This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍ == | == ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍ == | ||
[[ചിത്രം:Vol5p892_Ajanta_(63).jpg|thumb|അജന്താ ഗുഹ]] | [[ചിത്രം:Vol5p892_Ajanta_(63).jpg|thumb|അജന്താ ഗുഹ]] | ||
- | ഔറംഗാബാദ് നഗരത്തിന്റെ വടക്കു സ്ഥിതിചെയ്യുന്ന പാറക്കെട്ടുകള്‍ തുരന്ന് ബുദ്ധവിഹാരങ്ങളുടെ മാതൃകയില്‍ ഉണ്ടാക്കിയിട്ടുള്ള ഗുഹകള്‍. ബോംബെ നഗരത്തില്‍ നിന്നും 300 കി.മീ. അകലെ ഹൈദരാബാദ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തു ഗോദാവരിക്കു സമീപം " | + | ഔറംഗാബാദ് നഗരത്തിന്റെ വടക്കു സ്ഥിതിചെയ്യുന്ന പാറക്കെട്ടുകള്‍ തുരന്ന് ബുദ്ധവിഹാരങ്ങളുടെ മാതൃകയില്‍ ഉണ്ടാക്കിയിട്ടുള്ള ഗുഹകള്‍. ബോംബെ നഗരത്തില്‍ നിന്നും 300 കി.മീ. അകലെ ഹൈദരാബാദ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തു ഗോദാവരിക്കു സമീപം "ഖിര്‍കി' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു നഗരമാണ് ഔറംഗാബാദായി രൂപാന്തരപ്പെടുത്തപ്പെട്ടത്. 1610-ല്‍ മാലിക് ആംബര്‍ എന്ന വ്യക്തിയാണ് അവിടെ ഈ ഗുഹാക്ഷേത്രങ്ങള്‍ കണ്ടുപിടിച്ചത്. ചരിത്രപരമായ പ്രാധാന്യം കൊണ്ടും ശില്‌പവാസ്‌തുവിദ്യാപരമായ മഹിമകൊണ്ടും ഇന്ന് ഇവ വിശ്വവിഖ്യാതങ്ങളായിട്ടുണ്ട്. |
[[ചിത്രം:Vol5p892_aurangabad_caves.jpg|thumb|ഗുഹാക്ഷേത്ര ശില്‌പങ്ങള്‍]] | [[ചിത്രം:Vol5p892_aurangabad_caves.jpg|thumb|ഗുഹാക്ഷേത്ര ശില്‌പങ്ങള്‍]] | ||
- | 1610-നുശേഷമാണ് ഇവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ലോകത്തിനു ലഭ്യമായിട്ടുള്ളതെങ്കിലും എ.ഡി. ആറും ഏഴും നൂറ്റാണ്ടിനിടയില്‍ | + | 1610-നുശേഷമാണ് ഇവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ലോകത്തിനു ലഭ്യമായിട്ടുള്ളതെങ്കിലും എ.ഡി. ആറും ഏഴും നൂറ്റാണ്ടിനിടയില്‍ നിര്‍മിക്കപ്പെട്ടവയാണിവയെന്ന് ചരിത്രപരമായ പഠനങ്ങള്‍ തെളിയിക്കുന്നു. ചെങ്കുത്തായുള്ള പാറക്കെട്ടു തുരന്ന് വിഹാരമാതൃകയില്‍ പണിതിട്ടുള്ള ഈ ഗുഹാക്ഷേത്രങ്ങള്‍ ഉദ്ദേശം 1.5 കി.മീ. വരെ വ്യാപിച്ചുകിടക്കുന്നു. |
- | ബൗദ്ധമത പ്രഭാവവും ശില്‌പവൈദഗ്‌ധ്യവും വിളിച്ചറിയിക്കുന്ന 12 ഗുഹകളാണ് ഇവിടെയുള്ളത്. ഇവയില്‍ പ്രധാനപ്പെട്ടത് ശാതവാഹനരുടെ അധീനതയിലുണ്ടായിരുന്ന ബൗദ്ധവിഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന 9 ബൗദ്ധഗുഹകളാണ്. ചില ഗുഹകള്‍ | + | ബൗദ്ധമത പ്രഭാവവും ശില്‌പവൈദഗ്‌ധ്യവും വിളിച്ചറിയിക്കുന്ന 12 ഗുഹകളാണ് ഇവിടെയുള്ളത്. ഇവയില്‍ പ്രധാനപ്പെട്ടത് ശാതവാഹനരുടെ അധീനതയിലുണ്ടായിരുന്ന ബൗദ്ധവിഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന 9 ബൗദ്ധഗുഹകളാണ്. ചില ഗുഹകള്‍ പണിപൂര്‍ത്തിയാക്കപ്പെടാത്ത നിലയിലും സ്ഥിതിചെയ്യുന്നുണ്ട്. ചതുരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അടിത്തറ ഉള്ളതും ഇല്ലാത്തതുമായ അനവധി സ്‌തംഭങ്ങളുണ്ട്. പൊതുവേ ഗുപ്‌തകാലഘട്ടത്തിന്റെ പ്രഭാവം ഇവിടെ തെളിഞ്ഞുകാണാമെന്നുള്ളതാണ് ഈ ഗുഹകളുടെ സവിശേഷത. |
[[ചിത്രം:Vol5p892_Ajanta-Caves1-l Buddhist Cave.jpg|thumb|അജന്ത ഗുഹയിലെ ബുദ്ധശൈലിയിലുള്ള ശില്‌പങ്ങള്‍]] | [[ചിത്രം:Vol5p892_Ajanta-Caves1-l Buddhist Cave.jpg|thumb|അജന്ത ഗുഹയിലെ ബുദ്ധശൈലിയിലുള്ള ശില്‌പങ്ങള്‍]] | ||
- | വിഹാരാകൃതിയില്‍ | + | വിഹാരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള ഗുഹകളില്‍ സമകോണ ചതുര്‍ഭുജാകൃതിയിലുള്ള നെടിയ ഒരു ശാലയും അവയ്‌ക്കു മുമ്പില്‍ സ്‌തൂപങ്ങള്‍ കൊണ്ട് താങ്ങിനിര്‍ത്തിയിട്ടുള്ള മേല്‍ക്കൂരയോടുകൂടിയ വരാന്തയും കാണാം. വിഹാരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന വാതിലിന്റെ മുകള്‍ഭാഗം ഗംഗാദേവിയുടെയും നാഗരാജന്റെയും ശില്‌പങ്ങള്‍ കൊണ്ടലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുള്ള ബൗദ്ധവിഗ്രഹത്തിന്റെ മധ്യത്തിലായി സൗന്ദര്യം തുളുമ്പിനില്‌ക്കുന്ന അവലോകിതേശ്വരന്റെയും വജ്രപാണിയുടെയും വിഗ്രഹങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. |
- | ഈ ഗുഹകളില്‍ അത്യധികം പ്രാധാന്യം | + | ഈ ഗുഹകളില്‍ അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നത് 2,3,6,7 എന്നീ ഗുഹകളാണ്. രണ്ടാമത്തെ ഗുഹാക്ഷേത്രം നിലവറകളില്ലാത്തതാണെങ്കിലും അതില്‍ നിറയെ വിഗ്രഹങ്ങള്‍ കാണാനുണ്ട്. ചൗരീവാഹക വിഗ്രഹങ്ങളുടെ നടുവില്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള ബൗദ്ധവിഗ്രഹങ്ങള്‍ തികച്ചും ആകര്‍ഷകങ്ങളാണ്. ശ്രീബുദ്ധന്റെ വിവിധ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിഗ്രഹങ്ങള്‍, അതിന്റെ നിര്‍മാതാക്കളുടെ ശില്‌പവൈദഗ്‌ധ്യത്തിന്റെയും കലാചാതുരിയുടെയും മഹത്ത്വം വിളിച്ചറിയിക്കുന്നു. ഇക്കൂട്ടത്തില്‍ ജാംബാലന്റെയും ദ്വാരപാലകരുടെയും അവലോകിതേശ്വരന്റെയും വിഗ്രഹങ്ങളാണ് ഏറ്റവും മുഖ്യമായത്. |
- | മൂന്നാമത്തെ ഗുഹ കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ട സ്‌തംഭങ്ങള്‍ നിറഞ്ഞതും ബൗദ്ധപ്രതിമകള്‍ ഉള്‍ക്കൊള്ളുന്നതുമാകുന്നു. അജന്താ ഗുഹയിലെ പ്രതിമാശില്‌പങ്ങളോടു സാദൃശ്യമുള്ള പല വിഗ്രഹങ്ങളും ഇവിടെയുണ്ട്. ഇതിനു സമീപത്തായി ഒരു ആരാധനാസ്ഥലവും കാണാം. ഇവിടെ സ്ഥാപിച്ചിട്ടുള്ള 2.5 മീ. ഉയരം വരുന്ന ബൗദ്ധവിഗ്രഹം സവിശേഷ | + | മൂന്നാമത്തെ ഗുഹ കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ട സ്‌തംഭങ്ങള്‍ നിറഞ്ഞതും ബൗദ്ധപ്രതിമകള്‍ ഉള്‍ക്കൊള്ളുന്നതുമാകുന്നു. അജന്താ ഗുഹയിലെ പ്രതിമാശില്‌പങ്ങളോടു സാദൃശ്യമുള്ള പല വിഗ്രഹങ്ങളും ഇവിടെയുണ്ട്. ഇതിനു സമീപത്തായി ഒരു ആരാധനാസ്ഥലവും കാണാം. ഇവിടെ സ്ഥാപിച്ചിട്ടുള്ള 2.5 മീ. ഉയരം വരുന്ന ബൗദ്ധവിഗ്രഹം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ഇവയ്‌ക്കുചുറ്റും വാസയോഗ്യമായ മുറികളും സുന്ദരശില്‌പങ്ങളും കാണാന്‍ കഴിയും. ഇവയില്‍ ചിലതില്‍ "കുടിച്ചു മത്തനായ' ഒരാള്‍ നടന്നുപോകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ആവിഷ്‌കരിക്കുന്ന പതിനാറോളം ആലേഖ്യചിത്രങ്ങളും ഉള്‍ക്കൊള്ളുന്നു. ഓരോ ഘട്ടവും രണ്ടോ നാലോ സ്‌തൂപങ്ങളിലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. വ്യക്തികള്‍ തമ്മിലുള്ള ഇണക്കം, പിണക്കം തുടങ്ങിയ ഭാവപ്രകടനങ്ങള്‍ വളരെ തന്മയത്വമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചില ശില്‌പങ്ങള്‍ മധുരയിലെ ബാക്കനേലിയന്‍ (Bachanalian) ശില്‌പങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്. |
- | മറ്റൊരിടത്ത് ജാതക കഥകളെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള 14 റിലീഫ് ശില്‌പങ്ങള്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ആരാധകരുടെ | + | മറ്റൊരിടത്ത് ജാതക കഥകളെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള 14 റിലീഫ് ശില്‌പങ്ങള്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ആരാധകരുടെ പ്രാര്‍ഥന ചിത്രീകരിച്ചിരിക്കുന്ന ഇത്തരം ശില്‌പങ്ങളില്‍ക്കാണുന്ന കിരീടങ്ങള്‍ ഈജിപ്‌ഷ്യന്‍ മാതൃകയിലുള്ളവയാണ്. |
- | ശാതവാഹനശൈലി നിഴലിച്ചു കാണുന്ന വിഗ്രഹസമൂഹമാണ് നാലാമത്തെ ഗുഹാക്ഷേത്രത്തിലുള്ളത്. ആറും ഏഴും ഗുഹകള്‍ക്ക് നിലവറകളുണ്ട്. | + | ശാതവാഹനശൈലി നിഴലിച്ചു കാണുന്ന വിഗ്രഹസമൂഹമാണ് നാലാമത്തെ ഗുഹാക്ഷേത്രത്തിലുള്ളത്. ആറും ഏഴും ഗുഹകള്‍ക്ക് നിലവറകളുണ്ട്. പ്രാര്‍ഥനാഗാരത്തെ ചുറ്റി നില്‍ക്കുന്ന ഈ ഗുഹാക്ഷേത്രങ്ങളിലെ സ്‌തംഭങ്ങള്‍ അസാധാരണമാംവിധം അലങ്കരിക്കപ്പെട്ടിരിക്കുന്നു. മിനുസപ്പെടുത്തിയിട്ടുള്ള നെടുംതൂണ്‍ (shaft) ഘനാകൃതിയിലുള്ളതും സ്‌തൂപശീര്‍ഷങ്ങള്‍ വച്ചിട്ടുള്ളതുമാകുന്നു. ചിത്രണകലയ്‌ക്കും ശില്‌പകലാവൈദഗ്‌ധ്യത്തിനും ഉത്തമോദാഹരണങ്ങളാണ് ആറാമത്തെ ബൗദ്ധഗുഹാക്ഷേത്രങ്ങളും സ്‌തംഭങ്ങളും. ഇവിടെനിന്നും ഗര്‍ഭഗൃഹത്തിലേക്കു വഴിതെളിക്കുന്ന നിലവറകളും ഇവിടെ കാണാവുന്നതാണ്. താമരയുടെ ആകൃതിയിലുള്ള ചിത്രങ്ങള്‍ കൊണ്ടാണ് ആറും ഏഴും ഗുഹാക്ഷേത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. |
വരാന്തയുടെ മുന്‍ഭാഗവും രണ്ടുവശങ്ങളും അതിമനോഹരങ്ങളായ ശില്‌പങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു. ആന ഒരു സ്‌ത്രീയെ ജലം കൊണ്ടഭിഷേകം ചെയ്യുന്ന ദൃശ്യവും ഇരുവശങ്ങളിലായി കാണുന്ന വിഗ്രഹനിരകളും ഔറംഗാബാദ് ക്ഷേത്രങ്ങളുടെ മാഹാത്മ്യത്തെയും വൈശിഷ്ട്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. പൂമുഖവും ശ്രീകോവിലും ബുദ്ധപ്രതിമകളും ബോധിസത്വവിഗ്രഹങ്ങളും കൊണ്ട് അലങ്കൃതങ്ങളാണ്. | വരാന്തയുടെ മുന്‍ഭാഗവും രണ്ടുവശങ്ങളും അതിമനോഹരങ്ങളായ ശില്‌പങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു. ആന ഒരു സ്‌ത്രീയെ ജലം കൊണ്ടഭിഷേകം ചെയ്യുന്ന ദൃശ്യവും ഇരുവശങ്ങളിലായി കാണുന്ന വിഗ്രഹനിരകളും ഔറംഗാബാദ് ക്ഷേത്രങ്ങളുടെ മാഹാത്മ്യത്തെയും വൈശിഷ്ട്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. പൂമുഖവും ശ്രീകോവിലും ബുദ്ധപ്രതിമകളും ബോധിസത്വവിഗ്രഹങ്ങളും കൊണ്ട് അലങ്കൃതങ്ങളാണ്. | ||
- | |||
- | ഔറംഗസീബിന്റെ കാലത്തുണ്ടായ ആക്രമണഫലമായി ഈ ശില്‌പങ്ങളില്‍ അധികപങ്കും നശിപ്പിക്കപ്പെടുകയുണ്ടായി. പില്‌ക്കാലത്ത് ഔറംഗാബാദ് നഗരം പുനരുദ്ധരിക്കപ്പെട്ടപ്പോള്‍ ഈ ബൗദ്ധഗുഹാക്ഷേത്രങ്ങളെല്ലാം വീണ്ടെടുത്തു കേടുപാടുകള്‍ | + | ഇവ കൂടാതെ പ്രാര്‍ഥനാലയത്തില്‍ ദാസി ആട്ടത്തിന്റെ വിവിധ ദൃശ്യങ്ങളെ പ്രതിനിധാനം ചെയ്യുമാറ് നൃത്തം ചെയ്‌തുകൊണ്ടിരിക്കുന്ന യൗവനയുക്തകളായ നര്‍ത്തകികളുടെ ശില്‌പങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചുറ്റും വിവിധ സംഗീതോപകരണങ്ങളില്‍ തങ്ങളുടെ കരവിരുതു പ്രദര്‍ശിപ്പിക്കുന്ന കലാകാരന്മാരുടെ ശില്‌പങ്ങളും മധ്യഭാഗത്ത് ഭീമാകാരമായ കല്ലില്‍ കൊത്തിവച്ചിട്ടുള്ള നര്‍ത്തകിയുടെ ശില്‌പവും കാണികളുടെ പ്രശംസ അര്‍ഹിക്കുന്നവ തന്നെയാണ്. |
+ | |||
+ | ഔറംഗസീബിന്റെ കാലത്തുണ്ടായ ആക്രമണഫലമായി ഈ ശില്‌പങ്ങളില്‍ അധികപങ്കും നശിപ്പിക്കപ്പെടുകയുണ്ടായി. പില്‌ക്കാലത്ത് ഔറംഗാബാദ് നഗരം പുനരുദ്ധരിക്കപ്പെട്ടപ്പോള്‍ ഈ ബൗദ്ധഗുഹാക്ഷേത്രങ്ങളെല്ലാം വീണ്ടെടുത്തു കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിക്കപ്പെടുകയാണുണ്ടായത്. ഹിന്ദുമത സിദ്ധാന്തങ്ങളെയും ബൗദ്ധ-ആശയങ്ങളെയും പ്രതിപാദിക്കുന്ന ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വിവിധ മുഖങ്ങള്‍ പ്രകാശിപ്പിക്കുന്ന നിസ്‌തുലസ്‌മാരകങ്ങളായി ലോകത്തിന്റെ സവിശേഷമായ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് നിലകൊള്ളുന്നു. |
Current revision as of 07:09, 20 ഓഗസ്റ്റ് 2014
ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍
ഔറംഗാബാദ് നഗരത്തിന്റെ വടക്കു സ്ഥിതിചെയ്യുന്ന പാറക്കെട്ടുകള്‍ തുരന്ന് ബുദ്ധവിഹാരങ്ങളുടെ മാതൃകയില്‍ ഉണ്ടാക്കിയിട്ടുള്ള ഗുഹകള്‍. ബോംബെ നഗരത്തില്‍ നിന്നും 300 കി.മീ. അകലെ ഹൈദരാബാദ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തു ഗോദാവരിക്കു സമീപം "ഖിര്‍കി' എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു നഗരമാണ് ഔറംഗാബാദായി രൂപാന്തരപ്പെടുത്തപ്പെട്ടത്. 1610-ല്‍ മാലിക് ആംബര്‍ എന്ന വ്യക്തിയാണ് അവിടെ ഈ ഗുഹാക്ഷേത്രങ്ങള്‍ കണ്ടുപിടിച്ചത്. ചരിത്രപരമായ പ്രാധാന്യം കൊണ്ടും ശില്‌പവാസ്‌തുവിദ്യാപരമായ മഹിമകൊണ്ടും ഇന്ന് ഇവ വിശ്വവിഖ്യാതങ്ങളായിട്ടുണ്ട്.
1610-നുശേഷമാണ് ഇവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ലോകത്തിനു ലഭ്യമായിട്ടുള്ളതെങ്കിലും എ.ഡി. ആറും ഏഴും നൂറ്റാണ്ടിനിടയില്‍ നിര്‍മിക്കപ്പെട്ടവയാണിവയെന്ന് ചരിത്രപരമായ പഠനങ്ങള്‍ തെളിയിക്കുന്നു. ചെങ്കുത്തായുള്ള പാറക്കെട്ടു തുരന്ന് വിഹാരമാതൃകയില്‍ പണിതിട്ടുള്ള ഈ ഗുഹാക്ഷേത്രങ്ങള്‍ ഉദ്ദേശം 1.5 കി.മീ. വരെ വ്യാപിച്ചുകിടക്കുന്നു.
ബൗദ്ധമത പ്രഭാവവും ശില്‌പവൈദഗ്‌ധ്യവും വിളിച്ചറിയിക്കുന്ന 12 ഗുഹകളാണ് ഇവിടെയുള്ളത്. ഇവയില്‍ പ്രധാനപ്പെട്ടത് ശാതവാഹനരുടെ അധീനതയിലുണ്ടായിരുന്ന ബൗദ്ധവിഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന 9 ബൗദ്ധഗുഹകളാണ്. ചില ഗുഹകള്‍ പണിപൂര്‍ത്തിയാക്കപ്പെടാത്ത നിലയിലും സ്ഥിതിചെയ്യുന്നുണ്ട്. ചതുരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അടിത്തറ ഉള്ളതും ഇല്ലാത്തതുമായ അനവധി സ്‌തംഭങ്ങളുണ്ട്. പൊതുവേ ഗുപ്‌തകാലഘട്ടത്തിന്റെ പ്രഭാവം ഇവിടെ തെളിഞ്ഞുകാണാമെന്നുള്ളതാണ് ഈ ഗുഹകളുടെ സവിശേഷത.
വിഹാരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള ഗുഹകളില്‍ സമകോണ ചതുര്‍ഭുജാകൃതിയിലുള്ള നെടിയ ഒരു ശാലയും അവയ്‌ക്കു മുമ്പില്‍ സ്‌തൂപങ്ങള്‍ കൊണ്ട് താങ്ങിനിര്‍ത്തിയിട്ടുള്ള മേല്‍ക്കൂരയോടുകൂടിയ വരാന്തയും കാണാം. വിഹാരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന വാതിലിന്റെ മുകള്‍ഭാഗം ഗംഗാദേവിയുടെയും നാഗരാജന്റെയും ശില്‌പങ്ങള്‍ കൊണ്ടലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുള്ള ബൗദ്ധവിഗ്രഹത്തിന്റെ മധ്യത്തിലായി സൗന്ദര്യം തുളുമ്പിനില്‌ക്കുന്ന അവലോകിതേശ്വരന്റെയും വജ്രപാണിയുടെയും വിഗ്രഹങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
ഈ ഗുഹകളില്‍ അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നത് 2,3,6,7 എന്നീ ഗുഹകളാണ്. രണ്ടാമത്തെ ഗുഹാക്ഷേത്രം നിലവറകളില്ലാത്തതാണെങ്കിലും അതില്‍ നിറയെ വിഗ്രഹങ്ങള്‍ കാണാനുണ്ട്. ചൗരീവാഹക വിഗ്രഹങ്ങളുടെ നടുവില്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള ബൗദ്ധവിഗ്രഹങ്ങള്‍ തികച്ചും ആകര്‍ഷകങ്ങളാണ്. ശ്രീബുദ്ധന്റെ വിവിധ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിഗ്രഹങ്ങള്‍, അതിന്റെ നിര്‍മാതാക്കളുടെ ശില്‌പവൈദഗ്‌ധ്യത്തിന്റെയും കലാചാതുരിയുടെയും മഹത്ത്വം വിളിച്ചറിയിക്കുന്നു. ഇക്കൂട്ടത്തില്‍ ജാംബാലന്റെയും ദ്വാരപാലകരുടെയും അവലോകിതേശ്വരന്റെയും വിഗ്രഹങ്ങളാണ് ഏറ്റവും മുഖ്യമായത്.
മൂന്നാമത്തെ ഗുഹ കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ട സ്‌തംഭങ്ങള്‍ നിറഞ്ഞതും ബൗദ്ധപ്രതിമകള്‍ ഉള്‍ക്കൊള്ളുന്നതുമാകുന്നു. അജന്താ ഗുഹയിലെ പ്രതിമാശില്‌പങ്ങളോടു സാദൃശ്യമുള്ള പല വിഗ്രഹങ്ങളും ഇവിടെയുണ്ട്. ഇതിനു സമീപത്തായി ഒരു ആരാധനാസ്ഥലവും കാണാം. ഇവിടെ സ്ഥാപിച്ചിട്ടുള്ള 2.5 മീ. ഉയരം വരുന്ന ബൗദ്ധവിഗ്രഹം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ഇവയ്‌ക്കുചുറ്റും വാസയോഗ്യമായ മുറികളും സുന്ദരശില്‌പങ്ങളും കാണാന്‍ കഴിയും. ഇവയില്‍ ചിലതില്‍ "കുടിച്ചു മത്തനായ' ഒരാള്‍ നടന്നുപോകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ആവിഷ്‌കരിക്കുന്ന പതിനാറോളം ആലേഖ്യചിത്രങ്ങളും ഉള്‍ക്കൊള്ളുന്നു. ഓരോ ഘട്ടവും രണ്ടോ നാലോ സ്‌തൂപങ്ങളിലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. വ്യക്തികള്‍ തമ്മിലുള്ള ഇണക്കം, പിണക്കം തുടങ്ങിയ ഭാവപ്രകടനങ്ങള്‍ വളരെ തന്മയത്വമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചില ശില്‌പങ്ങള്‍ മധുരയിലെ ബാക്കനേലിയന്‍ (Bachanalian) ശില്‌പങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്.
മറ്റൊരിടത്ത് ജാതക കഥകളെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള 14 റിലീഫ് ശില്‌പങ്ങള്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ആരാധകരുടെ പ്രാര്‍ഥന ചിത്രീകരിച്ചിരിക്കുന്ന ഇത്തരം ശില്‌പങ്ങളില്‍ക്കാണുന്ന കിരീടങ്ങള്‍ ഈജിപ്‌ഷ്യന്‍ മാതൃകയിലുള്ളവയാണ്.
ശാതവാഹനശൈലി നിഴലിച്ചു കാണുന്ന വിഗ്രഹസമൂഹമാണ് നാലാമത്തെ ഗുഹാക്ഷേത്രത്തിലുള്ളത്. ആറും ഏഴും ഗുഹകള്‍ക്ക് നിലവറകളുണ്ട്. പ്രാര്‍ഥനാഗാരത്തെ ചുറ്റി നില്‍ക്കുന്ന ഈ ഗുഹാക്ഷേത്രങ്ങളിലെ സ്‌തംഭങ്ങള്‍ അസാധാരണമാംവിധം അലങ്കരിക്കപ്പെട്ടിരിക്കുന്നു. മിനുസപ്പെടുത്തിയിട്ടുള്ള നെടുംതൂണ്‍ (shaft) ഘനാകൃതിയിലുള്ളതും സ്‌തൂപശീര്‍ഷങ്ങള്‍ വച്ചിട്ടുള്ളതുമാകുന്നു. ചിത്രണകലയ്‌ക്കും ശില്‌പകലാവൈദഗ്‌ധ്യത്തിനും ഉത്തമോദാഹരണങ്ങളാണ് ആറാമത്തെ ബൗദ്ധഗുഹാക്ഷേത്രങ്ങളും സ്‌തംഭങ്ങളും. ഇവിടെനിന്നും ഗര്‍ഭഗൃഹത്തിലേക്കു വഴിതെളിക്കുന്ന നിലവറകളും ഇവിടെ കാണാവുന്നതാണ്. താമരയുടെ ആകൃതിയിലുള്ള ചിത്രങ്ങള്‍ കൊണ്ടാണ് ആറും ഏഴും ഗുഹാക്ഷേത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്.
വരാന്തയുടെ മുന്‍ഭാഗവും രണ്ടുവശങ്ങളും അതിമനോഹരങ്ങളായ ശില്‌പങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു. ആന ഒരു സ്‌ത്രീയെ ജലം കൊണ്ടഭിഷേകം ചെയ്യുന്ന ദൃശ്യവും ഇരുവശങ്ങളിലായി കാണുന്ന വിഗ്രഹനിരകളും ഔറംഗാബാദ് ക്ഷേത്രങ്ങളുടെ മാഹാത്മ്യത്തെയും വൈശിഷ്ട്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. പൂമുഖവും ശ്രീകോവിലും ബുദ്ധപ്രതിമകളും ബോധിസത്വവിഗ്രഹങ്ങളും കൊണ്ട് അലങ്കൃതങ്ങളാണ്.
ഇവ കൂടാതെ പ്രാര്‍ഥനാലയത്തില്‍ ദാസി ആട്ടത്തിന്റെ വിവിധ ദൃശ്യങ്ങളെ പ്രതിനിധാനം ചെയ്യുമാറ് നൃത്തം ചെയ്‌തുകൊണ്ടിരിക്കുന്ന യൗവനയുക്തകളായ നര്‍ത്തകികളുടെ ശില്‌പങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചുറ്റും വിവിധ സംഗീതോപകരണങ്ങളില്‍ തങ്ങളുടെ കരവിരുതു പ്രദര്‍ശിപ്പിക്കുന്ന കലാകാരന്മാരുടെ ശില്‌പങ്ങളും മധ്യഭാഗത്ത് ഭീമാകാരമായ കല്ലില്‍ കൊത്തിവച്ചിട്ടുള്ള നര്‍ത്തകിയുടെ ശില്‌പവും കാണികളുടെ പ്രശംസ അര്‍ഹിക്കുന്നവ തന്നെയാണ്.
ഔറംഗസീബിന്റെ കാലത്തുണ്ടായ ആക്രമണഫലമായി ഈ ശില്‌പങ്ങളില്‍ അധികപങ്കും നശിപ്പിക്കപ്പെടുകയുണ്ടായി. പില്‌ക്കാലത്ത് ഔറംഗാബാദ് നഗരം പുനരുദ്ധരിക്കപ്പെട്ടപ്പോള്‍ ഈ ബൗദ്ധഗുഹാക്ഷേത്രങ്ങളെല്ലാം വീണ്ടെടുത്തു കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിക്കപ്പെടുകയാണുണ്ടായത്. ഹിന്ദുമത സിദ്ധാന്തങ്ങളെയും ബൗദ്ധ-ആശയങ്ങളെയും പ്രതിപാദിക്കുന്ന ഔറംഗാബാദ് ഗുഹാക്ഷേത്രങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വിവിധ മുഖങ്ങള്‍ പ്രകാശിപ്പിക്കുന്ന നിസ്‌തുലസ്‌മാരകങ്ങളായി ലോകത്തിന്റെ സവിശേഷമായ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് നിലകൊള്ളുന്നു.