This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബട്ട്‌, ഗ്രസ്‌ (1878 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആബട്ട്‌, ഗ്രസ്‌ (1878 - 1939)== ==Abbott, Grace== യു.എസ്‌. സാമൂഹ്യപരിഷ്‌കർത്രി. കു...)
(Abbott, Grace)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആബട്ട്‌, ഗ്രസ്‌ (1878 - 1939)==
==ആബട്ട്‌, ഗ്രസ്‌ (1878 - 1939)==
==Abbott, Grace==
==Abbott, Grace==
-
യു.എസ്‌. സാമൂഹ്യപരിഷ്‌കർത്രി. കുട്ടികളുടെ തൊഴിൽനിയമത്തിനു ഭേദഗതികളുണ്ടാക്കാന്‍ വേണ്ടി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതിനാലാണ്‌ ഇവർ പ്രശസ്‌തയായത്‌. നെബ്രാസ്‌കയിലെ ഗ്രീന്‍ ഐലന്‍ഡിൽ 1878 നവ. 17-നു ജനിച്ചു; ഗ്രീന്‍ ഐലന്‍ഡ്‌ കോളജിലും ഷിക്കാഗോ സർവകലാശാലയിലും പഠിച്ചു; 1908-ഷിക്കാഗോ ഹള്‍ഹൗസിൽ പുതുതായി ഏർപ്പെടുത്തിയ കുടിയേറ്റക്കാരുടെ സംരക്ഷണ ലീഗിന്റെ അധ്യക്ഷയായി. കുടിയേറ്റക്കാർക്കെതിരായ ചൂഷണം തടയുന്നതിനുവേണ്ടിയായിരുന്നു ആബട്ട്‌ ശ്രമിച്ചത്‌. ഷിക്കാഗോയിൽനിന്നു പുറപ്പെടുന്ന ഈവനിംഗ്‌ പോസ്റ്റ്‌ എന്ന ആനുകാലികപ്രസിദ്ധീകരണത്തിൽ നഗരകവാടത്തിനുള്ളിൽ എന്ന ലേഖനപരമ്പരയിലൂടെയും ജേർണൽ ഒഫ്‌ ക്രിമിനൽ ലാ ആന്‍ഡ്‌ ക്രിമിനോളജി  എന്ന പ്രസിദ്ധീകരണത്തിലെ ലേഖനങ്ങളിലൂടെയും കുടിയേറ്റക്കാരെ ചൂഷണംചെയ്യുന്നതിനെതിരായി വാദിച്ചു. ഈ വിഷയത്തെ ആസ്‌പദമാക്കിയുള്ളതാണ്‌ 1917-ൽ ഇവർ രചിച്ച ദി ഇമ്മിഗ്രന്റ്‌ ആന്‍ഡ്‌ ദ്‌ കമ്യൂണിറ്റി എന്ന ഗ്രന്ഥം. യു.എസ്സിലെ ചിൽഡ്രന്‍സ്‌ ബ്യൂറോയിലെ ബാല-തൊഴിൽവിഭാഗത്തിന്റെ അധ്യക്ഷയായതോടെ (1917-19) ബാലവേല സംബന്ധിച്ച ആദ്യത്തെ ഫെഡറൽ നിയമം പാസാക്കാന്‍ മുന്‍കൈയെടുത്തു. പിന്നീട്‌ ഈ ബ്യൂറോയുടെ തന്നെ അധ്യക്ഷയാകുകയും (1921-34) "മെറ്റേണിറ്റി ആന്‍ഡ്‌ ഇന്‍ഫന്‍സി ആക്‌റ്റ്‌'  പാസാക്കുകയും ചെയ്‌തു. 1935-ലും 1937-ലും ഇവർ യു.എസ്‌. പ്രതിനിധിയായി അന്താരാഷ്‌ട്രതൊഴിൽസംഘടനയുടെ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. 1934 മുതൽ 39 വരെ ആബട്ട്‌ഗ്രസ്‌ ഷിക്കാഗോ സർവകലാശാലയിൽ പൊതുജനക്ഷേമവകുപ്പിൽ പ്രാഫസറായിരുന്നു; ഇക്കാലത്ത്‌ ഇവർ സോഷ്യൽ സർവീസ്‌ റിവ്യു എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപത്യം വഹിച്ചു; 1938-ദ്‌ ചൈൽഡ്‌ ആന്‍ഡ്‌ ദ്‌ സ്റ്റേറ്റ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1939 ജൂണ്‍ 19-നു ഷിക്കാഗോയിൽ വച്ച്‌ ആബട്ട്‌ അന്തരിച്ചു. മരണശേഷം ഇവരുടെ ലേഖനങ്ങള്‍ സമാഹരിച്ച്‌ ഫ്രം റിലീഫ്‌ റ്റു സോഷ്യൽ സെക്യൂരിറ്റി  എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.
+
[[ചിത്രം:Vol3p64_Grace_Abbott.jpg|thumb|ഗ്രേസ് ആബട്ട്]]
 +
യു.എസ്‌. സാമൂഹ്യപരിഷ്‌കര്‍ത്രി. കുട്ടികളുടെ തൊഴില്‍നിയമത്തിനു ഭേദഗതികളുണ്ടാക്കാന്‍ വേണ്ടി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതിനാലാണ്‌ ഇവര്‍ പ്രശസ്‌തയായത്‌. നെബ്രാസ്‌കയിലെ ഗ്രീന്‍ ഐലന്‍ഡില്‍ 1878 നവ. 17-നു ജനിച്ചു; ഗ്രീന്‍ ഐലന്‍ഡ്‌ കോളജിലും ഷിക്കാഗോ സര്‍വകലാശാലയിലും പഠിച്ചു; 1908-ല്‍ ഷിക്കാഗോ ഹള്‍ഹൗസില്‍ പുതുതായി ഏര്‍പ്പെടുത്തിയ കുടിയേറ്റക്കാരുടെ സംരക്ഷണ ലീഗിന്റെ അധ്യക്ഷയായി. കുടിയേറ്റക്കാര്‍ക്കെതിരായ ചൂഷണം തടയുന്നതിനുവേണ്ടിയായിരുന്നു ആബട്ട്‌ ശ്രമിച്ചത്‌. ഷിക്കാഗോയില്‍നിന്നു പുറപ്പെടുന്ന ഈവനിംഗ്‌ പോസ്റ്റ്‌ എന്ന ആനുകാലികപ്രസിദ്ധീകരണത്തില്‍ നഗരകവാടത്തിനുള്ളില്‍ എന്ന ലേഖനപരമ്പരയിലൂടെയും ജേര്‍ണല്‍ ഒഫ്‌ ക്രിമിനല്‍ ലാ ആന്‍ഡ്‌ ക്രിമിനോളജി  എന്ന പ്രസിദ്ധീകരണത്തിലെ ലേഖനങ്ങളിലൂടെയും കുടിയേറ്റക്കാരെ ചൂഷണംചെയ്യുന്നതിനെതിരായി വാദിച്ചു. ഈ വിഷയത്തെ ആസ്‌പദമാക്കിയുള്ളതാണ്‌ 1917-ല്‍ ഇവര്‍ രചിച്ച ദി ഇമ്മിഗ്രന്റ്‌ ആന്‍ഡ്‌ ദ്‌ കമ്യൂണിറ്റി എന്ന ഗ്രന്ഥം. യു.എസ്സിലെ ചില്‍ഡ്രന്‍സ്‌ ബ്യൂറോയിലെ ബാല-തൊഴില്‍വിഭാഗത്തിന്റെ അധ്യക്ഷയായതോടെ (1917-19) ബാലവേല സംബന്ധിച്ച ആദ്യത്തെ ഫെഡറല്‍ നിയമം പാസാക്കാന്‍ മുന്‍കൈയെടുത്തു. പിന്നീട്‌ ഈ ബ്യൂറോയുടെ തന്നെ അധ്യക്ഷയാകുകയും (1921-34) "മെറ്റേണിറ്റി ആന്‍ഡ്‌ ഇന്‍ഫന്‍സി ആക്‌റ്റ്‌'  പാസാക്കുകയും ചെയ്‌തു. 1935-ലും 1937-ലും ഇവര്‍ യു.എസ്‌. പ്രതിനിധിയായി അന്താരാഷ്‌ട്രതൊഴില്‍സംഘടനയുടെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. 1934 മുതല്‍ 39 വരെ ആബട്ട്‌ഗ്രസ്‌ ഷിക്കാഗോ സര്‍വകലാശാലയില്‍ പൊതുജനക്ഷേമവകുപ്പില്‍ പ്രാഫസറായിരുന്നു; ഇക്കാലത്ത്‌ ഇവര്‍ സോഷ്യല്‍ സര്‍വീസ്‌ റിവ്യു എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപത്യം വഹിച്ചു; 1938-ല്‍ ദ്‌ ചൈല്‍ഡ്‌ ആന്‍ഡ്‌ ദ്‌ സ്റ്റേറ്റ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1939 ജൂണ്‍ 19-നു ഷിക്കാഗോയില്‍ വച്ച്‌ ആബട്ട്‌ അന്തരിച്ചു. മരണശേഷം ഇവരുടെ ലേഖനങ്ങള്‍ സമാഹരിച്ച്‌ ഫ്രം റിലീഫ്‌ റ്റു സോഷ്യല്‍ സെക്യൂരിറ്റി  എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

Current revision as of 06:49, 7 സെപ്റ്റംബര്‍ 2014

ആബട്ട്‌, ഗ്രസ്‌ (1878 - 1939)

Abbott, Grace

ഗ്രേസ് ആബട്ട്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍