This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സ്‌ == ഇന്ത്യയിലെ ധാതുസമ്പത്തിന...)
(ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സ്‌)
 
വരി 2: വരി 2:
== ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സ്‌ ==
== ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സ്‌ ==
-
ഇന്ത്യയിലെ ധാതുസമ്പത്തിന്റെ വികസനത്തിനായി രൂപീകരിച്ചിട്ടുള്ള കേന്ദ്രഗവണ്‍മെന്റ്‌ സ്ഥാപനങ്ങളിലൊന്ന്‌. നാഗ്‌പൂർ ആസ്ഥാനമാക്കി 1948-സ്ഥാപിതമായി. ഊർജഖനിജങ്ങളായ കൽക്കരി, പ്രകൃതിവാതകം, പെട്രാളിയം, ആണവധാതുക്കള്‍ എന്നിവയെയും അപ്രധാന-ഉപധാതുക്കളെയും ഒഴിച്ചുള്ള ധാതുസമ്പത്തിന്റെ പരിരക്ഷണവും ക്രമമായ ഉപഭോഗവും ഉറപ്പുവരുത്തുന്നതിന്‌ ചുമതലപ്പെടുത്തിയിട്ടുള്ള നിയമാധിഷ്‌ഠിത സ്ഥാപനം (Statutory Body)ആണിത്‌. കേന്ദ്ര ഖനിമന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനത്തിനു ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി മൂന്ന്‌ പ്രാന്തീയ (Zonal) ആഫീസുകള്‍, 12 മേഖലാ (Regional) ആഫീസുകള്‍, രണ്ട്‌ ഉപമേഖലാ (Subregional) ആഫീസുകള്‍ എന്നിവയുണ്ട്‌. നാഗ്‌പൂരിലെ മോഡേണ്‍ മിനറൽ പ്രാസസ്സിങ്‌ ലബോറട്ടറി(Modern Mineral Processing Laboratory)യും അജ്‌മീർ, ബംഗളൂരു എന്നിവിടങ്ങളിലെ റീജിയണൽ ഓർ ഡ്രസ്സിങ്‌ ലബോറട്ടറി(Regional Ore Dressing Laboratory)കളും അത്യന്താധുനിക സാങ്കേതികസൗകര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സിന്റെ പ്രധാന ചുമതലകളും പ്രവർത്തനദിശകളും കേന്ദ്രഗവണ്‍മെന്റ്‌ നിഷ്‌കർഷിച്ചിരിക്കുന്നപ്രകാരമാണ്‌. ബ്യൂറോയ്‌ക്ക്‌ 11 പ്രധാന ധർമങ്ങളാണ്‌ നിർദേശിക്കപ്പെട്ടിട്ടുള്ളത്‌: (i) ഖനിജസമ്പത്തിന്റെ അമിതോപഭോഗനിയന്ത്രണവും പരിരക്ഷണവും; (2) ഖനനപരിപാടികളുടെ മുന്‍കൂട്ടിയുള്ള സൂക്ഷ്‌മാവലോകനവും അനുവദനീയമായ തോതിലുള്ള അനുമതി നല്‌കലും; (3) ഖനനാനുമതി പുതുക്കലും പിന്‍വലിക്കലും; (4) ഖനികളോടനുബന്ധിച്ചുള്ള പരിസ്ഥിതിപഠനങ്ങളും അവയ്‌ക്ക്‌ ആവശ്യമായ സംരക്ഷണം നല്‌കലും; (5) ധാത്വംശം കുറവായ അയിരുകളുടെ ഖനനക്ഷമത വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക നടപടികളും അവയുടെ ലാഭകരമായ ഉപഭോഗത്തിനുള്ള മാർഗനിർദേശവും; (6) ഖനനപ്രക്രിയകള്‍, ഭൂവിജ്ഞാനീയം, ധാതുസംസ്‌കരണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയെ സംബന്ധിച്ച സാങ്കേതികോപദേശവും സഹായവും; (7) പ്രസക്ത വിഷയങ്ങളിൽ ആവശ്യമായ ഗവേഷണപഠനങ്ങള്‍ (8) വനസാന്നിധ്യത്തിനും വനാതിർത്തികള്‍ക്കും പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ള ഖനിജ-മാനചിത്ര(Mineral Map)ങ്ങള്‍ തയ്യാറാക്കൽ, അഖിലേന്ത്യാതലത്തിൽ ഖനിജ വിവരസംഗ്രഹം (Mineral Directory) തയ്യാറാക്കൽ; (9) ദേശീയതലത്തിൽ ഖനിജ-അവസ്ഥിതി (Mineral Occurrence) യെയും ഖനികളെയും സംബന്ധിച്ച ഡാറ്റാബാങ്ക്‌ (Data Bank) ആയി വർത്തിക്കലും പൊതുപയോഗത്തിനുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാസമയം പ്രകാശിപ്പിക്കലും; (10) ഖനനമേഖലകളിലെ സാമൂഹികക്ഷേമപദ്ധതികള്‍ക്ക്‌ യഥാർഹമായ പരിഗണന നല്‌കിക്കൊണ്ട്‌, ഖനിത്തൊഴിലാളികള്‍, സാങ്കേതികജ്ഞർ, മാനവശേഷി വികസനത്തിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക്‌ ആവശ്യമുള്ള ശാസ്‌ത്രീയ സാങ്കേതികപരിശീലനം ലഭ്യമാക്കുക; (11) ഖനിജവ്യവസായം, വിപണനം, തത്സംബന്ധിയായ നിയമനിർമാണം തുടങ്ങിയവയിൽ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ക്ക്‌ ആവശ്യമായി വരുന്ന എല്ലാ ഉപദേശങ്ങളും കാലാകാലങ്ങളിൽ നല്‌കുക എന്നിവയാണ്‌ നിയുക്തധർമങ്ങള്‍.
+
ഇന്ത്യയിലെ ധാതുസമ്പത്തിന്റെ വികസനത്തിനായി രൂപീകരിച്ചിട്ടുള്ള കേന്ദ്രഗവണ്‍മെന്റ്‌ സ്ഥാപനങ്ങളിലൊന്ന്‌. നാഗ്‌പൂര്‍ ആസ്ഥാനമാക്കി 1948-ല്‍ സ്ഥാപിതമായി. ഊര്‍ജഖനിജങ്ങളായ കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം, ആണവധാതുക്കള്‍ എന്നിവയെയും അപ്രധാന-ഉപധാതുക്കളെയും ഒഴിച്ചുള്ള ധാതുസമ്പത്തിന്റെ പരിരക്ഷണവും ക്രമമായ ഉപഭോഗവും ഉറപ്പുവരുത്തുന്നതിന്‌ ചുമതലപ്പെടുത്തിയിട്ടുള്ള നിയമാധിഷ്‌ഠിത സ്ഥാപനം (Statutory Body)ആണിത്‌. കേന്ദ്ര ഖനിമന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനത്തിനു ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി മൂന്ന്‌ പ്രാന്തീയ (Zonal) ആഫീസുകള്‍, 12 മേഖലാ (Regional) ആഫീസുകള്‍, രണ്ട്‌ ഉപമേഖലാ (Subregional) ആഫീസുകള്‍ എന്നിവയുണ്ട്‌. നാഗ്‌പൂരിലെ മോഡേണ്‍ മിനറല്‍ പ്രോസസ്സിങ്‌ ലബോറട്ടറി(Modern Mineral Processing Laboratory)യും അജ്‌മീര്‍, ബംഗളൂരു എന്നിവിടങ്ങളിലെ റീജിയണല്‍ ഓര്‍ ഡ്രസ്സിങ്‌ ലബോറട്ടറി(Regional Ore Dressing Laboratory)കളും അത്യന്താധുനിക സാങ്കേതികസൗകര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇന്ത്യന്‍ ബ്യൂറോ ഒഫ്‌ മൈന്‍സിന്റെ പ്രധാന ചുമതലകളും പ്രവര്‍ത്തനദിശകളും കേന്ദ്രഗവണ്‍മെന്റ്‌ നിഷ്‌കര്‍ഷിച്ചിരിക്കുന്നപ്രകാരമാണ്‌. ബ്യൂറോയ്‌ക്ക്‌ 11 പ്രധാന ധര്‍മങ്ങളാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌: (i) ഖനിജസമ്പത്തിന്റെ അമിതോപഭോഗനിയന്ത്രണവും പരിരക്ഷണവും; (2) ഖനനപരിപാടികളുടെ മുന്‍കൂട്ടിയുള്ള സൂക്ഷ്‌മാവലോകനവും അനുവദനീയമായ തോതിലുള്ള അനുമതി നല്‌കലും; (3) ഖനനാനുമതി പുതുക്കലും പിന്‍വലിക്കലും; (4) ഖനികളോടനുബന്ധിച്ചുള്ള പരിസ്ഥിതിപഠനങ്ങളും അവയ്‌ക്ക്‌ ആവശ്യമായ സംരക്ഷണം നല്‌കലും; (5) ധാത്വംശം കുറവായ അയിരുകളുടെ ഖനനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതിക നടപടികളും അവയുടെ ലാഭകരമായ ഉപഭോഗത്തിനുള്ള മാര്‍ഗനിര്‍ദേശവും; (6) ഖനനപ്രക്രിയകള്‍, ഭൂവിജ്ഞാനീയം, ധാതുസംസ്‌കരണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയെ സംബന്ധിച്ച സാങ്കേതികോപദേശവും സഹായവും; (7) പ്രസക്ത വിഷയങ്ങളില്‍ ആവശ്യമായ ഗവേഷണപഠനങ്ങള്‍ (8) വനസാന്നിധ്യത്തിനും വനാതിര്‍ത്തികള്‍ക്കും പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ള ഖനിജ-മാനചിത്ര(Mineral Map)ങ്ങള്‍ തയ്യാറാക്കല്‍, അഖിലേന്ത്യാതലത്തില്‍ ഖനിജ വിവരസംഗ്രഹം (Mineral Directory) തയ്യാറാക്കല്‍; (9) ദേശീയതലത്തില്‍ ഖനിജ-അവസ്ഥിതി (Mineral Occurrence) യെയും ഖനികളെയും സംബന്ധിച്ച ഡാറ്റാബാങ്ക്‌ (Data Bank) ആയി വര്‍ത്തിക്കലും പൊതുപയോഗത്തിനുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാസമയം പ്രകാശിപ്പിക്കലും; (10) ഖനനമേഖലകളിലെ സാമൂഹികക്ഷേമപദ്ധതികള്‍ക്ക്‌ യഥാര്‍ഹമായ പരിഗണന നല്‌കിക്കൊണ്ട്‌, ഖനിത്തൊഴിലാളികള്‍, സാങ്കേതികജ്ഞര്‍, മാനവശേഷി വികസനത്തിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്‌ ആവശ്യമുള്ള ശാസ്‌ത്രീയ സാങ്കേതികപരിശീലനം ലഭ്യമാക്കുക; (11) ഖനിജവ്യവസായം, വിപണനം, തത്സംബന്ധിയായ നിയമനിര്‍മാണം തുടങ്ങിയവയില്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ക്ക്‌ ആവശ്യമായി വരുന്ന എല്ലാ ഉപദേശങ്ങളും കാലാകാലങ്ങളില്‍ നല്‌കുക എന്നിവയാണ്‌ നിയുക്തധര്‍മങ്ങള്‍.

Current revision as of 07:59, 4 സെപ്റ്റംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍