This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലന്‍ഡ്‌ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആലന്‍ഡ്‌ ദ്വീപുകള്‍)
(ആലന്‍ഡ്‌ ദ്വീപുകള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആലന്‍ഡ്‌ ദ്വീപുകള്‍==
==ആലന്‍ഡ്‌ ദ്വീപുകള്‍==
-
[[ചിത്രം:Vol3p352_aland islands parliement.jpg.jpg|thumb| ആലന്ഡ്]‌ ദ്വീപുകളുടെ പാർലമെന്റ്‌]]
+
[[ചിത്രം:Vol3p352_aland islands parliement.jpg.jpg|thumb| ആലന്ഡ് ദ്വീപുകളുടെ പാര്‍ലമെന്റ്‌]]
-
ബോഥ്‌നിയാ ഉള്‍ക്കടലിലേക്കുള്ള പ്രവേശനമാർഗത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. സ്വീഡന്റെ തീരത്തുനിന്നും 40 കി.മീ. അകലത്താണ്‌ ഇവ; അടുത്തുതന്നെ തുർകു ദ്വീപസമൂഹവും സ്ഥിതിചെയ്യുന്നു. ഫിനീഷ്യന്‍ഭാഷയിൽ ഈ ദ്വീപുകളെ ആഹ്‌വെനാന്മാ (Ahvenanmaa) എന്നു വിളിച്ചുപോരുന്നു. വിസ്‌തീർണം 13,317 ഗാ2 ച.കി.മീ., ജനസംഖ്യ 27,700 (2001).
+
ബോഥ്‌നിയാ ഉള്‍ക്കടലിലേക്കുള്ള പ്രവേശനമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. സ്വീഡന്റെ തീരത്തുനിന്നും 40 കി.മീ. അകലത്താണ്‌ ഇവ; അടുത്തുതന്നെ തുര്‍കു ദ്വീപസമൂഹവും സ്ഥിതിചെയ്യുന്നു. ഫിനീഷ്യന്‍ഭാഷയില്‍ ഈ ദ്വീപുകളെ ആഹ്‌വെനാന്മാ (Ahvenanmaa) എന്നു വിളിച്ചുപോരുന്നു. വിസ്‌തീര്‍ണം 13,317 ഗാ2 ച.കി.മീ., ജനസംഖ്യ 27,700 (2001).
-
ഫിന്‍ലന്‍ഡിന്റെ അധികാരപരിധിയിൽപ്പെട്ട ഈ ദ്വീപസമഹൂത്തെ ഭരണസൗകര്യംപ്രമാണിച്ച്‌ 10 ലാനി(പ്രവിശ്യ)കളായി വിഭജിച്ചിരിക്കുന്നു. 80 ദ്വീപുകളിൽമാത്രമേ ആള്‍പ്പാർപ്പുള്ളൂ; ഏതാണ്ട്‌ 6,000-ത്തോളം ദ്വീപുകളുള്ളവയിൽ ഏറിയകൂറും പാറക്കെട്ടുകളാണ്‌. ഗ്രാനൈറ്റിനു പ്രാമുഖ്യമുള്ള ശിലാസംരചനയാണ്‌ അവയ്‌ക്കുള്ളത്‌. സമുദ്രാതിക്രമണത്തിന്റെയും ഹിമാതിക്രമണത്തിന്റെയും ഫലങ്ങളിലൊന്നാണ്‌ കളിമച്ചുകലർന്ന ചൊരിമണലിന്റെ ആധിക്യം. പൈന്‍, സ്‌പ്രൂസ്‌, ബെർച്ച്‌ തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായുണ്ട്‌. ഓക്‌, ആൽഡർ, മേപ്പിള്‍, ഹേസൽ എന്നിവയും കാണാം. അക്ഷാംശീയസ്ഥിതിയെ അപേക്ഷിച്ച്‌ പ്രായേണ സമീകൃതമാണ്‌ കാലാവസ്ഥ. ഉഷ്‌ണകാലത്തെ ശരാശരി ചൂട്‌ 16മ്പഇ ആണ്‌; ശൈത്യകാലത്തേത്‌ 10മ്പഇ-ഉം; ശരാശരി വർഷപാതം 55 സെ.മീ.
+
ഫിന്‍ലന്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട ഈ ദ്വീപസമഹൂത്തെ ഭരണസൗകര്യംപ്രമാണിച്ച്‌ 10 ലാനി(പ്രവിശ്യ)കളായി വിഭജിച്ചിരിക്കുന്നു. 80 ദ്വീപുകളില്‍മാത്രമേ ആള്‍പ്പാര്‍പ്പുള്ളൂ; ഏതാണ്ട്‌ 6,000-ത്തോളം ദ്വീപുകളുള്ളവയില്‍ ഏറിയകൂറും പാറക്കെട്ടുകളാണ്‌. ഗ്രാനൈറ്റിനു പ്രാമുഖ്യമുള്ള ശിലാസംരചനയാണ്‌ അവയ്‌ക്കുള്ളത്‌. സമുദ്രാതിക്രമണത്തിന്റെയും ഹിമാതിക്രമണത്തിന്റെയും ഫലങ്ങളിലൊന്നാണ്‌ കളിമച്ചുകലര്‍ന്ന ചൊരിമണലിന്റെ ആധിക്യം. പൈന്‍, സ്‌പ്രൂസ്‌, ബെര്‍ച്ച്‌ തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായുണ്ട്‌. ഓക്‌, ആല്‍ഡര്‍, മേപ്പിള്‍, ഹേസല്‍ എന്നിവയും കാണാം. അക്ഷാംശീയസ്ഥിതിയെ അപേക്ഷിച്ച്‌ പ്രായേണ സമീകൃതമാണ്‌ കാലാവസ്ഥ. ഉഷ്‌ണകാലത്തെ ശരാശരി ചൂട്‌ 16മ്പഇ ആണ്‌; ശൈത്യകാലത്തേത്‌ 10മ്പഇ-ഉം; ശരാശരി വര്‍ഷപാതം 55 സെ.മീ.
-
തുറമുഖനഗരമായ മേരീഹാം ആണ്‌ ഭരണകേന്ദ്രം. ജനാധിവാസം ഏറ്റവും കൂടുതലുള്ളത്‌ ഈ നഗരത്തിലും അതു സ്ഥിതിചെയ്യുന്ന ആലന്‍ഡ്‌ ദ്വീപിലുമാണ്‌. സ്വീഡിഷ്‌ഭാഷ സംസാരിക്കുന്ന ഇവിടത്തെ ജനങ്ങള്‍ക്ക്‌ കൃഷി, മത്സ്യബന്ധനം എന്നിവയാണ്‌ പ്രധാന ഉപജീവനമാർഗങ്ങള്‍. ദ്വീപുനിവാസികള്‍ ഒന്നാംതരം നാവികരുമാണ്‌. ശാസ്‌ത്രീയരീതിയിലുള്ള കടുംകൃഷി സമ്പ്രദായമാണ്‌ നിലവിലുള്ളത്‌. ഗോതമ്പ്‌, ഓട്ട്‌സ്‌, ബാർലി, ഉരുളക്കിഴങ്ങ്‌, ആപ്പിള്‍, മധുരക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവയാണ്‌ മുഖ്യ വിളകള്‍. മേച്ചിലിനുള്ള പുൽവർഗങ്ങളും വളർത്തപ്പെടുന്നു. കാലിവളർത്തൽ സാമാന്യമായ തോതിൽ നടന്നുവരുന്നു. മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടില്ല. ആലന്‍ഡ്‌ ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകസ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്‌ കച്ചവടക്കപ്പലുകള്‍. മേരീഹാം വിമാനത്താവളത്തിൽനിന്നഫിന്‍ലന്‍ഡിലേക്കും സ്വീഡനിലേക്കും പതിവായി വ്യോമഗതാഗതമുണ്ട്‌. ശൈത്യകാലത്ത്‌ ഹിമഭേദിനി(Ice breaker)കളുടെ സഹായത്തോടെ  ഗതാഗതം സുഗമമാക്കുന്നു. കാർഷികോത്‌പന്നങ്ങളും വനവിഭവങ്ങളും യാന്ത്രികസംസ്‌കരണത്തിനുശേഷം കയറ്റുമതി ചെയ്യപ്പെടുന്നു. മേരീഹാമിനടുത്ത്‌ ആഴിത്തട്ടിനടിയിൽനിന്ന്‌ ഇരുമ്പ്‌ ഖനനം ചെയ്‌തുപോരുന്നു. വിജനമായ ദ്വീപുകളിലേക്കു ജനാധിവാസം വ്യാപിപ്പിക്കുന്നകാര്യത്തിൽ ഗവണ്‍മെന്റ്‌ പരാജയപ്പെട്ടിരിക്കുകയാണ്‌. സ്വീഡനിലേക്കുള്ള നിരന്തരമായ കുടിയേറ്റമാണ്‌ മറ്റൊരു സാമൂഹിക പ്രശ്‌നം.
+
തുറമുഖനഗരമായ മേരീഹാം ആണ്‌ ഭരണകേന്ദ്രം. ജനാധിവാസം ഏറ്റവും കൂടുതലുള്ളത്‌ ഈ നഗരത്തിലും അതു സ്ഥിതിചെയ്യുന്ന ആലന്‍ഡ്‌ ദ്വീപിലുമാണ്‌. സ്വീഡിഷ്‌ഭാഷ സംസാരിക്കുന്ന ഇവിടത്തെ ജനങ്ങള്‍ക്ക്‌ കൃഷി, മത്സ്യബന്ധനം എന്നിവയാണ്‌ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. ദ്വീപുനിവാസികള്‍ ഒന്നാംതരം നാവികരുമാണ്‌. ശാസ്‌ത്രീയരീതിയിലുള്ള കടുംകൃഷി സമ്പ്രദായമാണ്‌ നിലവിലുള്ളത്‌. ഗോതമ്പ്‌, ഓട്ട്‌സ്‌, ബാര്‍ലി, ഉരുളക്കിഴങ്ങ്‌, ആപ്പിള്‍, മധുരക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവയാണ്‌ മുഖ്യ വിളകള്‍. മേച്ചിലിനുള്ള പുല്‍വര്‍ഗങ്ങളും വളര്‍ത്തപ്പെടുന്നു. കാലിവളര്‍ത്തല്‍ സാമാന്യമായ തോതില്‍ നടന്നുവരുന്നു. മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടില്ല. ആലന്‍ഡ്‌ ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്‌ കച്ചവടക്കപ്പലുകള്‍. മേരീഹാം വിമാനത്താവളത്തില്‍നിന്നഫിന്‍ലന്‍ഡിലേക്കും സ്വീഡനിലേക്കും പതിവായി വ്യോമഗതാഗതമുണ്ട്‌. ശൈത്യകാലത്ത്‌ ഹിമഭേദിനി(Ice breaker)കളുടെ സഹായത്തോടെ  ഗതാഗതം സുഗമമാക്കുന്നു. കാര്‍ഷികോത്‌പന്നങ്ങളും വനവിഭവങ്ങളും യാന്ത്രികസംസ്‌കരണത്തിനുശേഷം കയറ്റുമതി ചെയ്യപ്പെടുന്നു. മേരീഹാമിനടുത്ത്‌ ആഴിത്തട്ടിനടിയില്‍നിന്ന്‌ ഇരുമ്പ്‌ ഖനനം ചെയ്‌തുപോരുന്നു. വിജനമായ ദ്വീപുകളിലേക്കു ജനാധിവാസം വ്യാപിപ്പിക്കുന്നകാര്യത്തില്‍ ഗവണ്‍മെന്റ്‌ പരാജയപ്പെട്ടിരിക്കുകയാണ്‌. സ്വീഡനിലേക്കുള്ള നിരന്തരമായ കുടിയേറ്റമാണ്‌ മറ്റൊരു സാമൂഹിക പ്രശ്‌നം.

Current revision as of 09:56, 4 സെപ്റ്റംബര്‍ 2014

ആലന്‍ഡ്‌ ദ്വീപുകള്‍

ആലന്ഡ് ദ്വീപുകളുടെ പാര്‍ലമെന്റ്‌

ബോഥ്‌നിയാ ഉള്‍ക്കടലിലേക്കുള്ള പ്രവേശനമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. സ്വീഡന്റെ തീരത്തുനിന്നും 40 കി.മീ. അകലത്താണ്‌ ഇവ; അടുത്തുതന്നെ തുര്‍കു ദ്വീപസമൂഹവും സ്ഥിതിചെയ്യുന്നു. ഫിനീഷ്യന്‍ഭാഷയില്‍ ഈ ദ്വീപുകളെ ആഹ്‌വെനാന്മാ (Ahvenanmaa) എന്നു വിളിച്ചുപോരുന്നു. വിസ്‌തീര്‍ണം 13,317 ഗാ2 ച.കി.മീ., ജനസംഖ്യ 27,700 (2001). ഫിന്‍ലന്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട ഈ ദ്വീപസമഹൂത്തെ ഭരണസൗകര്യംപ്രമാണിച്ച്‌ 10 ലാനി(പ്രവിശ്യ)കളായി വിഭജിച്ചിരിക്കുന്നു. 80 ദ്വീപുകളില്‍മാത്രമേ ആള്‍പ്പാര്‍പ്പുള്ളൂ; ഏതാണ്ട്‌ 6,000-ത്തോളം ദ്വീപുകളുള്ളവയില്‍ ഏറിയകൂറും പാറക്കെട്ടുകളാണ്‌. ഗ്രാനൈറ്റിനു പ്രാമുഖ്യമുള്ള ശിലാസംരചനയാണ്‌ അവയ്‌ക്കുള്ളത്‌. സമുദ്രാതിക്രമണത്തിന്റെയും ഹിമാതിക്രമണത്തിന്റെയും ഫലങ്ങളിലൊന്നാണ്‌ കളിമച്ചുകലര്‍ന്ന ചൊരിമണലിന്റെ ആധിക്യം. പൈന്‍, സ്‌പ്രൂസ്‌, ബെര്‍ച്ച്‌ തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായുണ്ട്‌. ഓക്‌, ആല്‍ഡര്‍, മേപ്പിള്‍, ഹേസല്‍ എന്നിവയും കാണാം. അക്ഷാംശീയസ്ഥിതിയെ അപേക്ഷിച്ച്‌ പ്രായേണ സമീകൃതമാണ്‌ കാലാവസ്ഥ. ഉഷ്‌ണകാലത്തെ ശരാശരി ചൂട്‌ 16മ്പഇ ആണ്‌; ശൈത്യകാലത്തേത്‌ 10മ്പഇ-ഉം; ശരാശരി വര്‍ഷപാതം 55 സെ.മീ. തുറമുഖനഗരമായ മേരീഹാം ആണ്‌ ഭരണകേന്ദ്രം. ജനാധിവാസം ഏറ്റവും കൂടുതലുള്ളത്‌ ഈ നഗരത്തിലും അതു സ്ഥിതിചെയ്യുന്ന ആലന്‍ഡ്‌ ദ്വീപിലുമാണ്‌. സ്വീഡിഷ്‌ഭാഷ സംസാരിക്കുന്ന ഇവിടത്തെ ജനങ്ങള്‍ക്ക്‌ കൃഷി, മത്സ്യബന്ധനം എന്നിവയാണ്‌ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. ദ്വീപുനിവാസികള്‍ ഒന്നാംതരം നാവികരുമാണ്‌. ശാസ്‌ത്രീയരീതിയിലുള്ള കടുംകൃഷി സമ്പ്രദായമാണ്‌ നിലവിലുള്ളത്‌. ഗോതമ്പ്‌, ഓട്ട്‌സ്‌, ബാര്‍ലി, ഉരുളക്കിഴങ്ങ്‌, ആപ്പിള്‍, മധുരക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവയാണ്‌ മുഖ്യ വിളകള്‍. മേച്ചിലിനുള്ള പുല്‍വര്‍ഗങ്ങളും വളര്‍ത്തപ്പെടുന്നു. കാലിവളര്‍ത്തല്‍ സാമാന്യമായ തോതില്‍ നടന്നുവരുന്നു. മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടില്ല. ആലന്‍ഡ്‌ ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്‌ കച്ചവടക്കപ്പലുകള്‍. മേരീഹാം വിമാനത്താവളത്തില്‍നിന്നഫിന്‍ലന്‍ഡിലേക്കും സ്വീഡനിലേക്കും പതിവായി വ്യോമഗതാഗതമുണ്ട്‌. ശൈത്യകാലത്ത്‌ ഹിമഭേദിനി(Ice breaker)കളുടെ സഹായത്തോടെ ഗതാഗതം സുഗമമാക്കുന്നു. കാര്‍ഷികോത്‌പന്നങ്ങളും വനവിഭവങ്ങളും യാന്ത്രികസംസ്‌കരണത്തിനുശേഷം കയറ്റുമതി ചെയ്യപ്പെടുന്നു. മേരീഹാമിനടുത്ത്‌ ആഴിത്തട്ടിനടിയില്‍നിന്ന്‌ ഇരുമ്പ്‌ ഖനനം ചെയ്‌തുപോരുന്നു. വിജനമായ ദ്വീപുകളിലേക്കു ജനാധിവാസം വ്യാപിപ്പിക്കുന്നകാര്യത്തില്‍ ഗവണ്‍മെന്റ്‌ പരാജയപ്പെട്ടിരിക്കുകയാണ്‌. സ്വീഡനിലേക്കുള്ള നിരന്തരമായ കുടിയേറ്റമാണ്‌ മറ്റൊരു സാമൂഹിക പ്രശ്‌നം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍