This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽഡോസ്റ്റിറോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Aldosterone) |
Mksol (സംവാദം | സംഭാവനകള്‍) (→ആൽഡോസ്റ്റിറോണ്‍) |
||
വരി 1: | വരി 1: | ||
- | == | + | ==ആല്‍ഡോസ്റ്റിറോണ്‍== |
+ | |||
==Aldosterone== | ==Aldosterone== | ||
ഒരു സ്റ്റിറോയ്ഡ് ഹോര്‍മോണ്‍. പോത്തിന്റെ അഡ്രിനല്ഗ്രന്ഥിയില്നിന്നാണ് ഈ ഹോര്‍മോണ്‍ ആദ്യമായി (1952) പൃഥക്കരിക്കപ്പെട്ടത്. (ഒരു കി. ഗ്രാം ഗ്രന്ഥിയില്‍നിന്ന് 45-49 മൈക്രാഗ്രാം.) മറ്റു സ്റ്റീറോയിഡുകളില്നിന്ന് ഇപ്പോള്‍ ആല്‍ഡോസ്റ്റിറോണ്‍ സംശ്ലേഷണം ചെയ്യാം. ഇതിന്റെ രാസ സംരചന: | ഒരു സ്റ്റിറോയ്ഡ് ഹോര്‍മോണ്‍. പോത്തിന്റെ അഡ്രിനല്ഗ്രന്ഥിയില്നിന്നാണ് ഈ ഹോര്‍മോണ്‍ ആദ്യമായി (1952) പൃഥക്കരിക്കപ്പെട്ടത്. (ഒരു കി. ഗ്രാം ഗ്രന്ഥിയില്‍നിന്ന് 45-49 മൈക്രാഗ്രാം.) മറ്റു സ്റ്റീറോയിഡുകളില്നിന്ന് ഇപ്പോള്‍ ആല്‍ഡോസ്റ്റിറോണ്‍ സംശ്ലേഷണം ചെയ്യാം. ഇതിന്റെ രാസ സംരചന: |
Current revision as of 12:40, 1 സെപ്റ്റംബര്‍ 2014
ആല്‍ഡോസ്റ്റിറോണ്‍
Aldosterone
ഒരു സ്റ്റിറോയ്ഡ് ഹോര്‍മോണ്‍. പോത്തിന്റെ അഡ്രിനല്ഗ്രന്ഥിയില്നിന്നാണ് ഈ ഹോര്‍മോണ്‍ ആദ്യമായി (1952) പൃഥക്കരിക്കപ്പെട്ടത്. (ഒരു കി. ഗ്രാം ഗ്രന്ഥിയില്‍നിന്ന് 45-49 മൈക്രാഗ്രാം.) മറ്റു സ്റ്റീറോയിഡുകളില്നിന്ന് ഇപ്പോള്‍ ആല്‍ഡോസ്റ്റിറോണ്‍ സംശ്ലേഷണം ചെയ്യാം. ഇതിന്റെ രാസ സംരചന:
ശരീരത്തിലെ ഇലക്ട്രാലൈറ്റ് ഉപാപചയത്തെ നിയന്ത്രിക്കുക-ശരീരത്തില്‍ സോഡിയം തടഞ്ഞുനിര്‍ത്തി പൊട്ടാസിയം വിസര്‍ജിക്കുന്നതിനെ സഹായിക്കുക-ആണ് ഈ ഹോര്‍മോണിന്റെ മുഖ്യമായ പ്രവര്‍ത്തനം. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്മോണുകളില്വച്ച് ഏറ്റവും വീര്യമുള്ളതും ഇതുതന്നെ. അഡ്രിനല്‍ഗ്രന്ഥി എടുത്തുകളഞ്ഞ നായ്ക്കളില്‍ ഇലക്ട്രാലൈറ്റ്-സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ അല്പമായ അളവില്‍ ഈ ഹോര്‍മോണ്‍ കുത്തിവച്ചാല്‍ മതി; ഇതിന്റെ സഹായത്തോടെ ആ ജന്തു ജീവിക്കുന്നതു കാണാം. ഈ ഹോര്‍മോണിന് ഇലക്ട്രാകോര്ടിന് എന്നും പേരുണ്ട്.