This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽബനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Albani) |
Mksol (സംവാദം | സംഭാവനകള്‍) (→ആൽബനി) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | ==ആല്‍ബനി== |
- | + | ||
- | + | ||
- | വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ | + | ==Albani== |
- | 2. യു. | + | യു.എസ്സിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോര്‍ക്ക് നഗരത്തിന് 232 കി.മീ. വടക്ക് ഹഡ്സണ്നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍നിന്ന് ഗ്രറ്റ് ലേക്സിലേക്കും മോണ്ട്രിയോളിലേക്കുമുള്ള ജലമാര്‍ഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ആല്‍ബനി; ഹഡ്സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്. റയില്‍-റോഡ് ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്. |
+ | [[ചിത്രം:Vol3p402_Panorama of Albany.jpg|thumb|ആല്‍ബനി നഗരം]] | ||
+ | വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന നഗരമാണ് ആല്‍ബനി. കൊളോണിയല്‍ കാലഘട്ടത്തില്‍ ഈ നഗരത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആല്‍ബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1825-ല്‍ ഈറികനാല് പൂര്‍ത്തിയായതോടെ ഗ്രറ്റ് ലേക്സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയില് ആല്‍ബനിയുടെ വാണിജ്യപ്രാധാന്യം വര്‍ധിച്ചു; 1797-ല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിര്‍മാണവും കാനിംഗ്, (Canning) വ്യവസായവും വന്‍തോതില്‍ ഇവിടെ നടന്നുവരുന്നു. കൊളോണിയല്കാലത്തെ വാസ്തുശില്പങ്ങള് ഈ നഗരത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ആല്‍ബനി. | ||
+ | 2. യു.എസ്സില്‍തന്നെ ജോര്‍ജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് അത്ലാന്താനഗരത്തിന് 270 കി.മീ. തെക്കുകിഴക്കായി ആല്‍ബനി എന്നപേരില്‍ ഒരു നഗരമുണ്ട്. ഫ്ളിന്റ് നദീതീരത്തെ ഒരു ഗതാഗതകേന്ദ്രമാണ് ഈ നഗരം. | ||
- | 3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും | + | 3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആല്‍ബനി എന്നാണ് പേര്. ആ പ്രദേശത്ത് ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ് ഈ നഗരം. |
Current revision as of 12:33, 1 സെപ്റ്റംബര്‍ 2014
ആല്‍ബനി
Albani
യു.എസ്സിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോര്‍ക്ക് നഗരത്തിന് 232 കി.മീ. വടക്ക് ഹഡ്സണ്നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍നിന്ന് ഗ്രറ്റ് ലേക്സിലേക്കും മോണ്ട്രിയോളിലേക്കുമുള്ള ജലമാര്‍ഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ആല്‍ബനി; ഹഡ്സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്. റയില്‍-റോഡ് ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്.
വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന നഗരമാണ് ആല്‍ബനി. കൊളോണിയല്‍ കാലഘട്ടത്തില്‍ ഈ നഗരത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആല്‍ബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1825-ല്‍ ഈറികനാല് പൂര്‍ത്തിയായതോടെ ഗ്രറ്റ് ലേക്സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയില് ആല്‍ബനിയുടെ വാണിജ്യപ്രാധാന്യം വര്‍ധിച്ചു; 1797-ല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിര്‍മാണവും കാനിംഗ്, (Canning) വ്യവസായവും വന്‍തോതില്‍ ഇവിടെ നടന്നുവരുന്നു. കൊളോണിയല്കാലത്തെ വാസ്തുശില്പങ്ങള് ഈ നഗരത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ആല്‍ബനി. 2. യു.എസ്സില്‍തന്നെ ജോര്‍ജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് അത്ലാന്താനഗരത്തിന് 270 കി.മീ. തെക്കുകിഴക്കായി ആല്‍ബനി എന്നപേരില്‍ ഒരു നഗരമുണ്ട്. ഫ്ളിന്റ് നദീതീരത്തെ ഒരു ഗതാഗതകേന്ദ്രമാണ് ഈ നഗരം.
3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആല്‍ബനി എന്നാണ് പേര്. ആ പ്രദേശത്ത് ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ് ഈ നഗരം.