This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗാന്ധി വന്യജീവിസങ്കേതവും ദേശീയോദ്യാനവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ദിരാഗാന്ധി വന്യജീവിസങ്കേതവും ദേശീയോദ്യാനവും == തമിഴ്‌ന...)
(ഇന്ദിരാഗാന്ധി വന്യജീവിസങ്കേതവും ദേശീയോദ്യാനവും)
 
വരി 2: വരി 2:
== ഇന്ദിരാഗാന്ധി വന്യജീവിസങ്കേതവും ദേശീയോദ്യാനവും ==

-
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിലെ ആനമലക്കുന്നുകളിലാണ്‌ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്‌. കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചി, വാൽപ്പാറ, ഉദുമൽപേട്ട താലൂക്കുകളിലായി 958 ച.കി.മീ. വിസ്‌തൃതിയിലാണ്‌ ഈ വന്യജീവിസങ്കേതം വ്യാപിച്ചിരിക്കുന്നത്‌. ഈ പ്രദേശങ്ങളിലെ സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണാർഥം 1974-ലാണ്‌ ഇവിടം ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്‌. (പിന്നീട്‌ 1989-ഈ സങ്കേതത്തിനുള്ളിലെ കോർ പ്രദേശമായ കരിയന്‍ ഷോല, ഗ്രാസ്‌ ഹിൽ, മഞ്ഞാംപട്ടി താഴ്‌വര എന്നീ ആവാസവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന 108 ച.കി.മീ. പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.) 2008-ൽ പ്രാജക്‌ട്‌ ടൈഗർ പദ്ധതിയിൽ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തെ ഉള്‍പ്പെടുത്തുകയുണ്ടായി. ഇവിടെനിന്നും ഉദ്‌ഭവിക്കുന്ന നിരവധി ചെറുനദികളാണ്‌ തമിഴ്‌നാടിന്റെ കാർഷിക-ഊർജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. സമുദ്രനിരപ്പിൽനിന്നും 2000 മീറ്ററിലധികം ഉയരത്തിലുള്ള നിരവധി കൊടുമുടികളാൽ സമ്പന്നമാണ്‌ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതം. അക്കാമല, തങ്കച്ചിമല, കല്ലാർമല, ജംബുമല, കഴുതസുത്തിമല എന്നിവ അവയിൽ ചിലതാണ്‌.
+
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിലെ ആനമലക്കുന്നുകളിലാണ്‌ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്‌. കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചി, വാല്‍പ്പാറ, ഉദുമല്‍പേട്ട താലൂക്കുകളിലായി 958 ച.കി.മീ. വിസ്‌തൃതിയിലാണ്‌ ഈ വന്യജീവിസങ്കേതം വ്യാപിച്ചിരിക്കുന്നത്‌. ഈ പ്രദേശങ്ങളിലെ സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണാര്‍ഥം 1974-ലാണ്‌ ഇവിടം ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്‌. (പിന്നീട്‌ 1989-ല്‍ ഈ സങ്കേതത്തിനുള്ളിലെ കോര്‍ പ്രദേശമായ കരിയന്‍ ഷോല, ഗ്രാസ്‌ ഹില്‍, മഞ്ഞാംപട്ടി താഴ്‌വര എന്നീ ആവാസവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന 108 ച.കി.മീ. പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.) 2008-ല്‍ പ്രോജക്‌ട്‌ ടൈഗര്‍ പദ്ധതിയില്‍ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തെ ഉള്‍പ്പെടുത്തുകയുണ്ടായി. ഇവിടെനിന്നും ഉദ്‌ഭവിക്കുന്ന നിരവധി ചെറുനദികളാണ്‌ തമിഴ്‌നാടിന്റെ കാര്‍ഷിക-ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. സമുദ്രനിരപ്പില്‍നിന്നും 2000 മീറ്ററിലധികം ഉയരത്തിലുള്ള നിരവധി കൊടുമുടികളാല്‍ സമ്പന്നമാണ്‌ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതം. അക്കാമല, തങ്കച്ചിമല, കല്ലാര്‍മല, ജംബുമല, കഴുതസുത്തിമല എന്നിവ അവയില്‍ ചിലതാണ്‌.
-
നിത്യഹരിത വനങ്ങളും വരണ്ട സാവന്നപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഏഴ്‌ ഇനം വനങ്ങള്‍ ഈ വന്യജീവിസങ്കേതത്തിലുണ്ട്‌. 2000-ത്തിലധികം സ്‌പീഷീസ്‌ സസ്യങ്ങളുള്ളതിൽ, 400-ഓളം ഔഷധസസ്യങ്ങളാണ്‌. അപൂർവങ്ങളായ നിരവധിയിനം മുളകള്‍ ഈ സങ്കേതത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.
+
നിത്യഹരിത വനങ്ങളും വരണ്ട സാവന്നപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഏഴ്‌ ഇനം വനങ്ങള്‍ ഈ വന്യജീവിസങ്കേതത്തിലുണ്ട്‌. 2000-ത്തിലധികം സ്‌പീഷീസ്‌ സസ്യങ്ങളുള്ളതില്‍, 400-ഓളം ഔഷധസസ്യങ്ങളാണ്‌. അപൂര്‍വങ്ങളായ നിരവധിയിനം മുളകള്‍ ഈ സങ്കേതത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.
-
ജന്തുജാലങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ബംഗാള്‍ കടുവ, ധോള്‍, വരയാട്‌, സിംഹവാലന്‍ കുരങ്ങ്‌ എന്നിവ ഉള്‍പ്പെടുന്നു. 250-ലധികം പക്ഷിയിനങ്ങളെയും ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തിൽ നിരീക്ഷിച്ചിട്ടുണ്ട്‌. ഇവയിൽ 15-ഓളം എച്ചം ദേശ്യ(endemic)ജാതികളാണ്‌.
+
ജന്തുജാലങ്ങളില്‍ വംശനാശഭീഷണി നേരിടുന്ന ബംഗാള്‍ കടുവ, ധോള്‍, വരയാട്‌, സിംഹവാലന്‍ കുരങ്ങ്‌ എന്നിവ ഉള്‍പ്പെടുന്നു. 250-ലധികം പക്ഷിയിനങ്ങളെയും ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഇവയില്‍ 15-ഓളം എണ്ണം ദേശ്യ(endemic)ജാതികളാണ്‌.
-
കാടർ, മലസർ, മലൈമലസർ, പുലയർ, മുദുവർ, ഇരവളർ തുടങ്ങിയ ഗോത്രത്തിൽപ്പെട്ട 4000-ത്തിലധികം ആദിവാസികള്‍ ഈ മേഖലയിൽ നിവസിക്കുന്നുണ്ട്‌.
+
കാടര്‍, മലസര്‍, മലൈമലസര്‍, പുലയര്‍, മുദുവര്‍, ഇരവളര്‍ തുടങ്ങിയ ഗോത്രത്തില്‍പ്പെട്ട 4000-ത്തിലധികം ആദിവാസികള്‍ ഈ മേഖലയില്‍ നിവസിക്കുന്നുണ്ട്‌.

Current revision as of 06:51, 5 സെപ്റ്റംബര്‍ 2014

ഇന്ദിരാഗാന്ധി വന്യജീവിസങ്കേതവും ദേശീയോദ്യാനവും

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിലെ ആനമലക്കുന്നുകളിലാണ്‌ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്‌. കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചി, വാല്‍പ്പാറ, ഉദുമല്‍പേട്ട താലൂക്കുകളിലായി 958 ച.കി.മീ. വിസ്‌തൃതിയിലാണ്‌ ഈ വന്യജീവിസങ്കേതം വ്യാപിച്ചിരിക്കുന്നത്‌. ഈ പ്രദേശങ്ങളിലെ സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണാര്‍ഥം 1974-ലാണ്‌ ഇവിടം ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്‌. (പിന്നീട്‌ 1989-ല്‍ ഈ സങ്കേതത്തിനുള്ളിലെ കോര്‍ പ്രദേശമായ കരിയന്‍ ഷോല, ഗ്രാസ്‌ ഹില്‍, മഞ്ഞാംപട്ടി താഴ്‌വര എന്നീ ആവാസവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന 108 ച.കി.മീ. പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.) 2008-ല്‍ പ്രോജക്‌ട്‌ ടൈഗര്‍ പദ്ധതിയില്‍ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തെ ഉള്‍പ്പെടുത്തുകയുണ്ടായി. ഇവിടെനിന്നും ഉദ്‌ഭവിക്കുന്ന നിരവധി ചെറുനദികളാണ്‌ തമിഴ്‌നാടിന്റെ കാര്‍ഷിക-ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. സമുദ്രനിരപ്പില്‍നിന്നും 2000 മീറ്ററിലധികം ഉയരത്തിലുള്ള നിരവധി കൊടുമുടികളാല്‍ സമ്പന്നമാണ്‌ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതം. അക്കാമല, തങ്കച്ചിമല, കല്ലാര്‍മല, ജംബുമല, കഴുതസുത്തിമല എന്നിവ അവയില്‍ ചിലതാണ്‌.

നിത്യഹരിത വനങ്ങളും വരണ്ട സാവന്നപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഏഴ്‌ ഇനം വനങ്ങള്‍ ഈ വന്യജീവിസങ്കേതത്തിലുണ്ട്‌. 2000-ത്തിലധികം സ്‌പീഷീസ്‌ സസ്യങ്ങളുള്ളതില്‍, 400-ഓളം ഔഷധസസ്യങ്ങളാണ്‌. അപൂര്‍വങ്ങളായ നിരവധിയിനം മുളകള്‍ ഈ സങ്കേതത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.

ജന്തുജാലങ്ങളില്‍ വംശനാശഭീഷണി നേരിടുന്ന ബംഗാള്‍ കടുവ, ധോള്‍, വരയാട്‌, സിംഹവാലന്‍ കുരങ്ങ്‌ എന്നിവ ഉള്‍പ്പെടുന്നു. 250-ലധികം പക്ഷിയിനങ്ങളെയും ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഇവയില്‍ 15-ഓളം എണ്ണം ദേശ്യ(endemic)ജാതികളാണ്‌.

കാടര്‍, മലസര്‍, മലൈമലസര്‍, പുലയര്‍, മുദുവര്‍, ഇരവളര്‍ തുടങ്ങിയ ഗോത്രത്തില്‍പ്പെട്ട 4000-ത്തിലധികം ആദിവാസികള്‍ ഈ മേഖലയില്‍ നിവസിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍