This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡർ, കുർട്ട്‌ (1902 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Alder, Kurt)
(ആൽഡർ, കുർട്ട്‌ (1902 - 58))
 
വരി 1: വരി 1:
-
==ആൽഡർ, കുർട്ട്‌ (1902 - 58) ==
+
==ആല്‍ഡര്‍, കുര്‍ട്ട്‌ (1902 - 58) ==
 +
 
==Alder, Kurt==
==Alder, Kurt==
നോബല്‍ സമ്മാനിതനായ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഡീല്‍സ്‌-ആല്‍ഡര്‍ സംശ്ലേഷണം വികസിപ്പിച്ചെടുത്തതിന്‌ ഓട്ടോ ഡീല്‍സി(Otto Diels)നൊപ്പം 1950-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. ഡൈ ഈനുകളില്‍ (dienes) നിന്ന്‌ ചാക്രിക കാര്‍ബണ്‍ സംയുക്തങ്ങള്‍ സംശ്ലേഷണം ചെയ്യുന്നതിന്‌ ഇന്ന്‌ വ്യാപകമായി ഉപയോഗിച്ചുപോരുന്ന ഒരു രാസപ്രവര്‍ത്തനമാണ്‌ ഡീല്‍സ്‌-ആല്‍ഡര്‍ സംശ്ലേഷണം.

Current revision as of 12:39, 1 സെപ്റ്റംബര്‍ 2014

ആല്‍ഡര്‍, കുര്‍ട്ട്‌ (1902 - 58)

Alder, Kurt

നോബല്‍ സമ്മാനിതനായ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഡീല്‍സ്‌-ആല്‍ഡര്‍ സംശ്ലേഷണം വികസിപ്പിച്ചെടുത്തതിന്‌ ഓട്ടോ ഡീല്‍സി(Otto Diels)നൊപ്പം 1950-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. ഡൈ ഈനുകളില്‍ (dienes) നിന്ന്‌ ചാക്രിക കാര്‍ബണ്‍ സംയുക്തങ്ങള്‍ സംശ്ലേഷണം ചെയ്യുന്നതിന്‌ ഇന്ന്‌ വ്യാപകമായി ഉപയോഗിച്ചുപോരുന്ന ഒരു രാസപ്രവര്‍ത്തനമാണ്‌ ഡീല്‍സ്‌-ആല്‍ഡര്‍ സംശ്ലേഷണം.

കുര്‍ട്ട്‌ ആല്‍ഡര്‍

1902 ജൂല. 10-ന്‌ ജര്‍മനിയില്‍ ആല്‍ഡര്‍ ജനിച്ചു. ബര്‍ലിന്‍, കീല്‍ സര്‍വകലാശാലകളില്‍ നിന്നും വിദ്യാഭ്യാസം നേടി. 1926-ല്‍, കീല്‍ സര്‍വകലാശാലയില്‍നിന്നും പിഎച്ച്‌.ഡി ബിരുദം കരസ്ഥമാക്കി. ഇതേത്തുടര്‍ന്ന്‌, അധ്യാപകനായിരുന്ന ഓട്ടോ ഡീല്‍സിനൊപ്പം ഇദ്ദേഹം ഗവേഷണമാരംഭിച്ചു. ഇരുവരും ചേര്‍ന്ന്‌ ഡീല്‍സ്‌ ആല്‍ഡര്‍ സംശ്ലേഷണം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന രാസപ്രവര്‍ത്തനത്തിന്‌ രൂപംനല്‍കുകയുണ്ടായി (1928). സംയുഗ്മിത (Conjugated) ദ്വിബന്ധനമുള്ള ആലിഫാറ്റിക സംയുക്തങ്ങളായ ഡൈ ഈനുകളെ സംബന്ധിച്ച പഠനമാണ്‌ ഡീല്‍സ്‌ ആല്‍ഡര്‍ സംശ്ലേഷണത്തിലേക്ക്‌ ഇവരെ നയിച്ചത്‌. ക്വിനോണും ഒരു ഡൈഈനും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ്‌ അവര്‍ പഠന വിധേയമാക്കിയത്‌. ഡീല്‍സ്‌ ആല്‍ഡര്‍ അഭിക്രിയയില്‍ ഒരു ഡൈഈന്‍ ഒരു പ്രതിസ്ഥാപിത ആല്‍ക്കീനുധഡൈ ഈനോഫൈല്‍ (dienophile) എന്നു പൊതുവേ അറിയപ്പെടുന്നുപമായി സങ്കലനം നടന്ന്‌ പ്രതിസ്ഥാപിത സൈക്ലോഹെക്‌സീന്‍ ഉണ്ടാകുന്നു. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങളുടെ പൊതുസ്വഭാവവും പ്രയോഗക്ഷമതയും വ്യക്തമാക്കുന്നതായിരുന്നു ഡീല്‍സീന്റെയും ആല്‍ഡറിന്റെയും പഠനങ്ങള്‍. ഡൈ ഈനിന്റെ 1 , 4 സ്ഥാനങ്ങളിലാണ്‌ സങ്കലനം നടക്കുന്നത്‌ (1, 4 addition). അഭികാരകങ്ങളുടെ അസാന്നിധ്യത്തിലാണ്‌ രാസപ്രവര്‍ത്തനം നടക്കുന്നതെന്നതും ഈ രാസപ്രവര്‍ത്തനത്തിന്റെ പ്രത്യേകതയാണ്‌. ഇലക്‌ട്രാണ്‍ ആകര്‍ഷണ ഗ്രൂപ്പുകളായ -COOH,-CN,-COR തുടങ്ങിയവയിലേതെങ്കിലും ഉള്‍ക്കൊള്ളുന്നതായിരിക്കും ഡൈഈനോഫൈല്‍. ഉദാ. അക്രിലിക്‌ ആല്‍ഡിഹൈഡ്‌ (CH2=CHCHO), മലിയിക്‌ അന്‍ഹൈഡ്രഡ്‌ .

കാന്‍ഥറിഡിന്‍, മോര്‍ഫിന്‍, റിസെര്‍പ്പൈന്‍, കോര്‍ട്ടിസോണ്‍, ഷഡ്‌പദനാശകങ്ങളായ ആല്‍ഡ്രിന്‍, ഡൈ ആല്‍ഡ്രിന്‍, നിരവധി ആല്‍ക്കലോയ്‌ഡുകള്‍, പോളിമറുകള്‍ എന്നിവയുടെയെല്ലാം സംശ്ലേഷണത്തിന്‌ ഡീല്‍സ്‌ ആല്‍ഡര്‍ രാസപ്രവര്‍ത്തനം വ്യാപകമായി ഉപയോഗിച്ചുവരുന്നു. 1934-ല്‍ ആല്‍ഡര്‍ കീല്‍ സര്‍വകലാശാലയില്‍ പ്രാഫസറായി നിയമിതനായി. 1936 മുതല്‍ 40 വരെ ഐ.ജി. ഫാര്‍ബെന്‍ ഇന്‍ഡസ്‌ട്രി (I.G. Farben Industrie) എന്ന വ്യവസായ സ്ഥാപനത്തില്‍ സയന്‍സ്‌ ലബോറട്ടറിയുടെ തലവനായി സേവനമനുഷ്‌ഠിച്ചു. ഈ കാലഘട്ടത്തില്‍ കൃത്രിമ റമ്പറിന്റെ നിര്‍മാണത്തിലും ഘടനാനിര്‍ണയത്തിലുമാണ്‌ ആല്‍ഡര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. 1940-നുശേഷം ഇദ്ദേഹം കൊളോണ്‍ സര്‍വകലാശാലയിലെ പ്രാഫസറായും അവിടുത്തെ കെമിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറായും പ്രവര്‍ത്തിച്ചു. സമ്മര്‍ദിത (stressed) കാര്‍ബണ്‍ വലയങ്ങളിലെ ദ്വിബന്ധനങ്ങളുടെ സ്വഭാവം, കാര്‍ബണിക സംയുക്തങ്ങളില്‍ തന്മാത്രാന്തര പുനഃക്രമീകരണം, അപൂരിത സബ്‌സ്‌ട്രറ്റുകളുമായി തന്മാത്രീയ ഓക്‌സിജന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിവയും ആല്‍ഡറിന്റെ പഠന വിഷയങ്ങളായിരുന്നു. ഇതില്‍ തന്മാത്രീയ ഓക്‌സിജന്റെ പ്രതിപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന്‌ എമില്‍ഫിഷര്‍ മെമ്മോറിയല്‍ മെഡല്‍ (1938) ലഭിച്ചു. 1958 ജൂണ്‍ 20-ന്‌ ആല്‍ഡര്‍ കുര്‍ട്ട്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍