This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽവാ, വയലറ്റ് (1908 - 69)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ==ആൽവാ, വയലറ്റ് (1908 - 69)== ==Alva, Violet== രാജ്യസഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞ...) |
Mksol (സംവാദം | സംഭാവനകള്‍) (→ആൽവാ, വയലറ്റ് (1908 - 69)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | ==ആല്‍വാ, വയലറ്റ് (1908 - 69)== |
+ | |||
==Alva, Violet== | ==Alva, Violet== | ||
- | രാജ്യസഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത. 1908 ഏ. 24-ന് ജനിച്ച വയലറ്റ് ബോംബേയിലെ സെന്റ് സേവിയേഴ്‌സ് കോളജിലും ഗവണ്‍മെന്റു ലോകോളജിലും | + | രാജ്യസഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത. 1908 ഏ. 24-ന് ജനിച്ച വയലറ്റ് ബോംബേയിലെ സെന്റ് സേവിയേഴ്‌സ് കോളജിലും ഗവണ്‍മെന്റു ലോകോളജിലും പഠനംപൂര്‍ത്തിയാക്കി. ക്വിറ്റിന്ത്യാ സമരത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭണങ്ങളില്‍ (1943) അറസ്റ്റുചെയ്യപ്പെട്ടതോടുകൂടിയാണ് അവരുടെ പൊതുജീവിതം ആരംഭിക്കുന്നത്. ബോംബേ നിയമസഭ, അഖിലേന്ത്യാപത്രാധിപസംഘടന, പാര്‍ലമെന്റിലെ കോണ്‍ഗ്രസ് കക്ഷിയുടെ പ്രവര്‍ത്തകസമിതി, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി എന്നിവയില്‍ അംഗമായും വനിതാ അഭിഭാഷക ഫെഡറേഷന്റെ ഉപാധ്യക്ഷയും (1953) അധ്യക്ഷയും (1962) ആയും വയലറ്റ് ആല്‍വാ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നൈജീരിയ, യു.എസ്., പശ്ചിമജര്‍മനി, ഗ്രറ്റ് ബ്രിട്ടന്‍, ഫിലിപ്പൈന്‍സ്, ആസ്റ്റ്രലീയ എന്നിവിടങ്ങളിലേക്കുള്ള പാര്‍ല. പ്രതിനിധി സംഘാംഗമായിരുന്ന വയലറ്റ് 1957 മുതല്‍ 1962 വരെ ആഭ്യന്തരവകുപ്പില്‍ ഉപമന്ത്രിയായിരുന്നു. 1962 ഏ. 19-ന് രാജ്യസഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ മരണംവരെ (1969 ന. 20) ആ പദവിയില്‍ തുടര്‍ന്നു. സെയ്‌ന്റ് സേവിയേഴ്‌സില്‍ സഹപാഠിയായിരുന്ന ജോക്വിം ആല്‍വായായിരുന്നു അവരുടെ ഭര്‍ത്താവ്. ആല്‍വാ ദമ്പതികളാണ് കോണ്‍ഗ്രസ്സിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം വാര്‍ത്തെടുത്ത്. 1964-ല്‍ വയലറ്റ് ഇന്ത്യയിലെ വൈ.ഡബ്ലിയു.സി.എ.യുടെ പ്രസിഡണ്ടും ആയിരുന്നു. |
Current revision as of 06:17, 3 സെപ്റ്റംബര്‍ 2014
ആല്‍വാ, വയലറ്റ് (1908 - 69)
Alva, Violet
രാജ്യസഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത. 1908 ഏ. 24-ന് ജനിച്ച വയലറ്റ് ബോംബേയിലെ സെന്റ് സേവിയേഴ്‌സ് കോളജിലും ഗവണ്‍മെന്റു ലോകോളജിലും പഠനംപൂര്‍ത്തിയാക്കി. ക്വിറ്റിന്ത്യാ സമരത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭണങ്ങളില്‍ (1943) അറസ്റ്റുചെയ്യപ്പെട്ടതോടുകൂടിയാണ് അവരുടെ പൊതുജീവിതം ആരംഭിക്കുന്നത്. ബോംബേ നിയമസഭ, അഖിലേന്ത്യാപത്രാധിപസംഘടന, പാര്‍ലമെന്റിലെ കോണ്‍ഗ്രസ് കക്ഷിയുടെ പ്രവര്‍ത്തകസമിതി, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി എന്നിവയില്‍ അംഗമായും വനിതാ അഭിഭാഷക ഫെഡറേഷന്റെ ഉപാധ്യക്ഷയും (1953) അധ്യക്ഷയും (1962) ആയും വയലറ്റ് ആല്‍വാ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നൈജീരിയ, യു.എസ്., പശ്ചിമജര്‍മനി, ഗ്രറ്റ് ബ്രിട്ടന്‍, ഫിലിപ്പൈന്‍സ്, ആസ്റ്റ്രലീയ എന്നിവിടങ്ങളിലേക്കുള്ള പാര്‍ല. പ്രതിനിധി സംഘാംഗമായിരുന്ന വയലറ്റ് 1957 മുതല്‍ 1962 വരെ ആഭ്യന്തരവകുപ്പില്‍ ഉപമന്ത്രിയായിരുന്നു. 1962 ഏ. 19-ന് രാജ്യസഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ മരണംവരെ (1969 ന. 20) ആ പദവിയില്‍ തുടര്‍ന്നു. സെയ്‌ന്റ് സേവിയേഴ്‌സില്‍ സഹപാഠിയായിരുന്ന ജോക്വിം ആല്‍വായായിരുന്നു അവരുടെ ഭര്‍ത്താവ്. ആല്‍വാ ദമ്പതികളാണ് കോണ്‍ഗ്രസ്സിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം വാര്‍ത്തെടുത്ത്. 1964-ല്‍ വയലറ്റ് ഇന്ത്യയിലെ വൈ.ഡബ്ലിയു.സി.എ.യുടെ പ്രസിഡണ്ടും ആയിരുന്നു.