This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍ട്രൂയിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആള്‍ട്രൂയിസം== ==Altruism== സ്വന്തം നേട്ടങ്ങളോ കോട്ടങ്ങളോ കണക്കിലെട...)
(Altruism)
 
വരി 1: വരി 1:
==ആള്‍ട്രൂയിസം==
==ആള്‍ട്രൂയിസം==
==Altruism==
==Altruism==
-
സ്വന്തം നേട്ടങ്ങളോ കോട്ടങ്ങളോ കണക്കിലെടുക്കാതെ ഒരു വ്യക്തി മറ്റുള്ളവരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനവും അതിനു കാരണമാകുന്ന മനോഭാവവും. "അപരന്‍' എന്നർഥം വരുന്ന "ആള്‍ട്രൂയി' (altrui) എന്ന ഇറ്റാലിയന്‍ പദത്തിൽ നിന്ന്‌ 1851-ഔഗുസ്‌തെ കോംതെ ആണ്‌ "ആള്‍ട്രൂയിസം' എന്ന പദത്തിന്‌ രൂപം നൽകിയത്‌. മനഃശാസ്‌ത്രം, ജീവശാസ്‌ത്രം തുടങ്ങിയ വിജ്ഞാന മേഖലകളിൽ വളരെയേറെ ചർച്ചചെയ്യപ്പെടുന്ന ഒരു ആശയമാണ്‌ ആള്‍ട്രൂയിസം.
+
സ്വന്തം നേട്ടങ്ങളോ കോട്ടങ്ങളോ കണക്കിലെടുക്കാതെ ഒരു വ്യക്തി മറ്റുള്ളവരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവര്‍ത്തനവും അതിനു കാരണമാകുന്ന മനോഭാവവും. "അപരന്‍' എന്നര്‍ഥം വരുന്ന "ആള്‍ട്രൂയി' (altrui) എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്ന്‌ 1851-ല്‍ ഔഗുസ്‌തെ കോംതെ ആണ്‌ "ആള്‍ട്രൂയിസം' എന്ന പദത്തിന്‌ രൂപം നല്‍കിയത്‌. മനഃശാസ്‌ത്രം, ജീവശാസ്‌ത്രം തുടങ്ങിയ വിജ്ഞാന മേഖലകളില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ആശയമാണ്‌ ആള്‍ട്രൂയിസം.
-
മനുഷ്യപെരുമാറ്റത്തെക്കുറിച്ചു പരാമർശിക്കുമ്പോള്‍ "പരക്ഷേമ കാംക്ഷ' "സഹായ മനസ്ഥിതി' തുടങ്ങിയ അർഥങ്ങളിലാണ്‌ ഈ പദം ഉപയോഗിക്കുന്നത്‌. അപരന്റെ ക്ഷേമത്തെ ബോധപൂർവം ലക്ഷ്യമാക്കുന്ന അഥവാ അപരന്റെ ക്ഷേമം പ്രധാന പ്രരണയാകുന്ന പ്രവൃത്തികള്‍ മാത്രമാണ്‌ മനഃശാസ്‌ത്രത്തിൽ ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമായി കണക്കാക്കപ്പെടുന്നത്‌. സഹായ പ്രവൃത്തിയുടെ ഫലമായി സഹായ ദാതാവിനും ചില സന്ദർഭങ്ങളിൽ ഗുണം ലഭിച്ചേക്കാം. എന്നാൽ ഈ ഗുണത്തെക്കുറിച്ചുള്ള ചിന്തയല്ല, മറിച്ച്‌ സഹായ സ്വീകർത്താവിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ചിന്ത മാത്രമായിരിക്കും യഥാർഥ ആള്‍ട്രൂയിസ്റ്റിക്‌ പ്രവൃത്തിയുടെ  പ്രചോദനം. ഇത്തരത്തിൽ ആള്‍ട്രൂയിസത്തെ നിർവചിക്കുന്നത്‌ സ്വസ്‌നേഹവും ഒരിക്കലും പരസ്‌പരം പൊരുത്തപ്പെടുകയില്ല എന്ന തോന്നലുളവാക്കിയേക്കാം. എന്നാൽ അവനവനെക്കുറിച്ച്‌ മതിപ്പ്‌ പുലർത്തുകയും സ്വന്തം സ്വത്വത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്‌ മാത്രമേ മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍ സാധിക്കുകയുള്ളു. അവനവന്‌ കല്‌പിക്കുന്ന പ്രാധാന്യം മറ്റുള്ളവർക്കും നൽകുന്നതിലൂടെയാണ്‌ യഥാർഥ ആള്‍ട്രൂയിസം ഉളവാകുന്നത്‌. ദൈനംദിന ജീവിതത്തിൽ ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തങ്ങള്‍ നിരവധിയുണ്ട്‌. ഒരാളുടെ കൈയിൽനിന്ന്‌ വീണുപോയ ഏതെങ്കിലും സാധനം എടുത്തു കൊടുത്ത്‌ സഹായിക്കുന്നത്‌ മുതൽ സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതുവരെയുള്ള വൈവിധ്യമാർന്ന പ്രവൃത്തികളെ ആള്‍ട്രൂയിസമായി കണക്കാക്കാം. മനുഷ്യരുടെ വ്യക്തിത്വ സവിശേഷതകളും സാഹചര്യത്തിന്റെ പ്രത്യേകതകളും ആള്‍ട്രൂയിസ്റ്റിക്‌ പെരുമാറ്റത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ വളരെ സ്വാഭാവികമായിത്തന്നെ മറ്റൊരാളെ സഹായിക്കുന്ന ഒരു വ്യക്തി, തികച്ചും വ്യത്യസ്‌തമായ മറ്റൊരു സാഹചര്യത്തിൽ സഹായഹസ്‌തം നീട്ടുന്നതിൽ വൈമുഖ്യം പ്രകടിപ്പിച്ചേക്കാം. പൊതുവേ, അപരിചിതരെ സഹായിക്കുന്നതിനെക്കാളേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും സഹായിക്കുവാന്‍ ആളുകള്‍ കൂടുതൽ സന്നദ്ധത പ്രകടിപ്പിക്കുന്നു.
+
മനുഷ്യപെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ "പരക്ഷേമ കാംക്ഷ' "സഹായ മനസ്ഥിതി' തുടങ്ങിയ അര്‍ഥങ്ങളിലാണ്‌ ഈ പദം ഉപയോഗിക്കുന്നത്‌. അപരന്റെ ക്ഷേമത്തെ ബോധപൂര്‍വം ലക്ഷ്യമാക്കുന്ന അഥവാ അപരന്റെ ക്ഷേമം പ്രധാന പ്രരണയാകുന്ന പ്രവൃത്തികള്‍ മാത്രമാണ്‌ മനഃശാസ്‌ത്രത്തില്‍ ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമായി കണക്കാക്കപ്പെടുന്നത്‌. സഹായ പ്രവൃത്തിയുടെ ഫലമായി സഹായ ദാതാവിനും ചില സന്ദര്‍ഭങ്ങളില്‍ ഗുണം ലഭിച്ചേക്കാം. എന്നാല്‍ ഈ ഗുണത്തെക്കുറിച്ചുള്ള ചിന്തയല്ല, മറിച്ച്‌ സഹായ സ്വീകര്‍ത്താവിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ചിന്ത മാത്രമായിരിക്കും യഥാര്‍ഥ ആള്‍ട്രൂയിസ്റ്റിക്‌ പ്രവൃത്തിയുടെ  പ്രചോദനം. ഇത്തരത്തില്‍ ആള്‍ട്രൂയിസത്തെ നിര്‍വചിക്കുന്നത്‌ സ്വസ്‌നേഹവും ഒരിക്കലും പരസ്‌പരം പൊരുത്തപ്പെടുകയില്ല എന്ന തോന്നലുളവാക്കിയേക്കാം. എന്നാല്‍ അവനവനെക്കുറിച്ച്‌ മതിപ്പ്‌ പുലര്‍ത്തുകയും സ്വന്തം സ്വത്വത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്‌ മാത്രമേ മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍ സാധിക്കുകയുള്ളു. അവനവന്‌ കല്‌പിക്കുന്ന പ്രാധാന്യം മറ്റുള്ളവര്‍ക്കും നല്‍കുന്നതിലൂടെയാണ്‌ യഥാര്‍ഥ ആള്‍ട്രൂയിസം ഉളവാകുന്നത്‌. ദൈനംദിന ജീവിതത്തില്‍ ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തങ്ങള്‍ നിരവധിയുണ്ട്‌. ഒരാളുടെ കൈയില്‍നിന്ന്‌ വീണുപോയ ഏതെങ്കിലും സാധനം എടുത്തു കൊടുത്ത്‌ സഹായിക്കുന്നത്‌ മുതല്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതുവരെയുള്ള വൈവിധ്യമാര്‍ന്ന പ്രവൃത്തികളെ ആള്‍ട്രൂയിസമായി കണക്കാക്കാം. മനുഷ്യരുടെ വ്യക്തിത്വ സവിശേഷതകളും സാഹചര്യത്തിന്റെ പ്രത്യേകതകളും ആള്‍ട്രൂയിസ്റ്റിക്‌ പെരുമാറ്റത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ വളരെ സ്വാഭാവികമായിത്തന്നെ മറ്റൊരാളെ സഹായിക്കുന്ന ഒരു വ്യക്തി, തികച്ചും വ്യത്യസ്‌തമായ മറ്റൊരു സാഹചര്യത്തില്‍ സഹായഹസ്‌തം നീട്ടുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചേക്കാം. പൊതുവേ, അപരിചിതരെ സഹായിക്കുന്നതിനെക്കാളേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും സഹായിക്കുവാന്‍ ആളുകള്‍ കൂടുതല്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു.
-
ജീവശാസ്‌ത്രത്തിൽ ആള്‍ട്രൂയിസത്തിന്റെ അർഥം സാങ്കേതികതകളാൽ പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രജനനക്ഷമതയെ അടിസ്ഥാനമാക്കിയാണ്‌ ജീവികള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും കണക്കാക്കുന്നത്‌. സ്വയം സന്താനോത്‌പാദനത്തിനുള്ള സാധ്യതകള്‍ കുറച്ചുകൊണ്ട്‌ മറ്റു ജീവികളുടെ സന്താനോത്‌പാദന സാധ്യതകള്‍ വർധിപ്പിക്കുവാനുള്ള സാഹചര്യമൊരുക്കുന്ന പെരുമാറ്റത്തെ ആള്‍ട്രൂയിസമായി കണക്കാക്കാം. മറ്റു ജീവികളുടെ ക്ഷേമം ലക്ഷ്യമാക്കുന്ന ബോധപൂർവമായ പ്രരണ ഇവിടെ ആവശ്യമില്ല. പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍, പ്രത്യേകിച്ച്‌, ജീവന്‍  നഷ്‌ടപ്പെടാനുള്ള സാധ്യതകളും പ്രജനനക്ഷമതയിലെ വ്യതിയാനങ്ങളും ആസ്‌പദമാക്കിയാണ്‌ ഒരു പ്രവൃത്തി ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമാണോ എന്ന്‌ തീരുമാനിക്കുന്നത്‌. ഒരു റാണി ഈച്ചയും കുറെ ആണീച്ചകളും ആയിരക്കണക്കിന്‌ വേലക്കാരി ഈച്ചകളും ഉള്‍പ്പെടുന്ന തേനീച്ച സമൂഹത്തിന്റെ പൊതുവായുള്ള ക്ഷേമത്തിനുവേണ്ടി യത്‌നിക്കുന്ന വേലക്കാരിയീച്ചകളുടെ പ്രവർത്തനം ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. കടവാതിലുകള്‍, വെർവെറ്റ്‌ കുരങ്ങുകള്‍, നിലയച്ചാന്മാർ, മീർ ക്യാറ്റുകള്‍, ഷഡ്‌പദങ്ങള്‍ തുടങ്ങി കൂട്ടമായി ജീവിക്കുന്ന പല ജീവികളും ആള്‍ട്രൂയിസം പ്രദർശിപ്പിക്കാറുണ്ട്‌. ആഹരസമ്പാദനം, ശത്രുക്കളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകൽ തുടങ്ങിയ കാര്യങ്ങളിലാണ്‌ ഇവ സ്വന്തം താത്‌പര്യങ്ങളെ പ്രത്യക്ഷത്തിൽ അവഗണിക്കുന്ന രീതിയിൽ പെരുമാറുന്നത്‌.  
+
ജീവശാസ്‌ത്രത്തില്‍ ആള്‍ട്രൂയിസത്തിന്റെ അര്‍ഥം സാങ്കേതികതകളാല്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രജനനക്ഷമതയെ അടിസ്ഥാനമാക്കിയാണ്‌ ജീവികള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും കണക്കാക്കുന്നത്‌. സ്വയം സന്താനോത്‌പാദനത്തിനുള്ള സാധ്യതകള്‍ കുറച്ചുകൊണ്ട്‌ മറ്റു ജീവികളുടെ സന്താനോത്‌പാദന സാധ്യതകള്‍ വര്‍ധിപ്പിക്കുവാനുള്ള സാഹചര്യമൊരുക്കുന്ന പെരുമാറ്റത്തെ ആള്‍ട്രൂയിസമായി കണക്കാക്കാം. മറ്റു ജീവികളുടെ ക്ഷേമം ലക്ഷ്യമാക്കുന്ന ബോധപൂര്‍വമായ പ്രരണ ഇവിടെ ആവശ്യമില്ല. പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍, പ്രത്യേകിച്ച്‌, ജീവന്‍  നഷ്‌ടപ്പെടാനുള്ള സാധ്യതകളും പ്രജനനക്ഷമതയിലെ വ്യതിയാനങ്ങളും ആസ്‌പദമാക്കിയാണ്‌ ഒരു പ്രവൃത്തി ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമാണോ എന്ന്‌ തീരുമാനിക്കുന്നത്‌. ഒരു റാണി ഈച്ചയും കുറെ ആണീച്ചകളും ആയിരക്കണക്കിന്‌ വേലക്കാരി ഈച്ചകളും ഉള്‍പ്പെടുന്ന തേനീച്ച സമൂഹത്തിന്റെ പൊതുവായുള്ള ക്ഷേമത്തിനുവേണ്ടി യത്‌നിക്കുന്ന വേലക്കാരിയീച്ചകളുടെ പ്രവര്‍ത്തനം ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. കടവാതിലുകള്‍, വെര്‍വെറ്റ്‌ കുരങ്ങുകള്‍, നിലയച്ചാന്മാര്‍, മീര്‍ ക്യാറ്റുകള്‍, ഷഡ്‌പദങ്ങള്‍ തുടങ്ങി കൂട്ടമായി ജീവിക്കുന്ന പല ജീവികളും ആള്‍ട്രൂയിസം പ്രദര്‍ശിപ്പിക്കാറുണ്ട്‌. ആഹരസമ്പാദനം, ശത്രുക്കളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലാണ്‌ ഇവ സ്വന്തം താത്‌പര്യങ്ങളെ പ്രത്യക്ഷത്തില്‍ അവഗണിക്കുന്ന രീതിയില്‍ പെരുമാറുന്നത്‌.  
-
സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തുവാനോ, പ്രത്യുത്‌പാദനക്ഷമത കുറയ്‌ക്കുവാനോ, സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കേണ്ട വിഭവങ്ങള്‍ മറ്റു ജീവികള്‍ക്കായി നീക്കിവയ്‌ക്കുവാനോ ഇടയാക്കുന്ന സ്വഭാവവിശേഷങ്ങള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്‌ പ്രകൃതിനിർധാരണ തത്ത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ പ്രത്യക്ഷത്തിൽ തോന്നാം. ആള്‍ട്രൂയിസത്തിന്റെ പരിണാമം വിശദീകരിക്കുന്നതിന്‌ ഗ്രൂപ്പ്‌ നിർധാരണം, പരസ്‌പരപൂരക ആള്‍ട്രൂയിസം, ബന്ധുത്വനിർധാരണം തുടങ്ങിയ ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഓരോ ഗ്രൂപ്പിനുള്ളിലും സ്വാർഥതാത്‌പര്യങ്ങളെ അനുകൂലിക്കുന്ന വിധത്തിൽ നിർധാരണം നടക്കുന്നുണ്ടെങ്കിലും ഗ്രൂപ്പിന്റെ പൊതുവെയുള്ള താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിൽ ഗ്രൂപ്പ്‌ തലത്തിലും നിർധാരണം സംഭവിക്കുന്നു എന്നതാണ്‌ ഗ്രൂപ്പ്‌ നിർധാരണം (group selection) എന്ന ആശയം നിരവധി ആള്‍ട്രൂയിസ്റ്റുകളുള്ള ഒരു ഗ്രൂപ്പിന്‌ സ്വാർഥരായ അംഗങ്ങള്‍ കൂടുതലായുള്ള ഒരു ഗ്രൂപ്പിനെക്കാള്‍ നിലനില്‌ക്കാനുള്ള സാധ്യത കൂടുതലാണ്‌. ഒരു ജീവി മറ്റൊന്നിനെ സഹായിക്കുകയാണെങ്കിൽ സഹായ സ്വീകർത്താവായ ജീവി പിന്നീടൊരവസരത്തിൽ തിരിച്ചും സഹായിക്കുമെന്നാണ്‌ പരസ്‌പരപൂരകമായ ആള്‍ട്രൂയിസം reciprocal altruism)എന്ന പദം കൊണ്ടർഥമാക്കുന്നത്‌. രണ്ടു ജീവികള്‍ തമ്മിൽ ആവർത്തിച്ചുള്ള പരസ്‌പര പ്രവർത്തനങ്ങള്‍ ഉണ്ടാകുമെന്നും ഒരു ജീവിക്ക്‌ മറ്റൊന്നിനെ തിരിച്ചറിയാന്‍ സാധിക്കുമെന്നുമുള്ള അനുമാനങ്ങളെ ആസ്‌പദമാക്കിയാണ്‌ ഈ സിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളത്‌.
+
സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തുവാനോ, പ്രത്യുത്‌പാദനക്ഷമത കുറയ്‌ക്കുവാനോ, സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കേണ്ട വിഭവങ്ങള്‍ മറ്റു ജീവികള്‍ക്കായി നീക്കിവയ്‌ക്കുവാനോ ഇടയാക്കുന്ന സ്വഭാവവിശേഷങ്ങള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്‌ പ്രകൃതിനിര്‍ധാരണ തത്ത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ പ്രത്യക്ഷത്തില്‍ തോന്നാം. ആള്‍ട്രൂയിസത്തിന്റെ പരിണാമം വിശദീകരിക്കുന്നതിന്‌ ഗ്രൂപ്പ്‌ നിര്‍ധാരണം, പരസ്‌പരപൂരക ആള്‍ട്രൂയിസം, ബന്ധുത്വനിര്‍ധാരണം തുടങ്ങിയ ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഓരോ ഗ്രൂപ്പിനുള്ളിലും സ്വാര്‍ഥതാത്‌പര്യങ്ങളെ അനുകൂലിക്കുന്ന വിധത്തില്‍ നിര്‍ധാരണം നടക്കുന്നുണ്ടെങ്കിലും ഗ്രൂപ്പിന്റെ പൊതുവെയുള്ള താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ഗ്രൂപ്പ്‌ തലത്തിലും നിര്‍ധാരണം സംഭവിക്കുന്നു എന്നതാണ്‌ ഗ്രൂപ്പ്‌ നിര്‍ധാരണം (group selection) എന്ന ആശയം നിരവധി ആള്‍ട്രൂയിസ്റ്റുകളുള്ള ഒരു ഗ്രൂപ്പിന്‌ സ്വാര്‍ഥരായ അംഗങ്ങള്‍ കൂടുതലായുള്ള ഒരു ഗ്രൂപ്പിനെക്കാള്‍ നിലനില്‌ക്കാനുള്ള സാധ്യത കൂടുതലാണ്‌. ഒരു ജീവി മറ്റൊന്നിനെ സഹായിക്കുകയാണെങ്കില്‍ സഹായ സ്വീകര്‍ത്താവായ ജീവി പിന്നീടൊരവസരത്തില്‍ തിരിച്ചും സഹായിക്കുമെന്നാണ്‌ പരസ്‌പരപൂരകമായ ആള്‍ട്രൂയിസം reciprocal altruism)എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്‌. രണ്ടു ജീവികള്‍ തമ്മില്‍ ആവര്‍ത്തിച്ചുള്ള പരസ്‌പര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ഒരു ജീവിക്ക്‌ മറ്റൊന്നിനെ തിരിച്ചറിയാന്‍ സാധിക്കുമെന്നുമുള്ള അനുമാനങ്ങളെ ആസ്‌പദമാക്കിയാണ്‌ ഈ സിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളത്‌.
-
ആള്‍ട്രൂയിസത്തിന്‌ കാരണമാകുന്ന ജനിതക രൂപത്തെയും (genotype) അതിന്റെ സാകല്യക്ഷമത(inclusive fitness)യെയും അടിസ്ഥാനമാക്കിയാണ്‌ ബന്ധുത്വനിർധാരണം (kinselection) എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്‌. ജന്തുക്കളുടെ കൂട്ടങ്ങളിൽ കൂടുതലായും കാണപ്പെടുന്നത്‌ പരസ്‌പരം ജനിതക ബന്ധമുള്ള ജീവികളായിരിക്കും എന്ന അനുമാനവും ബന്ധുത്വ നിർധാരണം എന്ന ആശയത്തിലേക്കാണ്‌ നയിക്കുന്നത്‌.  ഒരു ജനിതക രൂപത്തിന്റെ സാകല്യക്ഷമത അത്‌ വഹിക്കുന്ന ജീവിയുടെ അടിസ്ഥാനക്ഷമതയോടൊപ്പം പരസ്‌പര പ്രവർത്തനങ്ങളുടെ ഫലമായി ആ ജീവിയിലും സഹജീവികളിലും ഉളവാകുന്ന ക്ഷമതയുടെ ഏറ്റക്കുറച്ചിലുകളും കൂടി കണക്കിലെടുത്തു കൊണ്ടാണ്‌ നിർണയിക്കുന്നത്‌. ആള്‍ട്രൂയിസം പ്രകടിപ്പിക്കുന്ന ജീവിയുടെ ബന്ധുക്കള്‍ക്ക്‌ ഉണ്ടാകുന്ന നേട്ടവും അവയുടെ ബന്ധുത്വത്തിന്റെ കരുത്തും ആള്‍ട്രൂയിസ്റ്ററായ ജീവിക്കുണ്ടാകുന്ന നഷ്‌ടത്തെ അധികരിക്കുന്ന പക്ഷം ഒരു സ്വഭാവസവിശേഷത എന്ന നിലയിൽ ആള്‍ട്രൂയിസം ജീവസമഷ്‌ടിയിൽ വ്യാപിക്കും. ആള്‍ട്രൂയിസത്തിന്റെ പരിണാമം വിശദീകരിക്കുന്ന സിദ്ധാന്തങ്ങളിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടത്‌ ബന്ധുത്വനിർധാരണ സിദ്ധാന്തമാണ്‌.
+
ആള്‍ട്രൂയിസത്തിന്‌ കാരണമാകുന്ന ജനിതക രൂപത്തെയും (genotype) അതിന്റെ സാകല്യക്ഷമത(inclusive fitness)യെയും അടിസ്ഥാനമാക്കിയാണ്‌ ബന്ധുത്വനിര്‍ധാരണം (kinselection) എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്‌. ജന്തുക്കളുടെ കൂട്ടങ്ങളില്‍ കൂടുതലായും കാണപ്പെടുന്നത്‌ പരസ്‌പരം ജനിതക ബന്ധമുള്ള ജീവികളായിരിക്കും എന്ന അനുമാനവും ബന്ധുത്വ നിര്‍ധാരണം എന്ന ആശയത്തിലേക്കാണ്‌ നയിക്കുന്നത്‌.  ഒരു ജനിതക രൂപത്തിന്റെ സാകല്യക്ഷമത അത്‌ വഹിക്കുന്ന ജീവിയുടെ അടിസ്ഥാനക്ഷമതയോടൊപ്പം പരസ്‌പര പ്രവര്‍ത്തനങ്ങളുടെ ഫലമായി ആ ജീവിയിലും സഹജീവികളിലും ഉളവാകുന്ന ക്ഷമതയുടെ ഏറ്റക്കുറച്ചിലുകളും കൂടി കണക്കിലെടുത്തു കൊണ്ടാണ്‌ നിര്‍ണയിക്കുന്നത്‌. ആള്‍ട്രൂയിസം പ്രകടിപ്പിക്കുന്ന ജീവിയുടെ ബന്ധുക്കള്‍ക്ക്‌ ഉണ്ടാകുന്ന നേട്ടവും അവയുടെ ബന്ധുത്വത്തിന്റെ കരുത്തും ആള്‍ട്രൂയിസ്റ്ററായ ജീവിക്കുണ്ടാകുന്ന നഷ്‌ടത്തെ അധികരിക്കുന്ന പക്ഷം ഒരു സ്വഭാവസവിശേഷത എന്ന നിലയില്‍ ആള്‍ട്രൂയിസം ജീവസമഷ്‌ടിയില്‍ വ്യാപിക്കും. ആള്‍ട്രൂയിസത്തിന്റെ പരിണാമം വിശദീകരിക്കുന്ന സിദ്ധാന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടത്‌ ബന്ധുത്വനിര്‍ധാരണ സിദ്ധാന്തമാണ്‌.
-
മനുഷ്യരിൽ, ജനിതക-പാരിസ്ഥിതിക ഘടകങ്ങളുടെ പരസ്‌പര പ്രവർത്തനത്തിലൂടെയാണ്‌ ആള്‍ട്രൂയിസം സാക്ഷാത്‌കരിക്കപ്പെടുന്നത്‌. സ്വാർഥതയെ നിരാകരിക്കുവാനും അപരന്റെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ശുദ്ധ പരക്ഷേമകാംക്ഷ (pure altruism) ബോധപൂർവം വികസിപ്പിക്കുവാനുമുള്ള കഴിവ്‌ മനുഷ്യന്റെ പ്രത്യേകതയാണ്‌.
+
മനുഷ്യരില്‍, ജനിതക-പാരിസ്ഥിതിക ഘടകങ്ങളുടെ പരസ്‌പര പ്രവര്‍ത്തനത്തിലൂടെയാണ്‌ ആള്‍ട്രൂയിസം സാക്ഷാത്‌കരിക്കപ്പെടുന്നത്‌. സ്വാര്‍ഥതയെ നിരാകരിക്കുവാനും അപരന്റെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ശുദ്ധ പരക്ഷേമകാംക്ഷ (pure altruism) ബോധപൂര്‍വം വികസിപ്പിക്കുവാനുമുള്ള കഴിവ്‌ മനുഷ്യന്റെ പ്രത്യേകതയാണ്‌.

Current revision as of 11:09, 4 സെപ്റ്റംബര്‍ 2014

ആള്‍ട്രൂയിസം

Altruism

സ്വന്തം നേട്ടങ്ങളോ കോട്ടങ്ങളോ കണക്കിലെടുക്കാതെ ഒരു വ്യക്തി മറ്റുള്ളവരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവര്‍ത്തനവും അതിനു കാരണമാകുന്ന മനോഭാവവും. "അപരന്‍' എന്നര്‍ഥം വരുന്ന "ആള്‍ട്രൂയി' (altrui) എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്ന്‌ 1851-ല്‍ ഔഗുസ്‌തെ കോംതെ ആണ്‌ "ആള്‍ട്രൂയിസം' എന്ന പദത്തിന്‌ രൂപം നല്‍കിയത്‌. മനഃശാസ്‌ത്രം, ജീവശാസ്‌ത്രം തുടങ്ങിയ വിജ്ഞാന മേഖലകളില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ആശയമാണ്‌ ആള്‍ട്രൂയിസം.

മനുഷ്യപെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ "പരക്ഷേമ കാംക്ഷ' "സഹായ മനസ്ഥിതി' തുടങ്ങിയ അര്‍ഥങ്ങളിലാണ്‌ ഈ പദം ഉപയോഗിക്കുന്നത്‌. അപരന്റെ ക്ഷേമത്തെ ബോധപൂര്‍വം ലക്ഷ്യമാക്കുന്ന അഥവാ അപരന്റെ ക്ഷേമം പ്രധാന പ്രരണയാകുന്ന പ്രവൃത്തികള്‍ മാത്രമാണ്‌ മനഃശാസ്‌ത്രത്തില്‍ ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമായി കണക്കാക്കപ്പെടുന്നത്‌. സഹായ പ്രവൃത്തിയുടെ ഫലമായി സഹായ ദാതാവിനും ചില സന്ദര്‍ഭങ്ങളില്‍ ഗുണം ലഭിച്ചേക്കാം. എന്നാല്‍ ഈ ഗുണത്തെക്കുറിച്ചുള്ള ചിന്തയല്ല, മറിച്ച്‌ സഹായ സ്വീകര്‍ത്താവിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ചിന്ത മാത്രമായിരിക്കും യഥാര്‍ഥ ആള്‍ട്രൂയിസ്റ്റിക്‌ പ്രവൃത്തിയുടെ പ്രചോദനം. ഇത്തരത്തില്‍ ആള്‍ട്രൂയിസത്തെ നിര്‍വചിക്കുന്നത്‌ സ്വസ്‌നേഹവും ഒരിക്കലും പരസ്‌പരം പൊരുത്തപ്പെടുകയില്ല എന്ന തോന്നലുളവാക്കിയേക്കാം. എന്നാല്‍ അവനവനെക്കുറിച്ച്‌ മതിപ്പ്‌ പുലര്‍ത്തുകയും സ്വന്തം സ്വത്വത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്‌ മാത്രമേ മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍ സാധിക്കുകയുള്ളു. അവനവന്‌ കല്‌പിക്കുന്ന പ്രാധാന്യം മറ്റുള്ളവര്‍ക്കും നല്‍കുന്നതിലൂടെയാണ്‌ യഥാര്‍ഥ ആള്‍ട്രൂയിസം ഉളവാകുന്നത്‌. ദൈനംദിന ജീവിതത്തില്‍ ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തങ്ങള്‍ നിരവധിയുണ്ട്‌. ഒരാളുടെ കൈയില്‍നിന്ന്‌ വീണുപോയ ഏതെങ്കിലും സാധനം എടുത്തു കൊടുത്ത്‌ സഹായിക്കുന്നത്‌ മുതല്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതുവരെയുള്ള വൈവിധ്യമാര്‍ന്ന പ്രവൃത്തികളെ ആള്‍ട്രൂയിസമായി കണക്കാക്കാം. മനുഷ്യരുടെ വ്യക്തിത്വ സവിശേഷതകളും സാഹചര്യത്തിന്റെ പ്രത്യേകതകളും ആള്‍ട്രൂയിസ്റ്റിക്‌ പെരുമാറ്റത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ വളരെ സ്വാഭാവികമായിത്തന്നെ മറ്റൊരാളെ സഹായിക്കുന്ന ഒരു വ്യക്തി, തികച്ചും വ്യത്യസ്‌തമായ മറ്റൊരു സാഹചര്യത്തില്‍ സഹായഹസ്‌തം നീട്ടുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചേക്കാം. പൊതുവേ, അപരിചിതരെ സഹായിക്കുന്നതിനെക്കാളേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും സഹായിക്കുവാന്‍ ആളുകള്‍ കൂടുതല്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു.

ജീവശാസ്‌ത്രത്തില്‍ ആള്‍ട്രൂയിസത്തിന്റെ അര്‍ഥം സാങ്കേതികതകളാല്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രജനനക്ഷമതയെ അടിസ്ഥാനമാക്കിയാണ്‌ ജീവികള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും കണക്കാക്കുന്നത്‌. സ്വയം സന്താനോത്‌പാദനത്തിനുള്ള സാധ്യതകള്‍ കുറച്ചുകൊണ്ട്‌ മറ്റു ജീവികളുടെ സന്താനോത്‌പാദന സാധ്യതകള്‍ വര്‍ധിപ്പിക്കുവാനുള്ള സാഹചര്യമൊരുക്കുന്ന പെരുമാറ്റത്തെ ആള്‍ട്രൂയിസമായി കണക്കാക്കാം. മറ്റു ജീവികളുടെ ക്ഷേമം ലക്ഷ്യമാക്കുന്ന ബോധപൂര്‍വമായ പ്രരണ ഇവിടെ ആവശ്യമില്ല. പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍, പ്രത്യേകിച്ച്‌, ജീവന്‍ നഷ്‌ടപ്പെടാനുള്ള സാധ്യതകളും പ്രജനനക്ഷമതയിലെ വ്യതിയാനങ്ങളും ആസ്‌പദമാക്കിയാണ്‌ ഒരു പ്രവൃത്തി ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമാണോ എന്ന്‌ തീരുമാനിക്കുന്നത്‌. ഒരു റാണി ഈച്ചയും കുറെ ആണീച്ചകളും ആയിരക്കണക്കിന്‌ വേലക്കാരി ഈച്ചകളും ഉള്‍പ്പെടുന്ന തേനീച്ച സമൂഹത്തിന്റെ പൊതുവായുള്ള ക്ഷേമത്തിനുവേണ്ടി യത്‌നിക്കുന്ന വേലക്കാരിയീച്ചകളുടെ പ്രവര്‍ത്തനം ആള്‍ട്രൂയിസത്തിന്റെ ദൃഷ്‌ടാന്തമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. കടവാതിലുകള്‍, വെര്‍വെറ്റ്‌ കുരങ്ങുകള്‍, നിലയച്ചാന്മാര്‍, മീര്‍ ക്യാറ്റുകള്‍, ഷഡ്‌പദങ്ങള്‍ തുടങ്ങി കൂട്ടമായി ജീവിക്കുന്ന പല ജീവികളും ആള്‍ട്രൂയിസം പ്രദര്‍ശിപ്പിക്കാറുണ്ട്‌. ആഹരസമ്പാദനം, ശത്രുക്കളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലാണ്‌ ഇവ സ്വന്തം താത്‌പര്യങ്ങളെ പ്രത്യക്ഷത്തില്‍ അവഗണിക്കുന്ന രീതിയില്‍ പെരുമാറുന്നത്‌.

സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തുവാനോ, പ്രത്യുത്‌പാദനക്ഷമത കുറയ്‌ക്കുവാനോ, സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കേണ്ട വിഭവങ്ങള്‍ മറ്റു ജീവികള്‍ക്കായി നീക്കിവയ്‌ക്കുവാനോ ഇടയാക്കുന്ന സ്വഭാവവിശേഷങ്ങള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്‌ പ്രകൃതിനിര്‍ധാരണ തത്ത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ പ്രത്യക്ഷത്തില്‍ തോന്നാം. ആള്‍ട്രൂയിസത്തിന്റെ പരിണാമം വിശദീകരിക്കുന്നതിന്‌ ഗ്രൂപ്പ്‌ നിര്‍ധാരണം, പരസ്‌പരപൂരക ആള്‍ട്രൂയിസം, ബന്ധുത്വനിര്‍ധാരണം തുടങ്ങിയ ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഓരോ ഗ്രൂപ്പിനുള്ളിലും സ്വാര്‍ഥതാത്‌പര്യങ്ങളെ അനുകൂലിക്കുന്ന വിധത്തില്‍ നിര്‍ധാരണം നടക്കുന്നുണ്ടെങ്കിലും ഗ്രൂപ്പിന്റെ പൊതുവെയുള്ള താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ഗ്രൂപ്പ്‌ തലത്തിലും നിര്‍ധാരണം സംഭവിക്കുന്നു എന്നതാണ്‌ ഗ്രൂപ്പ്‌ നിര്‍ധാരണം (group selection) എന്ന ആശയം നിരവധി ആള്‍ട്രൂയിസ്റ്റുകളുള്ള ഒരു ഗ്രൂപ്പിന്‌ സ്വാര്‍ഥരായ അംഗങ്ങള്‍ കൂടുതലായുള്ള ഒരു ഗ്രൂപ്പിനെക്കാള്‍ നിലനില്‌ക്കാനുള്ള സാധ്യത കൂടുതലാണ്‌. ഒരു ജീവി മറ്റൊന്നിനെ സഹായിക്കുകയാണെങ്കില്‍ സഹായ സ്വീകര്‍ത്താവായ ജീവി പിന്നീടൊരവസരത്തില്‍ തിരിച്ചും സഹായിക്കുമെന്നാണ്‌ പരസ്‌പരപൂരകമായ ആള്‍ട്രൂയിസം reciprocal altruism)എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്‌. രണ്ടു ജീവികള്‍ തമ്മില്‍ ആവര്‍ത്തിച്ചുള്ള പരസ്‌പര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ഒരു ജീവിക്ക്‌ മറ്റൊന്നിനെ തിരിച്ചറിയാന്‍ സാധിക്കുമെന്നുമുള്ള അനുമാനങ്ങളെ ആസ്‌പദമാക്കിയാണ്‌ ഈ സിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളത്‌. ആള്‍ട്രൂയിസത്തിന്‌ കാരണമാകുന്ന ജനിതക രൂപത്തെയും (genotype) അതിന്റെ സാകല്യക്ഷമത(inclusive fitness)യെയും അടിസ്ഥാനമാക്കിയാണ്‌ ബന്ധുത്വനിര്‍ധാരണം (kinselection) എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്‌. ജന്തുക്കളുടെ കൂട്ടങ്ങളില്‍ കൂടുതലായും കാണപ്പെടുന്നത്‌ പരസ്‌പരം ജനിതക ബന്ധമുള്ള ജീവികളായിരിക്കും എന്ന അനുമാനവും ബന്ധുത്വ നിര്‍ധാരണം എന്ന ആശയത്തിലേക്കാണ്‌ നയിക്കുന്നത്‌. ഒരു ജനിതക രൂപത്തിന്റെ സാകല്യക്ഷമത അത്‌ വഹിക്കുന്ന ജീവിയുടെ അടിസ്ഥാനക്ഷമതയോടൊപ്പം പരസ്‌പര പ്രവര്‍ത്തനങ്ങളുടെ ഫലമായി ആ ജീവിയിലും സഹജീവികളിലും ഉളവാകുന്ന ക്ഷമതയുടെ ഏറ്റക്കുറച്ചിലുകളും കൂടി കണക്കിലെടുത്തു കൊണ്ടാണ്‌ നിര്‍ണയിക്കുന്നത്‌. ആള്‍ട്രൂയിസം പ്രകടിപ്പിക്കുന്ന ജീവിയുടെ ബന്ധുക്കള്‍ക്ക്‌ ഉണ്ടാകുന്ന നേട്ടവും അവയുടെ ബന്ധുത്വത്തിന്റെ കരുത്തും ആള്‍ട്രൂയിസ്റ്ററായ ജീവിക്കുണ്ടാകുന്ന നഷ്‌ടത്തെ അധികരിക്കുന്ന പക്ഷം ഒരു സ്വഭാവസവിശേഷത എന്ന നിലയില്‍ ആള്‍ട്രൂയിസം ജീവസമഷ്‌ടിയില്‍ വ്യാപിക്കും. ആള്‍ട്രൂയിസത്തിന്റെ പരിണാമം വിശദീകരിക്കുന്ന സിദ്ധാന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടത്‌ ബന്ധുത്വനിര്‍ധാരണ സിദ്ധാന്തമാണ്‌.

മനുഷ്യരില്‍, ജനിതക-പാരിസ്ഥിതിക ഘടകങ്ങളുടെ പരസ്‌പര പ്രവര്‍ത്തനത്തിലൂടെയാണ്‌ ആള്‍ട്രൂയിസം സാക്ഷാത്‌കരിക്കപ്പെടുന്നത്‌. സ്വാര്‍ഥതയെ നിരാകരിക്കുവാനും അപരന്റെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ശുദ്ധ പരക്ഷേമകാംക്ഷ (pure altruism) ബോധപൂര്‍വം വികസിപ്പിക്കുവാനുമുള്ള കഴിവ്‌ മനുഷ്യന്റെ പ്രത്യേകതയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍