This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Abu)
(Abu)
വരി 1: വരി 1:
==ആബു==
==ആബു==
==Abu==
==Abu==
-
ആരവല്ലിനിരകളിലെ ഏറ്റവും ഉയരംകൂടിയ മല (മൗണ്ട്‌ ആബു). 24മ്പ40' വ.; 72മ്പ45' കി. രാജസ്ഥാന്‍ സംസ്ഥാനത്തിലുള്‍പ്പെട്ട ആബു ഒരു പ്രധാന തീർഥാടനകേന്ദ്രമാണ്‌; ഉയരം 1722 മീ. അഖിലേന്ത്യാ സർവീസുകള്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്നവർക്കുവേണ്ട പ്രാഥമിക ശിക്ഷണം നല്‌കുന്നത്‌ മൗണ്ട്‌ ആബുവിൽ ഇതിനുവേണ്ടി സ്ഥാപിതമായ ഒരു കേന്ദ്രത്തിൽവച്ചാണ്‌.  
+
ആരവല്ലിനിരകളിലെ ഏറ്റവും ഉയരംകൂടിയ മല (മൗണ്ട്‌ ആബു). 24മ്പ40' വ.; 72മ്പ45' കി. രാജസ്ഥാന്‍ സംസ്ഥാനത്തിലുള്‍പ്പെട്ട ആബു ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമാണ്‌; ഉയരം 1722 മീ. അഖിലേന്ത്യാ സര്‍വീസുകള്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുവേണ്ട പ്രാഥമിക ശിക്ഷണം നല്‌കുന്നത്‌ മൗണ്ട്‌ ആബുവില്‍ ഇതിനുവേണ്ടി സ്ഥാപിതമായ ഒരു കേന്ദ്രത്തില്‍വച്ചാണ്‌.  
-
ആരവല്ലിയുടെ തെ. പ. അറ്റമാണ്‌ ആബുഗിരി. സങ്കീർണങ്ങളായ താഴ്‌വരകളാൽ പ്രധാനനിരയിൽനിന്നും വേർപെടുത്തപ്പെട്ടിരിക്കുന്ന ഈ ഭാഗം പഴക്കംചെന്ന ഗ്രാനൈറ്റ്‌ ശിലകള്‍ നിറഞ്ഞതാണ്‌.  
+
ആരവല്ലിയുടെ തെ. പ. അറ്റമാണ്‌ ആബുഗിരി. സങ്കീര്‍ണങ്ങളായ താഴ്‌വരകളാല്‍ പ്രധാനനിരയില്‍നിന്നും വേര്‍പെടുത്തപ്പെട്ടിരിക്കുന്ന ഈ ഭാഗം പഴക്കംചെന്ന ഗ്രാനൈറ്റ്‌ ശിലകള്‍ നിറഞ്ഞതാണ്‌.  
[[ചിത്രം:Vol3p110_MountAbu.jpg|thumb|ആബു കുന്നുകള്‍]]
[[ചിത്രം:Vol3p110_MountAbu.jpg|thumb|ആബു കുന്നുകള്‍]]
-
'''ആബുക്ഷേത്രങ്ങള്‍'''. ആബു മലയിൽ ധാരാളം ഹിന്ദു-ജൈനക്ഷേത്രങ്ങള്‍ നിർമിക്കപ്പെട്ടിട്ടുണ്ട്‌. വസിഷ്‌ഠമഹർഷിയുടെ ആശ്രമം ഇവിടെയായിരുന്നു എന്നാണ്‌ ഐതിഹ്യം. തന്‍മൂലം ഹിന്ദുക്കള്‍ ഇതിനെ ഒരു പുണ്യസ്ഥലമായി കണക്കാക്കിവരുന്നു. മഹാഭാരതകാലം മുതൽതന്നെ ഈ സ്ഥലം പ്രസിദ്ധമായ ഒരു തീർഥാടനകേന്ദ്രമായിത്തീർന്നിരുന്നു. ആബു പർവതത്തിന്റെ ഭരദേവതയെന്നു കരുതപ്പെടുന്ന അർബുദമാതാവിന്റെ പേരിൽ നിന്നാണ്‌ ഈ പർവതത്തിന്‌ അർബുദഗിരി എന്നു പേരു കിട്ടിയതെന്നും അർബുദഗിരിയാണ്‌ "ആബു' ആയി രൂപാന്തരപ്പെട്ടതെന്നും സ്ഥലപുരാണജ്ഞർ കരുതിവരുന്നു. മഥുരയിൽനിന്ന്‌ ദ്വാരകയിലേക്കുള്ള യാത്രാമധ്യേ ശ്രീകൃഷ്‌ണന്‍ വിശ്രമിച്ചു എന്നു പറയപ്പെടുന്ന ഋഷികേശം ഇവിടെയാണ്‌. ഒരു കൃഷ്‌ണക്ഷേത്രത്തിനു പുറമേ അചലേശ്വരമഹാക്ഷേത്രവും ജൈനന്‍മാരുടെ ശാന്തിനാഥക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മേവാഡ്‌ രാജാവായിരുന്ന സമരസിംഹന്‍ ആണ്‌ അചലേശ്വരക്ഷേത്രം പണികഴിപ്പിച്ചത്‌ (16-ാം ശ.). ഇവിടത്തെ അചലേശ്വരമഹാദേവന്‍ പരാമർ രാജാക്കന്‍മാരുടെയും ചൗഹാന്‍രാജാക്കന്‍മാരുടെയും കുലദൈവമാണ്‌. ഭൃഗുമഹർഷിയുടെ ആശ്രമം ഇതിനടുത്തായിരുന്നു എന്നും ഐതിഹ്യമുണ്ട്‌. സമുദ്രനിരപ്പിൽ നിന്ന്‌ 2,000-ത്തോളം മീ. ഉയരത്തിലുള്ള ഗുരുശിഖരത്തിൽ ദത്താത്രയഗുരു (ഭൃഗുമുനി)വിന്റെ പാദമുദ്രകള്‍ കാണാമെന്നാണ്‌ ജനവിശ്വാസം.
+
'''ആബുക്ഷേത്രങ്ങള്‍'''. ആബു മലയില്‍ ധാരാളം ഹിന്ദു-ജൈനക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. വസിഷ്‌ഠമഹര്‍ഷിയുടെ ആശ്രമം ഇവിടെയായിരുന്നു എന്നാണ്‌ ഐതിഹ്യം. തന്‍മൂലം ഹിന്ദുക്കള്‍ ഇതിനെ ഒരു പുണ്യസ്ഥലമായി കണക്കാക്കിവരുന്നു. മഹാഭാരതകാലം മുതല്‍തന്നെ ഈ സ്ഥലം പ്രസിദ്ധമായ ഒരു തീര്‍ഥാടനകേന്ദ്രമായിത്തീര്‍ന്നിരുന്നു. ആബു പര്‍വതത്തിന്റെ ഭരദേവതയെന്നു കരുതപ്പെടുന്ന അര്‍ബുദമാതാവിന്റെ പേരില്‍ നിന്നാണ്‌ ഈ പര്‍വതത്തിന്‌ അര്‍ബുദഗിരി എന്നു പേരു കിട്ടിയതെന്നും അര്‍ബുദഗിരിയാണ്‌ "ആബു' ആയി രൂപാന്തരപ്പെട്ടതെന്നും സ്ഥലപുരാണജ്ഞര്‍ കരുതിവരുന്നു. മഥുരയില്‍നിന്ന്‌ ദ്വാരകയിലേക്കുള്ള യാത്രാമധ്യേ ശ്രീകൃഷ്‌ണന്‍ വിശ്രമിച്ചു എന്നു പറയപ്പെടുന്ന ഋഷികേശം ഇവിടെയാണ്‌. ഒരു കൃഷ്‌ണക്ഷേത്രത്തിനു പുറമേ അചലേശ്വരമഹാക്ഷേത്രവും ജൈനന്‍മാരുടെ ശാന്തിനാഥക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മേവാഡ്‌ രാജാവായിരുന്ന സമരസിംഹന്‍ ആണ്‌ അചലേശ്വരക്ഷേത്രം പണികഴിപ്പിച്ചത്‌ (16-ാം ശ.). ഇവിടത്തെ അചലേശ്വരമഹാദേവന്‍ പരാമര്‍ രാജാക്കന്‍മാരുടെയും ചൗഹാന്‍രാജാക്കന്‍മാരുടെയും കുലദൈവമാണ്‌. ഭൃഗുമഹര്‍ഷിയുടെ ആശ്രമം ഇതിനടുത്തായിരുന്നു എന്നും ഐതിഹ്യമുണ്ട്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 2,000-ത്തോളം മീ. ഉയരത്തിലുള്ള ഗുരുശിഖരത്തില്‍ ദത്താത്രയഗുരു (ഭൃഗുമുനി)വിന്റെ പാദമുദ്രകള്‍ കാണാമെന്നാണ്‌ ജനവിശ്വാസം.  
-
പരാമർവംശത്തിൽപ്പെട്ട രാജാക്കന്മാർ നിരവധി ശിവക്ഷേത്രങ്ങളും വൈഷ്‌ണവ ക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും ആബുവിൽ പണികഴിപ്പിച്ചു. ദെൽവാഡയ്‌ക്കു സമീപം ഒറിയ എന്ന സ്ഥലത്ത്‌ കോടേശ്വരമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. സ്വാമി രാമാനന്ദന്റെ (14-ാം ശ.) കാലത്തു നിർമിച്ച രഘുനാഥക്ഷേത്രം നഖിതടാകത്തിനരികിലാണ്‌. ദെൽവാഡയിലെ ജൈനക്ഷേത്രങ്ങളാണ്‌ ആബുമലയിലേക്ക്‌ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്‌. ഏറ്റവും മനോഹരമായ പല ശില്‌പകലാമാതൃകകളും ഈ ക്ഷേത്രങ്ങളിൽ ദൃശ്യമാണ്‌. ഗുജറാത്തിലെ ജൈനമതവിശ്വാസികളായ ഭരണാധികാരികളാണ്‌ ഈ ക്ഷേത്രങ്ങള്‍ നിർമിച്ചത്‌.  
+
-
ദെൽവാഡയിലെ ആദ്യത്തെ തീർഥങ്കരനായ ആദിനാഥനുവേണ്ടി എ.ഡി. 1032-നോടടുത്ത്‌ വിമലന്‍ എന്ന ജൈനരാജകുമാരന്‍ പണിയിച്ചതാണ്‌ വിമലവസഹി എന്ന ക്ഷേത്രം; വാസ്‌തുപാൽ, തേജ്‌പാൽ എന്നീ രണ്ട്‌ ജൈനസഹോദരന്മാർ എ.ഡി. 1197-നും 1247-നും ഇടയ്‌ക്ക്‌ 23-ാമത്തെ തീർഥങ്കരനായ പാർശ്വനാഥനുവേണ്ടി പണിയിച്ചതാണ്‌ രണ്ടാമത്തെ ക്ഷേത്രമായ തേജ്‌പാൽ.  
+
പരാമര്‍വംശത്തില്‍പ്പെട്ട രാജാക്കന്മാര്‍ നിരവധി ശിവക്ഷേത്രങ്ങളും വൈഷ്‌ണവ ക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും ആബുവില്‍ പണികഴിപ്പിച്ചു. ദെല്‍വാഡയ്‌ക്കു സമീപം ഒറിയ എന്ന സ്ഥലത്ത്‌ കോടേശ്വരമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. സ്വാമി രാമാനന്ദന്റെ (14-ാം ശ.) കാലത്തു നിര്‍മിച്ച രഘുനാഥക്ഷേത്രം നഖിതടാകത്തിനരികിലാണ്‌. ദെല്‍വാഡയിലെ ജൈനക്ഷേത്രങ്ങളാണ്‌ ആബുമലയിലേക്ക്‌ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. ഏറ്റവും മനോഹരമായ പല ശില്‌പകലാമാതൃകകളും ഈ ക്ഷേത്രങ്ങളില്‍ ദൃശ്യമാണ്‌. ഗുജറാത്തിലെ ജൈനമതവിശ്വാസികളായ ഭരണാധികാരികളാണ്‌ ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചത്‌.
-
കൂടെക്കൂടെ ഭൂമികുലുക്കമുണ്ടാകുന്ന സ്ഥലമായതുകൊണ്ട്‌ ഈ ക്ഷേത്രങ്ങള്‍ വളരെ പൊക്കം കുറച്ചാണ്‌ നിർമിച്ചിട്ടുള്ളത്‌. ഈ ക്ഷേത്രങ്ങള്‍ ബാഹ്യമായി ലളിതങ്ങളാണെന്ന്‌ തോന്നാമെങ്കിലും ക്ഷേത്രാന്തർഭാഗങ്ങളിൽ കാണുന്ന വെച്ചക്കൽപ്രതിമകളും ശില്‌പങ്ങളും ആരെയും അദ്‌ഭുതപ്പെടുത്തുവാന്‍ പോരുന്നവയാണ്‌.  
+
 
 +
ദെല്‍വാഡയിലെ ആദ്യത്തെ തീര്‍ഥങ്കരനായ ആദിനാഥനുവേണ്ടി എ.ഡി. 1032-നോടടുത്ത്‌ വിമലന്‍ എന്ന ജൈനരാജകുമാരന്‍ പണിയിച്ചതാണ്‌ വിമലവസഹി എന്ന ക്ഷേത്രം; വാസ്‌തുപാല്‍, തേജ്‌പാല്‍ എന്നീ രണ്ട്‌ ജൈനസഹോദരന്മാര്‍ എ.ഡി. 1197-നും 1247-നും ഇടയ്‌ക്ക്‌ 23-ാമത്തെ തീര്‍ഥങ്കരനായ പാര്‍ശ്വനാഥനുവേണ്ടി പണിയിച്ചതാണ്‌ രണ്ടാമത്തെ ക്ഷേത്രമായ തേജ്‌പാല്‍.  
 +
 
 +
കൂടെക്കൂടെ ഭൂമികുലുക്കമുണ്ടാകുന്ന സ്ഥലമായതുകൊണ്ട്‌ ഈ ക്ഷേത്രങ്ങള്‍ വളരെ പൊക്കം കുറച്ചാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഈ ക്ഷേത്രങ്ങള്‍ ബാഹ്യമായി ലളിതങ്ങളാണെന്ന്‌ തോന്നാമെങ്കിലും ക്ഷേത്രാന്തര്‍ഭാഗങ്ങളില്‍ കാണുന്ന വെച്ചക്കല്‍പ്രതിമകളും ശില്‌പങ്ങളും ആരെയും അദ്‌ഭുതപ്പെടുത്തുവാന്‍ പോരുന്നവയാണ്‌.  
[[ചിത്രം:Vol3p110_dilwara Temple Mount Abu.jpg|thumb|ആബു കുന്നുകളിലെ ദില്‍വാര ക്ഷേത്രത്തിലെ ശില്പകല]]
[[ചിത്രം:Vol3p110_dilwara Temple Mount Abu.jpg|thumb|ആബു കുന്നുകളിലെ ദില്‍വാര ക്ഷേത്രത്തിലെ ശില്പകല]]
-
ഈ ക്ഷേത്രങ്ങള്‍ ഗുജറാത്തി വാസ്‌തുവിദ്യാശൈലിയുടെ ഉദാത്തമാതൃകകളായി നിലകൊള്ളുന്നു. ദെൽവാഡക്ഷേത്രവും തേജ്‌പാൽ ക്ഷേത്രവും അവിടെത്തന്നെയുള്ള പർവതസാനുക്കളിലെ വെച്ചക്കല്ലുകള്‍കൊണ്ട്‌ നിർമിക്കപ്പെട്ടവയാണ്‌. ലോകത്തിലെ അതി മനോഹരവും കൗതുകകരവും ആയ ദൃശ്യങ്ങളിലൊന്നായി ഇവയെ മാറ്റുന്നതിന്‌ ഇതിന്റെ പശ്ചാത്തലം സഹായകമായിട്ടുണ്ട്‌. ജൈനരുടെ തീക്ഷ്‌ണമായ മതബോധത്തിന്റെ നിദർശനങ്ങളാണ്‌ ഈ വാസ്‌തുശില്‌പങ്ങളെല്ലാം. ഇവയുടെ ഓരോ അംശത്തിലും-താഴികക്കുടങ്ങളിലും കമാനങ്ങളിലും സ്‌തൂപങ്ങളിലും എല്ലാം-ഈ സവിശേഷത ദൃശ്യമാണ്‌. ദന്ത-ദാരുക്കളാൽ അലങ്കൃതമാണെന്ന്‌ തോന്നിപ്പിക്കത്തക്കവിധം മനോഹരങ്ങളാണ്‌ വെച്ചക്കൽശില്‌പങ്ങള്‍കൊണ്ടു നിറഞ്ഞ ഈ ക്ഷേത്രങ്ങള്‍.
+
ഈ ക്ഷേത്രങ്ങള്‍ ഗുജറാത്തി വാസ്‌തുവിദ്യാശൈലിയുടെ ഉദാത്തമാതൃകകളായി നിലകൊള്ളുന്നു. ദെല്‍വാഡക്ഷേത്രവും തേജ്‌പാല്‍ ക്ഷേത്രവും അവിടെത്തന്നെയുള്ള പര്‍വതസാനുക്കളിലെ വെച്ചക്കല്ലുകള്‍കൊണ്ട്‌ നിര്‍മിക്കപ്പെട്ടവയാണ്‌. ലോകത്തിലെ അതി മനോഹരവും കൗതുകകരവും ആയ ദൃശ്യങ്ങളിലൊന്നായി ഇവയെ മാറ്റുന്നതിന്‌ ഇതിന്റെ പശ്ചാത്തലം സഹായകമായിട്ടുണ്ട്‌. ജൈനരുടെ തീക്ഷ്‌ണമായ മതബോധത്തിന്റെ നിദര്‍ശനങ്ങളാണ്‌ ഈ വാസ്‌തുശില്‌പങ്ങളെല്ലാം. ഇവയുടെ ഓരോ അംശത്തിലും-താഴികക്കുടങ്ങളിലും കമാനങ്ങളിലും സ്‌തൂപങ്ങളിലും എല്ലാം-ഈ സവിശേഷത ദൃശ്യമാണ്‌. ദന്ത-ദാരുക്കളാല്‍ അലങ്കൃതമാണെന്ന്‌ തോന്നിപ്പിക്കത്തക്കവിധം മനോഹരങ്ങളാണ്‌ വെച്ചക്കല്‍ശില്‌പങ്ങള്‍കൊണ്ടു നിറഞ്ഞ ഈ ക്ഷേത്രങ്ങള്‍.

06:49, 7 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആബു

Abu

ആരവല്ലിനിരകളിലെ ഏറ്റവും ഉയരംകൂടിയ മല (മൗണ്ട്‌ ആബു). 24മ്പ40' വ.; 72മ്പ45' കി. രാജസ്ഥാന്‍ സംസ്ഥാനത്തിലുള്‍പ്പെട്ട ആബു ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമാണ്‌; ഉയരം 1722 മീ. അഖിലേന്ത്യാ സര്‍വീസുകള്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുവേണ്ട പ്രാഥമിക ശിക്ഷണം നല്‌കുന്നത്‌ മൗണ്ട്‌ ആബുവില്‍ ഇതിനുവേണ്ടി സ്ഥാപിതമായ ഒരു കേന്ദ്രത്തില്‍വച്ചാണ്‌.

ആരവല്ലിയുടെ തെ. പ. അറ്റമാണ്‌ ആബുഗിരി. സങ്കീര്‍ണങ്ങളായ താഴ്‌വരകളാല്‍ പ്രധാനനിരയില്‍നിന്നും വേര്‍പെടുത്തപ്പെട്ടിരിക്കുന്ന ഈ ഭാഗം പഴക്കംചെന്ന ഗ്രാനൈറ്റ്‌ ശിലകള്‍ നിറഞ്ഞതാണ്‌.

ആബു കുന്നുകള്‍

ആബുക്ഷേത്രങ്ങള്‍. ആബു മലയില്‍ ധാരാളം ഹിന്ദു-ജൈനക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. വസിഷ്‌ഠമഹര്‍ഷിയുടെ ആശ്രമം ഇവിടെയായിരുന്നു എന്നാണ്‌ ഐതിഹ്യം. തന്‍മൂലം ഹിന്ദുക്കള്‍ ഇതിനെ ഒരു പുണ്യസ്ഥലമായി കണക്കാക്കിവരുന്നു. മഹാഭാരതകാലം മുതല്‍തന്നെ ഈ സ്ഥലം പ്രസിദ്ധമായ ഒരു തീര്‍ഥാടനകേന്ദ്രമായിത്തീര്‍ന്നിരുന്നു. ആബു പര്‍വതത്തിന്റെ ഭരദേവതയെന്നു കരുതപ്പെടുന്ന അര്‍ബുദമാതാവിന്റെ പേരില്‍ നിന്നാണ്‌ ഈ പര്‍വതത്തിന്‌ അര്‍ബുദഗിരി എന്നു പേരു കിട്ടിയതെന്നും അര്‍ബുദഗിരിയാണ്‌ "ആബു' ആയി രൂപാന്തരപ്പെട്ടതെന്നും സ്ഥലപുരാണജ്ഞര്‍ കരുതിവരുന്നു. മഥുരയില്‍നിന്ന്‌ ദ്വാരകയിലേക്കുള്ള യാത്രാമധ്യേ ശ്രീകൃഷ്‌ണന്‍ വിശ്രമിച്ചു എന്നു പറയപ്പെടുന്ന ഋഷികേശം ഇവിടെയാണ്‌. ഒരു കൃഷ്‌ണക്ഷേത്രത്തിനു പുറമേ അചലേശ്വരമഹാക്ഷേത്രവും ജൈനന്‍മാരുടെ ശാന്തിനാഥക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മേവാഡ്‌ രാജാവായിരുന്ന സമരസിംഹന്‍ ആണ്‌ അചലേശ്വരക്ഷേത്രം പണികഴിപ്പിച്ചത്‌ (16-ാം ശ.). ഇവിടത്തെ അചലേശ്വരമഹാദേവന്‍ പരാമര്‍ രാജാക്കന്‍മാരുടെയും ചൗഹാന്‍രാജാക്കന്‍മാരുടെയും കുലദൈവമാണ്‌. ഭൃഗുമഹര്‍ഷിയുടെ ആശ്രമം ഇതിനടുത്തായിരുന്നു എന്നും ഐതിഹ്യമുണ്ട്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 2,000-ത്തോളം മീ. ഉയരത്തിലുള്ള ഗുരുശിഖരത്തില്‍ ദത്താത്രയഗുരു (ഭൃഗുമുനി)വിന്റെ പാദമുദ്രകള്‍ കാണാമെന്നാണ്‌ ജനവിശ്വാസം.

പരാമര്‍വംശത്തില്‍പ്പെട്ട രാജാക്കന്മാര്‍ നിരവധി ശിവക്ഷേത്രങ്ങളും വൈഷ്‌ണവ ക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും ആബുവില്‍ പണികഴിപ്പിച്ചു. ദെല്‍വാഡയ്‌ക്കു സമീപം ഒറിയ എന്ന സ്ഥലത്ത്‌ കോടേശ്വരമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. സ്വാമി രാമാനന്ദന്റെ (14-ാം ശ.) കാലത്തു നിര്‍മിച്ച രഘുനാഥക്ഷേത്രം നഖിതടാകത്തിനരികിലാണ്‌. ദെല്‍വാഡയിലെ ജൈനക്ഷേത്രങ്ങളാണ്‌ ആബുമലയിലേക്ക്‌ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. ഏറ്റവും മനോഹരമായ പല ശില്‌പകലാമാതൃകകളും ഈ ക്ഷേത്രങ്ങളില്‍ ദൃശ്യമാണ്‌. ഗുജറാത്തിലെ ജൈനമതവിശ്വാസികളായ ഭരണാധികാരികളാണ്‌ ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചത്‌.

ദെല്‍വാഡയിലെ ആദ്യത്തെ തീര്‍ഥങ്കരനായ ആദിനാഥനുവേണ്ടി എ.ഡി. 1032-നോടടുത്ത്‌ വിമലന്‍ എന്ന ജൈനരാജകുമാരന്‍ പണിയിച്ചതാണ്‌ വിമലവസഹി എന്ന ക്ഷേത്രം; വാസ്‌തുപാല്‍, തേജ്‌പാല്‍ എന്നീ രണ്ട്‌ ജൈനസഹോദരന്മാര്‍ എ.ഡി. 1197-നും 1247-നും ഇടയ്‌ക്ക്‌ 23-ാമത്തെ തീര്‍ഥങ്കരനായ പാര്‍ശ്വനാഥനുവേണ്ടി പണിയിച്ചതാണ്‌ രണ്ടാമത്തെ ക്ഷേത്രമായ തേജ്‌പാല്‍.

കൂടെക്കൂടെ ഭൂമികുലുക്കമുണ്ടാകുന്ന സ്ഥലമായതുകൊണ്ട്‌ ഈ ക്ഷേത്രങ്ങള്‍ വളരെ പൊക്കം കുറച്ചാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഈ ക്ഷേത്രങ്ങള്‍ ബാഹ്യമായി ലളിതങ്ങളാണെന്ന്‌ തോന്നാമെങ്കിലും ക്ഷേത്രാന്തര്‍ഭാഗങ്ങളില്‍ കാണുന്ന വെച്ചക്കല്‍പ്രതിമകളും ശില്‌പങ്ങളും ആരെയും അദ്‌ഭുതപ്പെടുത്തുവാന്‍ പോരുന്നവയാണ്‌.

ആബു കുന്നുകളിലെ ദില്‍വാര ക്ഷേത്രത്തിലെ ശില്പകല

ഈ ക്ഷേത്രങ്ങള്‍ ഗുജറാത്തി വാസ്‌തുവിദ്യാശൈലിയുടെ ഉദാത്തമാതൃകകളായി നിലകൊള്ളുന്നു. ദെല്‍വാഡക്ഷേത്രവും തേജ്‌പാല്‍ ക്ഷേത്രവും അവിടെത്തന്നെയുള്ള പര്‍വതസാനുക്കളിലെ വെച്ചക്കല്ലുകള്‍കൊണ്ട്‌ നിര്‍മിക്കപ്പെട്ടവയാണ്‌. ലോകത്തിലെ അതി മനോഹരവും കൗതുകകരവും ആയ ദൃശ്യങ്ങളിലൊന്നായി ഇവയെ മാറ്റുന്നതിന്‌ ഇതിന്റെ പശ്ചാത്തലം സഹായകമായിട്ടുണ്ട്‌. ജൈനരുടെ തീക്ഷ്‌ണമായ മതബോധത്തിന്റെ നിദര്‍ശനങ്ങളാണ്‌ ഈ വാസ്‌തുശില്‌പങ്ങളെല്ലാം. ഇവയുടെ ഓരോ അംശത്തിലും-താഴികക്കുടങ്ങളിലും കമാനങ്ങളിലും സ്‌തൂപങ്ങളിലും എല്ലാം-ഈ സവിശേഷത ദൃശ്യമാണ്‌. ദന്ത-ദാരുക്കളാല്‍ അലങ്കൃതമാണെന്ന്‌ തോന്നിപ്പിക്കത്തക്കവിധം മനോഹരങ്ങളാണ്‌ വെച്ചക്കല്‍ശില്‌പങ്ങള്‍കൊണ്ടു നിറഞ്ഞ ഈ ക്ഷേത്രങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AC%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍