നേടുകയും ചെയ്‌തു. 1893 മുതല്‍ 1932 വരെ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയില്‍ ഫാര്‍മകോളജി പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനുശേഷം എന്‍ഡൊക്രൈന്‍ റിസര്‍ച്ച്‌ ലബോറട്ടറിയുടെ  ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ചു. 1909 മുതല്‍ 1932 വരെ ജേര്‍ണല്‍ ഒഫ്‌ ഫാര്‍മകോളജി ആന്‍ഡ്‌ എക്‌സ്‌പെരിമെന്റല്‍ തെറാപ്യൂട്ടിക്‌സ്‌ (Journal of Pharmacology and Experimental Therapeutics) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപപദവി വഹിച്ചിരുന്നു.  
 +
 
 +
അധിവൃക്ക (adrenal) ഗ്രന്ഥിയിലെ രക്തസമ്മര്‍ദാധിക്യത്തിനു കാരണമായി ഭവിക്കുന്ന അഡ്രിനലിന്‍ എന്ന രാസപദാര്‍ഥത്തെ അതിന്റെ ബെന്‍സോയില്‍-വ്യുത്‌പന്നരൂപത്തില്‍ ഇദ്ദേഹം വേര്‍തിരിച്ചെടുക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മറ്റു ഗവേഷണഫലങ്ങളില്‍ വളരെ പ്രധാനമായ ഒന്നാണ്‌  ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പരലാകൃതിയിലുള്ള പൃഥക്കരണം. ജന്തുശരീരത്തിലെ കല(tissue) കളുടെയും രസങ്ങളുടെയും (fluid)ജലീയവിശ്ലേഷണോത്‌പന്നങ്ങള്‍, ഥാലീനുകളുടെ പ്രവര്‍ത്തനം, കുമിളിലെ വിഷപദാര്‍ഥങ്ങള്‍ ശരീരത്തിനകത്തു പ്രവര്‍ത്തിക്കുന്ന രീതി, കാര്‍ബണിക്‌ ആസിഡ്‌, ഹിസ്റ്റമീന്‍ എന്നിങ്ങനെ ഒട്ടുവളരെ മണ്ഡലങ്ങളില്‍ ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്‌. അന്തഃസ്രാവി (endocrine) ഗ്രന്ഥികളുടെ രസതന്ത്രപരമായ ഗവേഷണങ്ങളാണ്‌ ഇദ്ദേഹത്തിന്‌ ശാസ്‌ത്രലോകത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടിക്കൊടുത്തത്‌. അക്ഷീണമായ പ്രയത്‌നത്തിന്‌ ഒരു നിദര്‍ശനമായ ഇദ്ദേഹം 1938 മേയ്‌ 26-ന്‌ അന്തരിച്ചു.

Current revision as of 08:44, 9 സെപ്റ്റംബര്‍ 2014

ആബല്‍, ജോണ്‍ ജേക്കബ്‌ (1857 - 1938)

Abel, John Jacob

ജോണ്‍ ജേക്കബ്‌ ആബല്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍